ഐഎൻഎസ് വിശാഖപട്ടണം- ഭീമൻ യുദ്ധകപ്പലിന്റെ നിങ്ങളറിയാത്ത ചില കാര്യങ്ങൾ
ഇന്ത്യൻ നാവികസേനയുടെ ഡിസ്‌ട്രോയര്‍ കപ്പൽ ഐഎന്‍എസ് വിശാഖപട്ടണം-ത്തിന്റെ ഔദ്യോഗകമായ ഉദ്ഘാടന ചടങ്ങുകൾ നടന്നത് കഴിഞ്ഞവർഷമാണ്. ഇന്ത്യന്‍ നാവികസേനാ അഡ്മിറല്‍ ആര്‍ കെ ധവാന്റെ ഭാര്യ മിനു ധവാനാണ് നീറ്റിലിറക്കല്‍ ഉദ്ഘാടന കർമ്മം നിർവഹിച്ചത്. കൊല്‍ക്കത്ത ക്ലാസ് യുദ്ധക്കപ്പല്‍ ശ്രേണിയിലെ പ്രോജക്ട്15-ബി വിഭാഗത്തിലെ പുതിയ കപ്പലാണിത്.
ഇങ്ങനെയും ഉണ്ടോ കപ്പലുകൾ
പ്രഹര ശേഷിയില്‍ മുന്നിലുള്ള ഇന്ത്യന്‍ നാവിക സേനയുടെ ഏറ്റവും വലിയ കപ്പൽ കൂടിയാണ് ഐഎന്‍എസ് വിശാഖപട്ടണം. 2018ൽ സർവീസ് ആരംഭിക്കുന്ന ഈ ഡിസ്‌ട്രോയര്‍ കപ്പലിനെ കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ ചുവടെ ചേർത്തിരിക്കുന്നു.

ഇന്ത്യൻ പാരമ്പര്യം കാത്തു സൂക്ഷിച്ച് കൊണ്ട് പരമ്പരാഗത രീതിയിൽ തേങ്ങയുടച്ച് കൊണ്ടാണ് ലോഞ്ച് കർമം നിർവഹിച്ചിത്. മറ്റുള്ള രാജ്യങ്ങളിൽ ഷാംപെയിൻ ബോട്ടിൽ പൊട്ടിച്ചാണ് സാധരണ ഗതിയിൽ ലോഞ്ച് കർമം നിർവഹിക്കാറുള്ളത്.

മുംബൈയിലെ മസാഗൺ ഡോക്ക് കമ്പനിയിൽ വച്ച് 65 ശതമാനം വരെ പ്രാദേശികമായി നിർമിച്ചിട്ടുള്ളതാണ് ഈ കപ്പൽ. ദില്ലിയിലെ ഡൈറക്ടറേറ്റീവ് ഓഫ് നേവൽ ഡിസൈനാണ് കപ്പൽ രൂപകല്പന നടത്തിയിട്ടുള്ളത്.

ഈ യുദ്ധക്കപ്പലടക്കം മൊത്തം നാല് കപ്പലുകളാണ് പ്രോജക്ട്15-ബി വിഭാഗത്തിൽ പെടുന്നത്. ഐഎൻഎസ് പരദീപ്, ഐഎൻഎസ് മർമഗോവ എന്ന പേരിലുള്ള ഈ രണ്ട് കപ്പലുകൾ 2020-22 ൽ കമ്മീഷൻ ചെയ്യുന്നതായിരിക്കും. ഇതുവരെ പേര് നൽകിയിട്ടില്ലാത്ത നാലാമത്തെ കപ്പൽ 2024 ലായിരിക്കും കമ്മീഷൻ ചെയ്യുക.

7,300 ടണ്‍ ഭാരവും 163 മീറ്റര്‍ നീളവുമാണ് ഈ യുദ്ധക്കപ്പലിനുള്ളത്. അൻപത് ഉദ്യോഗസ്ഥരേയും 250 നാവികരമുയാരിക്കും ഇതിൽ ഉൾക്കൊള്ളുക.

നാല് ഗ്യാസ് ടർബൈനുകൾ ഉപയോഗിച്ചിട്ടുള്ള ഈ യുദ്ധക്കപ്പലിന് മണിക്കൂറിൽ 55.56 കിലോമീറ്റർ വേഗതയാണുള്ളത്.

ലോകത്തിലെ ഭാരംകൂടിയ യുദ്ധസാമഗ്രഹികൾ ഉൾക്കൊള്ളിച്ചിട്ടുള്ള കപ്പലുകളിലൊന്നാണിത്. ഇന്ത്യയുടേയും ഇസ്രായേലിന്റേയും കൂട്ടായ്മയിൽ നിർമ്മിച്ച 32 ബരാക്-8 ലോങ് റേഞ്ച് എസ്എഎം ഇതിലുണ്ട്.

ഇസ്രയേൽ നിർമിത മൾട്ടി ഫംഗ്ഷൻ നിരീക്ഷണ മുന്നറിയിപ്പ് റഡാർ ഈ യുദ്ധക്കപ്പലിന്റെ പ്രത്യേകതയാണ്.

ആണവ, ജൈവ, രാസായുധങ്ങൾ പ്രയോഗിക്കപ്പെടുന്ന അന്തരീക്ഷത്തിൽ പ്രപർത്തിപ്പിക്കാൻ അന്തരീക്ഷ നിയന്ത്രണ സംവിധാനമായ ടിഎസി സിസ്റ്റം ഈ കപ്പലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ശത്രുവിന്റെ ഏത് കടുത്താക്രമണത്തെയും തടുക്കാൻ കഴിയുംവിധം അതിദൂര മിസൈല്‍വേധ സംവിധാനമായ 16 ബ്രമോസ് സൂപ്പര്‍സോണിക് ക്രൂസ് മിസൈലുകൾ കപ്പലിലുണ്ട്.

നൂറ് കിലോമീറ്ററകലെയുള്ള കപ്പലുകളെ തകർക്കാൻ ശേഷിയുള്ള ഭാരം കൂടിയ ടോർപെഡസുകൾ ഇതിൽ സജ്ജീകരിച്ചിട്ടുണ്ട്.

ഇന്റഗ്രേറ്റഡ് പ്ലാറ്റ്ഫോം മാനേജ്മെന്റ് സംവിധാനം, അത്യാധുനിക പവര്‍ ഡിസ്ട്രിബ്യൂഷന്‍ സംവിധാനം, ആധുനിക വിവരസാങ്കേിത സംവിധാനം, തുടങ്ങിയവ ഈ യുദ്ധക്കപ്പലിന്റെ സവിശേഷതകളാണ്.

കടലിലെ പരീക്ഷണങ്ങൾക്കൊടുവിൽ 2018ലായിരിക്കും ഐഎന്‍എസ് വിശാഖപട്ടണം നാവികസേനയുടെ ഭാഗമാകുന്നത്.

ദുരൂഹതകൾ ബാക്കിയാക്കി മുങ്ങിപ്പോയ കപ്പലുകൾ
കപ്പലുകളെ കൊണ്ടുപോകുന്ന ഒരു ഒന്നൊന്നര കപ്പൽ


Click it and Unblock the Notifications








