ചിത്രകലയില്‍ താല്‍പര്യമുള്ളവര്‍ ഈ വീഡിയോ കണ്ടിരിക്കണം!

Written By:

ചിത്രകലയില്‍ താല്‍പര്യമുള്ളവര്‍ പഠിച്ചിരിക്കേണ്ട ബാലപാഠങ്ങളിലൊന്നാണ് പെഴ്‌സ്‌പെക്ടീവ്. ദൂരത്തിനനുസരിച്ച് വസ്തുക്കള്‍ക്ക് കാഴ്ചയില്‍ സംഭവിക്കുന്ന വലിപ്പമാറ്റം ഗണിതശാസ്ത്രപരമായി മനസ്സിലാക്കാന്‍ ഈ സങ്കേതം സഹായിക്കുന്നു.

കാര്‍ ഡിസൈനിങ്ങില്‍ താല്‍പര്യമുള്ളവര്‍ അവശ്യം അറിഞ്ഞിരിക്കേണ്ട ഒരു പാഠം കൂടിയാണിത്. ഒരു കാറിനെ റിയലിസ്റ്റിക് ആയി അളവൊപ്പിച്ച് വരയ്ക്കാന്‍ പെഴ്‌സ്‌പെട്കീവിലുള്ള നമ്മുടെ ധാരണ സഹായിക്കും. മാത്തമാറ്റിക്കല്‍ ഡ്രോയിങ് എന്നൊക്കെ കേള്‍ക്കുമ്പോള്‍ കലാകാരന്മാര്‍ പലരും പേടിക്കാറുണ്ട്. എന്നാല്‍, സംഗതി ഒന്നു പരിചയപ്പെട്ടാല്‍ പേടിച്ചത് എന്തിനെയായിരുന്നു എന്നു നിങ്ങള്‍ അത്ഭുതപ്പെടും.

ഈ വീഡിയോയില്‍ കാണുന്ന സങ്കേതം ഉപയോഗിച്ച് കുറച്ചുനാള്‍ പ്രാക്ടീസ് ചെയ്താല്‍ പിന്നീട് നമ്മുടെ വരകളില്‍ പെഴ്‌സ്‌പെട്കീവ് താനേ വന്നുകൊള്ളും എന്നതാണ് അതിന്റെ ഒരു ഇത്. ഓര്‍ക്കുക, ഈ അളവുകള്‍ക്കുള്ളില്‍ കൃത്യമാണ് ലോകം. എന്നാല്‍ ഈ അളവുകളില്‍ പൂര്‍ണമല്ല ലോകം. വീഡിയോ കാണുക.

To Follow DriveSpark On Facebook, Click The Like Button

എങ്ങനെ ഒരു കാര്‍ വരയ്ക്കാം: 1

ഈ വീഡിയോയില്‍ കാര്‍ വരയ്ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട പെഴ്‌സപെക്ടീവ് സംബന്ധമായ കാര്യങ്ങളെക്കുറിച്ച് ലളിതമായി വിശദീകരിക്കുന്നു.

എങ്ങനെ ഒരു കാര്‍ വരയ്ക്കാം: 2

ആദ്യത്തെ വീഡിയോയുടെ തുടര്‍ച്ചയാണിത്. പെഴ്‌സ്‌പെക്ടീവ് തന്നെയാണ് വിഷയം.

എങ്ങനെ വീല്‍ വരയ്ക്കാം?

കാറിന്റെ വീല്‍ വരയ്ക്കുമ്പോള്‍ എങ്ങനെ പെഴ്‌സ്‌പെക്ടീവ് പാലിക്കാം എന്നത് വിശദമായി പറയുന്നു ഈ വീഡിയോ.

എങ്ങനെ കാര്‍ സ്‌കെച്ച് ചെയ്യാം?

കാര്‍ സ്‌കെച്ച് ചെയ്യുന്നതിന്റെ വിവിധ ഘട്ടങ്ങളെ വിശദീകരിക്കുന്നു.

എങ്ങനെ എക്‌സോസ്റ്റ് പൈപ്പ് വരയ്ക്കാം?

ക്രോമിയം എക്‌സോസ്റ്റ് പൈപ്പ് വരയ്ക്കുന്ന രീതി വിശദീകരിക്കുന്നു.

English summary
How To Draw Cars, A Tutorial Video.
Story first published: Wednesday, June 17, 2015, 11:14 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark