'മെഴ്‌സിഡസോ മെര്‍സിഡീസോ, ഓടിയോ, ഔടിയോ?'; കാര്‍ നിര്‍മ്മാതാക്കളുടെ ഉച്ചാരണം ഇങ്ങനെ

Written By:

മെഴ്‌സിഡീസാണോ, മെര്‍സിഡീസാണോ? ഓടിയോ, ഔടിയോ? വോക്‌സ്‌വാഗണ്‍ എന്ന് എഴുതും.. എന്നാല്‍ ഉച്ചരിക്കുന്നതോ ഫോക്‌സ്‌വാഗണ്‍ എന്നും!

മെഴ്‌സിഡീസോ മെര്‍സിഡീസോ, ഓടിയോ, ഔടിയോ?; കാര്‍ നിര്‍മ്മാതാക്കളുടെ ഉച്ചാരണം ഇങ്ങനെ

കാര്‍ നിര്‍മ്മാതാക്കളുടെ പേരുകള്‍ നമ്മളെ പലപ്പോഴും കുഴപ്പിക്കും. ജര്‍മ്മന്‍, ഇറ്റാലിയന്‍, അമേരിക്കന്‍ നിര്‍മ്മാതാക്കള്‍ അടിക്കവാഴുന്ന കാര്‍ വിപണിയില്‍, ബ്രാന്‍ഡുകളുടെ നാമം മിക്കപ്പോഴും തെറ്റായാണ് നാം ഉച്ചരിക്കുന്നത്. അതിനാല്‍ കാര്‍ ബ്രാന്‍ഡുകളുടെ ശരിയായ ഉച്ചാരണം ഇവിടെ പരിശോധിക്കാം-

മെഴ്‌സിഡീസോ മെര്‍സിഡീസോ, ഓടിയോ, ഔടിയോ?; കാര്‍ നിര്‍മ്മാതാക്കളുടെ ഉച്ചാരണം ഇങ്ങനെ

Audi

രാജ്യാന്തര കാര്‍ വിപണിയില്‍ ഏറ്റവും പ്രചാരമുള്ള കാര്‍ നിര്‍മ്മാതാക്കളാണ് ഔടി.

ജന്മസ്ഥലം ജര്‍മ്മനിയായതിനാല്‍, ഔടിയുടെ ഉച്ചാരണത്തിലും ജര്‍മ്മന്‍ സ്വാധീനമുണ്ട്. ഓടി എന്നാണ് ഇന്ന് മിക്കപ്പോഴും ബ്രാന്‍ഡ് ഉച്ചരിക്കപ്പെടുന്നത്. എന്നാല്‍ ഔടി എന്നാണ് ശരിയായ ഉച്ചാരണം.

Recommended Video - Watch Now!
Datsun redi-GO 1-Litre Review In Malayalam - DriveSpark മലയാളം
മെഴ്‌സിഡീസോ മെര്‍സിഡീസോ, ഓടിയോ, ഔടിയോ?; കാര്‍ നിര്‍മ്മാതാക്കളുടെ ഉച്ചാരണം ഇങ്ങനെ

Chevrolet

ജനറല്‍ മോട്ടോര്‍സിന് കീഴിലുള്ള ഷെവര്‍ലെ കാറുകളുടെ ഉത്പാദനം ആരംഭിച്ചിട്ട് 100 വര്‍ഷത്തിന് മേലെയായി.

എന്നാല്‍ ഇന്നും ഇന്ത്യയിലും രാജ്യാന്തര വിപണിയിലും ഷെവര്‍ലെ എന്നത് തെറ്റായാണ് ഉച്ചരിക്കുന്നത്. ഷെവര്‍ലെ എന്നതാണ് ബ്രാന്‍ഡിന്റെ ശരിയായ ഉച്ചാരണം.

മെഴ്‌സിഡീസോ മെര്‍സിഡീസോ, ഓടിയോ, ഔടിയോ?; കാര്‍ നിര്‍മ്മാതാക്കളുടെ ഉച്ചാരണം ഇങ്ങനെ

Hyundai

ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ കാര്‍ നിര്‍മ്മാതാക്കളായ ഹ്യുണ്ടായിയുടെ ഉച്ചാരണത്തിലുമുണ്ട് പിശക്. ഒരുപക്ഷെ, കൊറിയന്‍ ഭാഷയുടെ സ്വാധീനമാകാം ഇതിന് കാരണം. യഥാര്‍ത്ഥത്തില്‍ ഹ്യുണ്ടായി എന്നല്ല, മറിച്ച് 'ഹുണ്ടെയ്' എന്നാണ് ബ്രാന്‍ഡിന്റെ ശരിയായ ഉച്ചാരണം.

മെഴ്‌സിഡീസോ മെര്‍സിഡീസോ, ഓടിയോ, ഔടിയോ?; കാര്‍ നിര്‍മ്മാതാക്കളുടെ ഉച്ചാരണം ഇങ്ങനെ

Renault

എഴുതുന്നത് പോലെ അത്ര ബുദ്ധിമുട്ടേറിയതല്ല റെനോയുടെ ഉച്ചാരണം. റെനോ എന്നാണ് ഫ്രഞ്ച് നിര്‍മ്മാതാക്കളുടെ ശരിയാംവിധമുള്ള ഉച്ചാരണം.

മെഴ്‌സിഡീസോ മെര്‍സിഡീസോ, ഓടിയോ, ഔടിയോ?; കാര്‍ നിര്‍മ്മാതാക്കളുടെ ഉച്ചാരണം ഇങ്ങനെ

Volkwagen

ജനങ്ങളുടെ കാര്‍ എന്നാണ് ഫോക്‌സ്‌വാഗണിന്റെ അര്‍ത്ഥം. 'ഫോക്‌സ്‌വാഗന്‍' എന്നാണ് ജര്‍മ്മന്‍ നിര്‍മ്മാതാക്കളുടെ ശരിയായ ഉച്ചാരണം.

മെഴ്‌സിഡീസോ മെര്‍സിഡീസോ, ഓടിയോ, ഔടിയോ?; കാര്‍ നിര്‍മ്മാതാക്കളുടെ ഉച്ചാരണം ഇങ്ങനെ

Porshe

മിക്കവരും പോര്‍ഷെ എന്നാണ് ബ്രാന്‍ഡിനെ ഉച്ചരിക്കാറുള്ളത്. എന്നാല്‍ ഇതും തെറ്റാണ്. പോര്‍ഷെ എന്നല്ല, മറിച്ച് 'പോര്‍ഷ' എന്നാണ് ബ്രാന്‍ഡിന്റെ ഉച്ചാരണം.

മെഴ്‌സിഡീസോ മെര്‍സിഡീസോ, ഓടിയോ, ഔടിയോ?; കാര്‍ നിര്‍മ്മാതാക്കളുടെ ഉച്ചാരണം ഇങ്ങനെ

Skoda

ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന് കീഴിലാണ് ചെക്ക് നിര്‍മ്മാതാക്കളായ സ്‌കോഡ. എന്നാല്‍ 'ഷ്‌കോഡ' എന്നാണ് ചെക്ക് നിർമ്മാതാക്കളുടെ യഥാര്‍ത്ഥ ഉച്ചാരണം.

മെഴ്‌സിഡീസോ മെര്‍സിഡീസോ, ഓടിയോ, ഔടിയോ?; കാര്‍ നിര്‍മ്മാതാക്കളുടെ ഉച്ചാരണം ഇങ്ങനെ

Peugeot

ഇന്ന് മിക്കവരും തെറ്റിക്കുന്ന മറ്റൊരു ഉച്ചാരണമാണ് പൂഷോയുടേത്. പൂഷോ എന്നതാണ് Peugeot ന്റെ യഥാര്‍ത്ഥ ഉച്ചാരണം.

മെഴ്‌സിഡീസോ മെര്‍സിഡീസോ, ഓടിയോ, ഔടിയോ?; കാര്‍ നിര്‍മ്മാതാക്കളുടെ ഉച്ചാരണം ഇങ്ങനെ

Koenigsegg

സ്വീഡിഷ് ഹൈപ്പര്‍ കാര്‍ നിര്‍മ്മാതാക്കളുടെ പേരും ഒരല്‍പം കുഴപ്പിക്കും. കൊനിഗ്‌സെഗ് എന്നാണ് സ്വീഡിഷ് നിര്‍മ്മാതാക്കളുടെ ശരിയായ ഉച്ചാരണം.

കൂടുതല്‍... #off beat #evergreen
English summary
How To Pronounce Car Brand Names Correctly. Read in Malayalam.

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark