എയ്ഡ്സ് രോഗികള്‍ക്കായി ഒരു സ്വര്‍ണമിനി!

എയ്ഡ്സ് രോഗികള്‍ക്ക് സഹായവുമായി ഇത്തവണയും മിനി എത്തി. വിയന്നയില്‍ നടക്കുന്ന ലൈഫ് ബാള്‍ പരിപാടിയിലേക്കാണ് എല്ലാവര്‍ഷവുമെന്ന പോലെ ഇത്തവണയും മിനി വന്നത്. സ്വര്‍ണം പൂശിയ ഒരു കാറാണ് മിനി ഇത്തവണ കൊണ്ടു വന്നത്. പേസ്മാന്‍ കാറിനെയാണ് സ്വര്‍ണം പൂശി ഇറക്കിയിരിക്കുന്നത്

ഇത് എല്ലാത്തവണയും സംഭവിക്കാറുള്ളതാണ്. മിനി സമ്മാനിക്കുന്ന കാര്‍ മികച്ചൊരു ഡിസൈനര്‍ കസ്റ്റമൈസ് ചെയ്ത് കിടിലനാക്കി മാറ്റും. ഈ കാര്‍ പരിപാടിയില്‍ വെച്ച് ലേലം ചെയ്യും. ഇങ്ങനെ ലഭിക്കുന്ന പണം എയ്ഡ്സ് രോഗികള്‍ക്കായുള്ള ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കാണ് ഉപയോഗിക്കുക.

ഇറ്റാലിയന്‍ ഡിസൈനറായ റോബര്‍ട്ടോ കാവല്ലിയാണ് സ്വര്‍ണം പൊതിഞ്ഞ മിനിയെ പുനര്‍രൂപകല്‍പന ചെയ്തത്.

ലൈഫ് ബാള്‍ മിനി 2013 എന്നാണ് ഈ കസ്റ്റമൈസ് ചെയ്ത കാര്‍ അറിയപ്പെടുക. കറുപ്പ് നിറത്തിലുള്ള എക്സ്റ്റീരിയറില്‍ സ്വര്‍ണത്തിന്‍റെ രേഖകള്‍ അങ്ങുമിങ്ങും പായുന്നത് അസാധ്യമായ സൗന്ദര്യം സൃഷ്ടിച്ചിരിക്കുന്നു. വാഹനത്തിന്‍റെ റിമ്മുകള്‍, റൂഫ്, മിററുകള്‍, ഹെഡ്‍ലൈറ്റുകള്‍, ടെയ്ല്‍ ലൈറ്റുകള്‍ തുടങ്ങിയ ഇടങ്ങളിലെല്ലാം സ്വര്‍ണത്തിന്‍റെ സാന്നിധ്യം കാണാം.

ഇന്‍റീരിയറിലും സ്വര്‍ണത്തിന്‍റെ സാന്നിധ്യമുണ്ട്. നിറയെ തുകല്‍ പണികളാണ് ഉള്ളിലുള്ളത്. താഴെ സ്വര്‍ണമിനിയെ കാണാം.

ലൈഫ് ബാള്‍ മിനി 2013

ലൈഫ് ബാള്‍ മിനി 2013

ലൈഫ് ബാള്‍ മിനി 2013

ലൈഫ് ബാള്‍ മിനി 2013

ലൈഫ് ബാള്‍ മിനി 2013

ലൈഫ് ബാള്‍ മിനി 2013

ലൈഫ് ബാള്‍ മിനി 2013

ലൈഫ് ബാള്‍ മിനി 2013

ലൈഫ് ബാള്‍ മിനി 2013

ലൈഫ് ബാള്‍ മിനി 2013

ലൈഫ് ബാള്‍ മിനി 2013

ലൈഫ് ബാള്‍ മിനി 2013

ലൈഫ് ബാള്‍ മിനി 2013

ലൈഫ് ബാള്‍ മിനി 2013

ലൈഫ് ബാള്‍ മിനി 2013

ലൈഫ് ബാള്‍ മിനി 2013

ലൈഫ് ബാള്‍ മിനി 2013

ലൈഫ് ബാള്‍ മിനി 2013

ലൈഫ് ബാള്‍ മിനി 2012

ലൈഫ് ബാള്‍ മിനി 2012

ലൈഫ് ബാള്‍ മിനി 2011

ലൈഫ് ബാള്‍ മിനി 2011

Most Read Articles

Malayalam
English summary
A gold painted Mini Paceman has been unveiled. It will be auctioned for an AIDS charity Life Ball MINI 2013.
Story first published: Monday, May 27, 2013, 15:44 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X