കാറ്റർപില്ലർ: ഇന്ത്യൻ എഞ്ചിനീയറുടെ ട്രെയിൻ ആശയത്തിന് ആഗോള ബഹുമതി

Written By:

നഗരപ്രദേശങ്ങളിൽ പുതിയ ട്രെയിൻ സംവിധാനം അവലംബിക്കുക എന്ന ലക്ഷ്യത്തോടെ ഉടലെടുത്തൊരു ആശയമാണ് കാറ്റർപില്ലർ ട്രെയിനുകൾ. ഇന്ത്യൻ റെയിൽവെ എൻഞ്ചിനീയറായ അശ്വനി കുമാർ ഉപദ്യായ എന്ന നാല്പത്തേഴുകാരനാണ് ഈ ആശയം മുന്നോട്ട് വച്ചത്.

ട്രാഫിക് കുരുക്കില്ല ആകാശത്തിലൂടെ പറക്കാൻ എയർബസ് ഫ്ലയിംഗ് കാർ

ബോസ്റ്റനിലെ മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എംഐടി)പുതിയ ട്രെയിൻ ഗതാഗതം എങ്ങനെയായിരിക്കണം എന്നതിനെ അടിസ്ഥാനമാക്കി സംഘടിപ്പിച്ച ഗ്ലോബൽ കോപറ്റീഷനിൽ അഞ്ഞൂറോളം പേർ സമർപ്പിച്ച ആശയങ്ങളിൽ നിന്ന് ഇന്ത്യക്കാരനായ അശ്വനി കുമാറിന്റെ കാറ്റർപില്ലറിന് അവാർഡ് ലഭിച്ചു.

കാറ്റർപില്ലർ: ഇന്ത്യൻ എഞ്ചിനീയറുടെ ട്രെയിൻ ആശയത്തിന് ആഗോള ബഹുമതി

നഗരപ്രദേശങ്ങളിലെ തിരക്ക് കുറയ്ക്കാനും ഗതാഗതം സുഗമമാക്കാനും ഭാരം കുറഞ്ഞ ഈ ട്രെയിൻ ശൃംഖലയ്ക്ക് സാധിക്കുമെന്നാണ് എംഐടിക്ക് മുന്നിലായി അവതരിപ്പിച്ചത്.

കാറ്റർപില്ലർ: ഇന്ത്യൻ എഞ്ചിനീയറുടെ ട്രെയിൻ ആശയത്തിന് ആഗോള ബഹുമതി

1997ൽ ഇന്ത്യൻ റെയിൽവെ ട്രാഫിക് സർവീസിൽ ഓഫീസറായിരുന്ന അശ്വിനി കുമാർ റെയിൽവെ ഇൻഫർമേഷൻ സിസ്റ്റത്തിലെ സേവനമനുഷ്ഠിക്കുകയും തുടർന്നിപ്പോൾ ബോസ്റ്റൻ എംഐടിയിലെ പിഎച്ച്ഡി സ്കോളർകൂടിയാണ്.

കാറ്റർപില്ലർ: ഇന്ത്യൻ എഞ്ചിനീയറുടെ ട്രെയിൻ ആശയത്തിന് ആഗോള ബഹുമതി

മണിക്കൂറിൽ നൂറുകിലോമീറ്റർ വേഗതയിലോടാൻ സാധിക്കുന്ന ട്രെയിനുകളാണ് കാറ്റർപില്ലർ എന്ന സി ട്രെയിനുകൾ.

കാറ്റർപില്ലർ: ഇന്ത്യൻ എഞ്ചിനീയറുടെ ട്രെയിൻ ആശയത്തിന് ആഗോള ബഹുമതി

കോച്ചുകൾക്ക് മുകളിലും താഴെയുമായി ചക്രങ്ങൾ ഉള്ളതുകൊണ്ടാണ് കാറ്റർപില്ലർ എന്ന പേരുവരാൻ കാരണമായി അശ്വിനികീമാർ സൂചിപ്പിക്കുന്നത്.

കാറ്റർപില്ലർ: ഇന്ത്യൻ എഞ്ചിനീയറുടെ ട്രെയിൻ ആശയത്തിന് ആഗോള ബഹുമതി

ഇരുവശങ്ങളിലും വീലുകൾ ഘടിപ്പിക്കുന്നതിനാൽ ട്രാക്കുകളിൽ കൂടി ഓടാനും അല്ലാത്തപ്പോൾ‍ കേബിളിൽ തൂങ്ങിക്കിടന്ന് സഞ്ചരിക്കാനും കഴിയും.

കാറ്റർപില്ലർ: ഇന്ത്യൻ എഞ്ചിനീയറുടെ ട്രെയിൻ ആശയത്തിന് ആഗോള ബഹുമതി

കമാനാകൃതിയിലുള്ള വളയങ്ങൾ ഉറപ്പിച്ച് അതിന് മുകളിൽ കൂടിയാണ് കേബിൾ സ്ഥാപിച്ചിട്ടുള്ളത്.

കാറ്റർപില്ലർ: ഇന്ത്യൻ എഞ്ചിനീയറുടെ ട്രെയിൻ ആശയത്തിന് ആഗോള ബഹുമതി

വൈദ്യുതി ഉപയോഗിച്ചാണ് ട്രെയിൻ സർവീസ് നടപ്പിലാക്കുന്നത്. വൈദ്യുതി ഇല്ലാതിരിക്കുന്ന അടിയന്തരഘട്ടങ്ങളിൽ ഉപയോഗിക്കാൻ കോച്ചുകളിൽ ബാറ്ററി ബാക്ക്അപ്പുകളും സജ്ജീകരിച്ചിട്ടിട്ടുണ്ട്.

കാറ്റർപില്ലർ: ഇന്ത്യൻ എഞ്ചിനീയറുടെ ട്രെയിൻ ആശയത്തിന് ആഗോള ബഹുമതി

ഒന്നിലധികമുള്ള ചെറിയ കോച്ചുകളാണ് ഈ ട്രെയിൻ ശൃംഖലയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഓരോ കോച്ചിലും ഇരുപതോളം യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയും.

കാറ്റർപില്ലർ: ഇന്ത്യൻ എഞ്ചിനീയറുടെ ട്രെയിൻ ആശയത്തിന് ആഗോള ബഹുമതി

എലിവേറ്റർ വഴി ചെന്നെത്താവുന്ന സ്റ്റേഷനും പ്ലാറ്റ്ഫോമും ഇതിനായി നിർമ്മിക്കുന്നതാണ്.

കാറ്റർപില്ലർ: ഇന്ത്യൻ എഞ്ചിനീയറുടെ ട്രെയിൻ ആശയത്തിന് ആഗോള ബഹുമതി

മെട്രോ റെയിൽ സിസ്റ്റത്തേക്കാൾ കുറഞ്ഞ ചിലവിൽ ഈ പദ്ധതി ആവിഷ്കരിക്കാൻ സാധിക്കും എന്നതാണ് മറ്റോരു പ്രത്യേകത.

കാറ്റർപില്ലർ: ഇന്ത്യൻ എഞ്ചിനീയറുടെ ട്രെയിൻ ആശയത്തിന് ആഗോള ബഹുമതി

നിലവിൽ ട്രെയിൻ സർവീസുകൾ ലഭ്യമാക്കണമെങ്കിൽ നാനാഭാഗങ്ങളിൽ നിന്നും ആളുകൾക്ക് ഒരു പ്രത്യേക സ്റ്റേഷനിൽ എത്തേണ്ടതുണ്ട്. എന്നാൽ സി-ട്രെയിനുകൾ എവിടെക്കയോ റോഡ് നിർമിച്ചിട്ടുണ്ടോ അവിടെങ്ങളിലെല്ലാം ചെന്നെത്തുമെന്നാണ് അശ്വിൻ കുമാർ വിശദമാക്കുന്നത്.

കാറ്റർപില്ലർ: ഇന്ത്യൻ എഞ്ചിനീയറുടെ ട്രെയിൻ ആശയത്തിന് ആഗോള ബഹുമതി

സെപ്തംബറിൽ എംഐടി സംഘടിപ്പിക്കുന്ന കോൺഫറെൻസിൽ സി-ട്രെയിനിനുവേണ്ടിയുള്ള ടൗൺ പ്ലാനിംഗിനെ കുറിച്ച് ഒരു അവതരണം നടത്താനിരിക്കുകയാണ് അശ്വിൻ കുമാർ.

കൂടുതൽ വായിക്കൂ

ട്രാഫിക് കുരുക്കില്ല ആകാശത്തിലൂടെ പറക്കാൻ എയർബസ് ഫ്ലയിംഗ് കാർ

കൂടുതൽ വായിക്കൂ

മോട്ടോർബൈക്കിനെ10 മിനിട്ടിൽ ഹെലികോപ്റ്ററാക്കാവുന്ന ഹെലിസൈക്കിൾ വരുന്നു

കൂടുതല്‍... #ട്രെയിൻ #train
English summary
Indian Railways Engineer Wins MIT Award for His Radical Caterpillar Train Idea

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark

We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Drivespark sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Drivespark website. However, you can change your cookie settings at any time. Learn more