ഡ്രൈവിംഗ് ആവേശകരമാക്കാൻ മൊബൈൽ ആപ്പുകൾ

By Praseetha

മൊബൈൽ ഉപയോഗം ഡ്രൈവിംഗിനിടെ പ്രോത്സാഹനീയമല്ലെങ്കിലും നിങ്ങളുടെ ഡ്രൈവിംഗ് കൂടുതൽ സുഗമമാക്കുന്ന നിരവധി ആപ്പുകളിപ്പോൾ ലഭ്യമാണ്. ട്രാഫിക് കണ്ടീഷനുകൾ ഡിസ്പ്ലെ ചെയ്യുന്നത് തൊട്ട് കാർ എവിടെയെല്ലാം പാർക്ക് ചെയ്യാം എന്നുള്ള കാർ സംബന്ധിച്ച എല്ലാ വിവരങ്ങളും ലഭ്യമാക്കുന്ന ആപ്പുകളാണ് നിലവിലുള്ളത്.

ജാഗ്രത വേഗതയ്ക്ക് കടിഞ്ഞാണിടാൻ ത്രിമാനചിത്രവുമായി രണ്ട് കലാകാരികൾ

നിങ്ങളുടെ ഡ്രൈവിനിംഗ് ഉപകരിക്കുംവിധമുള്ള ആപ്പുകൾ തിരഞ്ഞെടുത്ത് ഗൂഗിൾ പ്ലെസ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. ഈ ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നത് വഴി ലോക്കേഷൻ ട്രാക്ക് ചെയ്യാനും അടുത്ത് ലഭ്യമായിട്ടുള്ള ഫ്യുവൽ സ്റ്റേഷൻ, റസ്റ്റോറന്റ്, സന്ദർശിക്കേണ്ടതായിട്ടുള്ള പ്രധാനപ്പെട്ട സ്ഥലങ്ങൾ, ട്രാഫിക് അലേർട്ടുകൾ എന്നീ വിവരങ്ങൾ നിങ്ങളുടെ കാർ സ്ക്രീനിൽ ലഭ്യമാക്കാം. അത്തരത്തിൽ ഡ്രൈവിംഗ് സുഗമമാക്കുന്ന ചില ആപ്പുകളെ പരിചയപ്പെടുത്തുന്നു.

നാവിഗേഷൻ

നാവിഗേഷൻ

സ്മാർട്ട് ഫോണും നിരവധി ആപ്പുകളും രംഗത്തെത്തിയതോടു കൂടി വഴി കണ്ടെത്തൽ ഒരു പ്രശ്നമല്ലാതായിരിക്കുന്നു. വഴി ചോദിക്കാൻ ആരേയും ആശ്രയിക്കേണ്ട എന്ന് മാത്രമല്ല ലോക്കേഷൻ എന്റർ ചെയ്താൽ മാത്രം മതി നാവിഗേഷൻ ആപ്പ് വഴിക്കാട്ടിയായി കൂടെയുണ്ടാകും. നിലവിൽ ഗൂഗിൾ മാപ്പുകളാണ് വ്യാപകമായി ഉപയോഗിച്ച് വരുന്നത്. ഇന്ത്യയുടെ സ്വന്തം ഗതിനിർണയ സംവിധാനത്തിലെ അവസാനത്തെ ഉപഗ്രഹവും പ്രവർത്തന സജ്ജമാകുന്നതോടുകൂടി നാവിഗേഷൻ മേഖല വൻ പുരോഗതി

കൈവരിക്കും.

നാവിഗേഷൻ

നാവിഗേഷൻ

ഈ മെച്ചപ്പെട്ട സൗകര്യം ലഭ്യമാക്കാൻ ഉടൻ തന്നെ നിലവിൽ വന്നേക്കാവുന്ന 'നാവിക് ' (NAVIC) എന്ന ആപ്പ് ഡൗൺലോഡ് ചെയ്താൽ മതിയാകും. ഈ ആപ്പ് ഏറ്റവും എളുപ്പമുള്ള വഴിക്കാണിക്കുക മാത്രമല്ല അടുത്തുള്ള റെസ്റ്റോറന്റ്, ഫ്യുവൽ സ്റ്റേഷനുകൾ, സന്ദർശിക്കേണ്ടതായിട്ടുള്ള ടൂറിസ്റ്റ് സ്ഥലങ്ങൾ എന്നിവ സംബന്ധിച്ചുള്ള വിവരങ്ങൾ ലഭ്യാമാക്കും.

ഡാഷ് കാം

ഡാഷ് കാം

ഡാഷ് കാം ഡ്രൈവിംഗിനിടെ ഉണ്ടാകുന്ന ആവേശകരമായ നിമിഷങ്ങൾ റെക്കോർഡ് ചെയ്ത് പിന്നീട് മറ്റുള്ളവരുമായി പങ്കിടാനുള്ള സാഹചര്യം ഒരുക്കുന്നു. ഈ കാം കൊണ്ടുള്ള മറ്റൊരു ഉപയോഗം എന്തെന്നു വച്ചാൽ റോഡിൽ ഏതെങ്കിലും തരത്തിലുള്ള അപകടങ്ങൾ സംഭവിക്കുകയാണെങ്കിൽ ഒരു തെളിവായി സൂക്ഷിക്കുകയുമാകാം.

ഡാഷ് കാം

ഡാഷ് കാം

ഓട്ടോഗാർഡ് കാർഒ പോലുള്ള ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമാണ്. സൗജന്യമായിട്ടും പണം കൊടുത്ത് വാങ്ങാനുള്ള ഓപ്ഷനും ലഭ്യമാണ്.

കാർ വിഡ്ജെറ്റ്

കാർ വിഡ്ജെറ്റ്

കാറിൽ ഫോൺ ഫീച്ചറുകളുടെ ഉപയോഗം കൂടുതൽ എളുപ്പമാക്കാൻ സഹായകമാകും ഈ ആപ്പ്. ഉപയോഗിക്കാനുള്ള സൗകര്യത്തിന് ബുക്ക് മാർക്ക്, കോഡാക്ട്, ഡൈറക്ട് ഡയൽ, മെസേജ്, നാവിഗേഷൻ, ആപ്പ്, മ്യൂസിക് പ്ലെ ലിസ്റ്റ് എന്നിങ്ങനെ ക്രമീകരിക്കാം.

ഈ ആപ്പ് ഗൂഗിൾ പ്ലെ സ്റ്റോറിൽ ലഭ്യമാണ്. കാർ വിഡ്ജെറ്റ് പ്രോ എന്ന പെയ്ഡ് ഓപ്ഷനും ഉപയോഗപ്പെടുത്താവുന്നതാണ്. ഇത് സെറ്റിംഗുകൾ ഓട്ടോമാറ്റിക്കായി ക്രമപ്പെടുത്തുവാനും സഹായകമാണ്.

ഒബിഡി(ഓൺ ബോർഡ് ഡയഗ്നോസ്റ്റിക്)

ഒബിഡി(ഓൺ ബോർഡ് ഡയഗ്നോസ്റ്റിക്)

നിങ്ങളുടെ കാറുമായി സംബന്ധിച്ചുള്ള എല്ലാ വിവരങ്ങളും ലഭ്യമാക്കാൻ ഈ ആപ്പ് ഉപയോഗപ്പെടുത്താം. കാറിലുള്ള ഒബിഡി പോർട്ടുമായി ബ്ലൂടൂത്ത് വഴി കണക്ട് ചെയ്യുകയാണെങ്കിൽ കാറിന്റെ സ്ക്രീനിൽ എല്ലാ വിവരങ്ങളും ലഭ്യമാക്കാം.

ഗൂഗിൾ പ്ലെ സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യാവുന്ന ഫ്രീ ആപ്പാണ് ടോർക്ക് ലൈഫ്. ടോർക്ക് പ്രോ എന്ന പെയ്ഡ് ഓപ്ഷനും ഉപയോഗപ്പെടുത്താം.

 ഒബിഡി(ഓൺ ബോർഡ് ഡയഗ്നോസ്റ്റിക്)

ഒബിഡി(ഓൺ ബോർഡ് ഡയഗ്നോസ്റ്റിക്)

എൻജിൻ പെർഫോമൻസ്, സഞ്ചരിച്ച ദൂരം, മാത്രമല്ല കാറിൽ മറ്റേതെങ്കിലും ഡിവൈസുകൾ പ്രവർത്തിക്കുന്നില്ലെങ്കിൽ അതേക്കൂറിച്ചും ഈ ആപ്പ് വഴി നിങ്ങൾക്ക് മനസിലാക്കാവുന്നതാണ്.

ലോക്കേഷൻ ട്രാക്കേഴ്സ്

ലോക്കേഷൻ ട്രാക്കേഴ്സ്

നിങ്ങൾ സഞ്ചരിക്കുന്ന എല്ലാ ലോക്കേഷനുകളും എളുപ്പത്തിൽ ട്രാക്ക് ചെയ്യാൻ ഈ ആപ്പ് ഉപകരിക്കുന്നു. നിങ്ങളുടെ സുഹൃത്തിന്റെ അല്ലെങ്കിൽ കുംടുബത്തിലാരെങ്കിലുടെ ഫോണിൽ ഈ ആപ്പ് ഇൻസ്ടോൾ ചെയ്യുകയാണെങ്കിൽ അവർ സഞ്ചരിച്ച എല്ലായിടവും മൊബെലിലെ ആപ്പ് ഹിസ്റ്ററിയിൽ ലഭ്യമാകും.

കോസ്റ്റ് ട്രാക്കർ

കോസ്റ്റ് ട്രാക്കർ

ഇന്ധന ചിലവ്, മെയിന്റനൻസ് ചിലവ് എന്നിവ സംബന്ധിച്ചുള്ള കണക്ക് വിവരങ്ങൾ ഈ ആപ്പ് വഴി ലഭ്യമാക്കാം. കാറിന്റെ മൈലേജ് അടക്കമുള്ള വിവരങ്ങളും നൽകുന്നതാണ്.

കൂടുതൽ വായിക്കൂ

ഇത്തരത്തിലാണോ ഭാവിയിലെ വിമാനയാത്ര പുത്തൻ സാങ്കേതികതയ്ക്ക് തുടക്കം

കൂടുതൽ വായിക്കൂ

1000km/l മൈലേജുള്ള കാറോ അവിശ്വസനീയം

Most Read Articles

Malayalam
കൂടുതല്‍... #സാങ്കേതികത #technology
English summary
Improve Your Drive With These Must Have Six Apps
Story first published: Monday, May 9, 2016, 12:06 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X