മോദി ഇഫക്ട്: ഇന്ത്യുമായി യുദ്ധവിമാന കരാറുകൾക്കായി ലോക രാഷ്ട്രങ്ങളുടെ മത്സരം

Written By:

രാജ്യത്തിന്റെ സുരക്ഷ ശക്തമാക്കാൻ യുദ്ധവിമാന ഇടപാടിന് ഇന്ത്യ മുതിരുമ്പോൾ സ്വിഡനിലെ പ്രമുഖ കമ്പനിയായ സാബ് എയറോസ്പേസ് 'ഗ്രിപൻ' ഫൈറ്റർ ജെറ്റുകളുമായി ഇന്ത്യയെ സമീപിച്ചു. അടുത്ത നൂറ് വർഷത്തോളം യുദ്ധവിമാന ഇടപാടിൽ ഇന്ത്യയുമായി സഹകരിച്ചു പ്രവർത്തിക്കാനുള്ള താല്പര്യമാണ് സ്വീഡിഷ് കമ്പനി ഇതുവഴി പ്രകടിപ്പിച്ചിട്ടുള്ളത്.

മെയ്ക്കിൻ-ഇന്ത്യ പദ്ധതിയുടെ ഭാഗമായി യുദ്ധവിമാനങ്ങളുടെ നിർമാണം ഇന്ത്യയിൽ വച്ചുതന്നെ നടത്താനാണ് സാബ് വിമാന കമ്പനി വിഭാവന ചെയ്യുന്നത്. ഒരു ദശകം മുമ്പുവരെ ഇതായിരുന്നില്ല സ്ഥിതി സ്വന്തമായി യുദ്ധവിമാനങ്ങള്‍ നിര്‍മ്മിക്കാന്‍ പ്രയാസപെടുകയായിരുന്നു ഇന്ത്യ. പഴകിയ യുദ്ധ വിമാനങ്ങൾ മാറ്റി പുതിയവ ഉൾപ്പെടുത്തുവാൻ അടുത്ത ഒരു വർഷം 10 ബില്ല്യൺ ഡോളറാണ് രാജ്യം ചിലവഴിക്കുന്നത്.

To Follow DriveSpark On Facebook, Click The Like Button
മോദി ഇഫക്ട്: ഇന്ത്യുമായി യുദ്ധവിമാന കരാറുകൾക്കായി ലോക രാഷ്ട്രങ്ങളുടെ മത്സരം

പ്രതിരോധമേഖലയിൽ ഇന്ത്യയുടെ ആവശ്യങ്ങൾ കണക്കിലെടുക്കുന്നതിനു ഉപരി ഈ മേഖലയിൽ നൂറുശതമാനം വിദേശ നിക്ഷേപം അനുവദിക്കുന്ന ഇന്ത്യയിലെ പുതിയ നിയമത്തിന്റെ ആനുകൂല്യം മുതലെടുക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് സ്വീഡിഷ് കമ്പനിയായ സാബ് ഇന്ത്യയെ സമീപിച്ചിരിക്കുന്നത്.

മോദി ഇഫക്ട്: ഇന്ത്യുമായി യുദ്ധവിമാന കരാറുകൾക്കായി ലോക രാഷ്ട്രങ്ങളുടെ മത്സരം

അടുത്ത 15 വർഷത്തിനുള്ളിൽ ഇന്ത്യയ്ക്ക് 300ൽപരം യുദ്ധവിമാനങ്ങളാണ് ആവശ്യമായി വന്നിട്ടുള്ളത്. ഇതിനിടെയായിരുന്നു 36 റാഫേൽ യുദ്ധവിമാനങ്ങൾ വാങ്ങാൻ ഫ്രാൻസുമായുള്ള കരാറിൽ ഇന്ത്യ ഒപ്പുവെച്ചത്.

മോദി ഇഫക്ട്: ഇന്ത്യുമായി യുദ്ധവിമാന കരാറുകൾക്കായി ലോക രാഷ്ട്രങ്ങളുടെ മത്സരം

60,000കോടി രൂപയുടെ കരാറിലാണ് ഇരു രാജ്യങ്ങളും ഒപ്പുവെച്ചിരിക്കുന്നത്. ഇന്ത്യയുടെ വ്യോമാതിര്‍ത്തികള്‍ സംഘര്‍ഷ ഭരിതമായിരിക്കുന്ന സാഹചര്യത്തില്‍ അയല്‍രാജ്യങ്ങള്‍ക്കു മേല്‍ സമ്മര്‍ദ്ദം ചെലുത്താനായിരുന്നു ഇന്ത്യ ഉടനടി റാഫേൽ ജെറ്റുകൾ വാങ്ങാനുള്ള നടപടി സ്വീകരിച്ചത്.

മോദി ഇഫക്ട്: ഇന്ത്യുമായി യുദ്ധവിമാന കരാറുകൾക്കായി ലോക രാഷ്ട്രങ്ങളുടെ മത്സരം

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇത്രയുംക്കാലം ലോകം ചുറ്റി സഞ്ചിരിച്ചതിനുള്ള തെളിവായിട്ടുകാണാം ഈ കാരാറുകളെ. സാബ് കരാർ ഏറ്റെടുക്കുന്നതിനുള്ള മോദിയുമായുള്ള ചർച്ചയും സ്വീഡൻ നടത്തിക്കഴിഞ്ഞു.

മോദി ഇഫക്ട്: ഇന്ത്യുമായി യുദ്ധവിമാന കരാറുകൾക്കായി ലോക രാഷ്ട്രങ്ങളുടെ മത്സരം

ഇന്ത്യയുടെ ഈ ആവശ്യങ്ങൾ കണ്ടറിഞ്ഞും ഇന്ത്യയുമായുള്ള സൈനിക സഹകരണം കൂട്ടിയുറപ്പിക്കുന്നതിനുമാണ് മുന്തിയ ഇനം സാങ്കേതികവിദ്യകളോടുകൂടിയ യുദ്ധവിമാനങ്ങൾ ഇന്ത്യയ്ക്ക് നൽകാമെന്ന് സാബ് ഏറ്റിരിക്കുന്നത്.

മോദി ഇഫക്ട്: ഇന്ത്യുമായി യുദ്ധവിമാന കരാറുകൾക്കായി ലോക രാഷ്ട്രങ്ങളുടെ മത്സരം

ഇന്ത്യയുമായി സൈനിക ഇടപാടുകൾ നടത്തുകയെന്നതിനു പുറമെ സാങ്കേതിക വിദ്യകളും മറ്റു ട്രേഡ് സീക്രടുകളും ഇന്ത്യയുമായി പങ്കുവെക്കാനാണ് ഈ സാഹചര്യമുപയോഗിക്കുന്നതെന്ന് സാബ് എയറോസ്പേസ് വൈസ് പ്രസിണ്ടന്റ് മാറ്റ്സ് പാംബർഗ് വ്യക്തമാക്കി.

മോദി ഇഫക്ട്: ഇന്ത്യുമായി യുദ്ധവിമാന കരാറുകൾക്കായി ലോക രാഷ്ട്രങ്ങളുടെ മത്സരം

ഉയർന്ന സാങ്കേതികയോടുകൂടി നിർമിച്ചിട്ടുള്ള ജാസ് 39 ഗ്രിപെൻ പോർവിമാനങ്ങളാണ് സാബ് ഇന്ത്യയ്ക്ക് നല്കാമെന്ന് ഏറ്റിരിക്കുന്നത്. നിലവിൽ ഹംഗറി, തായ്‌ലാന്റ്, സൗത്ത് ആഫ്രിക്ക, ബ്രസീൽ എന്നീ രാജ്യങ്ങളാണ് ഈ ജെറ്റ് വിമാനമുപയോഗിച്ച് വരുന്നത്.

മോദി ഇഫക്ട്: ഇന്ത്യുമായി യുദ്ധവിമാന കരാറുകൾക്കായി ലോക രാഷ്ട്രങ്ങളുടെ മത്സരം

ഇന്ത്യയും ഉടൻ തന്നെ ഗ്രിപെൻ വിമാനങ്ങൾക്കുള്ള ഓർഡർ നൽകുമെന്നുള്ള പ്രതീക്ഷയിലാണ് സാബ്. ഇതേ സംബന്ധിച്ച് സ്വീഡിഷ് പ്രധാനമന്ത്രി സ്റ്റെഫാൻ ലോഫെൻ നരേന്ദ്രമോദിമായുള്ള കൂടികാഴ്ച ഇതിനകം തന്നെ നടന്നു കഴിഞ്ഞു.

മോദി ഇഫക്ട്: ഇന്ത്യുമായി യുദ്ധവിമാന കരാറുകൾക്കായി ലോക രാഷ്ട്രങ്ങളുടെ മത്സരം

സാബ് ഇന്ത്യന്‍ പൈലറ്റുമാരെ പരിശീലിപ്പിക്കുന്നതിനായി സ്വീഡനില്‍ രണ്ടാമതൊരു പ്ലാന്റ് ആരംഭിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. പിന്നീട് അത് പൊളിച്ചടുക്കി ഇന്ത്യയില്‍ സ്ഥാപിക്കുകയും ചെയ്യുന്ന പദ്ധതിയാണ് കമ്പനിയിപ്പോൾ വിഭാവനം ചെയ്യുന്നത്.

മോദി ഇഫക്ട്: ഇന്ത്യുമായി യുദ്ധവിമാന കരാറുകൾക്കായി ലോക രാഷ്ട്രങ്ങളുടെ മത്സരം

ഈ ശ്രമം വിജയിക്കുകയാണെങ്കിൽ വരും കാലങ്ങളിൽ 20,000ത്തോളം വരുന്ന ഇന്ത്യന്‍ പൈലറ്റുമാർക്ക് പരിശീലനം നല്‍കുമെന്നും, ഇന്ത്യന്‍ വ്യോമസേനയ്ക്കുവേണ്ടി 100 മുതല്‍ 200 വരെ യുദ്ധവിമാനങ്ങള്‍ നിര്‍മ്മിച്ച് നൽകുമെന്നും കമ്പനി അതികൃതര്‍ പറയുന്നു.

മോദി ഇഫക്ട്: ഇന്ത്യുമായി യുദ്ധവിമാന കരാറുകൾക്കായി ലോക രാഷ്ട്രങ്ങളുടെ മത്സരം

ഉയർന്ന സാങ്കേതിക വിദ്യകളുപയോഗപ്പെടുത്തിയിട്ടുള്ള വിവിധോദ്ദേശ്യ യുദ്ധവിമാനമാണ് ജാസ് 39 ഗ്രിപെൻ. വോൾവോ ആർഎം 12 സിങ്കിൾ എൻജിൻ ഉപയോഗപ്പെടുത്തിയ ഈ വിമാനത്തിന്റെ ഉയർന്ന വേഗത മാക് 2 ആണ്.

മോദി ഇഫക്ട്: ഇന്ത്യുമായി യുദ്ധവിമാന കരാറുകൾക്കായി ലോക രാഷ്ട്രങ്ങളുടെ മത്സരം

സാബ് 35 ഡ്രാഗൺ, 37 വിഗെൻ യുദ്ധവിമാനങ്ങൾക്ക് പകരമായി നിർമിച്ച ജാസ് 39 1988 കാലയളവിലായിരുന്നു ആദ്യ പറക്കൽ നടത്തിയത്.

മോദി ഇഫക്ട്: ഇന്ത്യുമായി യുദ്ധവിമാന കരാറുകൾക്കായി ലോക രാഷ്ട്രങ്ങളുടെ മത്സരം

പിന്നീട് 2003ലായിരുന്നു കൂടുതൽ ഉയർന്ന സാങ്കേതികളോടുകൂടിയ യുദ്ധസന്നാഹങ്ങളൊരുക്കിയ പുതിക്കിയ പതിപ്പിനെ ഇറക്കിയത്.

മോദി ഇഫക്ട്: ഇന്ത്യുമായി യുദ്ധവിമാന കരാറുകൾക്കായി ലോക രാഷ്ട്രങ്ങളുടെ മത്സരം

ഗ്രിപെൻ ജാസ് 39 ഇ/എഫ് എന്ന മറ്റൊരു വേർഷൻ യുദ്ധവിമാനത്തിന്റെ നിർമാണം 2014 ൽ ആരംഭിച്ചിരുന്നു. ജനറൽ ഇലക്ട്രിക് എഫ്414ജി, ഇലക്ട്രിക്കലി സ്കാൻഡ് ആരെ റഡാർ, ഉയർന്ന ഇന്ധനക്ഷമത എന്നിവ ഉൾക്കൊള്ളിച്ചുകൊണ്ടാണ് ഈ പുതിയ പതിപ്പിന്റെ നിർമാണം.

മോദി ഇഫക്ട്: ഇന്ത്യുമായി യുദ്ധവിമാന കരാറുകൾക്കായി ലോക രാഷ്ട്രങ്ങളുടെ മത്സരം

ഇതുവരെയായി 247 ഗ്രിപെൻ യുദ്ധവിമാനങ്ങളാണ് സാബ് നിർമിച്ചിരിക്കുന്നത്. രണ്ട് സൈനികരെ ഉൾക്കാൻ കഴിയുന്ന ഭാരംകുറവുള്ള യുദ്ധവിമാനമാണിത്.

മോദി ഇഫക്ട്: ഇന്ത്യുമായി യുദ്ധവിമാന കരാറുകൾക്കായി ലോക രാഷ്ട്രങ്ങളുടെ മത്സരം

27എംഎം മ്യൂസെർ ബികെ-27 കാനൻ, എയർ-ടു-എയർ മിസൈലുകൾ, എയർ-ടു-ഗ്രൗണ്ട് മിസൈലുകൾ, ആന്റി ഷിപ്പ് മിസൈലുകൾ, ലേസർ ഗൈഡഡ് ബോംബുകൾ, ഷോട്ട് റേഞ്ച് മിസൈലുകൾ, ലോങ് റേഞ്ച് മിസൈലുകൾ എന്നീ യുദ്ധസന്നാഹങ്ങളാണ് ഗ്രിപെനിലുള്ളത്.

മോദി ഇഫക്ട്: ഇന്ത്യുമായി യുദ്ധവിമാന കരാറുകൾക്കായി ലോക രാഷ്ട്രങ്ങളുടെ മത്സരം

സെൻസർ പോഡുകൾ, ഇലക്ട്രോണിക് വാർഫെയർ സ്യുട്, മറ്റ് മിസൈൽ സാന്നിധ്യം വിളിച്ചറിയിക്കുന്ന വാണിംഗ് സിസ്റ്റം എന്നിവയാണ് മറ്റ് സജ്ജീകരണങ്ങൾ.

മോദി ഇഫക്ട്: ഇന്ത്യുമായി യുദ്ധവിമാന കരാറുകൾക്കായി ലോക രാഷ്ട്രങ്ങളുടെ മത്സരം

രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനും സൈനിക കരുത്ത് വർധിപ്പിക്കുന്നതിനും ഉന്നത സാങ്കേതികത അടങ്ങിയ ഗ്രിപെൻ യുദ്ധവിമാനങ്ങൾ ഒരു മുതൽകൂട്ടായിരിക്കുമെന്ന് പ്രതീക്ഷിക്കാം.

കൂടുതല്‍... #വിമാനം #aircraft
English summary
Important Details About Saab Gripen Fighter Jet
Story first published: Wednesday, October 5, 2016, 14:22 [IST]
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark