ടയറിന്‍റെ ഹരിതരാഷ്ട്രീയം

Posted By:
Tyre
ഗ്രീന്‍ എന്ന വാക്കിന് നമ്മുടെ നാട്ടിലും വലിയ പ്രാധാന്യം കിട്ടിവരുന്നുണ്ട്. യൂറോപ്പിലും മറ്റും ഹരിതകക്ഷികളെ വരെ കാണാം. വലിയ വിഭാഗവും പേരില്‍ മാത്രം ഹരിതം കൊണ്ടു നടക്കുന്നവരാണെങ്കിലും നിര്‍ണായകമായ പ്രശ്നങ്ങളില്‍ അവര്‍ ഹരിതരാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ചു വരാറുണ്ട്. ഇന്ത്യാമഹാരാജ്യത്ത് ഇത്തരമൊരു കക്ഷിക്ക് സാധ്യത തീരെ കുറവാണ്. കാരണം 'ഹരിതം' എന്നത് ഒരു ജാതിയോ മതമോ അല്ല.

വാഹനത്തിന്‍റെ കരിമ്പുക പുറന്തള്ളല്‍ ലോകമെമ്പാടും ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന ഒരു വിഷയമാണ്. വാഹനങ്ങളില്‍ നിന്നുള്ള കരിമ്പുകത്തള്ളല്‍ കുറയ്ക്കാന്‍ രാഷ്ട്രങ്ങള്‍ നിയമനിര്‍മാണങ്ങള്‍ നടത്തിവരുന്നു. ടയറുകളുടെ ഗുണനിലവാരം കരിമ്പുകത്തള്ളല്‍ കുറയ്ക്കാന്‍ സഹായകമാണ്. വാഹനത്തിന്‍റെ മൈലേജ് 20-30 ശതമാനത്തോളം ടയറിന്‍റെ ഗുണനിലവാരത്തെ ആശ്രയിച്ചിരിക്കുന്നു എന്നതാണ് വാസ്തവം. ടയറും റോഡും തമ്മിലുള്ള അനാവശ്യ പിടിവലികള്‍ കുറയ്ക്കുവാന്‍ ഗുണനിലവാരമുള്ള ടയറിന് സാധിക്കും.

ഇത്തരത്തില്‍ നിലവാരമുള്ള ടയറുകള്‍ക്ക് "ഗ്രീന്‍" ലേബലിംഗ് നടപ്പാക്കുവാന്‍ യൂറോപ്പ് തീരുമാനമെടുത്തു കഴിഞ്ഞു. ഇത് ഇന്ത്യയും വരുംകാലത്ത് പിന്തുടരാന്‍ സാധ്യതയുള്ള രീതിയാണ്.

മികച്ച ടയറുകള്‍ക്ക് ഗ്രാന്‍ ലേബലും മോശം ടയറുകള്‍ക്ക് റെ‍ഡ് ലേബലുമാണ് ഉപയോഗിക്കുക. ഈ ലേബലുകളില്‍ നിന്ന് ടയറുകളുടെ പ്രകടന നിലവാരം തിരിച്ചറിയാന്‍ സാധിക്കും.

English summary
Europe has decided to make ‘tyre labeling’ mandatory.
Story first published: Thursday, May 31, 2012, 14:58 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark