താരങ്ങളുടെ കൈയിലെ ചില കളിപ്പാട്ടങ്ങൾ

Written By:

സാധാരണക്കാർക്ക് സ്വായത്തമാക്കാൻ കഴിയാത്ത വിലമതിക്കുന്ന കാറുകൾ വെറും കളിപ്പാട്ടങ്ങളുടെ ലാഘവത്തോടെയാണ് താരങ്ങൾ കാണുന്നത്. തോന്നും പോലെ മാറ്റങ്ങൾ വരുത്താനും അതിലുള്ള ഭ്രമം തീർന്നാൽ മാറ്റി പുതിയതൊന്ന് വാങ്ങാനുന്നതും അവർക്കിടയിലെ ഒരു വിനോദമാണ്.

നിറയെ ആരാധക വലയങ്ങളുള്ള സച്ചിൻ ആരുടെ ഫാനാണ്

ഓരോ താരവും അവരവരുടെ ജീവിതശൈലിക്കനുസരിച്ചാണ് മാറ്റങ്ങൾ വരുത്തുന്നത്. അത്തരത്തിൽ ഇച്ഛാനുസരണം മാറ്റങ്ങൾ വരുത്തിയ ചില താരങ്ങളെ കുറിച്ചാണിവിടെ ചർച്ച ചെയ്യുന്നത്.

ഗുൽ പനാഗ്

ഗുൽ പനാഗ്

മുൻലോക സുന്ദരി ഗുൽ പനാഗിന് വളരെ വ്യത്യസ്തമായ അഭിനിവേശമാണ് വാഹനങ്ങളോടുള്ളത്. റോയൽ എൻഫീൽഡ് മുതൽ കുഞ്ഞൻ റെവ ഇ20 വരെ സ്വന്തമാക്കിയിട്ടുണ്ട്. എന്നാൽ ഏറ്റവും പ്രിയമേറിയത് ഇച്ഛാനുസൃതം നിർമ്മിച്ച മഹീന്ദ്ര സ്കോർപ്പിയോ ആണ്.

ഗുൽ പനാഗ്

ഗുൽ പനാഗ്

ഇതിൽ റൂഫ് ടോപ്പ് ടെന്റ്, കെമിക്കൽ ടോയിലെറ്റ് എന്നീ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. ഡിസ്കവറി ചാനലിലെ 'ഓഫ് റോഡ് വിത്ത് ഗുൽ പനാഗ് ' എന്ന പരിപാടിയിൽ ഈ വാഹനം സ്വയം ഓടിക്കുന്നതായി ചിത്രീകരിച്ചിരുന്നു.

ജോൺ എബ്രഹാം

ജോൺ എബ്രഹാം

ജോൺ എബ്രഹാമിന് വാഹനങ്ങളോടുള്ള കമ്പം ഏവർക്കുമറിയാവുന്നതാണ്. യമഹ ആർ1 മുതൽ ഓഡി ക്യൂസെവൻ വരെ പോകുന്നു ആ നീണ്ട നിര.

 ജോൺ എബ്രഹാം

ജോൺ എബ്രഹാം

എല്ലാത്തിലും ഉപരി ജോണിന് ഏറ്റവും പ്രിയങ്കരം മാരുതി സുസുക്കി ജിപ്സി തന്നെ. ചെറുപ്പക്കാലം തൊട്ടേയുള്ള കടുത്ത ആരാധനയാണ് ഈ റാലി കാറിനോടിപ്പോഴുമുള്ളത്.

മഹേന്ദ്ര സിംഗ് ധോനി

മഹേന്ദ്ര സിംഗ് ധോനി

ഇന്ത്യൻ ക്രികറ്റ് ടീം ക്യാപ്റ്റൻ ധോനിയും കടുത്ത വാഹനപ്രേമിയാണ്. നിരവധി കാറുകളും ബൈക്കുകളുമാണ് താരത്തിന് സ്വന്തമായിട്ടുള്ളത്. കൊടും കരുത്തുള്ള വാഹനങ്ങളോടാണ് ധോനിക്കെന്നും പ്രിയം.

മഹേന്ദ്ര സിംഗ് ധോനി

മഹേന്ദ്ര സിംഗ് ധോനി

വ്യക്തിപരമായ ആവശ്യങ്ങൾക്കായി രൂപമാറ്റം ചെയ്തതാണ് അമേരിക്കയിൽ നിന്നും ഇറക്കുമതി ചെയ്ത ജിഎംസി സിയേര. ക്യാപ്റ്റന്റെ കാർ ശേഖരത്തിലെ ഏറ്റവും വ്യത്യസ്തനായിട്ടുള്ളത് ഈ പിക്-അപ്പ് ട്രക്കാണ്.

മഹേന്ദ്ര സിംഗ് ധോനി

മഹേന്ദ്ര സിംഗ് ധോനി

ഇത്തരത്തിൽ നിരവധി വാഹനങ്ങളാണ് ധോനി വിദേശ വിപണിയിൽ നിന്നും ഇറക്കുമതി ചെയ്തിട്ടുള്ളത്. അടുത്തിടെ വിദേശത്ത് നിന്നും ഇറക്കുമതി ചെയ്ത ഹമ്മർ ട്കാസ് അടക്കാത്തതിന്റെ പേരിൽ വിവാദമായിരുന്നു.

മഹേന്ദ്ര സിംഗ് ധോനി

മഹേന്ദ്ര സിംഗ് ധോനി

ഇദ്ദേഹത്തിന്റെ വിലപ്പെട്ട ശേഖരത്തിലെ മറ്റൊരു താരമാണ് ഹെൽകാറ്റ് എക്സ്132 എന്ന കിടിലൻ ബൈക്ക്.ദക്ഷിണേഷ്യയില്‍ ഈ ബൈക്ക് സ്വന്തമായുള്ള ഏക വ്യക്തിയാണ് മഹേന്ദ്ര സിങ് ധോണി എന്നറിയുന്നു.

ഗൗതം സിങ്കാനിയ

ഗൗതം സിങ്കാനിയ

റെയിമഡ് ഗ്രൂപ്പിന്റെ തലവനായ ഗൗതം സിങ്കാനിയ കാർ പ്രേമി മാത്രമല്ല റേയിസർ കൂടിയാണ്. ഒരു വ്യവസായ പ്രമുഖൻ എന്നതിലുപരി പ്രാക്സ് സൂപ്പർ കാർ ക്ലബിന്റെ ഉടമകൂടിയാണിദ്ദേഹം. സൂപ്പർകാറുകൾ സ്വന്തമായിട്ടുള്ളവരാണ് ഈ ക്ലബിൽ അംഗങ്ങളായിട്ടുള്ളത്.

ഗൗതം സിങ്കാനിയ

ഗൗതം സിങ്കാനിയ

ലോട്ടസ് എലീസ്, നിസാൻ ജിടി-ആർ എന്നിവയും ഇദ്ദേഹത്തിന്റെ ഗ്യാരേജിൽ ഇടം തേടിയിട്ടുണ്ട്. ഇവയിൽ ബിഎംഡബ്ല്യൂ ഇ92 ആണ് ട്രാക്കിൽ ഡ്രാഗ് റേസംഗിനായി ഉപയോഗിക്കുന്നത്.

വിജയ് മല്ല്യ

വിജയ് മല്ല്യ

കടകെണിയിൽ പെട്ട് ഇന്ത്യ വിട്ട വിജയ് മല്ല്യക്കുമുണ്ടായിരുന്നു കംസ്റ്റം മെയ്ഡ് കാറുകൾ. ഇതിൽ മിക്കതും വിന്റേജ് കാറുകളും റേസ് കാറുകളുമാണ്. റോൾസ് റോയിസിന്റെ പുത്തൻ പതിപ്പും ജാഗ്വർ എക്സ്ജെആർ റേസ് കാറും മല്ല്യയുടെ പക്കലുണ്ട്. മൂന്ന് കാർ റേസുകളിലാണ് ഈ കാർ പങ്കാളിയായിട്ടുള്ളത്. ആന്റി ഇവാൻസാണ് ഓടിച്ചതെങ്കിലും റേസിൽ വിജയിക്കാനായില്ല.

സച്ചിൻ ടെൻഡുൽക്കർ

സച്ചിൻ ടെൻഡുൽക്കർ

സച്ചിൻ കടുത്ത ബിഎംഡബ്ല്യൂ ആരാധകനാണ്. ബിഎംഡബ്ല്യൂ ബ്രാന്റ് അംബാസിഡർ കൂടിയായ സച്ചിനാണ് ഇന്ത്യയിൽ ഐ8 സ്വന്തമാക്കുന്ന ഏക വ്യക്തി. സ്വന്തം ആഗ്രഹപ്രകാരം നിർമ്മിച്ചിട്ടുള്ള സെവൻ സീരീസും സ്വന്തമായിട്ടുണ്ട്.

സച്ചിൻ ടെൻഡുൽക്കർ

സച്ചിൻ ടെൻഡുൽക്കർ

ഇച്ഛാനുസരണം സീറ്റ് കവറിൽ സ്വന്തം കൈയൊപ്പ് പതിപ്പിച്ചിട്ടുള്ളതാണ് ഈ സെവൻ സീരീസ് ബിഎംഡബ്ല്യൂ.

രൺബീർ കപൂർ

രൺബീർ കപൂർ

ബോളിവുഡ് സിനാമാലോകത്തെ ചോക്ലേറ്റ് ബോയി എന്ന് വിശേഷിപ്പിക്കുന്ന രൺബീറും വാഹനപ്രേമിയാണ്. മെഴ്സിഡസിന്റെ കരുത്തുറ്റ വാഹനമായ ജി63 എഎംജിയാണ് താരത്തിന്റെ ഏറ്റവും പ്രിയപ്പെട്ട വാഹനം.

അഭിഷേക് ബച്ചൻ

അഭിഷേക് ബച്ചൻ

അച്ഛനെപ്പോലെ തന്നെ മകനും ആഡംബര കാറുകളുടെ ഉടമയാണ്. ഓ‍ഡി എ8എൽ 4.2 ആണ് സ്വന്തം ഇഷ്ടപ്രകാരം രൂപകല്പന ചെയ്തിട്ടുള്ള വാഹനം. ഇതു കൂടാതെ റോൾസ് റോയിസ് ഫാന്റം, ബെന്റലി കോൺടിനെന്റൽ ജിടി എന്നീ അത്യാഡംബര കാറുകളും അഭിഷേകിന്റെ പക്കലിലുണ്ട്.

അഭിഷേക് ബച്ചൻ

അഭിഷേക് ബച്ചൻ

മുംബൈ നിരത്തിലൂടെ ചീറി പായാൻ സ്വന്തം ഇഷ്ടപ്രകാരമാണ് സീറ്റിലും, കൺട്രോൾ പാനിലും, സ്റ്റയിറിംഗ് വീലിലും ചുവപ്പ് നിറം നൽകിയിട്ടുള്ളത്. കൂടാതെ മസാജിംഗ് സീറ്റുകളാണ് മോഡിഫിക്കേഷന്റെ ഭാഗമായി ഓഡി വാഹനത്തിന് നൽകിയിരിക്കുന്നത്.

ഇമ്രാൻ ഖാൻ

ഇമ്രാൻ ഖാൻ

ഇമ്രാന്റെ വിലപ്പെട്ട ശേഖരത്തിലൊന്നാണ് കസ്റ്റം മെയ്ഡ് ഫെരാരി കാലിഫോർണിയ. രണ്ട് വർഷം മുൻപാണ് താരമിത് സ്വന്തമാക്കിയത്. പതിനൊന്നാം വയസിലായിരുന്നു ആദ്യത്തെ ഫെരാരി ടോയി സ്വന്തമാക്കിയതെന്ന് ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി.

ഇമ്രാൻ ഖാൻ

ഇമ്രാൻ ഖാൻ

ചെറുപ്പം മുതലുള്ള ആഗ്രഹപ്രകാരമാണ് ഫെരാരി തന്നെ തിരഞ്ഞെടുക്കാനുള്ള കാരണമെന്ന് താരം പറയുന്നത്. കറുപ്പും ചുവപ്പും കലർന്ന ഫെരാരിയാണ് താരത്തിന്റെ പക്കലിലുള്ളത്.

ഇമ്രാൻ ഖാൻ

ഇമ്രാൻ ഖാൻ

സ്വന്തം ഇഷ്ടപ്രകാരം എൻജിനിലും സീറ്റ് കവറിലും മാറ്റം വരുത്തിയെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്.

ഷാഹിദ് കപൂർ

ഷാഹിദ് കപൂർ

ജാഗ്വറിനോടുള്ള താരത്തിന്റെ കമ്പം ഏവർക്കുമറിയാം. ജാഗ്വർ എക്സ് കെ കൂപ്പെയുടെ സൂപ്പർചാർജ്ഡ് വേർഷനായ എക്സ്കെആർ-എസ് ആണ് താരത്തിന്റെ പ്രിയ വാഹനം. ഇതു കൂടാതെ പോഷെ കെയിനും സ്വന്തമാക്കിയിട്ടുണ്ട്.

താരങ്ങളുടെ കൈയിലെ ചില കളിപ്പാട്ടങ്ങൾ

മേവെതറിന്റെ ആഡ്യത്വം വിളിച്ചറിയിക്കുന്ന വമ്പൻ കാർ ശേഖരങ്ങൾ

ആമീറിന്റെ പക്കലുള്ള ആഡംബര കാറുകൾ

കൂടുതല്‍... #കാർ #car
English summary
10 Indian Celebrities Who Customized Their Cars To Suit Their Style
Story first published: Saturday, April 9, 2016, 16:50 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark