ജനപ്രിയ കാറുകളുടെ റേസ് പതിപ്പുകള്‍; മാരുതി ബ്രെസ്സ മുതല്‍ മഹീന്ദ്ര XUV500 വരെ

ഇരമ്പിത്തുടിക്കുന്ന എഞ്ചിനുകള്‍, മിന്നായം പോലെ പായുന്ന കാറുകള്‍, പൊടി പാറുന്ന അന്തരീക്ഷം, അതിരുകള്‍ തീര്‍ത്ത് കാണികളും; കാര്‍ റാലികള്‍ കോറിയിടുന്ന ചിത്രമാണിത്. അടുത്ത കാലത്തായി ഡേര്‍ട്ട് റേസുകളും റാലികളും ഇന്ത്യയില്‍ വന്‍പ്രചാരം നേടുകയാണ്. ഇതിനകം ഒരുപിടി ഇന്ത്യന്‍ റാലികള്‍ ആഗോളതലത്തില്‍ ശ്രദ്ധ നേടിക്കഴിഞ്ഞു. ഈ അവസരത്തില്‍ ഇന്ത്യയില്‍ ലഭ്യമായ റാലി കാറുകളെ പരിശോധിക്കാം —

ജനപ്രിയ കാറുകളുടെ റേസ് പതിപ്പുകള്‍; മാരുതി ബ്രെസ്സ മുതല്‍ മഹീന്ദ്ര XUV500 വരെ

മഹീന്ദ്ര സൂപ്പര്‍ XUV

കാര്‍ റാലികള്‍ക്ക് വേണ്ടി മഹീന്ദ്ര ഔദ്യോഗികമായി പുറത്തിറക്കുന്ന എസ്‌യുവി. റാലികള്‍ക്ക് വേണ്ടി പ്രത്യേക റേസിംഗ് സീറ്റുകളും റോള്‍ കേജുമാണ് സൂപ്പര്‍ XUV -യിലുള്ളത്. എസ്‌യുവിയുടെ കരുത്തും കമ്പനി കൂട്ടി. XUV500 -യില്‍ നിന്നും വ്യത്യസ്തമായി പുതിയ ഫ്രീ ഫ്‌ളോ എയര്‍ ഫില്‍ട്ടറും ഫ്രീ ഫ്‌ളോ എക്‌സ്‌ഹോസ്റ്റ് സംവിധാനവും മോഡലിലുണ്ട്.

ജനപ്രിയ കാറുകളുടെ റേസ് പതിപ്പുകള്‍; മാരുതി ബ്രെസ്സ മുതല്‍ മഹീന്ദ്ര XUV500 വരെ

ട്യൂണിംഗ് ബോക്‌സോടുള്ള പുതിയ ഇസിയുവാണ് സൂപ്പര്‍ XUV അവകാശപ്പെടുന്നത്. ദുര്‍ഘടപ്രതലങ്ങള്‍ക്ക് വേണ്ടി ദൃഢപ്പെടുത്തിയ സസ്‌പെന്‍ഷനും മഹീന്ദ്രയുടെ റാലി എസ്‌യുവിയില്‍ എടുത്തുപറയണം. അതേസമയം മോഡലിന്റെ കരുത്തുത്പാദനം സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്തുന്നില്ല.

ജനപ്രിയ കാറുകളുടെ റേസ് പതിപ്പുകള്‍; മാരുതി ബ്രെസ്സ മുതല്‍ മഹീന്ദ്ര XUV500 വരെ

മഹീന്ദ്ര സൂപ്പര്‍ ഥാര്‍

റാലി പാരമ്പര്യത്തെ നെഞ്ചോടു ചേര്‍ക്കാനാണ് മഹീന്ദ്രയ്‌ക്കെന്നും താത്പര്യം. സൂപ്പര്‍ XUV -യെ പോലെ സൂപ്പര്‍ ഥാറിനെയും നിരയില്‍ കമ്പനി അണിനിരത്താന്‍ കാരണവുമിതു തന്നെ. സൂപ്പര്‍ ഥാറിന്റെ ബോണറ്റിന് കീഴെ വമ്പന്‍ മാറ്റങ്ങള്‍ മഹീന്ദ്ര വരുത്തിയിട്ടുണ്ട്.

ജനപ്രിയ കാറുകളുടെ റേസ് പതിപ്പുകള്‍; മാരുതി ബ്രെസ്സ മുതല്‍ മഹീന്ദ്ര XUV500 വരെ

എന്നാല്‍ ഇവ വെളിപ്പെടുത്താന്‍ മാത്രം മഹീന്ദ്ര തയ്യാറല്ല. മോഡലിന്റെ കരുത്തുത്പാദനം രഹസ്യമായി തുടരുന്നു. റാലികള്‍ക്ക് അനുയോജ്യമായ ദൃഢതയുള്ള സസ്‌പെന്‍ഷനാണ് മഹീന്ദ്ര സൂപ്പര്‍ ഥാറില്‍ ഒരുങ്ങുന്നത്. എക്‌സ്‌ഹോസ്റ്റ് സംവിധാനത്തിലും മാറ്റങ്ങളുണ്ട്. മഹീന്ദ്ര സൂപ്പര്‍ ഥാറുകള്‍ക്ക് ഓറഞ്ച് - വൈറ്റ് നിറശൈലിയാണ് പൊതുവ.

ജനപ്രിയ കാറുകളുടെ റേസ് പതിപ്പുകള്‍; മാരുതി ബ്രെസ്സ മുതല്‍ മഹീന്ദ്ര XUV500 വരെ

മാരുതി ബ്രെസ്സ

ഇന്ത്യയില്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന യൂട്ടിലിറ്റി വാഹനം. കഴിഞ്ഞ വര്‍ഷം നടന്ന 2017 ഡെസേര്‍ട്ട് സ്റ്റോം റാലിയില്‍ എക്‌സ്‌പ്ലോറര്‍ വിഭാഗത്തില്‍ കിരീടമണിഞ്ഞ വാഹനമാണ് ബ്രെസ്സ. 88 bhp കരുത്തും 200 Nm torque ഉം സൃഷ്ടിക്കുന്ന 1.3 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് മാരുതിയുടെ എസ്‌യുവിയില്‍. ഗിയര്‍ബോക്‌സ് അഞ്ചു സ്പീഡ് മാനുവല്‍. ബോഡിയുടെ ഭാരക്കുറവ് റാലി മത്സരങ്ങളില്‍ ബ്രെസ്സയ്ക്ക് മേല്‍ക്കൈ നല്‍കുന്നു.

ജനപ്രിയ കാറുകളുടെ റേസ് പതിപ്പുകള്‍; മാരുതി ബ്രെസ്സ മുതല്‍ മഹീന്ദ്ര XUV500 വരെ

മാരുതി എസ്-ക്രോസ്

മുന്‍തലമുറ മാരുതി എസ്-ക്രോസ്, ഇന്ത്യന്‍ റാലികളുടെ മുഖചിത്രം. 1.6 ലിറ്റര്‍ മള്‍ട്ടിജെറ്റ് എഞ്ചിനാണ് എസ്-ക്രോസിനെ റാലി പ്രേമികള്‍ക്കിടയില്‍ പ്രിയങ്കരനാക്കുന്നത്. ഗ്രില്ലില്‍ ഘടിപ്പിച്ച പ്രത്യേക ലാമ്പുകളും ദൃഢപ്പെടുത്തിയ സസ്‌പെന്‍ഷനും റാലി എസ്-ക്രോസില്‍ എടുത്തുപറയണം. റാലി എസ്‌യുവിയുടെ കരുത്തുത്പാദനത്തെ കുറിച്ചു മാരുതിയും മൗനം പാലിച്ചു വരികയാണ്.

ജനപ്രിയ കാറുകളുടെ റേസ് പതിപ്പുകള്‍; മാരുതി ബ്രെസ്സ മുതല്‍ മഹീന്ദ്ര XUV500 വരെ

ഫോക്‌സ്‌വാഗണ്‍ പോളോ R2

പോളോ R2, റാലി മത്സരങ്ങള്‍ക്ക് വേണ്ടി ഇന്ത്യയില്‍ പ്രത്യേകം കാഴ്ചവെച്ചിട്ടുള്ള അവതാരം. കാറില്‍ തുടിക്കുന്നത് 127 bhp കരുത്തേകുന്ന 1.6 ലിറ്റര്‍ എഞ്ചിന്‍. അഞ്ചു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്‌സ്. എയറോഡൈനാമിക് കിറ്റ്, പിന്‍ സ്‌പോയിലര്‍, റൂഫ് വെന്റ് എന്നിവ പോളോ R2 വിശേഷങ്ങളില്‍ ഉള്‍പ്പെടും.

ജനപ്രിയ കാറുകളുടെ റേസ് പതിപ്പുകള്‍; മാരുതി ബ്രെസ്സ മുതല്‍ മഹീന്ദ്ര XUV500 വരെ

ഭാരം പരമാവധി കുറയ്ക്കുന്നതിന് വേണ്ടി അകത്തളവും കമ്പനി പൂര്‍ണമായും പൊളിച്ചെഴുതി. അപകടങ്ങളില്‍ ഉള്ളിലുള്ള യാത്രക്കാര്‍ക്ക് സുരക്ഷയേകാന്‍ റോള്‍ കേജും മോഡലിലുണ്ട്. മോട്ടോര്‍സ്‌പോര്‍ട്‌സില്‍ പൂര്‍ണ ശ്രദ്ധചെലുത്തുന്ന നിര്‍മ്മാതാക്കളില്‍ ഫോക്‌സ്‌വാഗണ്‍ മുന്‍നിരയിലാണ്.

ജനപ്രിയ കാറുകളുടെ റേസ് പതിപ്പുകള്‍; മാരുതി ബ്രെസ്സ മുതല്‍ മഹീന്ദ്ര XUV500 വരെ

ഫോക്‌സ്‌വാഗണ്‍ അമിയോ കപ്പ് കാര്‍

യഥാര്‍ത്ഥത്തില്‍ റാലി കാറല്ല അമിയോ, മറിച്ച് റേസ് സ്‌പെക്ക് കാറാണിത്. പറഞ്ഞു വരുമ്പോള്‍ വെന്റോ കപ്പ് കാറിന് പകരക്കാരന്‍. 205 bhp കരുത്തേകുന്ന 1.8 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാണ് മോഡലില്‍ മുഖ്യം.

ജനപ്രിയ കാറുകളുടെ റേസ് പതിപ്പുകള്‍; മാരുതി ബ്രെസ്സ മുതല്‍ മഹീന്ദ്ര XUV500 വരെ

സ്റ്റീയറിംഗിലുള്ള പാഡില്‍ ഷിഫ്റ്ററുകളുടെ പിന്തുണ അമിയോ കപ്പ് കാറിലുള്ള ആറു സ്പീഡ് സീക്വെന്‍ഷ്യല്‍ ഗിയര്‍ബോക്‌സ് അവകാശപ്പെടുന്നുണ്ട്. റോള്‍ കേജ്, നാലു പോയന്റ് സേഫ്റ്റി ഹാര്‍നെസും അമിയോ കപ്പ് കാറില്‍ പ്രത്യേകം പരാമര്‍ശിക്കണം. പോളോ R2 -വിനെ പോലെ ഭാരം പരമാവധി കുറയ്ക്കാനുള്ള ശ്രമം അമിയോ കപ്പ് കാറിലും കാണാം.

ജനപ്രിയ കാറുകളുടെ റേസ് പതിപ്പുകള്‍; മാരുതി ബ്രെസ്സ മുതല്‍ മഹീന്ദ്ര XUV500 വരെ

ടൊയോട്ട എത്തിയോസ് റേസിംഗ്

ഇന്ത്യയില്‍ ടൊയോട്ടയ്ക്കുമുണ്ട് സ്വന്തം റേസിംഗ് ചാമ്പ്യന്‍ഷിപ്പ്. മത്സരത്തില്‍ പങ്കെടുക്കുന്നതാകട്ടെ കമ്പനി പ്രത്യേകം ഒരുക്കിയ എത്തിയോസ് സെഡാനുകളും. ടൊയോട്ടയുടെ TRD പെര്‍ഫോര്‍മന്‍സ് വിഭാഗമാണ് എത്തിയോസ് റേസിംഗ് കാറുകള്‍ക്ക് പിന്നില്‍. പെട്രോള്‍ എഞ്ചിന്‍ കരുത്തില്‍ ഒരുങ്ങുന്ന എത്തിയോസ് റേസിംഗ് സെഡാനുകള്‍ FIA -യുടെ അംഗീകാരം കരസ്ഥമാക്കിയിട്ടുണ്ട്.

ജനപ്രിയ കാറുകളുടെ റേസ് പതിപ്പുകള്‍; മാരുതി ബ്രെസ്സ മുതല്‍ മഹീന്ദ്ര XUV500 വരെ

മാരുതി ജിപ്‌സി

ഇന്ത്യന്‍ റാലികളിലെ മറ്റൊരു പരിചിത മുഖം. പെട്രോള്‍ എഞ്ചിനും ഭാരം കുറഞ്ഞ ബോഡിയും; റാലി ലോകത്തു മാരുതി ജിപ്‌സിക്ക് പ്രചാരം കൂടാനുള്ള കാരണങ്ങളാണിത്. ഏറ്റവുമധികം രൂപമാറ്റം സംഭവിക്കുന്ന റാലി കാര്‍ കൂടിയാണ് മാരുതി ജിപ്‌സി. മോഡലിന്റെ കരുത്തുത്പാദനത്തില്‍ ഉടമകള്‍ കൈകടത്താറ് പതിവാണ്.

ജനപ്രിയ കാറുകളുടെ റേസ് പതിപ്പുകള്‍; മാരുതി ബ്രെസ്സ മുതല്‍ മഹീന്ദ്ര XUV500 വരെ

ചില അവസരങ്ങളില്‍ ഒന്നടങ്കം എഞ്ചിന്‍ മാറിയെത്തുന്ന (Engine Swapping) ജിപ്‌സികളെയും റാലി മത്സരങ്ങളില്‍ കാണാം.

ജനപ്രിയ കാറുകളുടെ റേസ് പതിപ്പുകള്‍; മാരുതി ബ്രെസ്സ മുതല്‍ മഹീന്ദ്ര XUV500 വരെ

ടാറ്റ സുമോ

ടാറ്റയുടെ മോട്ടോര്‍സ്‌പോര്‍ട്‌സ് വിഭാഗമായ ഫുള്‍ ത്രോട്ടിലാണ് റാലി മത്സരങ്ങള്‍ക്ക് വേണ്ടി പ്രത്യേക സുമോ എസ്‌യുവികളെ പുറത്തിറക്കുന്നത്. എഞ്ചിനില്‍ കമ്പനി വരുത്തിയിട്ടുള്ള മാറ്റങ്ങള്‍ രഹസ്യമായി തുടരുന്നു. എന്തായാലും ടാറ്റയുടെ ഔദ്യോഗിക റാലി കാറാണ് സുമോ.

ജനപ്രിയ കാറുകളുടെ റേസ് പതിപ്പുകള്‍; മാരുതി ബ്രെസ്സ മുതല്‍ മഹീന്ദ്ര XUV500 വരെ

പുതിയ സസ്‌പെന്‍ഷന്‍ സംവിധാനവും അപ്‌ഗ്രേഡ് ചെയ്ത സീറ്റും എസ്‌യുവിയില്‍ കൂടുതല്‍ സുരക്ഷ ഉറപ്പുവരുത്തുമെന്നാണ് കമ്പനിയുടെ അവകാശവാദം. 2012 ഡെസേര്‍ട്ട് സ്‌റ്റോം എക്‌സ്‌പ്ലോറര്‍ വിഭാഗം ജേതാവാണ് ടാറ്റ സുമോ.

ജനപ്രിയ കാറുകളുടെ റേസ് പതിപ്പുകള്‍; മാരുതി ബ്രെസ്സ മുതല്‍ മഹീന്ദ്ര XUV500 വരെ

ടാറ്റ സഫാരി

ടാറ്റ ഫുള്‍ ത്രോട്ടിലില്‍ നിന്നുള്ള മറ്റൊരു റാലി എസ്‌യുവി. സാധാരണ സഫാരി മോഡലിനെ റാലി സഫാരി ഓര്‍മ്മപ്പെടുത്തും. പുറംമോടിയില്‍ തെല്ലും മാറ്റങ്ങളില്ല. എന്നാല്‍ എഞ്ചിനില്‍ എന്തൊക്കെ മാറ്റങ്ങള്‍ വരുത്തിയെന്ന കാര്യത്തില്‍ ടാറ്റ ഒരക്ഷരം മിണ്ടിയിട്ടില്ല. രാത്രികാല മത്സരങ്ങളില്‍ കൂടുതല്‍ കാഴ്ച ഉറപ്പുവരുത്താന്‍ പ്രത്യേക ലാമ്പുകള്‍ എസ്‌യുവിയിലുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #off beat #evergreen
English summary
Popular Indian Cars And Their Rally Editions. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X