ഗതാഗത കുരുക്കിന് വിട ; ഇന്ത്യയിലാദ്യത്തെ പോഡ് ടാക്സികൾ യാഥാർത്ഥ്യമാകുന്നു

By Praseetha

തീരാതലവേദനയായ ഗതാഗത കുരുക്കിൽ നിന്ന് ഇനി മോചനം. ഇന്ത്യയിൽ പോഡ് ടാക്സി സർവീസുകൾ ആരംഭിക്കുന്നു.നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ പേഴ്സണൽ റാപ്പിഡ് ട്രാൻസ്പോർട് സിസ്റ്റം (പിആർടി) എന്നറിയപ്പെടുന്ന ഈ സംരഭമത്തിന്റെ പ്രാഥമിക പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ്.

അറിയാമോ ഇങ്ങനെയും ചില നിയമങ്ങളുണ്ട്

തുടക്കത്തിൽ ഈ പാത ഗുർഗാവോൺ-ദില്ലി ബോർഡറിൽ നിന്ന് ഷോന റോഡ് വഴി ബാദ്ഷാപുർ മോഡ് വരെയാണ് നടപ്പിലാക്കുന്നത്. പതിമൂന്ന് കിലോമീറ്റർ ദൈർഘ്യമുള്ള ഈ പാതയുടെ മൊത്തത്തിലുള്ള നിർമാണ ചിലവ് 850 കോടി രൂപയാണ് കണക്കാക്കിയിട്ടുള്ളത്.

ഗതാഗത കുരുക്കിന് വിട ; ഇന്ത്യയിലാദ്യത്തെ പോഡ് ടാക്സികൾ യാഥാർത്ഥ്യമാകുന്നു

റോപ്പ് വെ പോലെയാണ് ഈ പോഡുകളുടെ പ്രവർത്തനം സജ്ജമാക്കിയിട്ടുള്ളത്. റോഡ് നിരപ്പില്‍നിന്ന് 5.5 മീറ്റര്‍ ഉയരത്തിലാണ് പാതയുടെ നിർമാണം.

ഗതാഗത കുരുക്കിന് വിട ; ഇന്ത്യയിലാദ്യത്തെ പോഡ് ടാക്സികൾ യാഥാർത്ഥ്യമാകുന്നു

ഒരേസമയം അഞ്ച് യാത്രക്കാര്‍ക്ക് സഞ്ചരിക്കാന്‍ കഴിയുന്ന ഓരോ പോഡിന്റേയും പരമാവധി വേഗത മണിക്കൂറില്‍ 60 കിലോമീറ്ററാണ്.

ഗതാഗത കുരുക്കിന് വിട ; ഇന്ത്യയിലാദ്യത്തെ പോഡ് ടാക്സികൾ യാഥാർത്ഥ്യമാകുന്നു

ഈ പൈലറ്റ് പ്രോജക്ട് റൂട്ടിന് പതിനാറ് സ്റ്റേഷനുകളാണ് ഒരുക്കിയിട്ടുള്ളത്. ചെറിയ ഇടവേളകളിൽ ഓടുന്ന ഓട്ടോമേറ്റഡ് വാഹനങ്ങളും കൂടാതെ യാത്രക്കാർക്ക് കയറിയിറങ്ങാനുമുള്ള സ്റ്റേഷനുകളാണ് പിആർടിയിൽ ഉൾപ്പെടുന്നത്.

ഗതാഗത കുരുക്കിന് വിട ; ഇന്ത്യയിലാദ്യത്തെ പോഡ് ടാക്സികൾ യാഥാർത്ഥ്യമാകുന്നു

അ‍ഞ്ചുപേർക്ക് വിശാലമായി ഇരിക്കാൻ കഴിയുന്ന ഈ പോഡ് മൊത്തത്തിൽ വാടകയ്ക്ക് എടുക്കാനും സാധിക്കും. വാടകയ്ക്ക് എടുക്കുകയാണെങ്കിൽ ഇടയ്ക്കുള്ള സ്റ്റോപ്പുകൾ ഒഴിവാക്കി കൊണ്ട് യാത്രക്കാർക്ക് ഇറങ്ങേണ്ടിടത്ത് മാത്രമേ നിർത്തുകയുള്ളൂ.

ഗതാഗത കുരുക്കിന് വിട ; ഇന്ത്യയിലാദ്യത്തെ പോഡ് ടാക്സികൾ യാഥാർത്ഥ്യമാകുന്നു

പിആര്‍ടി സ്റ്റേഷനുകളില്‍ സജ്ജമാക്കിയിട്ടുള്ള ടച്ച്സ്ക്രീനില്‍ യാത്രക്കാര്‍ക്ക് പോകേണ്ട സ്ഥലങ്ങള്‍ രേഖപ്പെടുത്താവുന്നതാണ്. ഓട്ടോ, ടാക്സി നിരക്കിനേക്കാള്‍ ചെറിയ വ്യത്യാസമേ ഉണ്ടാവുകയുള്ളൂ.

ഗതാഗത കുരുക്കിന് വിട ; ഇന്ത്യയിലാദ്യത്തെ പോഡ് ടാക്സികൾ യാഥാർത്ഥ്യമാകുന്നു

ഒരു വർഷത്തെ കരാറാണ് ഈ പ്രോജക്ടിനായി എടുത്തിട്ടുള്ളതെന്ന് എൻഎച്ച്എഎൈയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ഗതാഗത കുരുക്കിന് വിട ; ഇന്ത്യയിലാദ്യത്തെ പോഡ് ടാക്സികൾ യാഥാർത്ഥ്യമാകുന്നു

നിക്ഷേപത്തെ കുറിച്ച് പറയുകയാണെങ്കിൽ സ്വകാര്യ കമ്പനിയാണ് ഇതിനായുള്ള പണമിടപാടുകൾ നടത്തുന്നത്.

ഗതാഗത കുരുക്കിന് വിട ; ഇന്ത്യയിലാദ്യത്തെ പോഡ് ടാക്സികൾ യാഥാർത്ഥ്യമാകുന്നു

കരാറുപ്രകാരം യാത്രാക്കാരുടെ ടിക്കറ്റ് വഴി 25 വർഷത്തിനുള്ളിൽ നിക്ഷേപം തിരിച്ചുപിടിക്കുമെന്നാണ് കമ്പനിയുടെ നിലപാട്.

ഗതാഗത കുരുക്കിന് വിട ; ഇന്ത്യയിലാദ്യത്തെ പോഡ് ടാക്സികൾ യാഥാർത്ഥ്യമാകുന്നു

മുൻപ് അമൃത്‌സറിൽ നിന്ന് ഗുർഗാവോണിലേക്കുള്ള പിആർടി സിസ്റ്റത്തെ കുറിച്ച് ആലോചിച്ചെങ്കിലും ആ പദ്ധതി യാഥാർത്ഥ്യമായില്ല.

ഗതാഗത കുരുക്കിന് വിട ; ഇന്ത്യയിലാദ്യത്തെ പോഡ് ടാക്സികൾ യാഥാർത്ഥ്യമാകുന്നു

മെട്രോയുടെ ഒരുകിലോമീറ്ററിന് 200കോടിയാണ് നിർമാണ ചിലവെങ്കിൽ മെട്രിനോ സിസ്റ്റത്തിന് വെറും 70 കോടി മാത്രമെ ആകുന്നുള്ളൂ.

ഗതാഗത കുരുക്കിന് വിട ; ഇന്ത്യയിലാദ്യത്തെ പോഡ് ടാക്സികൾ യാഥാർത്ഥ്യമാകുന്നു

ഒരു വർഷത്തിനുള്ളിൽ പാത യാഥാർത്ഥ്യമാകുമെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ അറിയിക്കുന്നത്.

ഗതാഗത കുരുക്കിന് വിട ; ഇന്ത്യയിലാദ്യത്തെ പോഡ് ടാക്സികൾ യാഥാർത്ഥ്യമാകുന്നു

ചരിത്രത്തിലെ ഏറ്റവും വലിയ ട്രാഫിക് ജാമുകള്‍

ട്രാഫിക് ലംഘന പിഴകള്‍ ഒരു മുന്നറിയിപ്പ്

Most Read Articles

Malayalam
English summary
Goodbye Traffic Jams, India's First 'Pod Taxis' To Debut In Gurgaon Soon!
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X