ഇന്ത്യന്‍ ഡ്രൈവിംഗ് ലൈസന്‍സ് പ്രാബല്യത്തിലുള്ള 10 പ്രമുഖ രാഷ്ട്രങ്ങള്‍

By Dijo Jackson

ഒരു നാടിനെ പൂര്‍ണ അര്‍ത്ഥത്തില്‍ അനുഭവിച്ചറിയുക - അത് റോഡ് യാത്രകളിലൂടെ മാത്രമെ സാധിക്കുകയുള്ളൂ. ഹിമാലയന്‍ യാത്രകള്‍ക്കും, വടക്ക്-കിഴക്കന്‍ യാത്രകള്‍ക്കും ഇന്ന് പ്രചാരം ഏറുന്നതിന്റെ കാരണവും ഇത് തന്നെയാണ്.

ഇന്ത്യന്‍ ഡ്രൈവിംഗ് ലൈസന്‍സ് പ്രാബല്യത്തിലുള്ള 10 പ്രമുഖ രാഷ്ട്രങ്ങള്‍

ഇത് ഇന്ത്യയിലെ കാര്യം. എന്നാല്‍ ഇന്ത്യന്‍ ഡ്രൈവിംഗ് ലൈസന്‍സ് കൊണ്ട് അതിര്‍ത്തിക്ക് അപ്പുറത്ത് റോഡ് യാത്ര നടത്താന്‍ സാധിക്കുമോ? തീര്‍ച്ചയായും സാധിക്കും. ഇന്ത്യന്‍ ഡ്രൈവിംഗ് ലൈസന്‍സ് പ്രാബല്യത്തിലുള്ള 10 രാഷ്ട്രങ്ങളെ ഇവിടെ പരിചയപ്പെടാം.

ഇന്ത്യന്‍ ഡ്രൈവിംഗ് ലൈസന്‍സ് പ്രാബല്യത്തിലുള്ള 10 പ്രമുഖ രാഷ്ട്രങ്ങള്‍

അമേരിക്ക

അതെ, ഇന്ത്യന്‍ ഡ്രൈവിംഗ് ലൈസന്‍സ് ഉപയോഗിച്ച് അമേരിക്കയില്‍ വാഹനം ഡ്രൈവ് ചെയ്യാം. അതെങ്ങനെ സാധ്യമാകും, അമേരിക്കയിൽ റൈറ്റ് ഹാന്‍ഡ് ട്രാഫിക്കല്ലേ? ചോദ്യമുയരാം.

ഇന്ത്യന്‍ ഡ്രൈവിംഗ് ലൈസന്‍സ് പ്രാബല്യത്തിലുള്ള 10 പ്രമുഖ രാഷ്ട്രങ്ങള്‍

ഇംഗ്ലീഷില്‍ രേഖപ്പെടുത്തിയ സാധുവായ ഇന്ത്യന്‍ ഡ്രൈവിംഗ് ലൈസന്‍സ് നിങ്ങളുടെ കൈവശമുണ്ടെങ്കില്‍, ഒരു വര്‍ഷം വരെ നിങ്ങള്‍ക്ക് അമേരിക്കയില്‍ ഡ്രൈവ് ചെയ്യാം.

ഇന്ത്യന്‍ ഡ്രൈവിംഗ് ലൈസന്‍സ് പ്രാബല്യത്തിലുള്ള 10 പ്രമുഖ രാഷ്ട്രങ്ങള്‍

ഇനി ഡ്രൈവിംഗ് ലൈസന്‍സ് ഇംഗ്ലീഷില്‍ അല്ല എന്നുണ്ടെങ്കില്‍, രാജ്യാന്തര ഡ്രൈവിംഗ് പെര്‍മിറ്റിനൊപ്പം I-94 ഫോമും അനിവാര്യമാണ്. നിങ്ങള്‍ അമേരിക്കയില്‍ പ്രവേശിച്ച തിയ്യതി രേഖപ്പെടുത്തുന്നതാണ് I-94.

ഇന്ത്യന്‍ ഡ്രൈവിംഗ് ലൈസന്‍സ് പ്രാബല്യത്തിലുള്ള 10 പ്രമുഖ രാഷ്ട്രങ്ങള്‍

ജര്‍മ്മനി

ഇന്ത്യന്‍ ഡ്രൈവിംഗ് ലൈസന്‍സ് ഉണ്ടെങ്കില്‍ ജര്‍മ്മനിയില്‍ 6 മാസം വരെ ഡ്രൈവ് ചെയ്യാം. രാജ്യാന്തര ഡ്രൈവിംഗ് പെര്‍മിറ്റ് ആവശ്യമാണെന്ന് ജര്‍മ്മന്‍ നിയമം അനുശാസിക്കുന്നില്ല.

ഇന്ത്യന്‍ ഡ്രൈവിംഗ് ലൈസന്‍സ് പ്രാബല്യത്തിലുള്ള 10 പ്രമുഖ രാഷ്ട്രങ്ങള്‍

എന്നാല്‍, പരിഭാഷപ്പെടുത്തിയ നിയമരേഖകള്‍ കൈവശം സൂക്ഷിക്കുന്നത് പരിശോധനവേളയില്‍ കാര്യങ്ങള്‍ സുഗമമാക്കും. ഇനി രാജ്യാന്തര ഡ്രൈവിംഗ് പെര്‍മിറ്റില്ലെങ്കില്‍, ഇന്ത്യന്‍ എംബസിയില്‍ നിന്നും പരിഭാഷപ്പെടുത്തിയ ഡ്രൈവിംഗ് ലൈസന്‍സ് നിങ്ങള്‍ക്ക് നേടാന്‍ സാധിക്കും.

ഇന്ത്യന്‍ ഡ്രൈവിംഗ് ലൈസന്‍സ് പ്രാബല്യത്തിലുള്ള 10 പ്രമുഖ രാഷ്ട്രങ്ങള്‍

ജര്‍മ്മനിയിലും റൈറ്റ് ഹാന്‍ഡ് ട്രാഫിക്ക് സംവിധാനമാണ് നിലകൊള്ളുന്നത്.

ഇന്ത്യന്‍ ഡ്രൈവിംഗ് ലൈസന്‍സ് പ്രാബല്യത്തിലുള്ള 10 പ്രമുഖ രാഷ്ട്രങ്ങള്‍

ഓസ്‌ട്രേലിയ

ഇംഗ്ലീഷിലുള്ള ഇന്ത്യന്‍ ഡ്രൈവിംഗ് ലൈസന്‍സ് കൈവശമുണ്ടെങ്കില്‍ മൂന്ന് മാസം വരെ ഓസ്‌ട്രേലിയയില്‍ ഡ്രൈവ് ചെയ്യാം. ന്യൂ സൗത്ത് വെയ്ല്‍സ്, ക്വീന്‍സ്‌ലാന്‍ഡ്, സൗത്ത് ഓസ്‌ട്രേലിയ, നോര്‍ത്തേണ്‍ ടെറിറ്ററി, ഓസ്‌ട്രേലിയന്‍ ക്യാപിറ്റല്‍ ടെറിറ്ററി എന്നിവടങ്ങളില്‍ ഇന്ത്യന്‍ ലൈസന്‍സ് ഉപയോഗിച്ച് നിങ്ങള്‍ക്ക് ഡ്രൈവ് ചെയ്യാം.

ഇന്ത്യന്‍ ഡ്രൈവിംഗ് ലൈസന്‍സ് പ്രാബല്യത്തിലുള്ള 10 പ്രമുഖ രാഷ്ട്രങ്ങള്‍

ഫ്രാന്‍സ്

സാധുവായ ഇന്ത്യന്‍ ഡ്രൈവിംഗ് ലൈസന്‍സ് ഉപയോഗിച്ചു ഒരു വര്‍ഷം വരെ ഫ്രാന്‍സില്‍ ഡ്രൈവ് ചെയ്യാം. അതേസമയം ഡ്രൈവിംഗ് ലൈസന്‍സിന്റെ ഫ്രഞ്ച് പരിഭാഷ നിര്‍ബന്ധമാണ്. ഫ്രാന്‍സിലും റൈറ്റ് ഹാന്‍ഡ് റോഡ് ട്രാഫിക്ക് സിസ്റ്റമാണ് നിലനില്‍ക്കുന്നത്.

ഇന്ത്യന്‍ ഡ്രൈവിംഗ് ലൈസന്‍സ് പ്രാബല്യത്തിലുള്ള 10 പ്രമുഖ രാഷ്ട്രങ്ങള്‍

ദക്ഷിണാഫ്രിക്ക

ഫോട്ടോയും ഒപ്പും സഹിതം ഇംഗ്ലീഷിലുള്ള ഇന്ത്യന്‍ ഡ്രൈവിംഗ് ലൈസന്‍സാണ് ദക്ഷിണാഫ്രിക്കയില്‍ ആവശ്യം. എന്നാല്‍ ദക്ഷിണാഫ്രിക്കന്‍ സന്ദര്‍ശനങ്ങളില്‍ രാജ്യാന്തര ഡ്രൈവിംഗ് പെര്‍മിറ്റ് അനിവാര്യമാണ്. കാരണം, കാര്‍ വാടകയ്ക്ക് നല്‍കുന്ന കമ്പനികള്‍ രാജ്യാന്തര ഡ്രൈവിംഗ് പെര്‍മിറ്റാണ് ആവശ്യപ്പെടുക.

ഇന്ത്യന്‍ ഡ്രൈവിംഗ് ലൈസന്‍സ് പ്രാബല്യത്തിലുള്ള 10 പ്രമുഖ രാഷ്ട്രങ്ങള്‍

ഇംഗ്ലണ്ട്

ഒരു വര്‍ഷം വരെ ഇന്ത്യന്‍ ഡ്രൈവിംഗ് ലൈസന്‍സ് ഉപയോഗിച്ച് ഇംഗ്ലണ്ടിലും നിങ്ങള്‍ക്ക് ഡ്രൈവ് ചെയ്യാം. ഇന്ത്യയ്ക്ക് സമാനമായി ലെഫ്റ്റ് ഹാന്‍ഡ് ട്രാഫിക്ക് സംവിധാനമാണ് ഇംഗ്ലണ്ടിലുമുള്ളത്.

ഇന്ത്യന്‍ ഡ്രൈവിംഗ് ലൈസന്‍സ് പ്രാബല്യത്തിലുള്ള 10 പ്രമുഖ രാഷ്ട്രങ്ങള്‍

ന്യൂസിലാന്‍ഡ്

21 വയസിന് മുകളില്‍ പ്രായമുള്ള ഇന്ത്യന്‍ ഡ്രൈവര്‍മാര്‍ക്ക് ന്യൂസിലാന്‍ഡില്‍ ഡ്രൈവ് ചെയ്യാം. ഇനി ഡ്രൈവിംഗ് ലൈസന്‍സ് ഇംഗ്ലീഷില്‍ അല്ല എന്നുണ്ടെങ്കില്‍, ന്യൂസിലാന്‍ഡ് ട്രാന്‍സ്‌പോര്‍ട് ഏജന്‍സിയില്‍ നിന്നും ഔദ്യോഗിക പരിഭാഷ നേടാം. ലെഫ്റ്റ് ഹാന്‍ഡ് റോഡ് ഡ്രൈവാണ് ന്യൂസിലാന്‍ഡിലും നിലകൊള്ളുന്നത്.

ഇന്ത്യന്‍ ഡ്രൈവിംഗ് ലൈസന്‍സ് പ്രാബല്യത്തിലുള്ള 10 പ്രമുഖ രാഷ്ട്രങ്ങള്‍

സ്വിറ്റ്‌സര്‍ലാന്‍ഡ്

ഇന്ത്യന്‍ ഡ്രൈവിംഗ് ലൈസന്‍സിന്റെ ഇംഗ്ലീഷ് പരിഭാഷയാണ് സ്വിറ്റ്‌സര്‍ലാന്‍ഡും ആവശ്യപ്പെടുന്നത്. ഒരു വര്‍ഷം വരെ ഇന്ത്യന്‍ ലൈസന്‍സ് ഉപയോഗിച്ച് സ്വിറ്റ്‌സര്‍ലാന്‍ഡില്‍ ഡ്രൈവ് ചെയ്യാം. റൈറ്റ് ഹാന്‍ഡ് റോഡ് ഡ്രൈവാണ് സ്വിറ്റ്‌സര്‍ലാന്‍ഡിലുമുള്ളത്.

ഇന്ത്യന്‍ ഡ്രൈവിംഗ് ലൈസന്‍സ് പ്രാബല്യത്തിലുള്ള 10 പ്രമുഖ രാഷ്ട്രങ്ങള്‍

മൗറീഷ്യസ്

ഒന്നോ രണ്ടോ ദിവസം കൊണ്ട് തന്നെ അനുഭവിച്ചറിയാന്‍ സാധിക്കുന്ന ചെറു ദ്വീപാണ് മൗറീഷ്യസ്. സാധുവായ ഇന്ത്യന്‍ ഡ്രൈവിംഗ് ലൈസന്‍സും ഇംഗ്ലീഷ് പരിഭാഷയുമാണ് ഇവിടെയും ആവശ്യം.

ഇന്ത്യന്‍ ഡ്രൈവിംഗ് ലൈസന്‍സ് പ്രാബല്യത്തിലുള്ള 10 പ്രമുഖ രാഷ്ട്രങ്ങള്‍

നോര്‍വെ

മൂന്ന് മാസം വരെ സാധുവായ ഇന്ത്യന്‍ ഡ്രൈവിംഗ് ലൈസന്‍സ് ഉപയോഗിച്ച് നോര്‍വെയില്‍ ഡ്രൈവ് ചെയ്യാന്‍ സാധിക്കും.

Most Read Articles

Malayalam
കൂടുതല്‍... #ഓട്ടോ കൗതുകം
English summary
Top 10 Countries Where Indian Driving License Is Valid. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X