ഹിരോഷിമയിലും നാഗസാക്കിയിലും നാശത്തിന്റെ വിത്ത് പാകിയ ബോംബർ

By Praseetha

ലോക ചരിത്രത്തിലെ ഏറ്റവും പൈശാചികമായ ആക്രമണം നടന്ന ദിവസമായിരുന്നു 1945 ഓഗസ്റ്റ്‌ ആറ്. രണ്ടാം ലോക മഹായുദ്ധം അതിന്റെ അന്തിമഘട്ടത്തിൽ എത്തിനിൽക്കെ അമേരിക്ക ഹിരോഷിമയിൽ വിതച്ച ആ അണുബോംബ് ദുരന്തം ഇന്നും ഒരു തീരാദു:ഖമാണ്. ഇന്നും അവിടെ ജനിക്കുന്ന ഓരോ കുഞ്ഞുങ്ങൾക്കും കാലം ജന്മവൈകല്യങ്ങളാണ് സമ്മാനിക്കുന്നത്.

വിമാനയാത്രയും ചില ഞെട്ടിപ്പിക്കുന്ന രഹസ്യങ്ങളും

എനോള ഗേ എന്ന അമേരിക്കന്‍ ബി-29 ബോംബര്‍ വിമാനത്തിൽ ഏകദേശം രാവിലെ 8.15 ഓടോകൂടിയാണ് ഹിരോഷിമ നഗരത്തെ നടുക്കിക്കൊണ്ട് 1900 അടി ഉയരത്തില്‍ നിന്ന്‌ കീഴോട്ട് പതിച്ചത്. ലിറ്റില്‍ ബോയ്‌ എന്നപേരിലുള്ള അത്യുഗ്ര പ്രഹരശേഷിയുള്ള അണുബോംബാണ് അമേരിക്ക ഈ അക്രമണത്തിനായി ഉപയോഗിച്ചത്.

ഹിരോഷിമയിലും നാഗസാക്കിയിലും നാശത്തിന്റെ വിത്ത് പാകിയ ബോംബർ

അന്നേ ദിവസം ഒരമേരിക്കൻ യുദ്ധവിമാനം തങ്ങളുടെ തലയ്ക്ക് മുകളിലായി പറന്നപ്പോൾ ആരും അറിഞ്ഞുകാണില്ല എല്ലാറ്റിന്റേയും ഒരവസാനമാണിതെന്ന്. കുട്ടികളടക്കം ലക്ഷക്കണക്കിന് ആളുകളാണ് മരിച്ച് വീണത്.

ഹിരോഷിമയിലും നാഗസാക്കിയിലും നാശത്തിന്റെ വിത്ത് പാകിയ ബോംബർ

അറുപതു കിലോഗ്രാം ഭാരമുള്ള ഗണ്‍ ടൈപ്പ് ഫിഷന്‍ വെപ്പണായിരുന്നു അത്. വിമാനത്തില്‍ നിന്ന് വേര്‍പ്പെട്ട് നാല്‍പ്പത്തിമൂന്നു സെക്കന്റുകൾക്കുള്ളിൽ ബോംബ് നിലംപതിച്ചു. ആ സമയത്തിനകം വിമാനം പതിനൊന്നു മൈല്‍ ദൂരത്തെത്തിയിരുന്നു.

ഹിരോഷിമയിലും നാഗസാക്കിയിലും നാശത്തിന്റെ വിത്ത് പാകിയ ബോംബർ

ജപ്പാന്‍ അമേരിക്കയുടെ പേള്‍ തുറമുഖത്ത് നടത്തിയ ആക്രമണത്തിന്റെ തിരിച്ചടിയെന്നോണമാണ് ഹിരോഷമയിലെ ഈ അണുബോംബ് ആക്രമണം.

ഹിരോഷിമയിലും നാഗസാക്കിയിലും നാശത്തിന്റെ വിത്ത് പാകിയ ബോംബർ

അണുബോംബും വഹിച്ച് ബി-29 വിമാനത്തില്‍ ഹിരോഷിമയ്ക്ക് മുകളിൽ പറന്നപ്പോൾ ആരും കരുതിക്കാണില്ല അത് വിതയ്ക്കാനിരിക്കുന്ന നാശനഷ്ടത്തിന്റെ ആഴം എത്രമാത്രമായിരിക്കുമെന്ന്.

ഹിരോഷിമയിലും നാഗസാക്കിയിലും നാശത്തിന്റെ വിത്ത് പാകിയ ബോംബർ

ആ ഭീകരാക്രമണത്തിന്റെ ആഘാതത്തിൽ മൂന്ന് കിലോമീറ്റര്‍ ചുറ്റളവിലുള്ള എല്ലാതും ചാരമായി പോയി.

ഹിരോഷിമയിലും നാഗസാക്കിയിലും നാശത്തിന്റെ വിത്ത് പാകിയ ബോംബർ

അണുപ്രസരണത്തിന്റെ ഫലം അടുത്തതായി വരുന്ന ഓരോ തലമുറയും അനുഭവിച്ച് കൊണ്ടേയിരിക്കുന്നു.

ഹിരോഷിമയിലും നാഗസാക്കിയിലും നാശത്തിന്റെ വിത്ത് പാകിയ ബോംബർ

ഹിരോഷിമയിലെ ബോംബാക്രമണത്തിന് രണ്ടു ദിവസത്തിനുശേഷം 1945 ഓഗസ്റ്റ് ഒമ്പതിനായിരുന്നു നാഗസാക്കിയിലെ അണുബോംബ് സ്ഫോടനം.

ഹിരോഷിമയിലും നാഗസാക്കിയിലും നാശത്തിന്റെ വിത്ത് പാകിയ ബോംബർ

ഫാറ്റ് മാന്‍ എന്ന പേരില്‍ അതിശക്തമായ അണുബോംബായിരുന്നു അമേരിക്ക വർഷിച്ചത്. നാഗസാക്കി സമയം രാവിലെ പതിനൊന്നിനായിരുന്നു ആക്രമണം.

ഹിരോഷിമയിലും നാഗസാക്കിയിലും നാശത്തിന്റെ വിത്ത് പാകിയ ബോംബർ

ജപ്പാന്‍റെ പ്രധാന തുറമുഖ നഗരമായ നാഗസാക്കി ബോംബാക്രമണത്തിൽ ഛിന്നഭിന്നമായിപ്പോയി. മരണ സംഖ്യ ഇപ്പോഴും കൃത്യമായി വ്യക്തമല്ല.

ഹിരോഷിമയിലും നാഗസാക്കിയിലും നാശത്തിന്റെ വിത്ത് പാകിയ ബോംബർ

രണ്ട് ഭീകരാക്രമണങ്ങളും ഈ ജപ്പാൻ നഗരങ്ങളെ പാടെ തുടച്ച് നീക്കിയെന്നു വേണം പറയാൻ. ഇന്നും പൂർവ്വ സ്ഥിതിയിലാകാൻ ഈ നഗരങ്ങൾക്ക് കഴിഞ്ഞില്ല എന്നാണ് വാസ്തവം.

ഹിരോഷിമയിലും നാഗസാക്കിയിലും നാശത്തിന്റെ വിത്ത് പാകിയ ബോംബർ

ഹിരോഷിമയിലും നാഗസാക്കിയിലും നടത്തേണ്ടിവന്ന ബോംബാക്രമണങ്ങൾക്കായി രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനഘട്ടത്തിലാണ് ബി-29 സൂപ്പർഫോർട്സ് വിമാനങ്ങൾക്ക് അമേരിക്ക രൂപം നൽകുന്നത്.

ഹിരോഷിമയിലും നാഗസാക്കിയിലും നാശത്തിന്റെ വിത്ത് പാകിയ ബോംബർ

യുദ്ധവിമാനങ്ങളിൽ നിന്ന് കൂടുതൽ വികാസം പ്രാപിച്ച നിർമിതിയായിരുന്നു ബി-29ന്റേത്. അതുകൊണ്ട് തന്നെ ബോംബർ വിമാനം ഏറെ ശ്രദ്ധയാകർഷിക്കപ്പെട്ടതുമാണ്.

ഹിരോഷിമയിലും നാഗസാക്കിയിലും നാശത്തിന്റെ വിത്ത് പാകിയ ബോംബർ

ബി-29 വിമാനമാണ് ആധുനിക സൗകര്യങ്ങളൊരുക്കിയ മറ്റ് ബോംബര്‍ വിമാനങ്ങളുടെ നിര്‍മിതിയിലേക്ക് ശാസ്ത്രത്തെ നയിച്ചത്.

ഹിരോഷിമയിലും നാഗസാക്കിയിലും നാശത്തിന്റെ വിത്ത് പാകിയ ബോംബർ

ബി-29 ന്റെ ഉപോല്പന്നമായാണ് ലോകത്തിലെ ആദ്യത്തെ നോണ്‍-സ്‌റ്റോപ്പര്‍ വിമാനം എന്നറിയപ്പെടുന്ന ബി-50 പിറവിയെടുത്തത്.

ഹിരോഷിമയിലും നാഗസാക്കിയിലും നാശത്തിന്റെ വിത്ത് പാകിയ ബോംബർ

അതിവിശാലമായ കാബിന്‍, റിമോര്‍ട്ട് കണ്‍ട്രോളില്‍ പ്രവര്‍ത്തിപ്പിക്കാവുന്ന മെഷീന്‍ ഗണ്ണുകള്‍, ഇലക്‌ട്രോണിക് ഫയര്‍ കണ്‍ട്രോളര്‍ സിസ്റ്റം എന്നിവയും ബോംബിഗ് സിസ്റ്റത്തിനു പുറമെ ഈ വിമാനത്തില്‍ ഉൾപ്പെടുത്തിയിരുന്നു.

ഹിരോഷിമയിലും നാഗസാക്കിയിലും നാശത്തിന്റെ വിത്ത് പാകിയ ബോംബർ

ആറ്റംബോബാക്രമണത്തിന് വേണ്ടി മാത്രം നിർമ്മിക്കപ്പെട്ട സിൽവർപ്ലേറ്റ് സീരീസിൽ പെടുത്തുന്ന ബോംബർ വിമാനങ്ങളാണിവ.

ഹിരോഷിമയിലും നാഗസാക്കിയിലും നാശത്തിന്റെ വിത്ത് പാകിയ ബോംബർ

1945 ഓഗസ്റ്റ് ആറിനാണ് എനോള ഗെ എന്ന പേരിലറിയപ്പെടുന്ന ബി-29 വിമാനം ആദ്യമായൊരു ബോംബാക്രമണം നടത്തുന്നത്.

ഹിരോഷിമയിലും നാഗസാക്കിയിലും നാശത്തിന്റെ വിത്ത് പാകിയ ബോംബർ

മൂന്ന് ദിവസത്തിന് ശേഷം ഓഗസ്റ്റ് ഒൻപതിന് നാഗസാക്കിയിലും ബോംബ് വർഷിക്കാനായി ഇതെ ബി-29 വിമാനത്തെ ഉപയോഗപ്പെടുത്തി.

ഹിരോഷിമയിലും നാഗസാക്കിയിലും നാശത്തിന്റെ വിത്ത് പാകിയ ബോംബർ

രണ്ടാം ലോകമഹായുദ്ധം അവസാനിച്ചതിന് ശേഷം കൊറിയൻ യുദ്ധത്തിലായിരുന്നു ബി-29 വിമാനം സാന്നിധ്യമറിയിച്ചത്.

ഹിരോഷിമയിലും നാഗസാക്കിയിലും നാശത്തിന്റെ വിത്ത് പാകിയ ബോംബർ

രണ്ടാം ലോകയുദ്ധം അവസാനിച്ചതോടുകൂടിയും അമേരിക്ക പുതിയ ഫൈറ്റർ ജെറ്റുകൾ വികസിപ്പിച്ചതോടു കൂടിയും ബി-29 വിമാനം ഈ കൃത്യനിർവഹണത്തിൽ നിന്ന് പിൻമാറുകയാണുണ്ടായത്.

ഹിരോഷിമയിലും നാഗസാക്കിയിലും നാശത്തിന്റെ വിത്ത് പാകിയ ബോംബർ

യുദ്ധക്യാമ്പുകളിൽ ഭക്ഷണവും മറ്റ് അവശ്യ ഘടകങ്ങളും വിതരണം ചെയ്യാൻ വേണ്ടിയാണ് പിന്നീട് ബി-29 വിമാനത്തെ ഉപയോഗിച്ചിരുന്നത്.

കൂടുതൽ വായിക്കൂ

യുഎസിന് വെല്ലുവിളിയായി റഷ്യ കരുത്തുറ്റ സൈനിക വാഹനമിറക്കി

കൂടുതൽ വായിക്കൂ

മലവെള്ളപ്പാച്ചിലും മറികടക്കും ഈ അമേരിക്കൻ യുദ്ധവാഹനം

കൂടുതൽ വായിക്കൂ

ഇസ്ലാമിക് സ്റ്റേറ്റിനെ ആക്രമിക്കുന്ന ഫ്രഞ്ച് ആണവ വിമാനവാഹിനി

Most Read Articles

Malayalam
English summary
Boeing B-29 Superfortress Strategic Long Range Heavy Bomber (1943)
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X