ഹിറ്റ്‌ലറെ സി ക്ലാസ് ഇടിച്ചുകൊന്നു!

Posted By:

മെഴ്‌സിഡിസ് ബെന്‍സ് കൊളിഷന്‍ പ്രിവന്‍ഷന്‍ അസിസ്റ്റ് സിസ്റ്റം അപകടങ്ങള്‍ വലിയ തോതില്‍ കുറച്ചു കൊണ്ടുവരാന്‍ സഹായിക്കുന്നതായി അന്താരാഷ്ട്ര ഏജന്‍സികള്‍ വിലയിരുത്തിയിട്ടുണ്ട്. യൂറോ എന്‍സിഎപി അടക്കമുള്ള ഏജന്‍സികളുടെ അംഗീകാരങ്ങളും ഈ സന്നാഹത്തിന്റെ ഗുണനിലവാരത്തെ ഉറപ്പിക്കുന്നുണ്ട്. എന്നാല്‍ ജര്‍മനിയിലെ ലുഡ്വിംഗ്‌സ്ബര്‍ഗ് ഫിലിം അക്കാദമിയിലെ വിദ്യാര്‍ത്ഥികളെടുത്ത ഒരു ഹ്രസ്വചിത്രത്തില്‍, ഈ സംവിധാനം പ്രവര്‍ത്തിക്കാതാവുന്ന ഒരു സന്ദര്‍ഭം ചൂണ്ടിക്കാട്ടുന്നു. പ്രവര്‍ത്തിക്കുന്നില്ല എന്നു മാത്രമല്ല അഡോള്‍ഫ് ഹിറ്റ്‌ലറെ ഇടിച്ചു കൊല്ലുകയും ചെയ്യുന്നൂ വാഹനം!

പത്തോ പന്ത്രണ്ടോ വയസ്സുള്ള അഡോള്‍ഫ് ഹിറ്റ്‌ലര്‍ ഓസ്ട്രിയയിലെ തന്റെ ഗ്രാമത്തില്‍ പട്ടം പറത്തി നടക്കുന്നതാണ് ചിത്രത്തില്‍ നമ്മള്‍ കാണുന്നത്. പുതിയ മെഴ്‌സിഡിസ് ബെന്‍സ് സി ക്ലാസ് ഗ്രാമപാതയിലൂടെ വേഗത്തില്‍ കടന്നുവരുന്നു. ഇടയ്ക്ക് ഒന്നുരണ്ടു പെണ്‍കുട്ടികള്‍ വട്ടം ചാടിയപ്പോള്‍ കോളിഷന്‍ പ്രിവന്‍ഷന്‍ സിസ്റ്റം പ്രവര്‍ത്തിക്കുകയും വണ്ടി നില്‍ക്കുകയും ചെയ്തു. എന്നാല്‍, പട്ടം പറത്തുന്ന ഹിറ്റ്‌ലറുടെ അടുത്തെത്തിയപ്പോള്‍ ഈ സംവിധാനം പ്രവര്‍ത്തിക്കുന്നില്ല. കുഞ്ഞ് അഡോള്‍ഫിനെ ഇടിച്ചുതെറിപ്പിച്ച് മെഴ്‌സിഡിസ് സി ക്ലാസ് ദയാരഹിതം കടന്നുപോകുന്നു. അഡോള്‍ഫിന്റെ അമ്മയുടെ നിലവിളി പശ്ചാത്തലത്തിലുയരുന്നു.

സിനിമ നിര്‍മിച്ച അക്കാദമി പയ്യന്മാരായ ടോബിസ് ഹാസ്സെ, ജാന്‍ മാറ്റ്‌ലര്‍, ലിദിയ ലോസെ, ഗണ്‍ അദെമിര്‍ എന്നിവര്‍ക്ക് കൃത്യമായ ന്യായീകരണമുണ്ട് അഡോള്‍ഫിനെ കുഞ്ഞു പ്രായത്തില്‍ തന്നെ കൊന്നതിന്. അപകടം വരുന്നതിനു മുമ്പു തന്നെ അത് തിരിച്ചറിയാനുള്ള ശേഷി ഴെ്‌സിഡിസ് ബെന്‍സ് കൊളിഷന്‍ പ്രിവന്‍ഷന്‍ സംവിധാനത്തിനുണ്ട് എന്ന് ചൂണ്ടിക്കാട്ടുകയായിരുന്നു തങ്ങളുടെ സിനിമ ചെയ്തത്.

മെഴ്‌സിഡിസ് പരസ്യം പോലെ തോന്നിക്കുന്ന ഈ സിനിമ ഇവര്‍ പിടിച്ചത് സ്വന്തം താല്‍പര്യത്തിലാണ്. ഈ രക്തത്തില്‍ മെഴ്‌സിഡിസിന് യാതൊരു പങ്കുമില്ല.

<center><iframe width="600" height="450" src="//www.youtube.com/embed/MZGPz4a2mCA" frameborder="0" allowfullscreen></iframe></center>

English summary
A Youtube video made by German students portrays Hitler die as a young boy.
Story first published: Tuesday, September 10, 2013, 11:00 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark