സൈക്കിളുകാരനെ ഇടിച്ചത് ട്വീറ്റ് ചെയ്ത പെണ്‍കുട്ടി കുടുങ്ങി

Posted By:
To Follow DriveSpark On Facebook, Click The Like Button
Emma
സൈക്കിള്‍യാത്രക്കാരനെ ഇടിച്ച് താഴെയിട്ട് ട്വിറ്ററില്‍ വീരവാദം മുഴക്കിയ 21കാരിക്ക് പണികിട്ടി. സൈക്കിള്‍ യാത്രക്കാര്‍ നികുതിയടയ്ക്കുന്നില്ലെന്നും തന്‍റെ കാറിന് വഴി കിട്ടുവാനുള്ള അവകാശമുണ്ടെന്നുമാണ് ട്രെയിനീ അക്കൗണ്ടന്‍റായി ജോലി നോക്കുന്ന എമ്മ എന്ന പെണ്‍കിടാവ് ട്വീറ്റ് (#bloodycyclists) ചെയ്തത്.

സംഗതി ശ്രദ്ധയില്‍ പെട്ട ചില പ്രാദേശിക മാധ്യമങ്ങള്‍ വിഷയം വാര്‍ത്തയാക്കുകയായിരുന്നു. ടോബ് ഹോക്‍ലി എന്ന 29-കാരനാണ് എമ്മ റോഡില്‍ അവകാശപ്രഖ്യാപനം നടത്തിയതില്‍ പരുക്ക് പറ്റിയത്. താന്‍ ജീവിച്ചിരിക്കുന്നത് ഭാഗ്യത്തിന്‍റെ മാത്രം സഹായത്താലാണെന്ന് ടോബി ഹോക്‍ലി അറിയിച്ചു.

വാര്‍ത്ത ഇന്‍റര്‍നെറ്റില്‍ വൈറലായി പരന്നതോടെ എമ്മ തന്‍റെ ട്വീറ്റ് ഡിലീറ്റ് ചെയ്തു. പിന്നീട് ട്വിറ്റര്‍ അക്കൗണ്ടും ഡിലീറ്റ് ചെയ്തു. വിഷയം ശ്രദ്ധയില്‍ പെട്ട നോര്‍വിക് പൊലീസ് അന്വേഷണം ആരംഭിതച്ചിട്ടുണ്ട്. അതെസമയം എമ്മയെക്കുറിച്ച് യാതൊരു വിവരവും ലഭ്യമല്ല.

തന്നെ ഇടിച്ച് തെറിപ്പിച്ച വാഹനമോടിച്ച പെണ്‍കുട്ടി ഒരു വിഡ്ഢിയാണെന്ന് മാത്രമേ തോന്നുന്നുള്ളൂവെന്നും അവരോട് തനിക്ക് ദേഷ്യമൊന്നുമില്ലെന്നും ടോബി അറിയിച്ചു. താന്‍ റോഡ് ടാക്സ് അടയ്ക്കുന്നില്ല എന്നത് തന്നെ ഒരു രണ്ടാംതരം പൗരനായി കണക്കാക്കാനുള്ള അനുവാദമല്ലെന്ന് അദ്ദേഹം പറഞ്ഞു. ഇത് മനസ്സിലാക്കാന്‍ കഴിവില്ലാത്ത വിധം സില്ലിയാണ് എമ്മ എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ടോബിയുടെ കൈമുട്ടിനും കാല്‍മുട്ടിനുമാണ് പരുക്കേറ്റിരിക്കുന്നത്. കാറിടിച്ചതറിഞ്ഞാല്‍ തന്‍റെ ഗേള്‍ഫ്രണ്ട് പിന്നീട് സൈക്കിളെടുക്കാന്‍ സമ്മതിക്കില്ലെന്ന് പേടിച്ചാണ് സംഭവത്തില്‍ ആദ്യം പരാതിപ്പെടാതിരുന്നതെന്ന് ടോബി പറഞ്ഞു.

English summary
A young girl, Emma who has hit a cyclist and tweeted it in her twitter account has caused a huge uproar.
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark