ലാഫെരാരി വാച്ചിന് ഒരു ഫെരാരിയുടെ വില മാത്രം!

കൊടും കരുത്തുള്ള കാറുകള്‍ക്കൊപ്പം സമാനമായ ശില്‍പഭംഗിയില്‍ കംപാനിയന്‍ വാച്ചുകള്‍ പുറത്തിറക്കാറുണ്ട് ബുഗാട്ടി, ഹെന്നസി തുടങ്ങിയ കമ്പനികള്‍. ബുഗാട്ടി വെയ്റോണിന്‍റെ സമാനമായ ഡിസൈന്‍ തീമില്‍ കംപാനിയന്‍ വാച്ച് പുറത്തിറക്കിയിട്ടുണ്ട് കമ്പനി. ഫെരാരിയുടെ ഏറ്റവും പുതിടയ അവതാരമായ ലാഫെരാരിയുടെ ഒരു കംപാനിയന്‍ വാച്ച് പുറത്തിറക്കിയിട്ടുണ്ട്. ആഡംബര വാച്ച് നിര്‍മാണത്തിലൂടെ പ്രശസ്തമായ ഹബ്‍ലോട്ടുമായി ചേര്‍ന്നാണ് ഫെരാരി വാച്ച് പുറത്തിറങ്ങിയിട്ടുള്ളത്. പേര്, എംപി 05.

ഈ വാച്ചില്‍ ഹബ്‍ലോട്ട് ചെയ്തു വെച്ചിട്ടുള്ള എന്‍ജിനീയറിംഗ് പണികള്‍ ചില്ലറയല്ല. വാച്ച് കണ്ട് മുഴുമിപ്പിച്ചതിന് ശേഷം 'എവടെയാടാ സമയം നോക്കുക?' എന്ന് ചോദിക്കരുത്. വലതുവശത്ത് കാണുന്ന ഭാഗത്താണ് സമയം കാണിച്ചിരിക്കുന്നത്.

എംപി 05

എംപി 05

സമയമെന്തായെന്ന് ആരെങ്കിലും ചോദിച്ചാല്‍ 'പോടാ ഇത് ഫെരാരീടെ വാച്ചാ' എന്ന് പറഞ്ഞാ പോരല്ലോ. ചെറിയ ആശയക്കുഴപ്പമുണ്ടാകും ആദ്യത്തില്‍. ദാണ്ടെ വലതു വശത്ത് കാണുന്നതാണ് സമയം. ഇപ്പോള്‍ സമയം 10.05 ആണ്.

എംപി 05

എംപി 05

ഈ മെഷീനുള്ളില്‍ 637 ഘടകഭാഗങ്ങളുണ്ട്. ഇത്രയും ഘടകഭാഗങ്ങളോടെ ഇതാദ്യമായാണ് ഹ‍ബ്‍ലോട്ട് ഒരു മെക്കാനിക്കല്‍ മെഷീന്‍ നിര്‍മിക്കുന്നത്.

എംപി 05

എംപി 05

എല്ലാം കംപാനിയന്‍ വാച്ചുകളെയും പോലെ ഈ വാച്ചും ലിമിറ്റഡ് എഡിഷനാണ്. 50 എണ്ണം മാത്രമേ നിര്‍മിച്ചിട്ടുള്ളൂ.

എംപി 05

എംപി 05

കാര്‍ബണ്‍ ഫൈബറിലും ഷെഡോനി ലതര്‍ കൊണ്ടും നിര്‍മിച്ച ഒരു കെയ്‍സിലാണ് ഹബ‍ലോട്ട് എംപി 05 ലഭിക്കുക.

എംപി 05

എംപി 05

ഈ വാച്ചിന്‍റെ വിലയെന്താണെന്ന് ഹബ‍ലോട്ടോ ഫെരാരിയോ വെളിപ്പെടുത്തിയിട്ടില്ല.

എംപി 05

എംപി 05

പലയിടങ്ങളില്‍ നിന്നായി ഞങ്ങള്‍ മനസ്സിലാക്കിയ വിവരം ഒരു ഫെരാരി എന്‍ട്രി ലെവല്‍ കാര്‍ വാങ്ങാനുള്ള ചെലവ് മാത്രമേ ഈ വാച്ചിനുണ്ടാകൂ എന്നാണ്.

എംപി 05

എംപി 05

എംപി 05

എംപി 05

എംപി 05

എംപി 05

എംപി 05

എംപി 05

എംപി 05

എംപി 05

Most Read Articles

Malayalam
English summary
The watch, MP 05, is the work of Hublot and some might say it looks better than even the LaFerrari.
Story first published: Tuesday, April 30, 2013, 10:42 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X