ഇന്ത്യന്‍ പോര്‍വിമാനങ്ങള്‍ വെറും ചൈനീസ് കളിപ്പാട്ടമല്ല!; ലോകം വിറച്ചോടും ഈ പേരുകള്‍ കേട്ടാല്‍

Posted By: Staff

കരസേന, നാവികസേന, എന്നിങ്ങനെ ഇന്ത്യൻ സേനയുടെ പ്രമുഖ വിഭാഗങ്ങളിൽ ഒന്നാണ് വ്യോമസേന അഥവാ വായുസേന. ഏകദേശം 1,70,000 അംഗബലവും 1,820ഓളം യുദ്ധവിമാനങ്ങളും ഉള്ള ഇന്ത്യൻ വായുസേന ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ വായുസേനയാണ്‌. ഇന്ത്യന്‍ എയർഫോഴ്‌സ്‌ ആക്‌റ്റ്‌ അനുസരിച്ച്‌ 1932 ഓക്ടോബർ 8നായിരുന്നു ഇന്ത്യന്‍ വ്യോമസേന രൂപവൽക്കരിക്കപ്പെട്ടത്.

ഇത് പാകിസ്ഥാന്റെ ചൈനീസ് കളിപ്പാട്ടമല്ല; ലോകത്തെ വിറപ്പിക്കുന്ന 10 ഇന്ത്യൻ പോർവിമാനങ്ങൾ!!

ആരംഭത്തിൽ 6 ഓഫീസർമാരും 9 ഭടന്മാരും മാത്രമായിരുന്നു ഇന്ത്യൻ വായുസേനയിലുണ്ടായിരുന്നത്. വളരെ എളിയ രീതിയിലായിരുന്നു തുടക്കമെങ്കിലും അഞ്ചുവർഷത്തിനുള്ളിൽ അംഗബലവും യുദ്ധോപകരണങ്ങളും വർധിച്ചതോടെ ഇന്ത്യൻ വായുസേന കൂടുതൽ വിപുലീകരിക്കപ്പെട്ടു. രണ്ടാം ലോകമഹായുദ്ധത്തിലെ സജീവ പങ്കാളിത്തത്തോടെ ഇന്ത്യന്‍ വ്യോമസേന വളരെയധികം വികാസം പ്രാപിക്കുകയും സേനയ്ക്ക് റോയൽ എന്ന ബഹുമതി ലഭിക്കുകയും ചെയ്തു.

ഇത് പാകിസ്ഥാന്റെ ചൈനീസ് കളിപ്പാട്ടമല്ല; ലോകത്തെ വിറപ്പിക്കുന്ന 10 ഇന്ത്യൻ പോർവിമാനങ്ങൾ!!

നിലവിൽ ഇന്ത്യൻ വ്യോമസേന സുജ്ജമായ അത്യാധുനിക വ്യോമശക്തിയായി മാറിക്കഴിഞ്ഞു. പഴഞ്ചൻ വാപിറ്റിസ് യുദ്ധവിമാനങ്ങളുടെ സഹായത്താൽ പ്രവർത്തനമാരംഭിച്ച ഇന്ത്യൻ വ്യോമസേന ഇന്ന് അത്യാധുനിക ജറ്റ് യുദ്ധവിമാനങ്ങളാണ് ഉപയോഗിച്ചു വരുന്നത്.

ഇത് പാകിസ്ഥാന്റെ ചൈനീസ് കളിപ്പാട്ടമല്ല; ലോകത്തെ വിറപ്പിക്കുന്ന 10 ഇന്ത്യൻ പോർവിമാനങ്ങൾ!!

ലോക നിലവാരത്തിൽത്തന്നെ ഒന്നാംകിടയിൽപ്പെട്ടതെന്ന്‌ വിഖ്യാതമായ യുദ്ധവിമാനങ്ങളും മികച്ച ബോംബർ വിമാനങ്ങളും സ്വന്തമായി നിർമിക്കാന്‍ ഇന്ത്യൻ സേനയ്ക്ക് കഴിഞ്ഞിട്ടുണ്ട്. തദ്ദേശീയമായി നിർമിച്ച തേജസ്‌ യുദ്ധവിമാനം ലോകോത്തര നിലവാരമുള്ളതാണ്‌. സുഖോയ്‌, ജാഗ്വാർ, മിഗ്‌-29, മിറാഷ്‌-2000 എന്നീ യുദ്ധവിമാനങ്ങൾ അടങ്ങുന്നതാണ് ഇന്ത്യൻ സൈന്യത്തിന്റെ കരുത്ത്.

ഇത് പാകിസ്ഥാന്റെ ചൈനീസ് കളിപ്പാട്ടമല്ല; ലോകത്തെ വിറപ്പിക്കുന്ന 10 ഇന്ത്യൻ പോർവിമാനങ്ങൾ!!

ബോംബറുകള്‍, ലൈറ്റ്‌/മീഡിയം/ഹെവി എയർക്രാഫ്‌റ്റുകള്‍, വിവിധ ട്രാന്‍സ്‌പോർട്ട്‌ വിമാനങ്ങള്‍, പരിശീലന വിമാനങ്ങള്‍, പൈലറ്റില്ലാവിമാനങ്ങള്‍ എന്നിങ്ങനെ നിരവധി വിമാനങ്ങള്‍ ഇന്ത്യൻ സൈന്യത്തിന് സ്വന്തമായിട്ടുണ്ട്. മാത്രമല്ല വിവിധ വിഭാഗത്തിൽപ്പെട്ട ഹെലിക്കോപ്‌റ്ററുകളും വായുസേനയുടെ ഭാഗമാണ്. നിങ്ങളുടെ അറിവിലേക്കായ് രാജ്യ സുരക്ഷകാത്തുസൂക്ഷിക്കുന്ന ഇന്ത്യൻ വായുസേനയുടെ യുദ്ധവിമാനങ്ങളെ കുറിച്ചാണിവിടെ വിവരിക്കുന്നത്.

10. ഇല്ലുഷൻ II-78

10. ഇല്ലുഷൻ II-78

സോവിയറ്റ് യൂണിയൻ രൂപകല്പന ചെയ്ത നാല് എൻജിനുള്ള വിവിധോദ്ദേശ വിമാനമാണ് ഇല്ലുഷൻ II-78. 2003 ഓക്ടോബർ 8ന് സംഘടിപ്പിച്ച എയർഫോസ് ഡെ പരേഡിലായിരുന്നു ഈ വിമാനത്തിന്റെ ആദ്യ പ്രദർശനം. ഇത്തരത്തിലുള്ള രണ്ട് എയർക്രാഫ്റ്റുകളാണ് ഈ കാലഘട്ടത്തിൽ ഇന്ത്യൻ സേന സ്വന്തമാക്കിയത്.

ഇത് പാകിസ്ഥാന്റെ ചൈനീസ് കളിപ്പാട്ടമല്ല; ലോകത്തെ വിറപ്പിക്കുന്ന 10 ഇന്ത്യൻ പോർവിമാനങ്ങൾ!!

ഇന്ത്യൻ എയർഫോസിന് പുറമെ റഷ്യൻ, ഉക്രേൻ എയർഫോസും ഈ വിമാനം ഉപയോഗിച്ചുവരുന്നുണ്ട്. ഡി-30കെപി ടർബോഫാൻ എൻജിൻ കരുത്തേകുന്ന ഈ യുദ്ധവിമാനത്തിന് മണിക്കൂറിൽ 850കിലോമീറ്റർ വേഗതയാണുള്ളത്.

09. ലോക്ഹീഡ് മാർടിൻ സി-130ജെ സൂപ്പർ ഹെർകുലിസ്

09. ലോക്ഹീഡ് മാർടിൻ സി-130ജെ സൂപ്പർ ഹെർകുലിസ്

ഒരു ട്രാൻസ്പോർട് എയർക്രാഫ്റ്റ് എന്ന നിലയ്ക്ക് അമേരിക്കൻ വിമാനകമ്പനിയായ ലോക്ഹീഡ് മാർടിൻ ആണ് ഈ വിമാനത്തിന്റെ നിർമാതാവ്. 2008ൽ ഇത്തരത്തിലുള്ള ആറ് വിമാനങ്ങളാണ് അമേരിക്കയിൽ നിന്നും ഇന്ത്യൻ സേന സ്വന്തമാക്കിയത്.

ഇത് പാകിസ്ഥാന്റെ ചൈനീസ് കളിപ്പാട്ടമല്ല; ലോകത്തെ വിറപ്പിക്കുന്ന 10 ഇന്ത്യൻ പോർവിമാനങ്ങൾ!!

അമേരിക്കയിൽ നിന്നും ഇറക്കുമതി ചെയ്തതിനുശേഷം പിന്നീട് ഇന്ത്യൻ ആവശ്യങ്ങൾക്കനുസൃതമായി മാറ്റങ്ങൾ വരുത്തി ഉപയോഗിക്കുകയായിരുന്നു. നാല് റോയിസ്-റോൾസ് എഇ 2100ഡി3 ടർബോപ്രോപ് എൻജിനാണ് ഈ വിമാനത്തിന്റെ കരുത്ത്. 671km/h ആണ് ഈ വിമാനത്തിന്റെ ഉയർന്ന വേഗത.

08. ബോയിംഗ് സി-17 ഗ്ലോബ്മാസ്റ്റർ

08. ബോയിംഗ് സി-17 ഗ്ലോബ്മാസ്റ്റർ

അമേരിക്കൻ വിമാനനകമ്പനിയായ ബോയിംഗ് നിർമിച്ച ലോകത്തിലെ ഏറ്റവും വലിയ സൈനിക ട്രാൻസ്പോർട് വിമാനമാണ് സി-17 ഗ്ലോബ്മാസ്റ്റർ. 2011ലായിരുന്നു ഇന്ത്യൻ സേനയ്ക്കുവേണ്ടി അമേരിക്കയിൽ നിന്നും സി-17 വിമാനങ്ങൾ ഓർഡർ ചെയ്തത്. നിലവിൽ പത്ത് സി-17 വിമാനങ്ങളാണ് സേനയുടെ വിമാന വ്യൂഹത്തിലുള്ളത്.

ഇത് പാകിസ്ഥാന്റെ ചൈനീസ് കളിപ്പാട്ടമല്ല; ലോകത്തെ വിറപ്പിക്കുന്ന 10 ഇന്ത്യൻ പോർവിമാനങ്ങൾ!!

ദുരിതത്തിൽ പെട്ടവർക്ക് മരുന്നും ഭക്ഷണവും വസ്ത്രങ്ങളുമടക്കമുള്ള വസ്തുക്കൾ എത്തിച്ചു നൽകുക, മറ്റ് രക്ഷാപ്രവർത്തനങ്ങൾ നടത്തുക എന്ന ദൗത്യമാണ് നിലവിൽ ഈ വിമാനങ്ങൾ നടത്തിപോരുന്നത്.

07. എച്ച്എൽ തേജസ്

07. എച്ച്എൽ തേജസ്

ഇന്ത്യ തദ്ദേശീയമായി വ്യോമസേനയ്ക്കായി വികസിപ്പിച്ച ഭാരം കുറഞ്ഞ പോർവിമാനമാണ് തേജസ്. ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റ‍ഡിൽ നിർമിച്ച വിമാനങ്ങളിൽ ആദ്യഘട്ടത്തിൽ രണ്ടെണ്ണമാണ് ഫ്ലയിംഗ് ഡാഗേഴ്സ്-45 എന്ന പേരിൽ ഇക്കഴിഞ്ഞ ജൂലൈയിൽ ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായത്.

ഇത് പാകിസ്ഥാന്റെ ചൈനീസ് കളിപ്പാട്ടമല്ല; ലോകത്തെ വിറപ്പിക്കുന്ന 10 ഇന്ത്യൻ പോർവിമാനങ്ങൾ!!

മാക് 1.6 അതായത് മണിക്കൂറിൽ 2,205കിലോമീറ്ററാണ് തേജസിന്റെ ഉയർന്ന വേഗത. 15 കിലോമീറ്റർ വരെ ഉയരത്തിൽ പറക്കാൻ കഴിയുമെന്നുള്ളതാണ് തേജസിന്റെ മറ്റൊരു പ്രത്യേകത. ഒറ്റ തവണ ഇന്ധനം നിറച്ചാൽ 400 കിലോമീറ്റർ വരെ പറക്കാൻ സാധിക്കുമെന്നുള്ളതും മറ്റ് പോർ വിമാനങ്ങളിൽ നിന്നും തേജസിന് മാത്രമായുള്ള സവിശേഷതയാണ്.

ഇത് പാകിസ്ഥാന്റെ ചൈനീസ് കളിപ്പാട്ടമല്ല; ലോകത്തെ വിറപ്പിക്കുന്ന 10 ഇന്ത്യൻ പോർവിമാനങ്ങൾ!!

ആകാശത്ത് വച്ചുതന്നെ ഇന്ധനം നിറയ്ക്കാൻ കഴിയുന്ന മറ്റൊരു പ്രത്യേകതയും ഈ പോർവിമാനത്തിനുണ്ട്. ഒറ്റ സീറ്റുള്ള വിവിധോദ്ദേശ ജെറ്റുവിമാനമാണിത്. ജനറൽ ഇലക്ട്രിക് എഫ്404-ജിഇ-എഫ്2ജെ3 ടർബോഫാൻ എൻജിനാണ് തേജസിന്റെ കരുത്ത്.

06. സെപെകാറ്റ് ജാഗ്വർ

06. സെപെകാറ്റ് ജാഗ്വർ

സെപെകാറ്റ് നിർമിച്ച ഒരു ആൻഗ്ലോ-ഫ്രഞ്ച് ഫൈറ്റർ ജെറ്റാണ് ജാഗ്വർ. യുദ്ധാവശ്യങ്ങൾക്കായി ബ്രിട്ടീഷ് റോയൽ എയർഫോസും ഫ്രഞ്ച് എയർഫോസും വൻതോതിൽ ഉപയോഗിച്ചുവരുന്ന ഈ ജെറ്റ്‌വിമാനം ഇന്ത്യയടക്കമുള്ള മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തിട്ടുണ്ട്.

ഇത് പാകിസ്ഥാന്റെ ചൈനീസ് കളിപ്പാട്ടമല്ല; ലോകത്തെ വിറപ്പിക്കുന്ന 10 ഇന്ത്യൻ പോർവിമാനങ്ങൾ!!

ഇന്ത്യൻ വായുസേന ഇത്തരത്തിലുള്ള 40 എയർക്രാഫ്റ്റുകളാണ് സെപെകാറ്റിൽ നിന്നും സ്വന്തമാക്കിയിരിക്കുന്നത്. ഇന്ന് ഇന്ത്യൻ സേന വൻതോതിൽ യുദ്ധാവശ്യങ്ങൾക്കായി ജാഗ്വർ ഫൈറ്റർ ജെറ്റുകൾ ഉപയോഗിച്ചുവരുന്നു.

ഇത് പാകിസ്ഥാന്റെ ചൈനീസ് കളിപ്പാട്ടമല്ല; ലോകത്തെ വിറപ്പിക്കുന്ന 10 ഇന്ത്യൻ പോർവിമാനങ്ങൾ!!

രണ്ട് റോൾസ് റോയിസ് ടർബോമെക എംകെ 102 ടർബോഫാൻ എൻജിനാണ് ജാഗ്വർ വിമാനങ്ങൾക്ക് കരുത്തേകുന്നത്. മണിക്കൂറിൽ 1,699കിലോമീറ്റർ വേഗതയാണ് ഈ യുദ്ധവിമാനത്തിനുള്ളത്.

05. മിഖായോൻ മിഗ്-27

05. മിഖായോൻ മിഗ്-27

റഷ്യൻ നിർമിത ആധുനിക യുദ്ധവിമാനമാണ് മിഖായോൻ മിഗ്-27. പഴയ മിഗ് 23 വിമാനങ്ങൾ പരിവർത്തനത്തിന് വിധേയമായി അതെ പ്ലാറ്റ്ഫോമിൽ നിർമിച്ചതാണ് മിഗ് 27 യുദ്ധവിമാനങ്ങൾ. ആകാശത്തുനിന്നു ഭൂമിയിലേക്ക് അക്രമം അഴിച്ചുവിടാനായി ഇന്ത്യൻ സൈന്യത്തിന്റെ കരുത്തായി നിലകൊള്ളുന്നവയാണ് ഈ മിഗ് 27 വിമാനങ്ങൾ.

ഇത് പാകിസ്ഥാന്റെ ചൈനീസ് കളിപ്പാട്ടമല്ല; ലോകത്തെ വിറപ്പിക്കുന്ന 10 ഇന്ത്യൻ പോർവിമാനങ്ങൾ!!

ഒറ്റ ആർ-29ബി-300 ടർബോജെറ്റ് എൻജിനാണ് മിഗ്-27 വിമാനത്തിന്റെ കരുത്ത്. 8,000മീറ്റർ ആൾറ്റിട്യൂഡിൽ 1,885 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാൻ ഈ മിഗ് വിമാനങ്ങൾക്ക് കഴിയും.

04. ഡസാൾട്ട് മിറാഷ് 2000

04. ഡസാൾട്ട് മിറാഷ് 2000

ഫ്രഞ്ച് നിർമാതാവായ ഡസാൾട്ട് ഏവിയേഷൻ നിർമ്മിച്ച പോർ വിമാനമാണ് മിറാഷ് 2000. ഈ വിമാനത്തിന് അമേരിക്കൻ നിർമ്മിത എഫ് 16, എഫ് 18 എന്നി പോർവിമാനങ്ങളെ കടത്തിവെട്ടുന്ന പ്രഹരശേഷിയുണ്ട്. ഫ്രഞ്ച് വായുസേനക്ക് വേണ്ടി 1984 ജൂണിലാണ് ഈ വിമാനം നിർമ്മിച്ചത്. നിലവിൽ ഇന്ത്യ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളുടെ വായുസേനയിലും വൻതോതിൽ ഉപയോഗിച്ചു വരുന്നുണ്ട്.

ഇത് പാകിസ്ഥാന്റെ ചൈനീസ് കളിപ്പാട്ടമല്ല; ലോകത്തെ വിറപ്പിക്കുന്ന 10 ഇന്ത്യൻ പോർവിമാനങ്ങൾ!!

1980ലായിരുന്നു ഇന്ത്യ നാല്പത്തിയൊപതോളം വരുന്ന മിറാഷ് 2000 പോർവിമാനങ്ങൾ വാങ്ങിയത്. അതിൽ 42 എണ്ണം സിങ്കിൽ സീറ്ററും ഏഴെണ്ണം ടു-സീറ്ററുമാണ്. പിന്നീട് 2004ൽ ഇന്ത്യൻ ഗവൺമെന്റ് പത്ത് മിറാഷ് വിമാനങ്ങൾ കൂടി വാങ്ങാനുള്ള അനുമതി നൽകി.

ഇത് പാകിസ്ഥാന്റെ ചൈനീസ് കളിപ്പാട്ടമല്ല; ലോകത്തെ വിറപ്പിക്കുന്ന 10 ഇന്ത്യൻ പോർവിമാനങ്ങൾ!!

ഒറ്റ സ്നേ‌ക്മ എം53-പി2 ടർബോഫാൻ എൻജിനാണ് മിറാഷ് 2000 പോർവിമാനത്തിന്റെ കരുത്ത്. മണിക്കൂറിൽ 2,336 കിലോമീറ്ററാണിതിന്റെ ഉയർന്ന വേഗത.

ഇത് പാകിസ്ഥാന്റെ ചൈനീസ് കളിപ്പാട്ടമല്ല; ലോകത്തെ വിറപ്പിക്കുന്ന 10 ഇന്ത്യൻ പോർവിമാനങ്ങൾ!!

17.37മീറ്റർ നീളവും 4.73മീറ്റർ ഉയരവും 11.4മീറ്റർ വിങ്സാപാനുമുള്ള വിമാനത്തിൽ ഒരു സൈനികന് മാത്രമെ ഉൾക്കാനാവുകയുള്ളൂ. ദൃശ്യപരിധിക്കപ്പുറമുള്ള മിസൈൽ ശേഷി, ലേസർ ബോംബ് വാഹക ശേഷി, സാറ്റ്‌ലൈറ്റ് നാവിഗേഷൻ സിസ്റ്റം എന്നീ സജ്ജീകരണങ്ങളാണ് ഉള്ളത്.

03. മിഖായോൻ മിഗ്-29

03. മിഖായോൻ മിഗ്-29

റഷ്യൻ കമ്പനിയായ മിഖായോൻ നിർമിച്ച ഫൈറ്റർ ജെറ്റാണ് മിഗ്-29. റഷ്യയിൽ നിന്നും മിഗ് 29 വാങ്ങുന്ന ആദ്യത്തെ രാജ്യമാണ് ഇന്ത്യ. 1999-ലെ കാർഗിൽ യുദ്ധത്തിൽ ഇന്ത്യൻ സൈന്യത്തോടൊപ്പം പടപൊരുതാൻ പ്രധാന പങ്ക് വഹിച്ച വിമാനമായിരുന്നു മിഗ്-29.

ഇത് പാകിസ്ഥാന്റെ ചൈനീസ് കളിപ്പാട്ടമല്ല; ലോകത്തെ വിറപ്പിക്കുന്ന 10 ഇന്ത്യൻ പോർവിമാനങ്ങൾ!!

ട്വിൻ കിൽമോവ് ആർഡി-33 ടർബോഫാൻ എൻജിനാണ് ഈ പോർവിമാനത്തിന് കരുത്തേകുന്നത്. ഉയർന്ന് പറക്കാൻ കഴിയുന്ന ഈ വിമാനത്തിന് 2400km/h ആണ് ഉയർന്ന വേഗത.

ഇത് പാകിസ്ഥാന്റെ ചൈനീസ് കളിപ്പാട്ടമല്ല; ലോകത്തെ വിറപ്പിക്കുന്ന 10 ഇന്ത്യൻ പോർവിമാനങ്ങൾ!!

17.37മീറ്റർ നീളവും 4.73മീറ്റർ ഉയരവും 11.4മീറ്റർ വിങ്സാപാനുമുള്ള വിമാനത്തിൽ ഒരു സൈനികന് മാത്രമെ ഉൾക്കാനാവുകയുള്ളൂ. ദൃശ്യപരിധിക്കപ്പുറമുള്ള മിസൈൽ ശേഷി, ലേസർ ബോംബ് വാഹക ശേഷി, സാറ്റ്‌ലൈറ്റ് നാവിഗേഷൻ സിസ്റ്റം എന്നീ സജ്ജീകരണങ്ങളാണ് ഉള്ളത്.

02. മിഖായോൻ ഖുരേവിച്ച് മിഗ്-27

02. മിഖായോൻ ഖുരേവിച്ച് മിഗ്-27

റഷ്യൻ കമ്പനിയായ മിഖായോൻ നിർമിച്ച ശബ്ദവേഗത്തിൽ പറക്കുന്ന പോർവിമാനമാണിത്. ഒറ്റ ടുമാൻസ്കി ആർ25-300 ടർബോഫാൻ എൻജിനാണ് ഈ സൂപ്പർസോണിക് യുദ്ധവിമാനത്തിന് കരുത്തേകുന്നത്. മണിക്കൂറിൽ 2,175 കിലോമീറ്ററാണിതിന്റെ ഉയർന്ന വേഗത.

01. സുഖോയി എസ്‌യു-30എംകെഐ

01. സുഖോയി എസ്‌യു-30എംകെഐ

റഷ്യൻ കമ്പനി സുഖോയി വികസിപ്പിച്ച ഒരു ദീർഘദൂര യുദ്ധവിമാനമാണിത്. സുഖോയിൽ നിന്നുമുള്ള അനുമതിയോടെ ഇന്ത്യയിലെ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്‌സ് ലിമിറ്റഡാണിപ്പോൾ ഈ യുദ്ധവിമാനം നിർമ്മിക്കുന്നത്. സുഖോയി എസ്‌യു-30 യുദ്ധവിമാനത്തിൻറെ വകഭേദം കൂടിയാണിത്.

ഇത് പാകിസ്ഥാന്റെ ചൈനീസ് കളിപ്പാട്ടമല്ല; ലോകത്തെ വിറപ്പിക്കുന്ന 10 ഇന്ത്യൻ പോർവിമാനങ്ങൾ!!

നിലവിൽ ഇന്ത്യയ്ക്ക് ഇരുനൂറോളം വരുന്ന സുഖോയ് വിമാനങ്ങളാണ് സർവീസിലുള്ളത്. രണ്ട് ല്യോൽക എ1-31എഫ്‌പി ടർബോഫാനുകളാണ് സുഖോയ് എസ്‌യു-30എംകെഐ വിമനത്തിന് കരുത്തേകുന്നത്. മണിക്കൂറിൽ 2,100കിലോമീറ്ററാണ് ഈ സുഖോയ് വിമാനത്തിന്റെ ഉയർന്ന വേഗപരിധി.

ഇത് പാകിസ്ഥാന്റെ ചൈനീസ് കളിപ്പാട്ടമല്ല; ലോകത്തെ വിറപ്പിക്കുന്ന 10 ഇന്ത്യൻ പോർവിമാനങ്ങൾ!!

ആകാശത്ത് നിന്ന് ആകാശത്തിലേക്കും ആകാശത്ത് നിന്ന് ഭൂമിയിലേക്കും വർഷിക്കാൻ കഴിയുന്ന മിസൈലുകൾ, ബോംബുകൾ എന്നീ യുദ്ധസജ്ജീകരണങ്ങളാണ് ഈ ഫൈറ്റർ ജെറ്റിലുള്ളത്.

കൂടുതല്‍... #വിമാനം #aircraft
English summary
Top 10 Indian Air Force Aircraft In 2016 — Ready To Take Up Any Challenge
Please Wait while comments are loading...

Latest Photos