ഹ്യുണ്ടായിയെ ഞെട്ടിച്ച ഒമ്പതു വലിയ പരാജയങ്ങള്‍

മാരുതി സുസുക്കി കഴിഞ്ഞാല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാറുകള്‍ പുറത്തിറക്കുന്ന നിര്‍മ്മാതാക്കളാണ് ഹ്യുണ്ടായി. ആഗോളനിരയില്‍ നാലാമന്‍. സാന്‍ട്രോ, ആക്‌സെന്റ്, i10 മോഡലുകളിലൂടെയാണ് ഹ്യുണ്ടായി ഇന്ത്യന്‍ മനംകവര്‍ന്നത്. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ഇന്ത്യന്‍ തീരമണഞ്ഞ ഓരോ കാറിലും കാണാം ഹ്യുണ്ടായിയുടെ 'മാജിക്ക്'.

ഹ്യുണ്ടായിയെ ഞെട്ടിച്ച ഒമ്പതു പരാജയങ്ങള്‍

എന്നാല്‍ തൊട്ടതെല്ലാം പൊന്നാക്കിയ ചരിത്രം മാത്രമല്ല ഹ്യുണ്ടായിക്ക് പറയാനുള്ളത്. വിജയകുതിപ്പിനിടെ വന്‍തിരിച്ചടികളും കമ്പനി നേരിട്ടുണ്ട്. പ്രതീക്ഷ കാക്കാതെ ഒരുപിടി ഹ്യുണ്ടായി കാറുകളാണ് രാജ്യത്തു മാഞ്ഞുപോയിട്ടുള്ളത്. ഇന്ത്യയില്‍ പരാജയം രുചിച്ച ഹ്യുണ്ടായി കാറുകള്‍ പരിശോധിക്കാം —

ഹ്യുണ്ടായിയെ ഞെട്ടിച്ച ഒമ്പതു പരാജയങ്ങള്‍

2005 മോഡല്‍ ഹ്യുണ്ടായി ട്യൂസോണ്‍

വര്‍ഷം 2005. ആദ്യതലമുറ ട്യൂസോണിനെ ഹ്യുണ്ടായി ഇന്ത്യയില്‍ കൊണ്ടുവന്നപ്പോള്‍ വമ്പന്‍ പ്രതീക്ഷകളായിരുന്നു കമ്പനിക്ക്. സോഫ്റ്റ് ഓഫ്‌റോഡര്‍ വിശേഷണമുള്ള ആഢംബര എസ്‌യുവിയില്‍ 2.0 ലിറ്റര്‍ CRDi ഡീസല്‍ എഞ്ചിനാണ് ഹ്യുണ്ടായി നല്‍കിയത്.

ഹ്യുണ്ടായിയെ ഞെട്ടിച്ച ഒമ്പതു പരാജയങ്ങള്‍

എന്നാല്‍ മോഡല്‍ എത്തിയത് ഒരല്‍പം നേരത്തെയായി പോയെന്നു പറയേണ്ടി വരും. ട്യൂസോണിനെ സ്വീകരിക്കാനുള്ള പക്വത വിപണിയ്ക്ക് അന്നുണ്ടായിരുന്നില്ല. വന്‍വില കൊടുത്തു ഹ്യുണ്ടായി കാര്‍ വാങ്ങേണ്ട ആവശ്യമുണ്ടോയെന്നു ആളുകള്‍ ചിന്തിച്ചപ്പോള്‍ ട്യൂസോണിന്റെ തിളക്കം മാഞ്ഞു.

ഹ്യുണ്ടായിയെ ഞെട്ടിച്ച ഒമ്പതു പരാജയങ്ങള്‍

ട്യൂസോണില്‍ പരാജയമേറ്റതിനെ തുടര്‍ന്ന് എസ്‌യുവിയുടെ രണ്ടാംതലമുറയെ കമ്പനി ഇന്ത്യയില്‍ കൊണ്ടുവന്നില്ല. ശേഷം പത്തുവര്‍ഷങ്ങള്‍ക്കിപ്പുറം 2016 -ലാണ് മൂന്നാം തലമുറ ട്യൂസോണിനെ ഇങ്ങോട്ടു കൊണ്ടുവരാന്‍ ഹ്യുണ്ടായി ധൈര്യം കാണിച്ചത്.

ഹ്യുണ്ടായിയെ ഞെട്ടിച്ച ഒമ്പതു പരാജയങ്ങള്‍

2004 മോഡല്‍ ഹ്യുണ്ടായി എലാന്‍ട്ര

ആരാധകരുടെ നിര്‍ത്താതെയുള്ള ആവശ്യം പരിഗണിച്ചാണ് 2004 -ല്‍ എലാന്‍ട്രയെ ഹ്യുണ്ടായി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. ശ്രദ്ധയാകര്‍ഷിക്കുന്ന രൂപകല്‍പനയും ആകാരവും മോഡലിന് ഇന്ത്യയില്‍ തുണയായി. പക്ഷെ എലാന്‍ട്രയുടെ സന്തോഷദിനങ്ങള്‍ ഏറെ നീണ്ടില്ല.

ഹ്യുണ്ടായിയെ ഞെട്ടിച്ച ഒമ്പതു പരാജയങ്ങള്‍

1,991 സിസി CRDi 16 വാല്‍വ് ഡീസല്‍ എഞ്ചിന്‍ തുടിച്ച എലാന്‍ട്രയ്ക്ക് ടൊയോട്ട കൊറോള ആള്‍ട്ടിസില്‍ നിന്നും കനത്ത ഭീഷണി നേരിടേണ്ടി വന്നു. എഞ്ചിന്‍, പ്രകടനക്ഷമത, ഡിസൈന്‍ എന്നീ മൂന്നൂ മേഖലകളിലും കൊറോള പ്രശസ്തി പിടിച്ചുവാങ്ങിയതോടെ എലാന്‍ട്രയുടെ താരത്തിളക്കം മാഞ്ഞു.

ഹ്യുണ്ടായിയെ ഞെട്ടിച്ച ഒമ്പതു പരാജയങ്ങള്‍

വില്‍പന ഗണ്യമായി കുറഞ്ഞു. എന്നാല്‍ മോഡലിനെ നിര്‍ത്താന്‍ കമ്പനിക്ക് ഉദ്ദേശമില്ല. 2016 -ലാണ് എലാന്‍ട്രയുടെ ഏറ്റവും പുതിയ പതിപ്പ് വിപണിയില്‍ എത്തിയത്. മോഡലിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനുള്ള സമയമായി. വന്‍വില്‍പനയില്ലെങ്കിലും പ്രീമിയം സെഡാന്‍ നിരയില്‍ ഭേദപ്പെട്ട സാധ്യത ഹ്യുണ്ടായി എലാന്‍ട്ര ഇന്നും തുറുന്നുവെയ്ക്കുന്നു.

ഹ്യുണ്ടായിയെ ഞെട്ടിച്ച ഒമ്പതു പരാജയങ്ങള്‍

ഹ്യുണ്ടായി സൊനാട്ട എംബറ

ഹോണ്ട അക്കോര്‍ഡ്, ടൊയോട്ട കാമ്രി എന്നിവരുടെ വിപണി ലക്ഷ്യമിട്ടു 2004 -ല്‍ വന്ന സൊനാട്ട എംബറയും അമ്പെ പരാജയം രുചിച്ചു. വന്നകാലത്തു ഇന്ത്യയിലെ ഏറ്റവും വില കൂടിയ ഹ്യുണ്ടായി കാറായിരുന്നു സൊനോട്ട എംബറ.

ഹ്യുണ്ടായിയെ ഞെട്ടിച്ച ഒമ്പതു പരാജയങ്ങള്‍

165 bhp കരുത്തേകുന്ന 2.4 ലിറ്റര്‍ VTVT പെട്രോള്‍ എഞ്ചിന്‍ ഒരുങ്ങിയിട്ടു കൂടി ഹ്യുണ്ടായിയുടെ ആഢംബര സെഡാന്‍ വാങ്ങാന്‍ ആരും മുന്നോട്ടു വന്നില്ല. അവതരിച്ചു നാലു വര്‍ഷം കഴിഞ്ഞിട്ടും വില്‍പന തീരെയില്ലെന്നു കണ്ടപ്പോള്‍ മോഡലിനെ പിന്‍വലിക്കാന്‍ ഹ്യുണ്ടായി തീരുമാനിച്ചു.

ഹ്യുണ്ടായിയെ ഞെട്ടിച്ച ഒമ്പതു പരാജയങ്ങള്‍

ഹ്യുണ്ടായി സൊനാട്ട ഗോള്‍ഡ്

ഹ്യുണ്ടായി സൊനാട്ട ഗോള്‍ഡ്. ജാഗ്വാര്‍ S-Type -ന്റെ മാതൃകയില്‍ ദക്ഷിണ കൊറിയന്‍ നിര്‍മ്മാതാക്കള്‍ വില്‍പനയ്‌ക്കെത്തിച്ച ഫ്‌ളാഗ്ഷിപ്പ് സെഡാന്‍. എന്നാല്‍ കേവലം ഇടത്തരം കാറായി മാത്രമാണ് വിപണി സൊനോട്ട ഗോള്‍ഡിനെ പരിഗണിച്ചത്.

ഹ്യുണ്ടായിയെ ഞെട്ടിച്ച ഒമ്പതു പരാജയങ്ങള്‍

ഹോണ്ട, ടൊയോട്ട ഉപഭോക്താക്കളെ വശീകരിക്കാന്‍ 1,997 സിസി പെട്രോള്‍ എഞ്ചിനും കഴിഞ്ഞില്ല. 134 bhp കരുത്തായിരുന്നു പെട്രോള്‍ എഞ്ചിന്‍ പരമാവധി സൃഷ്ടിച്ചിരുന്നത്. 2005 -ല്‍ ഹ്യുണ്ടായി സൊനോട്ട ഗോള്‍ഡ് ഇന്ത്യയില്‍ നിന്നും പൂര്‍ണ്ണമായി പിന്‍വാങ്ങി.

ഹ്യുണ്ടായിയെ ഞെട്ടിച്ച ഒമ്പതു പരാജയങ്ങള്‍

ഫ്‌ളൂയിഡിക് ഹ്യുണ്ടായി സൊനാട്ട

ആഢംബര പ്രീമിയം സെഡാന്‍ നിരയില്‍ തിരിച്ചുവരാനുള്ള ഹ്യുണ്ടായിയുടെ അവസാന ശ്രമമായിരുന്നു ആറാം തലമുറ ഫ്‌ളൂയിഡിക് സൊനാട്ട. 2012 -ലാണ് മോഡല്‍ ഇന്ത്യന്‍ തീരമണഞ്ഞത്. കൂപ്പെ പോലുള്ള ആകാരം. വീതിയും വലുപ്പവുമേറിയ ക്രോം ഗ്രില്ല്, പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, 198 bhp കരുത്തേകുന്ന 2.4 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍; വിശേഷങ്ങള്‍ ഒരുപാടുണ്ടായിരുന്നു കാറിന്.

ഹ്യുണ്ടായിയെ ഞെട്ടിച്ച ഒമ്പതു പരാജയങ്ങള്‍

തുകലിന് ക്ഷാമമില്ലാത്ത അകത്തളം ആഢംബരമെന്തെന്ന് വിളിച്ചോതി. എന്നാല്‍ കുറഞ്ഞ മൈലേജും ഉയര്‍ന്ന വിലയും (20 ലക്ഷം രൂപ) ഫ്‌ളൂയിഡിക് സൊനോട്ടയില്‍ നിന്നും ആളുകളെ അകറ്റി.

ഹ്യുണ്ടായിയെ ഞെട്ടിച്ച ഒമ്പതു പരാജയങ്ങള്‍

ഹ്യുണ്ടായി ടെറാക്കാന്‍

2004 കാലഘട്ടത്തിലാണ് ഹ്യുണ്ടായി ടെറാക്കാന്‍ ഇന്ത്യയിലോടിയത്. 2.9 ലിറ്റര്‍ ടര്‍ബ്ബോഡീസല്‍ എഞ്ചിന്‍ ഒരുങ്ങിയ എസ്‌യുവിക്ക് തുടക്കത്തില്‍ ശ്രദ്ധയാകര്‍ഷിക്കാന്‍ കഴിഞ്ഞെങ്കിലും പ്രീമിയം നിരയില്‍ അധികകാലം ആയുസ്സുണ്ടായില്ല.

ഹ്യുണ്ടായിയെ ഞെട്ടിച്ച ഒമ്പതു പരാജയങ്ങള്‍

മിത്സുബിഷി പജേറോ, ഫോര്‍ഡ് എന്‍ഡവര്‍ മോഡലുകളുടെ സര്‍വ്വാധിപത്യത്തില്‍ ഹ്യുണ്ടായി ടെറാക്കാന്‍ മൂക്കും കുത്തി വീണു. 148 bhp കരുത്തും 343 Nm torque -മായിരുന്നു ടെറാക്കാനുണ്ടായിരുന്നു. വില്‍പനയില്ലാത്തതിനെ തുടര്‍ന്ന് 2006 -ല്‍ എസ്‌യുവിയെ കമ്പനി പൂര്‍ണമായും നിര്‍ത്തി.

ഹ്യുണ്ടായിയെ ഞെട്ടിച്ച ഒമ്പതു പരാജയങ്ങള്‍

ഹ്യുണ്ടായി ഗെറ്റ്‌സ്

2004 -ല്‍ ഗെറ്റ്‌സുമായാണ് ഇടത്തരം ഹാച്ച്ബാക്ക് നിരയിലേക്ക് ഹ്യുണ്ടായി കടന്നുവന്നത്. 83 bhp കരുത്തേകുന്ന 1.3 ലിറ്റര്‍ പെട്രോള്‍, 110 bhp കരുത്തേകുന്ന 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ പതിപ്പുകള്‍ ഹാച്ച്ബാക്കിലുണ്ടായിരുന്നു.

ഹ്യുണ്ടായിയെ ഞെട്ടിച്ച ഒമ്പതു പരാജയങ്ങള്‍

യാത്രാസുഖത്തിനും അകത്തള വിശാലതയ്ക്കും കാറ് പേരും പെരുമയും നേടി വരുമ്പോഴാണ് കോളിളക്കം സൃഷ്ടിച്ച് മാരുതി സുസുക്കി സ്വിഫ്റ്റ് ഇന്ത്യന്‍ തീരമണഞ്ഞത്. അതോടെ തീര്‍ന്നു ഗെറ്റ്‌സിന്റെ വളര്‍ച്ച. എന്നാല്‍ ഗെറ്റ്‌സിലേറ്റ് പരാജയം പില്‍ക്കാലത്ത് i20 -യുടെ വിജയവഴി തീര്‍ക്കുന്നതില്‍ ഹ്യുണ്ടായിയെ സഹായിച്ചു.

ഹ്യുണ്ടായിയെ ഞെട്ടിച്ച ഒമ്പതു പരാജയങ്ങള്‍

ഹ്യുണ്ടായി ആക്‌സെന്റ് വിവ

ജനപ്രിയ ആക്‌സെന്റ് സെഡാനില്‍ നോച്ച്ബാക്ക് പതിപ്പിനെ അവതരിപ്പിക്കാനുള്ള ഹ്യുണ്ടായിയുടെ തീരുമാനം ആക്‌സെന്റ് വിവയില്‍ ചെന്നവസാനിക്കുകയാണ് ഉണ്ടായത്. സെഡാന്റെയും ഹാച്ച്ബാക്കിന്റെയും തന്മയത്വം പാലിച്ചുള്ള പിന്നഴക് ആക്‌സെന്റ് വിവയ്ക്ക് വേറിട്ട ചാരുത സമര്‍പ്പിച്ചു.

ഹ്യുണ്ടായിയെ ഞെട്ടിച്ച ഒമ്പതു പരാജയങ്ങള്‍

കമ്പനി പരീക്ഷിച്ചു വിജയിച്ച 1.5 ലിറ്റര്‍ CRDi ഡീസല്‍ എഞ്ചിനാണ് മോഡലിലുണ്ടായിരുന്നത്. 82 bhp കരുത്തും 187 Nm torque ഉം എഞ്ചിന്‍ അവകാശപ്പെട്ടെങ്കിലും കുടുംബ കാറായി അറിയപ്പെടാന്‍ ആക്‌സെന്റ് വിവയ്ക്ക് കഴിയാതെ പോയി. ഒടുവില്‍ 2007 -ല്‍ മോഡലിനെ പിന്‍വലിക്കാന്‍ ഹ്യുണ്ടായി നിര്‍ബന്ധിതരായി.

ഹ്യുണ്ടായിയെ ഞെട്ടിച്ച ഒമ്പതു പരാജയങ്ങള്‍

ഹ്യുണ്ടായി സാന്റാ ഫെ

പൂര്‍ണ്ണ ഇറക്കുമതി മോഡലായി ഇന്ത്യയില്‍ എത്തിയ രണ്ടാംതലമുറ സാന്റാ ഫെയ്ക്ക് ഉയര്‍ന്ന വിലയും പരിപാലന ചിലവുകളും വിനയായി. ഉയര്‍ന്ന റീസെയില്‍ മൂല്യവും പണത്തിനൊത്ത മൂല്യവും കാഴ്ചവെക്കുന്ന ടൊയോട്ട ഫോര്‍ച്യൂണറിന് മുന്നില്‍ സാന്റാ ഫെയ്ക്ക് തലയുയര്‍ത്താന്‍ സാധിച്ചില്ല.

ഹ്യുണ്ടായിയെ ഞെട്ടിച്ച ഒമ്പതു പരാജയങ്ങള്‍

ശേഷം കൂടുതല്‍ ആകര്‍ഷകമായ രൂപഭാവത്തില്‍ മൂന്നാംതലമുറ സാന്റാ ഫെയെയും ഹ്യുണ്ടായി ഇങ്ങോട്ടു കൊണ്ടുവന്നു. 194 bhp കരുത്തും 421 Nm torque ഉം സൃഷ്ടിക്കുന്ന 2.2 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ സാന്റാ ഫെയില്‍ ഉണ്ടായിരുന്നെങ്കിലും ഫോര്‍ച്യൂണറിനെ അട്ടിമറിക്കാന്‍ ഇതു പോരാതെ വന്നു. ഇനിയും പ്രതീക്ഷിച്ചിട്ടു കാര്യമില്ലെന്നു തിരിച്ചറിഞ്ഞപ്പോള്‍ 2017 -ല്‍ മോഡലിനെ നിര്‍ത്താന്‍ കമ്പനി തീരുമാനിച്ചു.

Image Source: TeamBHP

Most Read Articles

Malayalam
കൂടുതല്‍... #off beat #evergreen
English summary
Flop Cars From Hyundai. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X