11 കിലോമീറ്റർ നീളമുള്ള വാട്ടർപ്രൂഫ് തുരങ്കം

കശ്മീരിന്റെ സ്വപ്‌നപദ്ധതി എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്നു ഈ തുരങ്കപാത. വലിപ്പത്തിന്റെ കാര്യത്തില്‍ ഇന്ത്യയില്‍ ഒന്നാമതും ഏഷ്യയില്‍ രണ്ടാമതുമാണ് ഈ തുരങ്കപാത. 11 കിലോമീറ്റര്‍ ദൂരത്തോളം നീളുന്ന ഈ പാത പൂർണമായും വാട്ടർപ്രൂഫാണ്.

കശ്മീര്‍ താഴ്‌വരയെ ജമ്മു മേഖലയുമായി ബന്ധിപ്പിക്കുന്ന ട്രെയിനാണിത്. "എന്‍ജിനീയറിംഗ് അത്ഭുതം" എന്നാണ് പ്രധാനമന്ത്രി ഈ റെയില്‍പ്പാതയെ വിശേഷിപ്പിച്ചത്. അതിന്റെ കാരണങ്ങളിലേക്ക് നമുക്കൊന്നു പോകാം.

Banihal and Qazigund Rail Link

യാത്രാസമയത്തില്‍ വലിയ കുറവാണ് ഈ ട്രെയിന്‍ വന്നതോടെ സംഭവിച്ചിരിക്കുന്നത്. 35 കിലോമീറ്റര്‍ ദൂരമാണ് ഇരു പ്രദേശങ്ങളും തമ്മിലുള്ള റോഡ് ദൂരം. ഇത് പുതിയ റെയില്‍പ്പാതയില്‍ 17.5 കിലോമീറ്റര്‍ മാത്രമേ വരൂ.

Banihal and Qazigund Rail Link

1700 കോടി രൂപയുടെ പദ്ധതിയാണ് ഇപ്പോള്‍ പൂര്‍ത്തിയായിരിക്കുന്നത്. കശ്മീരിനെ രാജ്യത്തിന്റെ മറ്റ് ബാഗങ്ങളുമായി കൂടുതല്‍ അടുപ്പിക്കാന്‍ ഈ തുരങ്കപാതയ്ക്ക് സാധിക്കുമെന്നാണ് മന്‍മോഹന്‍ സിങ് പ്രസ്താവിച്ചത്. സംസ്ഥാനത്ത് കൂടുതല്‍ തൊഴിലവസരങ്ങളുണ്ടാകാന്‍ ഈ പാത കാരണമാകും. ഈ റെയില്‍വേ ലൈന്‍ ഇന്ത്യയിലെ മറ്റ് റെയില്‍വെ ലൈനുകളുമായി കാര്യക്ഷമമായി ബന്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Banihal and Qazigund Rail Link

റെയില്‍പ്പാതയില്‍ 11 കിലോമീറ്ററോളം ദൂരം ടണലാണ്. ഇന്ത്യയിലെ ഏറ്റവും വലിയ ടണല്‍ പാതയാണിത്. ഏഷ്യയില്‍ നീളത്തിന്റെ കാര്യത്തില്‍ രണ്ടാം സ്ഥാനമാണ് ഈ ടണല്‍ പാതയ്ക്കുള്ളത്. ഒന്നാം സ്ഥാനം ചൈനയില്‍ സ്ഥിതി ചെയ്യുന്ന തുരങ്ക പാതയ്ക്കാണ്.

Banihal and Qazigund Rail Link

150 എന്‍ജിനീയര്‍മാരും 1300ലധികം തൊഴിലാളികളും ചേര്‍ന്നാണ് ഈ ദുര്‍ഘടമായ പാത യാഥാര്‍ഥ്യമാക്കിയത്. നിര്‍മാണ സമയത്ത് നിരവധി പ്രതിബന്ധങ്ങള്‍ നേരിടേണ്ടി വന്നു ഇവര്‍ക്ക്. സാങ്കേതികപരമായതും ഭൂമിശാസ്ത്രപരമായതുമായ നിരവധി പ്രശ്‌നങ്ങള്‍ പരിഹരിച്ചുകൊണ്ടാണ് പദ്ധതി പൂര്‍ത്തിയാക്കിയത്.

Banihal and Qazigund Rail Link

ദേശീയപ്രാധാന്യമുള്ള പദ്ധതി എന്ന സ്പിരിറ്റ് ഉള്‍ക്കൊണ്ടാണ് ഹിന്ദുസ്ഥാന്‍ കണ്‍സ്ട്രക്ഷന്‍ കമ്പനി പ്രവര്‍ത്തിച്ചത് എന്ന് വ്യക്തമാക്കുന്നു കമ്പനി പ്രസിഡണ്ട് അരുണ്‍ കരമ്പേല്‍ക്കര്‍. കൊടും തണുപ്പിനെയും അപകടരമായ സാഹചര്യങ്ങളെയും അവഗണിച്ചാണ് തൊഴിലാളികള്‍ പണിയെടുത്തത്.

Banihal and Qazigund Rail Link

ന്യൂ ആസ്‌ട്രേലിയന്‍ ടണലിംഗ് മെത്തേഡ് എന്ന സാങ്കേതികതയാണ് തുരങ്കത്തിന്റെ നിര്‍മിതിക്കായി ഉപയോഗിച്ചത്. ഇത്രയും വലിയ പദ്ധതിക്കായി ഈ സാങ്കേതികത ഉപയോഗിക്കുന്നത് ഇതാദ്യമാണ് ഇന്ത്യയില്‍.

Banihal and Qazigund Rail Link

ഹിന്ദുസ്ഥാന്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് തുരങ്കം നിര്‍മിച്ചത്.

Banihal and Qazigund Rail Link

തുരങ്കം പൂര്‍ണമായും വാട്ടര്‍ പ്രൂഫ് ആണ്. അഗ്നിശമന സന്നാഹങ്ങള്‍ തുരങ്കത്തിലൂടനീളം സ്ഥാപിച്ചിട്ടുണ്ട്.

Banihal and Qazigund Rail Link

തുരങ്കത്തിലൂടെ മൂന്ന് മീറ്റര്‍ വീതിയുള്ള റോഡും പണിതിട്ടുണ്ട്. ഇത് അറ്റകുറ്റ പണികള്‍ക്ക് സഹായകമാകൂം.

Most Read Articles

Malayalam
English summary
Prime Minister Dr Manmohan Singh and UPA chairperson Sonia Gandhi inaugurated a rail link in Kashmir.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X