പ്രതിരോധ ചെലവേറിയ രാജ്യങ്ങളില്‍ ഇന്ത്യ അഞ്ചാമത്; രാജ്യം കാത്തിരിക്കുന്ന ആയുധങ്ങള്‍ ഇവ

Written By:

ഇസ്രായേലില്‍ നിന്നും അത്യാധുനിക മീഡിയം റേഞ്ച് സര്‍ഫെയ്‌സ്-ടു-എയര്‍ മിസൈല്‍ സംവിധാനത്തിനായി 100 കോടി ഡോളര്‍ കരാറില്‍ ഒപ്പ് വെച്ച ഇന്ത്യയുടെ നീക്കം രാജ്യാന്തര സമൂഹം ഏറെ സൂക്ഷ്മമായാണ് നിരീക്ഷിക്കുന്നത്.

പ്രതിരോധത്തില്‍ ചെലവഴിച്ച് ഇന്ത്യ അഞ്ചാമത്; ഇനി രാജ്യം കാത്തിരിക്കുന്ന 'കരുത്ത്' ഇവര്‍

അതുപോലെ തന്നെ ദക്ഷിണ കൊറിയയില്‍ നിന്നും 155mm/52 കാലിബര്‍ ആര്‍ട്ടിലറി പീരങ്കികൾ വാങ്ങുന്ന ഇന്ത്യയ്ക്ക് നേരെയും ഒരല്‍പം ആശങ്കയോടെയാണ് രാജ്യാന്തര സമൂഹം ഉറ്റ് നോക്കുന്നത്.

പ്രതിരോധത്തില്‍ ചെലവഴിച്ച് ഇന്ത്യ അഞ്ചാമത്; ഇനി രാജ്യം കാത്തിരിക്കുന്ന 'കരുത്ത്' ഇവര്‍

കാരണം എന്താകാം? മേല്‍പറഞ്ഞ രണ്ട് കരാറുകളും ഇന്ത്യയ്ക്ക് പ്രതിരോധ ഭൂപടത്തില്‍ കൂടുതല്‍ മേല്‍ക്കൈ നല്‍കുകയാണ്.

പ്രതിരോധത്തില്‍ ചെലവഴിച്ച് ഇന്ത്യ അഞ്ചാമത്; ഇനി രാജ്യം കാത്തിരിക്കുന്ന 'കരുത്ത്' ഇവര്‍

പ്രതിരോധ ചെലവുകളില്‍ മുന്നിട്ട് നില്‍ക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ അഞ്ചാം സ്ഥാനം കൈയ്യടക്കിയത് കുറഞ്ഞ പക്ഷം ചൈനയെയും പാകിസ്താനെയും സമ്മര്‍ദ്ദത്തിലാഴ്ത്തും.

പ്രതിരോധത്തില്‍ ചെലവഴിച്ച് ഇന്ത്യ അഞ്ചാമത്; ഇനി രാജ്യം കാത്തിരിക്കുന്ന 'കരുത്ത്' ഇവര്‍

സ്റ്റോക്ക്‌ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്ത് വിട്ട റിപ്പോര്‍ട്ട് പ്രകാരം 2016 ല്‍ ഇന്ത്യയുടെ പ്രതിരോധ ചെലവുകള്‍ 55.9 ബില്ല്യണ്‍ ഡോളറായി ഉയര്‍ന്നിരിക്കുകയാണ്.

പ്രതിരോധത്തില്‍ ചെലവഴിച്ച് ഇന്ത്യ അഞ്ചാമത്; ഇനി രാജ്യം കാത്തിരിക്കുന്ന 'കരുത്ത്' ഇവര്‍

2015 നെ അപേക്ഷിച്ച് 8.5 ശതമാനം വര്‍ധനവാണ് ഇന്ത്യയുടെ കഴിഞ്ഞ വർഷത്തെ പ്രതിരോധ ചെലവുകൾ രേഖപ്പെടുത്തിയിരിക്കുന്നത്.

രാജ്യാന്തര അതിര്‍ത്തിയില്‍ ഇന്ത്യ നേരിടുന്ന സമ്മര്‍ദ്ദവും ചൈനീസ് പ്രതിരോധ സന്നാഹങ്ങള്‍ ഉയര്‍ത്തുന്ന ഭീഷണിയുടെയും പശ്ചാത്തലത്തില്‍ പ്രതിരോധ ചെലവുകളിലേക്ക് ദില്ലി കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്.

പ്രതിരോധത്തില്‍ ചെലവഴിച്ച് ഇന്ത്യ അഞ്ചാമത്; ഇനി രാജ്യം കാത്തിരിക്കുന്ന 'കരുത്ത്' ഇവര്‍

ഇന്ത്യന്‍ പ്രതിരോധം നിലവില്‍ ചര്‍ച്ചാവിഷയമായ സാഹചര്യത്തില്‍ ഇന്ത്യയ്ക്ക് ഇനി ലഭിക്കാനിരിക്കുന്ന ആയുധങ്ങളെ ഇവിടെ പരിചയപ്പെടാം.

പ്രതിരോധത്തില്‍ ചെലവഴിച്ച് ഇന്ത്യ അഞ്ചാമത്; ഇനി രാജ്യം കാത്തിരിക്കുന്ന 'കരുത്ത്' ഇവര്‍
  • MRSAM സിസ്റ്റം-

ഏപ്രില്‍ 6 നാണ് ഇന്ത്യ, ഇസ്രായേലില്‍ നിന്നും അത്യാധുനിക സര്‍ഫെയ്‌സ്-ടു-എയര്‍ മിസൈല്‍ സംവിധാനത്തെ വാങ്ങാന്‍ 200 കോടി ഡോളര്‍ കരാറില്‍ ഒപ്പ് വെച്ചത്.

പ്രതിരോധത്തില്‍ ചെലവഴിച്ച് ഇന്ത്യ അഞ്ചാമത്; ഇനി രാജ്യം കാത്തിരിക്കുന്ന 'കരുത്ത്' ഇവര്‍

ശത്രുവിന്റെ വിമാനങ്ങളെയും മിസൈലുകളെയും പ്രതിരോധിക്കുന്നതാണ് MRSAM സംവിധാനം.

ഇസ്രായേല്‍ എയറോസ്‌പെയ്‌സ് ഇന്‍ഡസ്ട്രീസ് (IAI) ആണ് MRSAM സംവിധാനത്തെ ഇന്ത്യന്‍ സൈന്യത്തിന് കൈമാറുന്നത്.

പ്രതിരോധത്തില്‍ ചെലവഴിച്ച് ഇന്ത്യ അഞ്ചാമത്; ഇനി രാജ്യം കാത്തിരിക്കുന്ന 'കരുത്ത്' ഇവര്‍

ഇന്ത്യയ്ക്ക് വേണ്ടി ഒരുക്കുന്ന MRSAM സംവിധാനം,ഇസ്രായേലിന്റെ പ്രതിരോധ വ്യവസായത്തിന് ലഭിച്ച ഏറ്റവും വലിയ കരാറായി ചരിത്രത്തിൽ ഇടംനേടുന്നു.

പ്രതിരോധത്തില്‍ ചെലവഴിച്ച് ഇന്ത്യ അഞ്ചാമത്; ഇനി രാജ്യം കാത്തിരിക്കുന്ന 'കരുത്ത്' ഇവര്‍

70 കിലോമീറ്റര്‍ ദൂരപരിധിയിലുള്ള ലക്ഷ്യത്തെ വീഴ്ത്താന്‍ MRSAM സംവിധാനത്തിലൂടെ സൈന്യത്തിന് സാധിക്കും.

പ്രതിരോധത്തില്‍ ചെലവഴിച്ച് ഇന്ത്യ അഞ്ചാമത്; ഇനി രാജ്യം കാത്തിരിക്കുന്ന 'കരുത്ത്' ഇവര്‍

ഇന്ത്യന്‍ യുദ്ധക്കപ്പലുകളില്‍ വികസിപ്പിച്ചിട്ടുള്ള ലോംഗ് റേഞ്ച് സര്‍ഫെയ്‌സ്-ടു-എയര്‍ മിസൈല്‍ സംവിധാനത്തിന്റെ (LRSAM) ആര്‍മി വേര്‍ഷനാണ് MRSAM.

പ്രതിരോധത്തില്‍ ചെലവഴിച്ച് ഇന്ത്യ അഞ്ചാമത്; ഇനി രാജ്യം കാത്തിരിക്കുന്ന 'കരുത്ത്' ഇവര്‍

2606 കോടി രൂപ ചെലവില്‍ ഇന്ത്യയും ഇസ്രായേലും സംയുക്തമായി വികസിപ്പിച്ചതാണ് LRSAM സംവിധാനം.

പ്രതിരോധത്തില്‍ ചെലവഴിച്ച് ഇന്ത്യ അഞ്ചാമത്; ഇനി രാജ്യം കാത്തിരിക്കുന്ന 'കരുത്ത്' ഇവര്‍
  • 155 mm/52 കാലിബര്‍ പീരങ്കി-

ഇന്ത്യന്‍ സൈന്യത്തിന് വേണ്ടി ലാര്‍സന്‍ ആന്‍ഡ് ടൗര്‍ബോയും ദക്ഷിണ കൊറിയന്‍ സ്ഥാപനമായ ഹാന്‍വ ടെക്വിനുമാണ് (HTW) ആര്‍ട്ടിലറി പീരങ്കികളുടെ കരാര്‍ ഏറ്റെടുത്തിരിക്കുന്നത്.

പ്രതിരോധത്തില്‍ ചെലവഴിച്ച് ഇന്ത്യ അഞ്ചാമത്; ഇനി രാജ്യം കാത്തിരിക്കുന്ന 'കരുത്ത്' ഇവര്‍

ഏപ്രില്‍ 21 നാണ് 720 കോടി ഡോളര്‍ കരാറില്‍ ഇന്ത്യ ഒപ്പ് വെച്ചത്.

പ്രതിരോധത്തില്‍ ചെലവഴിച്ച് ഇന്ത്യ അഞ്ചാമത്; ഇനി രാജ്യം കാത്തിരിക്കുന്ന 'കരുത്ത്' ഇവര്‍

100K9 VAJRA-T പീരങ്കികളാണ് കരാറിലൂടെ ഇന്ത്യയ്ക്ക് ലഭിക്കുക. പൂനെയ്ക്ക് സമീപം ടാലെഗോണിലാണ് പീരങ്കികളുടെ നിര്‍മ്മാണം ആരംഭിക്കാന്‍ L&Tപദ്ധതിയിട്ടിരിക്കുന്നത്.

പ്രതിരോധത്തില്‍ ചെലവഴിച്ച് ഇന്ത്യ അഞ്ചാമത്; ഇനി രാജ്യം കാത്തിരിക്കുന്ന 'കരുത്ത്' ഇവര്‍

മൂന്ന് വര്‍ഷം കൊണ്ട് പീരങ്കികൾ നിര്‍മ്മിച്ച് നല്‍കണമെന്നാണ് കരാര്‍ വ്യക്തമാക്കുന്നത്.

പ്രതിരോധത്തില്‍ ചെലവഴിച്ച് ഇന്ത്യ അഞ്ചാമത്; ഇനി രാജ്യം കാത്തിരിക്കുന്ന 'കരുത്ത്' ഇവര്‍

HTW ന്റെ K9 തണ്ടര്‍ മോഡലിന്റെ ഇന്ത്യന്‍ വേര്‍ഷനാണ് K9 VAJRA-T പീരങ്കികൾ. ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക്, പ്രത്യേകിച്ച് മരുഭൂമി പശ്ചാത്തലങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ ഉതകുന്ന തരത്തിലാണ് K9 VAJRA-T യുടെ നിര്‍മ്മാണം.

പ്രതിരോധത്തില്‍ ചെലവഴിച്ച് ഇന്ത്യ അഞ്ചാമത്; ഇനി രാജ്യം കാത്തിരിക്കുന്ന 'കരുത്ത്' ഇവര്‍
  • M777 ആള്‍ട്രാ ലൈറ്റ് ഹൗവിറ്റ്‌സര്‍-

2016 നവംബറിലാണ് 145 അള്‍ട്രാ ലൈറ്റ് ഹൗവിറ്റ്‌സറുകള്‍ക്കായി (M777) ഇന്ത്യ അമേരിക്കയുമായി 750 മില്ല്യണ്‍ ഡോളർ കരാറില്‍ ഒപ്പ് വെച്ചത്.

പ്രതിരോധത്തില്‍ ചെലവഴിച്ച് ഇന്ത്യ അഞ്ചാമത്; ഇനി രാജ്യം കാത്തിരിക്കുന്ന 'കരുത്ത്' ഇവര്‍

BAE സിസ്റ്റമാണ് അള്‍ട്രാ ലൈറ്റ് ഹൗവിറ്റ്‌സറുകള്‍ നിര്‍മ്മിക്കുന്നത്.

പ്രതിരോധത്തില്‍ ചെലവഴിച്ച് ഇന്ത്യ അഞ്ചാമത്; ഇനി രാജ്യം കാത്തിരിക്കുന്ന 'കരുത്ത്' ഇവര്‍

ഉയര്‍ന്ന പ്രതലങ്ങളിലുള്ള ഇന്ത്യയുടെ സൈനിക ശക്തി വര്‍ധിപ്പിക്കുകയാണ് ഹൗവിറ്റ്‌സറുകള്‍ ലക്ഷ്യം വെയ്ക്കുന്നത്.

പ്രതിരോധത്തില്‍ ചെലവഴിച്ച് ഇന്ത്യ അഞ്ചാമത്; ഇനി രാജ്യം കാത്തിരിക്കുന്ന 'കരുത്ത്' ഇവര്‍

1980 കളിലെ ബൊഫേഴ്‌സ് അഴിമതി വിവാദത്തിന് ശേഷം, ആയുധങ്ങള്‍ ആധുനികവത്കരിക്കാനുള്ള ഇന്ത്യയുടെ ആദ്യ കരാര്‍ കൂടിയാണ് ഇത്.

പ്രതിരോധത്തില്‍ ചെലവഴിച്ച് ഇന്ത്യ അഞ്ചാമത്; ഇനി രാജ്യം കാത്തിരിക്കുന്ന 'കരുത്ത്' ഇവര്‍

ആദ്യ ഘട്ടമായ 2017 മെയ് മാസത്തിൽ 155 mm/ 39-കാലിബര്‍ M777 ഹൗവിറ്റ്‌സറുകളെയാണ് ഇന്ത്യയ്ക്ക് ലഭിക്കുക.

പ്രതിരോധത്തില്‍ ചെലവഴിച്ച് ഇന്ത്യ അഞ്ചാമത്; ഇനി രാജ്യം കാത്തിരിക്കുന്ന 'കരുത്ത്' ഇവര്‍

25 ഹൗവിറ്റ്‌സറുകളെ കരാറിന്റെ ഭാഗമായി ഇറക്കുമതി ചെയ്യും. അതേസമയം BAE സിസ്റ്റം, മഹീന്ദ്ര ഡിഫസന്‍സ് എന്നിവർ സംയുക്തമായി ചേർന്ന് 120 ഹൗവിറ്റ്‌സറുകളെ അസംബിൾ ചെയ്യും.

പ്രതിരോധത്തില്‍ ചെലവഴിച്ച് ഇന്ത്യ അഞ്ചാമത്; ഇനി രാജ്യം കാത്തിരിക്കുന്ന 'കരുത്ത്' ഇവര്‍
  • റാഫേല്‍ ഫൈറ്റര്‍ ജെറ്റുകള്‍-

ഇന്ത്യയും ഫ്രാന്‍സും തമ്മിലാണ് റാഫേല്‍ ഫൈറ്റര്‍ ജെറ്റുകള്‍ക്കായുള്ള കരാർ ഒപ്പു വെച്ചിരിക്കുന്നത്.

പ്രതിരോധത്തില്‍ ചെലവഴിച്ച് ഇന്ത്യ അഞ്ചാമത്; ഇനി രാജ്യം കാത്തിരിക്കുന്ന 'കരുത്ത്' ഇവര്‍

2016 സെപ്തംബര്‍ മാസം ഒപ്പ് വെച്ച കരാര്‍ പ്രകാരം, 8.7 ബില്ല്യണ്‍ ഡോളര്‍ ചെലവില്‍ 36 റാഫേല്‍ യുദ്ധവിമാനങ്ങളാണ് ഫ്രാന്‍സ് ഇന്ത്യയ്ക്ക് നല്‍കുക.

പ്രതിരോധത്തില്‍ ചെലവഴിച്ച് ഇന്ത്യ അഞ്ചാമത്; ഇനി രാജ്യം കാത്തിരിക്കുന്ന 'കരുത്ത്' ഇവര്‍

ദസൊള്‍ട്ട് ഏവിയേഷനില്‍ നിന്നും 2019 സെപ്തംബര്‍ മുതലാണ് റാഫേല്‍ യുദ്ധവിമാനങ്ങളെ ഇന്ത്യന്‍ വ്യോമസേനയ്ക്ക് ലഭിക്കുക.

പ്രതിരോധത്തില്‍ ചെലവഴിച്ച് ഇന്ത്യ അഞ്ചാമത്; ഇനി രാജ്യം കാത്തിരിക്കുന്ന 'കരുത്ത്' ഇവര്‍

നിലവില്‍ ഇന്ത്യയുടെ യുദ്ധവിമാന ശ്രേണി ഏറെ ദുര്‍ബലമാണ്. 18 യുദ്ധ വിമാനങ്ങള്‍ വീതമുള്ള 33 ഫൈറ്റര്‍ വ്യോമവിഭാഗങ്ങളാണ് ഇന്ത്യന്‍ വ്യോമസേനയ്ക്ക് ഉള്ളത്.

പ്രതിരോധത്തില്‍ ചെലവഴിച്ച് ഇന്ത്യ അഞ്ചാമത്; ഇനി രാജ്യം കാത്തിരിക്കുന്ന 'കരുത്ത്' ഇവര്‍

എന്നാല്‍ ചൈനയില്‍ നിന്നും പാകിസ്താനില്‍ നിന്നുമുള്ള സംയുക്ത ഭീഷണിയെ നേരിടാന്‍ 45 വ്യോമവിഭാഗങ്ങളോളം ഇന്ത്യൻ വ്യോമസേനയ്ക്ക് വേണ്ടതായുണ്ട്.

പ്രതിരോധത്തില്‍ ചെലവഴിച്ച് ഇന്ത്യ അഞ്ചാമത്; ഇനി രാജ്യം കാത്തിരിക്കുന്ന 'കരുത്ത്' ഇവര്‍

കാഴ്ച പരിധിക്ക് പുറത്തുള്ള ലക്ഷ്യങ്ങളെ തകര്‍ക്കുന്നതിനായുള്ള 'മിറ്റിയോര്‍' മിസൈലുകള്‍ ഉള്‍പ്പെടുന്നതാണ് റാഫേല്‍ യുദ്ധവിമാനങ്ങള്‍.

പ്രതിരോധത്തില്‍ ചെലവഴിച്ച് ഇന്ത്യ അഞ്ചാമത്; ഇനി രാജ്യം കാത്തിരിക്കുന്ന 'കരുത്ത്' ഇവര്‍

യൂറോപ്യന്‍ പ്രതിരോധ വമ്പന്മാരായ MBDA മിസൈല്‍ സിസ്റ്റം ഒരുക്കുന്ന 'മിറ്റിയോറു'കളുടെ ദൂരപരിധി 150 കിലോമീറ്ററാണ്.

പ്രതിരോധത്തില്‍ ചെലവഴിച്ച് ഇന്ത്യ അഞ്ചാമത്; ഇനി രാജ്യം കാത്തിരിക്കുന്ന 'കരുത്ത്' ഇവര്‍
  • ആന്റി-ടാങ്ക് ഗൈഡഡ് മിസൈല്‍ (ATGM)-

റഫായേല്‍ അഡ്വാന്‍സ്ഡ് ഡിഫന്‍സ് സിസ്റ്റം ലിമിറ്റഡ് നിര്‍മ്മിക്കുന്ന ഇസ്രായേലി സ്‌പൈക്ക് ATGM സംവിധാനം വാങ്ങാനുള്ള ഒരുക്കത്തിലാണ് ഇന്ത്യ.

പ്രതിരോധത്തില്‍ ചെലവഴിച്ച് ഇന്ത്യ അഞ്ചാമത്; ഇനി രാജ്യം കാത്തിരിക്കുന്ന 'കരുത്ത്' ഇവര്‍

500 മില്ല്യണ്‍ ഡോളര്‍ കരാറില്‍ വരും മാസങ്ങളില്‍ ഇന്ത്യ ഒപ്പിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പ്രതിരോധത്തില്‍ ചെലവഴിച്ച് ഇന്ത്യ അഞ്ചാമത്; ഇനി രാജ്യം കാത്തിരിക്കുന്ന 'കരുത്ത്' ഇവര്‍

321 ലൊഞ്ചറുകളെയും, 8356 ഫയര്‍ ആന്‍ഡ് ഫോര്‍ഗറ്റ് മിസൈലുകളെയുമാണ് ഇസ്രായേലി സ്ഥാപനമായ റഫായേലില്‍ നിന്നും വാങ്ങാൻ ഇന്ത്യ പദ്ധതിയിടുന്നത്.

പ്രതിരോധത്തില്‍ ചെലവഴിച്ച് ഇന്ത്യ അഞ്ചാമത്; ഇനി രാജ്യം കാത്തിരിക്കുന്ന 'കരുത്ത്' ഇവര്‍

2.5 കിലോമീറ്റര്‍ ദൂരത്തുള്ള യുദ്ധവാഹനങ്ങളെയും ബങ്കറുകളെയും തകര്‍ക്കാന്‍ പോന്നതാണ് മിസൈല്‍.

പ്രതിരോധത്തില്‍ ചെലവഴിച്ച് ഇന്ത്യ അഞ്ചാമത്; ഇനി രാജ്യം കാത്തിരിക്കുന്ന 'കരുത്ത്' ഇവര്‍

മൂന്നാം തലമുറ ATGM സംവിധാനത്തില്‍ ഒരുങ്ങിയിരിക്കുന്ന 400 യൂണിറ്റ് ഫയര്‍ ആന്‍ഡ് ഫോര്‍ഗറ്റ് മിസൈലുകളെയാണ് ഇന്ത്യ സ്വന്തമാക്കാന്‍ ലക്ഷ്യമിടുന്നത്.

പ്രതിരോധത്തില്‍ ചെലവഴിച്ച് ഇന്ത്യ അഞ്ചാമത്; ഇനി രാജ്യം കാത്തിരിക്കുന്ന 'കരുത്ത്' ഇവര്‍

മൂന്ന് വര്‍ഷം മുമ്പ്അമേരിക്കന്‍ പ്രതിരോധ-എയറോസ്‌പെയ്‌സ് സ്ഥാപനമായ റെയ്തിയോണ്‍സ് ജാവലിന്‍ സിസ്റ്റത്തെ മാറ്റി നിര്‍ത്തിയാണ് ഇസ്രായേലി ATGM നെ ഇന്ത്യ തെരഞ്ഞെടുത്തത് എന്നതും ശ്രദ്ധേയം.

പ്രതിരോധത്തില്‍ ചെലവഴിച്ച് ഇന്ത്യ അഞ്ചാമത്; ഇനി രാജ്യം കാത്തിരിക്കുന്ന 'കരുത്ത്' ഇവര്‍
  • അറ്റാക്ക് ആന്‍ഡ് ഹെവി-ലിഫ്റ്റ് ഹെലികോപ്റ്റര്‍-

2015 ലാണ് 3.1 ബില്യണ്‍ ഡോളര്‍ ചെലവില്‍ 22 ബോയിംഗ് AH 64E അപാചെ ലോംഗ്‌ബോ അറ്റാക്ക് ഹെലികോപ്റ്ററുകള്‍ക്കും 15 ചിനൂക്ക് ഹെവി-ലിഫ്റ്റ് ചോപ്പറുകള്‍ക്കും ഇന്ത്യ ഓര്‍ഡര്‍ നല്‍കിയത്.

പ്രതിരോധത്തില്‍ ചെലവഴിച്ച് ഇന്ത്യ അഞ്ചാമത്; ഇനി രാജ്യം കാത്തിരിക്കുന്ന 'കരുത്ത്' ഇവര്‍

2019 ഓടെ ഹെലികോപ്റ്ററുകളുടെ വിതരണം ആരംഭിക്കും.

പ്രതിരോധത്തില്‍ ചെലവഴിച്ച് ഇന്ത്യ അഞ്ചാമത്; ഇനി രാജ്യം കാത്തിരിക്കുന്ന 'കരുത്ത്' ഇവര്‍

ഇന്ത്യന്‍ വ്യോമസേന നേരിടുന്ന ഹെവി-ലിഫ്റ്റ് ഹെലികോപ്റ്ററുകളുടെ അഭാവമാണ് ചിനൂക്ക് ചോപ്പറുകള്‍ പരിഹരിക്കുക.

പ്രതിരോധത്തില്‍ ചെലവഴിച്ച് ഇന്ത്യ അഞ്ചാമത്; ഇനി രാജ്യം കാത്തിരിക്കുന്ന 'കരുത്ത്' ഇവര്‍

നിലവില്‍ Mi-26 ചോപ്പറുകളില്‍ മാത്രമാണ് ഇന്ത്യന്‍ വ്യോമസേന ഹെവി-ലിഫ്റ്റ് ഓപറേഷനുകള്‍ നടത്തുന്നത്.

കൂടുതല്‍... #കൗതുകം #off beat
English summary
India world’s 5th largest military spender:Weapon systems govt is buying in Malayalam.

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark