ടയറുകൾ അപകടകാരികൾ ആകുന്നതെപ്പോൾ, എങ്ങനെ?

By Praseetha

അടുത്തിടെ തമിഴ്‌നാട്ടിലെ ധർമ്മപുരിയിൽ വെച്ച് ടാറ്റാ സഫാരി ഒരു ട്രക്കുമായി ഇടിച്ച് അഞ്ച് പേർ മരിക്കുകയുണ്ടായി. മിതമായ വേഗത്തിൽ പോകുകയായിരുന്ന ഈ വാഹനത്തിന്റെ ടയർ പൊട്ടി നിയന്ത്രണം വിട്ടാണ് അപകടമുണ്ടായിട്ടുള്ളത്.

കൊടും വേനലിലും ബൈക്ക് യാത്ര ആസ്വാദകരമാക്കൂ

ടയർ പൊട്ടാനുള്ള കാരണങ്ങൾ എന്തെന്നുള്ള ചോദ്യങ്ങൾ ബാക്കി നിൽക്കെ പോലിസ് കേസെടുത്ത് കൂടുതൽ അന്വേഷണങ്ങൾ നടത്തിവരികയാണ്. അമിതമായ ചൂടാകാം ടയർ പൊട്ടാനുള്ള ഒരു കാരണമായി കണക്കാക്കുന്നത്. ഇത്തരത്തിലുള്ള അപകടങ്ങൾ ഒഴിവാക്കാൻ ടയർ എത്തരത്തിൽ പരിചരിക്കാം എന്നുള്ളതിനെ കുറിച്ചിവിടെ പരാമർശിക്കുന്നു.

 ടയറുകൾ പരിശോധിച്ചുറപ്പാക്കുക

ടയറുകൾ പരിശോധിച്ചുറപ്പാക്കുക

റോഡ് ട്രിപ്പിന് മുൻപായി നിങ്ങളുടെ ടയറുകൾ പരിശോധിച്ച് ഉറപ്പ് വരുത്തേണ്ടതാണ്. ആണിയോ, സ്‌ക്രൂവോ അകപ്പെട്ടിട്ടുള്ള ടയറുകൾ ഉപയോഗിക്കുകയാണെങ്കിൽ പങ്ചർ ആകാനുള്ള സാധ്യത ഏറെയാണ്. കൂടാതെ സ്പെയർ വീലും നല്ല കണ്ടീഷനിലാണെന്ന് ഉറപ്പ് വരത്തണം.

നിര്‍ദ്ദിഷ്‌ടമായ ടയർ പ്രെഷർ നിലനിർത്തുക

നിര്‍ദ്ദിഷ്‌ടമായ ടയർ പ്രെഷർ നിലനിർത്തുക

ടയർ മാനുഫാച്ചറുടെ നിർദേശ പ്രകാരമുള്ള പ്രെഷററ്‍ തന്നെ നിലനിർത്താൻ ശ്രമിക്കണം. ടയർ പ്രെഷർ കൂടിയാലും കുറഞ്ഞാലും അത് ആപത്താണ്. അപകടങ്ങൾക്ക് വഴിവെക്കുമെന്ന് മാത്രമല്ല വാഹനത്തിന്റെ ഹാന്റിലിങിനേയും ബാധിക്കുമത്.

വലുപ്പമേറിയ ടയറുകൾ ഒഴിവാക്കുക

വലുപ്പമേറിയ ടയറുകൾ ഒഴിവാക്കുക

ഇന്ന് വാഹനങ്ങളിൽ മോഡിഫിക്കേഷനുകൾ സർവസാധാരണമാണ്. മോഡിഫിക്കേഷനുകളുടെ ഭാഗമായി ചിലർ കാറുകൾക്ക് അനുയോജ്യമല്ലാത്ത തരത്തിലുള്ള ടയറുകൾ ഘടിപ്പിക്കാറുണ്ട്. ഇവ മോടികൂട്ടുമെങ്കിലും വീൽ അലൈമെന്റുകളെ സാരമായി ബാധിക്കമെന്നോർക്കുക.

കമ്പനി ടയറുകൾ ഉപയോഗിക്കുക

കമ്പനി ടയറുകൾ ഉപയോഗിക്കുക

കമ്പനി നിർദേശിച്ചിട്ടുള്ള ടയറുകൾ മാത്രം ഉപയോഗിക്കാൻ ശ്രമിക്കുക. ചിലർ ഓഫ് റോഡ് ടയറുകൾ ഉപയോഗിച്ച് ഹൈവെയിൽ ഓടിക്കുന്നത് കാണാം. കാണാനിതി ഭംഗിയാണെങ്കിലും ട്രാക്ഷൻ കൺട്രോളിനെയാണ് ബാധിക്കുക.

വീൽ എലൈമെന്റ് പരിശോധിക്കുക

വീൽ എലൈമെന്റ് പരിശോധിക്കുക

നിരന്തരമായ പരിശോധനകൾ വാഹനത്തിന്റേയും നിങ്ങളുടേയും സുരക്ഷ ഉറപ്പാക്കുമെന്നോർക്കുക. ടയറിന്റെ എലൈമെന്റ് ശരിയായ വിധത്തിൽ അല്ലെങ്കിൽ ഉടൻ സർവീസ് സെന്ററിൽ ഏൽപ്പിക്കേണ്ടതാണ്. ഒരുതരത്തിൽ പറഞ്ഞാൽ പൊട്ടാനിരിക്കുന്ന ടൈം ബോംബിന് തുല്യമാണ് ഇത്തരം ടയറുകൾ.

ടയർ മാറ്റൽ

ടയർ മാറ്റൽ

മിക്കവരും ചെയ്യുന്ന തെറ്റാണിത്. ടയറുകൾ മാറ്റുകയാണെങ്കിൽ ഒന്നും രണ്ടും മാറ്റാതെ നാലും ഒരുമിച്ച് മാറ്റാൻ ശ്രമിക്കുക. അല്ലാത്തപക്ഷം ഇത് ട്രാക്ഷൻ, മൈലേജ്, ഹാന്റലിംഗ് എന്നിവയെ ബാധിക്കും.

അംഗീകൃത ഡീലർമാരിൽ നിന്നും ടയർ വാങ്ങുക

അംഗീകൃത ഡീലർമാരിൽ നിന്നും ടയർ വാങ്ങുക

എപ്പോഴും അംഗീകൃത ഡീലർമാരിൽ നിന്നുമാത്രം ടയർ വാങ്ങിക്കുക. എന്നാൽ മാത്രമെ നിങ്ങൾക്ക് മെയിന്റനൻസ് ടിപ്സ്, ഫ്രീ ചെക്കപ്പ്, വാരന്റി എന്നിവ ലഭ്യമാക്കാൻ കഴിയുകയുള്ളൂ.

അമിത വേഗത ഒഴിവാക്കുക

അമിത വേഗത ഒഴിവാക്കുക

ഓരോ കാറിലും ഘടിപ്പിച്ചിട്ടുള്ള ടയറുകൾക്ക് അതിന്റേതായ പെർഫോമൻസ് ഫിഗറുണ്ട്. ഇത് കാറിന്റെ മൊത്തത്തിലുള്ള വേഗതയെക്കാൾ കൂടുതലാണ്. ഇതിനർത്ഥം അമിതവേഗതയിൽ ഓടിക്കാം എന്നല്ല. മിതമായ വേഗത പാലിച്ചില്ലെങ്കിൽ ടയറിന് തെയ്മാനം സംഭിക്കാനുള്ള സാധ്യത ഏറേയാണ്. ടയറിന്റെ ഈടിനെയാണ് ഇത് ബാധിക്കുന്നത്.

വാഹനത്തിനും അല്പം ഇടവേള നൽകുക

വാഹനത്തിനും അല്പം ഇടവേള നൽകുക

തുടർച്ചയായി ഓടിക്കാതെ ഓരോ രണ്ട്-മൂന്ന് മണിക്കൂർ കൂടുമ്പോഴും വാഹനത്തിന് വിശ്രമം നൽകേണ്ടതാണ്. ഇത് എൻജിനും ടയറിനും തണുപ്പിക്കാനുള്ള അവസരം നൽകുന്നു.

റാഷ് ഡ്രൈവിംഗ് ഒഴിവാക്കുക

റാഷ് ഡ്രൈവിംഗ് ഒഴിവാക്കുക

റാഷ് ഡ്രൈവിംഗും ടയറിന്റെ ഈടിനെ ബാധിക്കുമെന്ന് മനസിലാക്കി കൊണ്ട് ആക്സിലറേറ്ററും ബ്രേക്കും പതുക്കെ നൽകാൻ ശ്രമിക്കുക.

 ടയറുകൾ അപകടകാരികൾ ആകുന്നതെപ്പോൾ, എങ്ങനെ?

ഓവർടേക്ക് ചെയ്യാമ്പോവാണോ ദാ ദിതൊന്ന് വായിക്ക്

അപകടങ്ങള്‍ കുറയ്ക്കുവാന്‍ ചില അധിക ആക്‌സസറികള്‍

Most Read Articles

Malayalam
കൂടുതല്‍... #ഓട്ടോ ടിപ്സ് #auto tips
English summary
Tyre Explosion Leads To Accident; Here Are Tips To Avoid Such Mishaps
Story first published: Monday, March 28, 2016, 17:08 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X