ഇന്ത്യൻ വ്യോമസേനയുടെ കരുത്താകാൻ 'തേജസ്'

By Praseetha

ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാക്കുന്നതിനു മുൻപ് തദ്ദേശീയമായി നിർമ്മിച്ചിട്ടുള്ള ലഘുയുദ്ധവിമാനം 'തേജസിന്റെ' പരീക്ഷണ പറക്കൽ വിജയകരമായി പൂർത്തീകരിച്ചു. അരമണിക്കൂർ പറക്കലിന് ശേഷം വ്യോമസേനാ മേധാവി എയർ മാഷൽ അരൂപ് റാഹയാണ് എന്തുകൊണ്ടും തേജസിനെ സേനയുടെ ഭാഗമാക്കാമെന്ന് പ്രഖ്യാപിച്ചത്.

ഫൈറ്റർ ജെറ്റിന് സ്റ്റൂളിന്റെ മുകളിൽ സാഹസികമായ ലാന്റിംഗ്-വായിക്കൂ

നീണ്ട പതിനഞ്ച് വർഷത്തിന് ശേഷം ആദ്യമായി തേജസ് പറത്തിയപ്പോൾ എല്ലാംതരത്തിലും യുദ്ധാവശ്യങ്ങൾക്ക് യോജിച്ച വിമാനമാണെന്ന് അരൂപ് റാഹ വ്യക്തമാക്കി. വ്യോമസേനാ മേധാവിയുടെ ഈ മറുപടി തങ്ങളുടെ ആത്മവിശ്വാസം വർധിപ്പിച്ചതായി നിർമാതാക്കളായ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് അറിയിച്ചു.

 ഇന്ത്യൻ വ്യോമസേനയുടെ കരുത്താകാൻ 'തേജസ് '

എച്ച്എഎൽ വിമാനത്താവളത്തിൽ നിന്നായിരുന്നു ഗ്രൂപ്പ് ക്യാംപ്റ്റൻ എൻ.രംഗചാരിക്കൊപ്പം എയർമാഷൽ പരീക്ഷണ പറക്കൽ നടത്തിയത്.

 ഇന്ത്യൻ വ്യോമസേനയുടെ കരുത്താകാൻ 'തേജസ് '

തോജസിലുള്ള റഡാർ, ഹെൽമറ്റ് കേന്ദ്രീകൃത ഡിസ്പ്ലേ സംവിധാനം എന്നിവയാണ് ഇദ്ദേഹം പ്രധാനമായും പരിശോധിച്ചുറപ്പിച്ചത്.

 ഇന്ത്യൻ വ്യോമസേനയുടെ കരുത്താകാൻ 'തേജസ് '

നാലു തേജസ് വിമാനങ്ങൾ ഉൾപ്പെട്ട ആദ്യ സ്ക്വാഡ്രൻ ജൂലൈയിൽ രൂപീകരിക്കാനാകും എന്നാണ് വ്യോമസേനാ വക്താവ് വിങ് കമാൻഡർ അനുപം ബാനർജി അറിയിച്ചത്.

 ഇന്ത്യൻ വ്യോമസേനയുടെ കരുത്താകാൻ 'തേജസ് '

2013ൽ തേജസ് യുദ്ധവിമാനങ്ങൾ ഏറ്റെടുക്കാനുള്ള പ്രാഥമിക ഓപ്പറേഷനൽ ക്ലിയറൻസ് (ഐഒസി) വ്യോമസേന നൽകിയിരുന്നു. നിവലിൽ ആകെ 120 തേജസ് ഏറ്റെടുക്കാനാനുള്ള കരാറാണുള്ളത്.

 ഇന്ത്യൻ വ്യോമസേനയുടെ കരുത്താകാൻ 'തേജസ് '

ആയുധങ്ങൾ വഹിച്ച് കൊണ്ടുള്ള പരീക്ഷണ പറക്കൽ പൂർത്തീകരിച്ചതിന് ശേഷം അന്തിമ ക്ലിയറൻസ് (എഫ്ഒസി) ലഭിക്കുന്നതായിരിക്കും.

 ഇന്ത്യൻ വ്യോമസേനയുടെ കരുത്താകാൻ 'തേജസ് '

റഷ്യൻ മിഗ്-21 യുദ്ധ വിമാനങ്ങൾക്ക് പകരമായിട്ടാണ് തേജസിനെ ഏറ്റെടുക്കുന്നത്. ഫ്രഞ്ച് മിറാഷ് 2000, സ്വീഡന്റെ ഗ്രിപ്പൻ എന്നീ പോർവിമാനങ്ങളുമായി കിടപ്പിടിക്കാൻ മണിക്കൂറിൽ 1350 കിലോമീറ്റർ സഞ്ചരിക്കാൻ കഴിയുന്ന തേജസിന് കഴിയും.

 ഇന്ത്യൻ വ്യോമസേനയുടെ കരുത്താകാൻ 'തേജസ് '

8.5 ടൺ ഭാരമാണ് തേജസിനുള്ളത്. മൂന്നുടൺ ആയുധങ്ങൾ വഹിക്കാനുള്ള ശേഷിയുണ്ട് എന്നുള്ള പ്രത്യേകത കൂടിയുണ്ടിതിന്.

 ഇന്ത്യൻ വ്യോമസേനയുടെ കരുത്താകാൻ 'തേജസ് '

ലേസർ ബോംബുകൾ, ഇലക്ട്രോണിക് വാർഫെയർ സ്യൂട്ട്, വായുമേധ മിസൈലുകൾ, ആകാശമധ്യേ ഇന്ധനം നിറയ്ക്കാനുള്ള കഴിവ് എന്നിവയാണ് ഇതിന്റെ മറ്റ് ചില പ്രത്യേകതകൾ.

കൂടുതൽ വായിക്കൂ

ഇന്ത്യൻ നാവികസേന 'സീ ഹാരിയർ' വിമാനങ്ങൾക്ക് വിട ചൊല്ലി

കൂടുതൽ വായിക്കൂ

ത്രിവർണ പതാക വാനോളമുയർത്തി ഇന്ത്യൻ യുദ്ധ ഹെലികോപ്ടർ

Most Read Articles

Malayalam
English summary
Air Chief Arup Raha's 'Test' Flight In Tejas Fighter Aircraft
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X