റോൾസ് റോയിസ് -ഹൃത്വിക്കിന്റെ പിറന്നാൾ ഗിഫ്റ്റ്

Written By:

ബോളിവുഡിലെ പ്രശസ്ത താരമായ ഹൃത്വിക്റോഷന്റെ പിറന്നാൾ ആഘോഷം ആരും ശ്രദ്ധിക്കാതെ പോകരുതല്ലോ. അതിനാൽ തന്റെ 42-ാം പിറന്നാൾ ആഘോഷത്തിൽ സ്വന്തമാക്കിയത് ഒരു റോൾസ് റോയിസ് കാറാണ്. കൂടാതെ ആഘോഷത്തിന് മാറ്റുകൂട്ടാൻ മുംബൈയിലെ ഒരു ഹോട്ടലിൽ ഗ്രാന്റ് പാർട്ടിയും ഏർപ്പെടുത്തിയിരുന്നു.

കൂടുതൽ വിവരങ്ങൾക്ക് സൈഡുകളിലേക്ക് നീങ്ങൂ

റോൾസ് റോയിസ് -ഹൃത്വിക്കിന്റെ പിറന്നാൾ ഗിഫ്റ്റ്

സൂപ്പർ താരത്തിന്റെ പിറന്നാൾ ആഘോഷത്തിന് ഒരു കുറവും വരാൻ പാടില്ലല്ലോ. ഏഴ് കോടി രൂപയുടെ കാറാണ് പിറന്നാൾ ദിനത്തിൽ ഹൃത്വിക് സ്വന്തമാക്കിയിത്.

റോൾസ് റോയിസ് -ഹൃത്വിക്കിന്റെ പിറന്നാൾ ഗിഫ്റ്റ്

സാധാരണ വലിയ ആർഭാടങ്ങളൊന്നുമില്ലാതെയുള്ള ആഘോഷങ്ങളായിരുന്നു പതിവ്. ഇത്തവണ കാറിന് പുറമെ ബോളിവുഡ് സുഹൃത്തുക്കൾക്ക് ഗംഭീര വിരുന്നും ഒരുക്കിയിരുന്നു. ഇദ്ദേഹത്തിന്റെ ക്ഷണം സ്വീകരിച്ചുകൊണ്ട് ഏകദേശം ഇരുന്നൂറോളം പേരാണ് ചടങ്ങിൽ പങ്കെടുത്തത്.

റോൾസ് റോയിസ് -ഹൃത്വിക്കിന്റെ പിറന്നാൾ ഗിഫ്റ്റ്

ഹൃത്വികിന്റെ ആഡംബര കാറുകളോട് ഉള്ള പ്രിയമാകാം റോൾസ് റോയിസ് സ്വന്തമാക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. ഇതിനകം റോൾസ് റോയിസ് കൂടാതെ പല ആഡംബരകാറുകളും താരം സ്വന്തമാക്കിയിരുന്നു.

റോൾസ് റോയിസ് -ഹൃത്വിക്കിന്റെ പിറന്നാൾ ഗിഫ്റ്റ്

മേഴ്സിഡസ് എസ് ക്ലാസ്, ഫോഡ് മസ്താങ്, പോർഷെ,ഫെരാരി, മെസറാട്ടി സ്പൈഡർ, ജാഗ്വർ എസ്ജെ എന്നിങ്ങനെ പോകുന്നു ആ നീണ്ട നീര.

റോൾസ് റോയിസ് -ഹൃത്വിക്കിന്റെ പിറന്നാൾ ഗിഫ്റ്റ്

നീല നിറത്തിൽ അലുമിനിയം ബോണറ്റ് ഘടിപ്പിച്ചുള്ള ഗോസ്റ്റ് സീരിസാണ് താരം സ്വന്തമാക്കിയത്. ഇതിന്റെ ഓൺ റോഡ് വില ഏകദേശം ഏഴ് കോടി രൂപ വരും.

റോൾസ് റോയിസ് -ഹൃത്വിക്കിന്റെ പിറന്നാൾ ഗിഫ്റ്റ്

6.6ലിറ്റർ ട്വിൻ ടർബോചാർജ്ഡ് വി12 എൻജിനാണ് ഇതില്‍ ഘടിപ്പിച്ചിരിക്കുന്നത്. ഗോസ്റ്റിന് 563കുതിരശക്തിയും 780എൻഎം ടോർക്കും ഉൽപാദിപ്പിക്കാനുള്ള കഴിവുണ്ട്.

റോൾസ് റോയിസ് -ഹൃത്വിക്കിന്റെ പിറന്നാൾ ഗിഫ്റ്റ്

8സ്പീഡ് ഇസഡ് എഫ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ കൂടി ഇതിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

റോൾസ് റോയിസ് -ഹൃത്വിക്കിന്റെ പിറന്നാൾ ഗിഫ്റ്റ്

4.7 സെക്കന്റ് കൊണ്ട് പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാനുള്ള കഴിവുണ്ട്. മണിക്കൂറിൽ 250 കിലോമീറ്റർ ആണ് ഇതിന്റെ കൂടിയ വേഗത.

English summary
Hrithik Roshan's new Rolls Royce
Story first published: Thursday, January 14, 2016, 11:30 [IST]
Please Wait while comments are loading...

Latest Photos