ഇന്ത്യൻ ട്രെയിൻ വേഗതയിൽ റെക്കോഡിട്ടു!

Posted By:

ദില്ലി - ആഗ്ര റൂട്ടിലുള്ള യാത്ര കൂടുതല്‍ വേഗത്തിലാക്കുന്നതിനായി ഇന്ത്യന്‍ റെയില്‍വേ അവതരിപ്പിക്കുന്ന പുതിയ ട്രെയിനിന്റെ ട്രയല്‍ റണ്‍ നടത്തി. ഇന്ത്യയിലെ ഏറ്റവും വേഗത കൂടിയ ട്രെയിനെന്ന റെക്കോഡ് ഈ യാത്രയാടോ സ്ഥാപിക്കപ്പെട്ടു.

മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗതയിലാണ് ഈ ട്രെയിന്‍ സഞ്ചരിക്കുക. ഇത് സഞ്ചാരസമയം 30 മിനിട്ട് ആയി കുറയ്ക്കും. നിലവില്‍ 90 മുതല്‍ 120 മിനിട്ട് വരെ എടുക്കുന്നുണ്ട് ഈ ട്രെയിന്‍ സഞ്ചരിക്കുന്നതിന്.

5400 കുതിരശക്തിയുള്ള ഒരു ഇലക്ട്രിക് എന്‍ജിനാണ് ഈ തീവണ്ടിയിലുള്ളത്. ഈ തീവണ്ടിക്കായി ട്രാക്ക് ശരിയാക്കുവാന്‍ മാത്രം 15 കോടി രൂപ ചെലവു വന്നിട്ടുണ്ട് റെയില്‍വേക്ക്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു തുടങ്ങിയ ജോലികള്‍ ഇപ്പോഴാണ് പൂര്‍ത്തിയായത്.

ട്രയല്‍ റണ്‍ നടക്കുമ്പോള്‍ സ്ഥലത്തെ ഉയര്‍ന്ന റെയില്‍വേ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി കാര്യങ്ങള്‍ വിലയിരുത്തി. ഇതുവരെയുള്ള പരിശോധനകളില്‍ കുഴപ്പങ്ങളൊന്നും കണ്ടില്ലെന്നും. എല്ലാം ശരിയായ രീതിയില്‍ തന്നെയാണ് നടക്കുന്നതെന്നും അവര്‍ വ്യക്തമാക്കി.

ചെറിയ ദൂരങ്ങള്‍ക്കു വേണ്ടി ഇത്തരം ട്രയിനുകള്‍ വ്യാപകമാക്കേണ്ടതുണ്ടെന്ന അഭിപ്രായം പൊതുവില്‍ ഉയര്‍ന്നിട്ടുണ്ട്.

ഇന്നത്തെ വീഡിയോ

രണ്ടു കൈകളുമില്ലെങ്കിലെന്ത്!

ചിലയാളുകള്‍ക്ക് പണ്ടാരമടക്കിയ ഇച്ഛാശക്തി കാണും. അതും വെച്ചോണ്ടവര്‍ എന്തും കാണിക്കും. കണ്ണില്ലാത്തവന്‍ പടം വരയ്ക്കും, കാലില്ലാത്തയാള്‍ മരം കയറും, മുഖമില്ലാത്തവള്‍ പ്രണയിക്കും എന്നിങ്ങനെ. ഇവിടെ അത്തരത്തില്‍ ഇച്ഛാശക്തി കൂടിയ ഒരിനത്തെയാണ് പരിചയപ്പെടാന്‍ പോകുന്നത്. പോളണ്ടുകാരനായ ബാര്‍ടെക് ഓസ്റ്റലോവിസ്‌കിക്ക് രണ്ടു കൈകളുമില്ല. എങ്കിലെന്ത്?! രണ്ടു കൈകളുള്ളവര്‍ക്കുപോലും പ്രയാസമേറിയ മോട്ടോര്‍സ്‌പോര്‍ട്‌സ് ഇനമായ ഡ്രിഫ്റ്റിങ്ങില്‍ ഇവനൊരു പുലിയാണ്.

<iframe width="600" height="450" src="//www.youtube.com/embed/DDpYaH2719U?rel=0" frameborder="0" allowfullscreen></iframe>

Cars താരതമ്യപ്പെടുത്തൂ

ഷെവര്‍ലെ സെയ്ല്‍ യുവ
ഷെവര്‍ലെ സെയ്ല്‍ യുവ വേരിയന്റ്‌ തെരഞ്ഞെടുക്കൂ
-- താരതമ്യത്തിന് കാര്‍ തെരഞ്ഞെടുക്കൂ --
English summary
Indian Railways conducts trial run of India's fastest train between Delhi and Agra.
Please Wait while comments are loading...

Latest Photos