ട്രാക്ടര്‍ വാങ്ങാന്‍ പണമില്ല; ഗുജറാത്തി കര്‍ഷകന്‍ നിര്‍മ്മിച്ചത്, ബുള്ളറ്റ് കൊണ്ടൊരു ട്രാക്ടര്‍!

Written By:

കാര്‍ഷിക മേഖലയില്‍ ട്രാക്ടറുകളുടെ സ്ഥാനം പ്രത്യേകം പരാമര്‍ശിക്കേണ്ടതില്ല. സാങ്കേതികതയുടെ ചുവട് പിടിച്ച് ഡ്രൈവറില്ലാ ട്രാക്ടറുകള്‍ വരെ ഇന്ന് ഇന്ത്യയില്‍ അണിനിരന്ന് കഴിഞ്ഞു.

ട്രാക്ടര്‍ വാങ്ങാന്‍ പണമില്ല; ഗുജറാത്തി കര്‍ഷകന്‍ നിര്‍മ്മിച്ചത്, ബുള്ളറ്റ് കൊണ്ടൊരു ട്രാക്ടര്‍!

ഭൂരിപക്ഷം കര്‍ഷകരും കൃഷിപാടങ്ങളില്‍ ട്രാക്ടറുകളെ ഇറക്കുമ്പോള്‍, രാജ്യത്തെ ഒരുവിഭാഗം ദരിദ്ര കര്‍ഷകര്‍ ഇന്നും കാളകളെ അശ്രയിച്ചാണ് നിലം ഉഴുതുമറിക്കുന്നത്.

ട്രാക്ടര്‍ വാങ്ങാന്‍ പണമില്ല; ഗുജറാത്തി കര്‍ഷകന്‍ നിര്‍മ്മിച്ചത്, ബുള്ളറ്റ് കൊണ്ടൊരു ട്രാക്ടര്‍!

ഇനി കാളകളെ ആശ്രയിക്കാനും കര്‍ഷകര്‍ക്ക് നിവൃത്തിയില്ലാതെ വന്നാലോ? വേനല്‍ കടുത്താല്‍ ഗുജറാത്തിലെ ഗ്രാമങ്ങളില്‍ ഈ ചോദ്യം ഏറെ പ്രസക്തമാണ്.

ട്രാക്ടര്‍ വാങ്ങാന്‍ പണമില്ല; ഗുജറാത്തി കര്‍ഷകന്‍ നിര്‍മ്മിച്ചത്, ബുള്ളറ്റ് കൊണ്ടൊരു ട്രാക്ടര്‍!

നിസഹായരായ കര്‍ഷരുടെ മുഖമാണ് മന്‍സൂഖ് ജഗാനി എന്ന ഈ ഗുജറാത്തി കര്‍ഷകനെ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് കൊണ്ട് ഒരു ട്രാക്ടര്‍ നിര്‍മ്മിക്കാന്‍ പ്രേരിപ്പിച്ചത്.

ട്രാക്ടര്‍ വാങ്ങാന്‍ പണമില്ല; ഗുജറാത്തി കര്‍ഷകന്‍ നിര്‍മ്മിച്ചത്, ബുള്ളറ്റ് കൊണ്ടൊരു ട്രാക്ടര്‍!

'ആവശ്യകതയാണ് കണ്ടുപിടുത്തങ്ങളുടെ മാതാവ്' എന്ന പഴമൊഴിയെ അന്വര്‍ത്ഥമാക്കി കൊണ്ടാണ് ജഗാനിയുടെ ബുള്ളറ്റ് ട്രാക്ടര്‍ 1994 ല്‍ ഒരുങ്ങിയത്. അമ്രേലി ജില്ലയിലെ മോട്ടാ ദേവാലിയ ഗ്രാമത്തില്‍ നിന്നുള്ള കര്‍ഷകനാണ് ജഗാനി.

ട്രാക്ടര്‍ വാങ്ങാന്‍ പണമില്ല; ഗുജറാത്തി കര്‍ഷകന്‍ നിര്‍മ്മിച്ചത്, ബുള്ളറ്റ് കൊണ്ടൊരു ട്രാക്ടര്‍!

1993 ലെ കൊടും വരള്‍ച്ചയില്‍ കാളകളെ വില്‍ക്കാന്‍ നിര്‍ബന്ധിതനായ ജഗാനി, ബദല്‍ മാര്‍ഗമായി നടത്തിയ ശ്രമമാണ് ബുള്ളറ്റ് ട്രാക്ടര്‍. പ്രാഥമിക വിദ്യാഭ്യാസം പോലും പൂര്‍ത്തീകരിക്കാത്ത ജാഗനി എങ്ങനെ ബുള്ളറ്റ് ട്രാക്ടര്‍ നിര്‍മ്മിച്ചു?

Recommended Video - Watch Now!
Royal Enfield Introduces New Colours For Classic Range | In Malayalam - DriveSpark മലയാളം
ട്രാക്ടര്‍ വാങ്ങാന്‍ പണമില്ല; ഗുജറാത്തി കര്‍ഷകന്‍ നിര്‍മ്മിച്ചത്, ബുള്ളറ്റ് കൊണ്ടൊരു ട്രാക്ടര്‍!

ഗ്രാമത്തില്‍ സജ്ജീവമായിരുന്ന മോട്ടോര്‍സൈക്കിള്‍ റിക്ഷകളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ബുള്ളറ്റ് ട്രാക്ടറിന്റെ ആശയത്തിലേക്ക് ജഗാനി ചുവട് വെച്ചത്.

ട്രാക്ടര്‍ വാങ്ങാന്‍ പണമില്ല; ഗുജറാത്തി കര്‍ഷകന്‍ നിര്‍മ്മിച്ചത്, ബുള്ളറ്റ് കൊണ്ടൊരു ട്രാക്ടര്‍!

ബുള്ളറ്റിന്റെ പിന്‍ ടയറുകള്‍ക്ക് പകരം കലപ്പയേന്തിയ രണ്ട് ചെറിയ ടയറുകളെ ജഗാനി സ്ഥാപിക്കുകയായിരുന്നു. ആവശ്യാനുസരണം കലപ്പ ഊരിമാറ്റാം എന്നതാണ് ജഗാനി രൂപ കല്‍പന ചെയ്ത ബുള്ളറ്റ് ട്രാക്ടറിന്റെ സവിശേഷത.

ട്രാക്ടര്‍ വാങ്ങാന്‍ പണമില്ല; ഗുജറാത്തി കര്‍ഷകന്‍ നിര്‍മ്മിച്ചത്, ബുള്ളറ്റ് കൊണ്ടൊരു ട്രാക്ടര്‍!

ബുള്ളറ്റ് ട്രാക്ടറുടെ പശ്ചാത്തലത്തില്‍ 40 ശതമാനത്തിലേറെ ചെലവ് കുറയ്ക്കാന്‍ കര്‍ഷകന് സാധിക്കുമെന്നാണ് ജഗാനിയുടെ അഭിപ്രായം. കാരണം, കാളകളെ ഉപയോഗിച്ചാലും ഇല്ലെങ്കിലും വെള്ളവും തീറ്റയും കര്‍ഷകന് നല്‍കേണ്ടതായുണ്ട്.

ട്രാക്ടര്‍ വാങ്ങാന്‍ പണമില്ല; ഗുജറാത്തി കര്‍ഷകന്‍ നിര്‍മ്മിച്ചത്, ബുള്ളറ്റ് കൊണ്ടൊരു ട്രാക്ടര്‍!

'കൊടും വരള്‍ച്ചയില്‍ വെള്ളത്തിനായുള്ള നെട്ടോട്ടം വേറെയും. എന്നാല്‍ ബുള്ളറ്റ് ട്രാക്ടറിന് വേണ്ടത് കേവലം ഇന്ധനം മാത്രമാണ്' - ജഗാനി പറയുന്നു.

ട്രാക്ടര്‍ വാങ്ങാന്‍ പണമില്ല; ഗുജറാത്തി കര്‍ഷകന്‍ നിര്‍മ്മിച്ചത്, ബുള്ളറ്റ് കൊണ്ടൊരു ട്രാക്ടര്‍!

ഇന്ന് രണ്ട് പതിറ്റാണ്ട് പിന്നിടുമ്പോള്‍ ജഗാനിയും ബുള്ളറ്റ് ട്രാക്ടറും ലോകപ്രശസ്തി നേടിയിരിക്കുകയാണ്. സ്വന്തമായി വര്‍ക്ക്‌ഷോപ്പുള്ള ജഗാനി, കര്‍ഷകര്‍ക്കായി ബുള്ളറ്റ് ട്രാക്ടറുകള്‍ നിര്‍മ്മിച്ച് നല്‍കുന്നതില്‍ ശ്രദ്ധ ചെലുത്തുകയാണ്.

ട്രാക്ടര്‍ വാങ്ങാന്‍ പണമില്ല; ഗുജറാത്തി കര്‍ഷകന്‍ നിര്‍മ്മിച്ചത്, ബുള്ളറ്റ് കൊണ്ടൊരു ട്രാക്ടര്‍!

ഇന്ന് ആയിരത്തിലേറെ കര്‍ഷകരാണ് ഗുജറാത്തില്‍ ജഗാനിയുടെ ബുള്ളറ്റ് ട്രാക്ടര്‍ ഉപയോഗിച്ച് ജീവിത മാര്‍ഗം കണ്ടെത്തുന്നത്. ഒരു ലിറ്റര്‍ ഡീസല്‍ കൊണ്ട് ഒരു ഏക്കര്‍ ഭൂമി കിളയ്ക്കാന്‍ ബുള്ളറ്റ് ട്രാക്ടറിന് സാധിക്കും.

ബുള്ളറ്റ് ട്രാക്ടറിന് മേല്‍ അമേരിക്കയില്‍ നിന്നും പേറ്റന്റ് സ്വന്തമാക്കിയ ജഗാനി, 2001 ല്‍ ദേശീയ ഗ്രാസ്‌റൂട്ട് ഇന്നോവേഷന്‍സ് പുരസ്‌കാരവും സ്വന്തമാക്കി.

English summary
Indian Farmer Who Could Not Afford A Tractor Converts Royal Enfield Motorcycle Into A Tractor. Read in Malayalam.

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark