സരിതാ നായരെ വെറുതെ വിടുക! അവരുടെ കാറിനെ പിടികൂടുക!

By Santheep

സ്മാര്‍ത്തവിചാരത്തിനു ശേഷം കേരളത്തില്‍ ഒരു സ്ത്രീ ഇത്രയധികം വിചാരണ ചെയ്യപ്പെട്ട മറ്റു സന്ദര്‍ഭങ്ങള്‍ കുറവാണ്. സ്മാര്‍ത്തം ചെയ്യപ്പെട്ട 'സാധന'ത്തെയെന്നവണ്ണം ഞങ്ങള്‍ മാധ്യമങ്ങള്‍ അവരെ ഉപയോഗിച്ചു. ഇപ്പോഴും ഉപയോഗിച്ചുകൊണ്ടിരിക്കുന്നു. തെളിവുള്ളതിനാല്‍ അബ്ദുള്ളക്കുട്ടിക്കെതിരെ മാത്രം സരിത പരാതി നല്‍കി. നിര്‍ഭാഗ്യകരമെന്നു പറയട്ടെ, മാധ്യമങ്ങളുടെ ബലാല്‍സംഗത്തിന് തെളിവുണ്ടാക്കാന്‍ പയറ്റിത്തെളിഞ്ഞ ലോബീയിസ്റ്റായ സരിതാനായര്‍ക്കും കഴിവില്ലാതെ പോയി.

12 ലക്ഷം രൂപ മുടക്കിയാണ് സരിതാനായര്‍ക്കു വേണ്ടി അഭിഭാഷന്‍ ഫെനി ബാലകൃഷ്ണന്‍ 'ആഡംബരക്കാര്‍' വാങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 'ആഡംബരക്കാറി'ന്റെ പേര് ഹോണ്ട സിറ്റി എന്നാണെന്നും അതൊരു ഡീസല്‍ കാറാണെന്നും അറിയുന്നു. എങ്കില്‍ സരിതയുടെ കാറേത് എന്ന് ഏതൊരു ആവറേജ് മലയാളിയെയും പോലെ ഈയുള്ളവനും അത്ഭുതം കൂറുന്നു.

സരിതയുയുടെ കാറേത്?

സരിതയുയുടെ കാറേത്?

സരിതാനായർ വാങ്ങിയത് ഹോണ്ട സിറ്റി സെഡാന്‍ കാറിന്റെ ഏത് വേരിയന്റാണെന്ന കാര്യം പരിശോധിക്കുന്നതിനു മുമ്പ് മറ്റൊരു വസ്തുതയിലേക്ക് നിങ്ങളുടെ ശ്രദ്ധ ചെല്ലണമെന്ന് ആഗ്രഹിക്കുന്നു. യഥാര്‍ത്ഥത്തില്‍ സരിത വാങ്ങിയത് ആഡംബരക്കാറാണോ? ഇതറിയണമെങ്കില്‍ ആദ്യം ആഡംബരക്കാര്‍ എന്തെന്ന് നിര്‍വ്വചിക്കേണ്ടതുണ്ട്.

എന്താണ് ഒരു ആഡംബരക്കാര്‍?

എന്താണ് ഒരു ആഡംബരക്കാര്‍?

ഇന്ന് ഇന്ത്യയില്‍ ഒരു കാര്‍ സ്വന്തമാക്കണമെങ്കില്‍ ചുരുങ്ങിയത് രണ്ടര ലക്ഷം രൂപ ചെലവാക്കണം. ഇത്രയും ചെലവാക്കിയാല്‍ തന്നെ നാല് ചക്രമുള്ള ഒരു വാഹനം കിട്ടുമെന്നല്ലാതെ അതിനെ 'കാര്‍' എന്ന് ആത്മവിശ്വാസത്തോടെ വിളിക്കാന്‍ സാധിക്കണമെന്നില്ല. തിരക്കുപിടിച്ച ജീവിതമുള്ള സരിതയെപ്പോലൊരു ലോബീയിസ്റ്റിന് ഈ കാര്‍ വാങ്ങി അധികകാലം മുമ്പോട്ട് നീങ്ങാനും കഴിയില്ല. ചുരുക്കത്തില്‍ സരിതയെപ്പോലൊരാള്‍ക്ക് ഒരു എന്‍ട്രിലെവല്‍ മിഡ്‌സൈസ് കാറെങ്കിലും ആവശ്യമാണ്.

ഹോണ്ട സിറ്റിയെ ആഡംബരക്കാര്‍ എന്ന് വിളിക്കാമോ?

ഹോണ്ട സിറ്റിയെ ആഡംബരക്കാര്‍ എന്ന് വിളിക്കാമോ?

ഹോണ്ട സിറ്റിയെ മാധ്യമപ്രവര്‍ത്തകര്‍ ആഡംബരക്കാര്‍ എന്നു വിളിക്കുന്നതിനു കാരണം, വേണ്ടത്ര ശമ്പളമില്ലാതെ ജോലിയെടുക്കുന്നതിനാലുള്ള സാമ്പത്തിക പരാധീനത മാത്രമാണ് ഉത്തരവാദി എന്ന് പറയേണ്ടതായി വരും. സിറ്റിയുടെ ഏറ്റവും ഉയര്‍ന്ന പതിപ്പിന് വരുന്ന വില 11.5 ലക്ഷത്തിന്റെ ചുറ്റുപാടിലാണ്. ഈ വിലയിലുള്ള ഒരു കാറിനെ ആഡംബരക്കാര്‍ എന്നു വിളിച്ചാല്‍ ആഡംബരക്കാറുകളെ നമ്മളെന്താണ് വിളിക്കുക? ഒരു പ്രീമിയം കാര്‍ എന്ന വിളി പോലും ഈ കാറിനെ സംബന്ധിച്ച് അപരാധമാണ്.

സരിതയുടേത് ആഡംബരക്കാറല്ല!

സരിതയുടേത് ആഡംബരക്കാറല്ല!

അങ്ങനെ സരിതാനായര്‍ വാങ്ങിയ കാര്‍ ആഡംബരക്കാറല്ല എന്ന തീരുമാനത്തില്‍ നമ്മളെത്തിയിരിക്കുകയാണ്. ഒരു എന്‍ട്രി ലെവല്‍ മിഡ്‌സൈസ് കാറിന് സരിതാനായര്‍ വാങ്ങി എന്ന ഒറ്റക്കാരണത്താല്‍ ആഡംബരക്കാര്‍ എന്ന പേര് നല്‍കാന്‍ സാധിക്കില്ല.

സരിതയുടെ കാറിന്റെ വില

സരിതയുടെ കാറിന്റെ വില

ദില്ലി എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം 7.30 ലക്ഷത്തില്‍ തുടങ്ങി 11.09 ലക്ഷത്തില്‍ അവസാനിക്കുന്നു ഹോണ്ട സിറ്റി സെഡാന്റെ വില.

സരിതയുടെ കാറിന്റെ വില

സരിതയുടെ കാറിന്റെ വില

സരിതയുടെ കാറിന് വില 12 ലക്ഷത്തിനടുത്താണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതില്‍ നിന്ന് മനസ്സിലാക്കാനാവുന്നത് സരിത ബുക്ക് ചെയ്തത് ഹോണ്ട സിറ്റിയുടെ ഡീസല്‍ പതിപ്പുകളിലെ ഏറ്റവും ഉയര്‍ന്ന വേരിയന്റാണെന്നാണ്.

സരിതയുടെ കാര്‍

സരിതയുടെ കാര്‍

അങ്ങനെ ലഭ്യമായ വിവരങ്ങളുടെ ഉറപ്പിന്മേല്‍ നമ്മള്‍ സരിതയുടെ ഹോണ്ട സിറ്റി വേരിയന്റ് 'ഐ ഡിടെക് വിഎക്‌സ്' ആണെന്ന് മനസ്സിലാക്കുന്നു. ഇക്കാര്യത്തില്‍ എന്തെങ്കിലും തര്‍ക്കം ആര്‍ക്കെങ്കിലുമുണ്ടെങ്കില്‍ തത്സംബന്ധിയായ വ്യവഹാരങ്ങള്‍, ചാലക്കുടി, ഹോസ്ദുര്‍ഗ്, മജിസ്‌ത്രേട്ട് കോടതികളുടെ പരിധിയില്‍ വരുമെന്ന് ഇതിനാല്‍ അറിയിക്കുന്നു.

സരിതയുയുടെ കാറേത്?

അഞ്ച് ഡീസല്‍ വേരിയന്റുകളും ഏഴ് പെട്രോള്‍ വേരിയന്റുകളും ഹോണ്ട സിറ്റിക്കുണ്ട്.

സരിതയുടെ കാര്‍ ഓട്ടോമാറ്റിക്കാണോ?

സരിതയുടെ കാര്‍ ഓട്ടോമാറ്റിക്കാണോ?

അല്ല. ഹോണ്ട സിറ്റി ഡീസല്‍ വേരിയന്റുകളില്‍ ഓട്ടോമാറ്റിക് പതിപ്പ് നിലവിലില്ല. സാധാരണയായി ഓട്ടോമാറ്റിക് കാറുകള്‍ തെരഞ്ഞെടുക്കുന്നതാണ് സ്ത്രീകളുടെ ഒരു രീതി എന്ന് പറഞ്ഞുകേള്‍ക്കാറുണ്ട്. എന്തായാലും സരിത ഒരു സാധാരണ സ്ത്രീയല്ല എന്നുചൂണ്ടിക്കാട്ടി ആ വിഷയം നമുക്കവസാനിപ്പിക്കാം.

സരിത എന്തുകൊണ്ട് ഡീസല്‍ കാര്‍ തെരഞ്ഞെടുത്തു?

സരിത എന്തുകൊണ്ട് ഡീസല്‍ കാര്‍ തെരഞ്ഞെടുത്തു?

പ്രധാന നോട്ടം മൈലേജ് തന്നെയായിരിക്കുമെന്നാണ് കരുതേണ്ടത്. ലിറ്ററിന് 25.1 കിലോമീറ്റര്‍ എന്ന മികവുറ്റ മൈലേജ് നിരക്ക് ഹോണ്ട സിറ്റി ഡീസല്‍ കാറിനുണ്ട്. ഇനിയും ഏറെദൂരം യാത്ര ചെയ്യാനുള്ള സരിതയെപ്പോലൊരാള്‍ക്ക് അത്യാവശ്യം മൈലേജൊക്കെയുള്ള വണ്ടി ആവശ്യമാണ്.

സരിതയുയുടെ കാറേത്?

ഡീസല്‍ പതിപ്പുകളില്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ചേര്‍ത്തിട്ടില്ല എന്ന് പറഞ്ഞല്ലോ. സിറ്റിക്ക് ഓട്ടോമാറ്റിക് ഇല്ല എന്ന് ധരിച്ചുകളയരുത്. സിറ്റിയുടെ പെട്രോള്‍ പതിപ്പില്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഘടിപ്പിച്ച് ലഭിക്കും.

ഇനി സരിതയുടെ കാര്‍ ഓട്ടോമാറ്റിക്കാണോ?

ഇനി സരിതയുടെ കാര്‍ ഓട്ടോമാറ്റിക്കാണോ?

ഒരു സാധ്യതയും തള്ളിക്കളയാനാവില്ല സരിതയുടെ കാര്യത്തില്‍. ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഘടിപ്പിച്ച ഒരു പെട്രോള്‍ കാറും ഇപ്പറഞ്ഞ വിലനിലവാരത്തില്‍ തന്നെ ലഭ്യമാണ്. 10.97 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില ഈ പതിപ്പിന്. ഓണ്‍റോഡ് വില ഒരു 11.5 ലക്ഷത്തിന്റെ പരിസരത്തുവരും. പക്ഷേ സരിതയുടെ കാര്‍ ഡീസല്‍ തന്നെയാണെന്നാണ് മാധ്യമങ്ങള്‍ ഉറപ്പിച്ചുപറയുന്നത്. സരിതയുടെ കാര്യമായതിനാല്‍ അവര്‍ അത്യാവശ്യം റിസര്‍ച്ച് ചെയ്തുകാണുമെന്നും സംഗതി ശരിയായിരിക്കുമെന്നും നമുക്കങ്ങുറപ്പിക്കാം.

സരിതയുടെ കാറിന്റെ കുതിരശക്തി

സരിതയുടെ കാറിന്റെ കുതിരശക്തി

1.5 ലിറ്റര്‍ ശേഷിയുള്ള ഐഡിടെക് എന്‍ജിനാണ് സരിതയുടെ ഡീസല്‍ സിറ്റിയിലുള്ളത്. ഈ എന്‍ജിന്‍ പരമാവധി 98.6 കുതിരകളുടെ കരുത്ത് പുറത്തെടുക്കാന്‍ ശേഷിയുള്ളതാണ്. പരമാവധി 200 എന്‍എം ചക്രവീര്യവും ഈ ഡീസല്‍ എന്‍ജിന്‍ പുറത്തുകൊണ്ടുവരും.

Most Read Articles

Malayalam
English summary
Controversial lobbyist Saritha Nair has reportedly bought a Honda City car.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X