'ഗഗാൻ' എത്തി വിമാനങ്ങൾക്കിനി ഒരിക്കിലും ദിശ തെറ്റില്ല!!!

By Praseetha

ലാന്റിംഗിന് മുമ്പായി വിമാനം എയർട്രാഫിക്കിൽ കുടുങ്ങി സമയംപാഴാകുമ്പോഴുണ്ടാകുന്ന പ്രക്ഷുബ്ധാവസ്ഥയുണ്ടല്ലോ അതിനെല്ലാം ഒരു അറുതി വരാൻ പോകുന്നു. ഇത്തരത്തിലുള്ള എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമായിട്ടെന്നോണം പുതിയ ഗതിനിർണയ സംവിധാനം ഇന്ത്യ വികസിപ്പിച്ചിരിക്കുന്നു.

വേറിട്ടൊരു യാത്ര സമ്മാനിക്കൻ ഫ്ലോട്ടിംഗ് എയർപോർട് യാഥാർത്ഥ്യമാവുന്നു

ഇന്ത്യൻ നിർമിത ജിപിഎസ് സംവിധാനമായ 'ജിയോ ഓഗ്മെന്റഡ് നാവിഗേഷന്‍ സിസ്റ്റം' അഥവാ 'ഗഗാൻ' ആണ് ഏറെ താമസിയാതെ തന്നെ വിമാനങ്ങളിൽ നിർബന്ധമാക്കുന്ന പുതിയ സംവിധാനം. ഇതുസംബന്ധിച്ച് ഇന്ത്യൻ വിമാനകമ്പനികളുമായി ചർച്ചയ്ക്കുള്ള തയ്യാറെടുപ്പിലാണ് വ്യോമയാന മന്ത്രാലയവും എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയും.

'ഗഗാൻ' എത്തി വിമാനങ്ങൾക്കിനി ഒരിക്കിലും ദിശ തെറ്റില്ല!!!

പ്രാദേശികമായി നിർമിച്ച ഈ ഗതിനിർണയ സംവിധാനത്തിന് 774കോടി രൂപയാണ് ഇന്ത്യ ചിലവഴിച്ചിരിക്കുന്നത്. പുതിയ ജിപിഎസ് സംവിധാനത്തിലൂടെ മറ്റ് ലോകരാഷ്ട്രങ്ങൾക്ക് തുല്യപദവിയും ഇതുവഴി ഇന്ത്യ കരസ്ഥമാക്കി.

'ഗഗാൻ' എത്തി വിമാനങ്ങൾക്കിനി ഒരിക്കിലും ദിശ തെറ്റില്ല!!!

അമേരിക്ക, യൂറോപ്പ്, ജപ്പാൻ എന്നീ രാജ്യങ്ങൾ മാത്രമാണ് ഇത്തരത്തിലുള്ള സംവിധാനങ്ങൾ വിമാനങ്ങളിൽ ഉപയോഗിച്ച് വരുന്നത്.

'ഗഗാൻ' എത്തി വിമാനങ്ങൾക്കിനി ഒരിക്കിലും ദിശ തെറ്റില്ല!!!

രണ്ട് കൃത്രിമോപഗ്രഹങ്ങളില്‍ നിന്ന് രാജ്യത്താകമാനായി സ്ഥാപിച്ചിട്ടുള്ള15 കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരങ്ങളെ അടിസ്ഥാനപ്പെടുത്തിയായിരിക്കും ഗഗാൻ ദിശ സംബന്ധിച്ചുള്ള വിവരങ്ങൾ നൽകുക.

'ഗഗാൻ' എത്തി വിമാനങ്ങൾക്കിനി ഒരിക്കിലും ദിശ തെറ്റില്ല!!!

വിമാനങ്ങളുടെ സ്ഥാനം സംബന്ധിച്ച് സംശയമുണ്ടാകുന്ന പക്ഷം ഉടനടി പരിഹരിക്കാന്‍ ഗഗാന് സാധിക്കും. അതിവേഗത്തിൽ വിവരം ലഭിക്കുന്നത് വഴി പൈലറ്റുമാരുടെ സമയം ലാഭിക്കുന്നതിലും ഗഗാൻ മുഖ്യ പങ്ക് വഹിക്കുന്നു.

'ഗഗാൻ' എത്തി വിമാനങ്ങൾക്കിനി ഒരിക്കിലും ദിശ തെറ്റില്ല!!!

സുരക്ഷ മുൻനിർത്തി രണ്ട് വിമാനങ്ങൾ തമ്മിൽ 18 കിലോമീറ്റർ അകലമെങ്കിലും ഉണ്ടായിരിക്കണമെന്നാണ് നിലവിലുള്ള നിയമം.

'ഗഗാൻ' എത്തി വിമാനങ്ങൾക്കിനി ഒരിക്കിലും ദിശ തെറ്റില്ല!!!

എന്നാൽ ഗഗാൻ ഉപയോഗപ്പെടുത്തുന്നതിലൂടെ ഇത് 360 മീറ്ററാക്കി കുറയ്ക്കാൻ കഴിയുമെന്നാണ് എയർപോർട് അതോറിറ്ററി ഓഫ് ഇന്ത്യയുടെ ഉയർന്ന ഉദ്യോഗ്സ്ഥരുടെ വിലയിരുത്തൽ.

'ഗഗാൻ' എത്തി വിമാനങ്ങൾക്കിനി ഒരിക്കിലും ദിശ തെറ്റില്ല!!!

വിമാനങ്ങൾ തമ്മിലുള്ള അകലം 360 മീറ്ററായി കുറയ്ക്കുന്നതിലൂടെ എയർപോർടിൽ വിമാനങ്ങൾ എത്തിച്ചേരുന്ന സമയത്തിൽ വലിയ മാറ്റവും ഉണ്ടാവുകയും എയർട്രാഫിക്കിന്റെ ദൈർഘ്യം കുറയുന്നതിനാൽ ദീർഘനേരം കാത്തിരുന്ന് മുഷിയേണ്ടിയും വരില്ല.

'ഗഗാൻ' എത്തി വിമാനങ്ങൾക്കിനി ഒരിക്കിലും ദിശ തെറ്റില്ല!!!

വിമാനത്തിന്റെ ലാന്റിംഗ്, ടെയ്ക്ഓഫ്, പറക്കലിനിടയിലെ ദിശാനിർണയം എന്നിവയാണ് ഗഗാൻ വളരെ വേഗത്തിൽ സാധ്യമാക്കുക.

'ഗഗാൻ' എത്തി വിമാനങ്ങൾക്കിനി ഒരിക്കിലും ദിശ തെറ്റില്ല!!!

വിമാനങ്ങളുടെ ദിശ സംബന്ധിച്ച് വിവരങ്ങൾ നൽകുന്നതിൽ ഗഗാൻ മറ്റ് രാജ്യങ്ങളിൽ ഉപയോഗിക്കുന്ന റഡാർ സിസ്റ്റത്തേക്കാൾ വളരെ കൃത്യത പുലർത്തുന്നു എന്നാണ് വലിയൊരു സവിശേഷത.

'ഗഗാൻ' എത്തി വിമാനങ്ങൾക്കിനി ഒരിക്കിലും ദിശ തെറ്റില്ല!!!

ഐഎസ്ആര്‍ഒയും എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയും സംയുക്തമായി നിര്‍മ്മിച്ച ഗഗാന്‍ ജിപിഎസ് സംവിധാനം 2015 ജൂലൈയിലാണ് പുറത്തിറക്കിയത്.

'ഗഗാൻ' എത്തി വിമാനങ്ങൾക്കിനി ഒരിക്കിലും ദിശ തെറ്റില്ല!!!

എന്നാൽ ഗഗാന്റെ ഗുണഗണങ്ങളെ വിലയിരുത്തി പറയുമ്പോഴും ഇന്ത്യയിലെ വിമാനകമ്പനികള്‍ സാമ്പ്രദായിക ജിപിഎസ് സംവിധാനങ്ങൾ വിട്ട് പുതിയത് സ്വീകരിക്കാൻ തയ്യാറായിരുന്നില്ല.

'ഗഗാൻ' എത്തി വിമാനങ്ങൾക്കിനി ഒരിക്കിലും ദിശ തെറ്റില്ല!!!

അതിനാലാണ് ഇന്ത്യന്‍ വിമാന കമ്പനികള്‍ പുതിയ ഗതിനിർണയ സംവിധാനമായ ഗഗാൻ നിര്‍ബന്ധമായും ഉപയോഗപ്പെടുത്തണമെന്നുള്ള നിർദേശം നൽകിയിരിക്കുന്നത്.

'ഗഗാൻ' എത്തി വിമാനങ്ങൾക്കിനി ഒരിക്കിലും ദിശ തെറ്റില്ല!!!

നിലവില്‍ ഇന്ത്യന്‍ വിമാനങ്ങളിൽ ഗ്ലോബല്‍ പൊസിഷനിങ് സിസ്റ്റം(ജിപിഎസ്), ഗ്ലോബല്‍ നാവിഗേഷന്‍ സാറ്റ്‌ലൈറ്റ് സിസ്റ്റം (ജിഎൻഎസ്എസ്) എന്നീ സംവിധാനങ്ങളാണ് ഉപയോഗിച്ച് വരുന്നത്.

'ഗഗാൻ' എത്തി വിമാനങ്ങൾക്കിനി ഒരിക്കിലും ദിശ തെറ്റില്ല!!!

ഇന്ത്യയിലെ എല്ലാ വിമാനകമ്പനികളും 2019 ഏപ്രില്‍ ഒന്നിന് മുമ്പായി തന്നെ ഗഗാന്‍ ഉപയോഗിച്ച് തുടങ്ങണമെന്നുള്ള നിര്‍ദേശമായിരുന്നു ഉണ്ടായിരുന്നത്. ഇപ്പോഴിത് മെയ് വരെ നീട്ടിയിട്ടുണ്ട്.

'ഗഗാൻ' എത്തി വിമാനങ്ങൾക്കിനി ഒരിക്കിലും ദിശ തെറ്റില്ല!!!

എന്നാൽ ഇതു സംബന്ധിച്ചുള്ള ചർച്ചകളൊന്നും ഇതുവരെയായി വിമാന നിര്‍മ്മാതാക്കളുമായി നടത്തിയിട്ടില്ല.

കൂടുതൽ വായിക്കൂ

ഭീമാകാരമായ കടൽവിമാനവുമായി ചൈന; ലോകരാഷ്ട്രങ്ങൾ അങ്കലാപ്പിൽ

കൂടുതൽ വായിക്കൂ

2 മണിക്കൂറിൽ ഭൂമിയുടെ ഏത് കോണിനേയും ആക്രമിക്കാൻ റഷ്യൻ ബോംബർ

Most Read Articles

Malayalam
കൂടുതല്‍... #വിമാനം #aircraft
English summary
New navigation system Gagan to ease landing in airports
Story first published: Tuesday, August 16, 2016, 18:48 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X