കോലംകെടുത്തിയൊരു പോഷെ കോഴിക്കോട് അങ്ങാടിയിൽ

Written By:

തുരുമ്പിക്കാതിരിക്കാനും മോടികൂട്ടാനുമാണ് കാറുകൾക്ക് സാധാരണയായി പെയിന്റടിക്കുന്നത്. എന്നാലിപ്പോൾ തുരുമ്പടിപ്പിക്കുന്നതൊരു ഫാഷനായി മാറിയിട്ടുണ്ട്. കോടികൾ ചിലവിട്ട ഒരു കോഴിക്കോട്ടുക്കാരന്റെ പോഷെയാണ് ഇത്തരത്തിൽ വികൃതമാക്കിയത്.

കോട്ടയം നഗരത്തിൽ വിലസുന്ന പരിഷ്കാരി ഡസ്റ്റർ

ഇത്തരത്തിൽ തുരുമ്പെടുത്ത വാഹനങ്ങൾ നിങ്ങളുടെ ഗ്യാരേജിൽ ഉണ്ടെങ്കിൽ ധൈര്യത്തോടെ ഇനി നിരത്തിലിറക്കാം. ചോദിച്ചാൽ തന്നെ ഇതാണ് ന്യൂ ട്രെന്റ് എന്ന് പറയാമല്ലോ. ചെറിയൊരു പോറൽ പറ്റിയാൽ തന്നെ സഹിക്കാത്തവരാണ് മിക്ക കാർ ഉടമകളും അപ്പോഴാണ് ഈ കോഴിക്കോട്ടുക്കാരൻ അല്പമൊന്ന് മാറി ചിന്തിച്ചത്.

കോഴിക്കോട് അങ്ങാടിയിലെ കോലംകെട്ടൊരു പോഷെ

ഇന്ത്യയിൽ ഈ ട്രെന്റ് കൂടുതൽ പ്രബലമാകുന്നതേയുള്ളൂ. ഒരാൾ തുടക്കമിട്ട സ്ഥിതിക്ക് ഭാവിയിൽ തുരമ്പടിപ്പിച്ച കൂറേയേറെ കാറുകളെ നിരത്തിൽ കാണാമെന്ന് പ്രതീക്ഷിക്കാം.

കോഴിക്കോട് അങ്ങാടിയിലെ കോലംകെട്ടൊരു പോഷെ

സൂക്ഷമമായി നിരീക്ഷിച്ചാൽ മാത്രമെ ഈ കോറലുകളും കറകളും കൃത്രിമമായി നൽകിയാതാണെന്ന് മനസിലാവുകയുള്ളൂ. അത്രയ്ക്കും പെർഫെക്ഷനാണെന്ന് വേണം പറയാൻ.

കോഴിക്കോട് അങ്ങാടിയിലെ കോലംകെട്ടൊരു പോഷെ

ബാംഗ്ലൂരിലെ മോട്ടോർമൈൻഡ് ഡിസൈനാണ് ഈ മോഡിഫിക്കേഷന് പിന്നിൽ.

കോഴിക്കോട് അങ്ങാടിയിലെ കോലംകെട്ടൊരു പോഷെ

പേരിലും പുതുമയുണ്ട് റസ്റ്റ് ഇൻ പീസ് (Rust In Peace) എന്ന വിശേഷണമാണ് കസ്റ്റം ചെയ്ത പോഷെയ്ക്ക് നൽകിയിരിക്കുന്നത്.

കോഴിക്കോട് അങ്ങാടിയിലെ കോലംകെട്ടൊരു പോഷെ

മോഡൽ നമ്പർ സൂചിപ്പിക്കുന്നത് പോലെ 911 എന്ന ഫാൻസി നമ്പറുമാണ് കാറിന് നൽകിയിരിക്കുന്നതെന്നും വളരെ ശ്രദ്ധേയമാണ്.

കോഴിക്കോട് അങ്ങാടിയിലെ കോലംകെട്ടൊരു പോഷെ

തുരുമ്പുകൾക്ക് പുറമെ ചുകപ്പ്, കടും നീല, ഇളം നീല എന്നീ നിറത്തിലുള്ള സ്ട്രൈപ്പുകളും നൽകിയിട്ടുണ്ട്.

കോഴിക്കോട് അങ്ങാടിയിലെ കോലംകെട്ടൊരു പോഷെ

ഐപിഇ എക്സോസ്റ്റ് സിസ്റ്റവും ബിബിഎസ് റിമ്മുകളുമാണ് മറ്റ് ചില മോഡിഫിക്കേഷനുകൾ.

കോഴിക്കോട് അങ്ങാടിയിലെ കോലംകെട്ടൊരു പോഷെ

3.8ലിറ്റർ സ്ട്രേയിറ്റ് സിക്സ് എൻജിനാണ് പോഷെ 911ന് കരുത്തേകുന്നത്.

കോഴിക്കോട് അങ്ങാടിയിലെ കോലംകെട്ടൊരു പോഷെ

4.7സെക്കന്റ് കൊണ്ടാണ് പൂജ്യത്തിൽ നിന്നും 100 കിലോമീറ്റർ വേഗത കൈവരിക്കുന്നത്.

കോഴിക്കോട് അങ്ങാടിയിലെ കോലംകെട്ടൊരു പോഷെ

കാർ മോഡിഫിക്കേഷനുകൾ സർവസാധാരണമായ ഈ കാലഘട്ടത്തിൽ ഇനി എന്തോക്കെ തരത്തിലുള്ള ട്രെന്റുകളാണാവോ വരാൻ ഇരിക്കുന്നത്.

കൂടുതൽ വായിക്കൂ

നാനോ കുഞ്ഞൻ കാറാണെന്നുള്ള പുച്ഛം വേണ്ട ഇതാ ഇതിനൊരു മറുപടി

കൂടുതൽ വായിക്കൂ

പ്രൈവറ്റ് ജെറ്റിനേക്കാളും ആഡംബരതയുള്ള ക്യാഡിലാകുമായി ഒരു ബില്ല്യനർ

കൂടുതല്‍... #പോഷെ #porsche
English summary
You Don't Usually See A Porsche Like This In India

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark