ഇന്ത്യയ്ക്ക് ഇത് അഭിമാനനിമിഷം; ജിഎസ്എല്‍വി മാര്‍ക്ക് III വിക്ഷേപിച്ചു

Written By:

ഇന്ത്യയുടെ ഏറ്റവും ഭാരമേറിയ റോക്കറ്റായ ജിഎസ്എല്‍വി മാര്‍ക്ക് III വിക്ഷേപിച്ചു. ഇന്ത്യന്‍ സമയം വൈകിട്ട് 5.28 നാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പെയ്‌സ് സെന്ററില്‍ നിന്നും ജിഎസ്എല്‍വി മാര്‍ക്ക് III വിക്ഷേപിച്ചത്.

To Follow DriveSpark On Facebook, Click The Like Button
ഇന്ത്യയ്ക്ക് ഇത് അഭിമാനനിമിഷം; ജിഎസ്എല്‍വി മാര്‍ക്ക് III വിക്ഷേപിച്ചു

ഐഎസ്ആര്‍ഒ വികസിപ്പിച്ചതില്‍ ഏറ്റവും ഭാരം കൂടിയ റോക്കറ്റാണ് ജിഎസ്എല്‍വി മാര്‍ക്ക് III. അതിനാല്‍ തന്നെ ഫാറ്റ്‌ബോയ് എന്നാണ് റോക്കറ്റിന് ഐഎസ്ആര്‍ഒ നല്‍കിയിരിക്കുന്ന വിളിപ്പേര്. 200 ആനകളുടെ ഭാരവും, 14 നിലക്കെട്ടിടത്തിന്റെ ഉയരവുമുണ്ട് ഫാറ്റ്‌ബോയിക്ക്.

ഇന്ത്യയ്ക്ക് ഇത് അഭിമാനനിമിഷം; ജിഎസ്എല്‍വി മാര്‍ക്ക് III വിക്ഷേപിച്ചു

2000 കിലോഗ്രാം മുതല്‍ 20000 കിലോഗ്രാം വരെ വഹിക്കാവുന്ന മീഡിയം ലിഫ്റ്റ് ലോഞ്ച് വെഹിക്കിള്‍ എന്ന ശ്രേണിയില്‍ ഉള്‍പ്പെടുന്നതാണ് മാര്‍ക്ക് III.

ഇന്ത്യയ്ക്ക് ഇത് അഭിമാനനിമിഷം; ജിഎസ്എല്‍വി മാര്‍ക്ക് III വിക്ഷേപിച്ചു

സിഇ 20 എന്ന ക്രയോജനിക് എഞ്ചിനിലാണ് ജിഎസ്എല്‍വി മാര്‍ക്ക് III ഒരുങ്ങിയിട്ടുള്ളത്. പൂര്‍ണമായും ഇന്ത്യയില്‍ സാങ്കേതികതയില്‍ നിര്‍മ്മിച്ച ആദ്യ ക്രയോജനിക് എഞ്ചിനാണ് സിഇ 20.

ഇന്ത്യയ്ക്ക് ഇത് അഭിമാനനിമിഷം; ജിഎസ്എല്‍വി മാര്‍ക്ക് III വിക്ഷേപിച്ചു

3136 കിലോഗ്രാം ഭാരമുള്ള ജി സാറ്റ് 19 എന്ന വാര്‍ത്താവിനിമയ ഉപഗ്രഹത്തെയാണ് മാര്‍ക്ക് III ഭ്രമണപഥത്തിലെത്തിച്ചത്. ഇന്റര്‍നെറ്റ് വേഗത, ഡിടിഎച്ച് ശേഷി എന്നിവ വര്‍ധിപ്പിയ്ക്കാന്‍ ജി സാറ്റ് 19 ന്റെ വിജയകരമായ വിക്ഷേപണത്തോടെ സാധിക്കും.

ഇന്ത്യയ്ക്ക് ഇത് അഭിമാനനിമിഷം; ജിഎസ്എല്‍വി മാര്‍ക്ക് III വിക്ഷേപിച്ചു

നാല് ടണ്‍ ഭാരമുള്ള ഉപഗ്രഹങ്ങള്‍ വരെ മാര്‍ക്ക് III ന് ബഹിരാകാശത്ത് എത്തിക്കാന്‍ സാധിക്കും. 25 വര്‍ഷത്തെ ഗവേഷണങ്ങള്‍ക്ക് ശേഷമാണ് ജിഎസ്എല്‍വി മാര്‍ക്ക് III യെ ഐഎസ്ആര്‍ഒ ഇന്ന് വിക്ഷേപിച്ചത്.

കൂടുതല്‍... #ഓട്ടോ കൗതുകം
English summary
ISRO launched India's heaviest rocket, GSLV MK III. Read in Malayalam.
Story first published: Monday, June 5, 2017, 18:35 [IST]
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark