ഇന്ത്യയിലെ ആദ്യത്തെ അണ്ടര്‍ വാട്ടര്‍ റെയില്‍ തുരങ്കം കൊല്‍ക്കത്തയില്‍

Written By:

ഇന്ത്യയിലെ ആദ്യത്തെ അണ്ടര്‍ വാട്ടര്‍ റെയില്‍ ടണലിന്റെ (വെള്ളത്തിന് അടിയിലൂടെയുള്ള തുരങ്കം) നിര്‍മ്മാണം കൊല്‍ക്കത്തയില്‍ പൂര്‍ത്തീകരിച്ചു. ഹൂഗ്ലി നദിയ്ക്ക് അടിയിലൂടെ കടന്ന് പോകുന്ന റെയില്‍ തുരങ്കം ഹൗറ, കൊല്‍ക്കത്ത നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നു.

To Follow DriveSpark On Facebook, Click The Like Button
ഇന്ത്യയിലെ ആദ്യത്തെ അണ്ടര്‍ വാട്ടര്‍ റെയില്‍ തുരങ്കം കൊല്‍ക്കത്തയില്‍

2017 ജൂലായ് മാസമാണ് അണ്ടര്‍ വാട്ടര്‍ റെയില്‍ ടണലിന്റെ പൂര്‍ത്തീകരണം പദ്ധതിയിട്ടിരുന്നത്. എന്നാല്‍ മെയ് മാസം തന്നെ റെയില്‍ ടണല്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത് കൊല്‍ക്കത്ത മെട്രോ റെയില്‍ കോര്‍പറേഷന് പൊന്‍കിരീടം ചാര്‍ത്തി കൊടുത്തിരിക്കുകയാണ്.

ഇന്ത്യയിലെ ആദ്യത്തെ അണ്ടര്‍ വാട്ടര്‍ റെയില്‍ തുരങ്കം കൊല്‍ക്കത്തയില്‍

വടക്ക് കിഴക്കന്‍ മെട്രോയ്ക്ക് വേണ്ടി കൊല്‍ക്കത്ത മെട്രോ റെയില്‍ കോര്‍പറേഷന്‍ ലിമിറ്റഡും, അഫ്‌കോണ്‍സ് ട്രാന്‍സ്ടണല്‍സ്‌ട്രോയിയും സംയുക്തമായാണ് ഹൂഗ്ലി നദിക്ക് അടിയിലൂടെ തുരങ്ക നിര്‍മ്മിച്ചിരിക്കുന്നത്.

ഇന്ത്യയിലെ ആദ്യത്തെ അണ്ടര്‍ വാട്ടര്‍ റെയില്‍ തുരങ്കം കൊല്‍ക്കത്തയില്‍

രച്‌ന എന്ന ഭീമാകരമായ തുരങ്ക നിര്‍മ്മാണ യന്ത്രം (ടണല്‍-ബോറിംഗ് മെഷീന്‍) ഉപയോഗിച്ചാണ് അണ്ടര്‍ വാട്ടര്‍ ടണല്‍ നിര്‍മ്മിച്ചിരിക്കുന്നത്. ജര്‍മനിയിലെ ഷ്വാനൊയില്‍ നിന്നുമാണ് യന്ത്രം കൊണ്ട് വന്നത്.

ഇന്ത്യയിലെ ആദ്യത്തെ അണ്ടര്‍ വാട്ടര്‍ റെയില്‍ തുരങ്കം കൊല്‍ക്കത്തയില്‍

ഹൂഗ്ലി നദിയ്ക്ക് അടിയിലൂടെ 502 മീറ്ററാണ് റെയില്‍ തുരങ്കം കടന്ന് പോകുന്നത്.

ഇന്ത്യയിലെ ആദ്യത്തെ അണ്ടര്‍ വാട്ടര്‍ റെയില്‍ തുരങ്കം കൊല്‍ക്കത്തയില്‍

16.6 കിലോമീറ്റര്‍ നീളമുള്ള മെട്രോ റയില്‍ പദ്ധതിയുടെ ഭാഗമായാണ് തുരങ്കം നിര്‍മ്മിച്ചത്. ഹൂഗ്ലി നദിക്ക് അടിയിലൂടെയുള്ള 502 മീറ്റര്‍ ഉള്‍പ്പെടെ 10.8 കിലോമീറ്റര്‍ ദൂരം ഭൂഗര്‍ഭ റെയില്‍ തുരങ്കമാണ്.

ഇന്ത്യയിലെ ആദ്യത്തെ അണ്ടര്‍ വാട്ടര്‍ റെയില്‍ തുരങ്കം കൊല്‍ക്കത്തയില്‍

എട്ട് ഭൂഗര്‍ഭ സ്‌റ്റേഷനുകള്‍ ഉള്‍പ്പെടെ 12 മെട്രോ സ്‌റ്റേഷനുകളാണ് 16.6 കിലോമീറ്റര്‍ നീളമുള്ള നിര്‍ദ്ദിഷ്ട പദ്ധതിയിലുള്ളത്.

ഇന്ത്യയിലെ ആദ്യത്തെ അണ്ടര്‍ വാട്ടര്‍ റെയില്‍ തുരങ്കം കൊല്‍ക്കത്തയില്‍

2019 ഡിസംബറോടെയാണ് മെട്രോ കമ്മിഷണ്‍ ചെയ്ത് പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 5000 കോടി രൂപയാണ് മെട്രോ റെയില്‍ പദ്ധതിയുടെ ചെലവ്.

കൂടുതല്‍... #ഓട്ടോ കൗതുകം
English summary
India’s first underwater rail tunnel completed ahead of schedule. Read in Malayalam.
Story first published: Thursday, May 25, 2017, 19:39 [IST]
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark