വേൾഡ് ക്ലാസ് സൗകര്യങ്ങളൊരുക്കി 'തേജസ് ' പാളത്തിലേക്ക്

By Praseetha

ഇക്കഴിഞ്ഞ റെയിൽവെ ബജറ്റിൽ പ്രഖ്യാപിച്ച തേജസ് എക്സ്പ്രെസ് പാളങ്ങളിത്തിലിറങ്ങാൻ തയ്യാറെടുക്കുന്നു. വിനോദത്തിനും സൗന്ദര്യവല്‍ക്കരണത്തിനും പ്രാധാന്യം നല്‍കി നൂതന സൗകര്യങ്ങൾ ഒരുക്കിയ പ്രീമിയം സൂപ്പര്‍ ഫാസ്റ്റ് ട്രെയിൻ എന്ന പദ്ധതിക്ക് തുടക്കം കുറിച്ചത് റെയിൽവെ മന്ത്രി സുരേഷ് പ്രഭുവാണ്.

ഇന്ത്യയുടെ ഭാഗമല്ലാതിരിന്നിട്ടും ശകുന്തള മഹാരാഷ്ട്രക്കാരുടെ സ്വന്തം എക്സ്പ്രെസ്

തേജസ് എക്സ്പ്രെസ് കൂടാതെ ഹംസഫർ, അന്ത്യോദയ, ധീൻ ദയാലു എന്നീ ലോകത്തോര സൗകര്യങ്ങൾ ലഭ്യമാക്കിയിട്ടുള്ള ട്രെയിനുകളും റെയിൽവെ ബജറ്റിൽ അവതരിപ്പിച്ചിരുന്നു. രാജ്യത്തെ എല്ലാ തുറകളിലുംപ്പെട്ട യാത്രക്കാർക്ക് മികച്ച സൗകര്യം ലഭിക്കത്തക്ക രീതിയിലാണ് ഗോൾഡൻ ചാരിയറ്റ് എന്ന വിശേഷണത്തോടെ തേജസ് എക്സ്പ്രെസ് പാളത്തിലിറങ്ങുന്നത്. കൂറച്ച് മാസങ്ങൾക്കകം സർവീസ് ആരംഭിച്ച് തുടങ്ങുമെന്നാണ് റെയിൽവെയുടെ അറിയിപ്പ്.

വേൾഡ് ക്ലാസ് സൗകര്യങ്ങളൊരുക്കി 'തേജസ് ' പാളത്തിലേക്ക്

തേജസ് എക്സ്പ്രെസിന് സ്വർണനിറത്തിലുള്ള കോച്ചുകളായതിനാലാണ് ഗോൾഡൻ ചാരിയറ്റ് എന്നപേരിലും അറിയപ്പെടുന്നത്.

വേൾഡ് ക്ലാസ് സൗകര്യങ്ങളൊരുക്കി 'തേജസ് ' പാളത്തിലേക്ക്

നൂതന സാങ്കേതികതകൾ അടക്കമുള്ള വിനോദാപാധികളാണ് ഈ ട്രെയിനിന്റെ സവിശേഷത. ഇരുപതിരണ്ട് പുതിയ ഫീച്ചറുകളാണ് യാത്രക്കാർക്കായി വേൾഡ് ക്ലാസ് സൗകര്യം നൽകി കൊണ്ട് ഏർപ്പെടുത്തിയിട്ടുള്ളത്.

വേൾഡ് ക്ലാസ് സൗകര്യങ്ങളൊരുക്കി 'തേജസ് ' പാളത്തിലേക്ക്

ഓരോ യാത്രക്കാർക്കും എന്റർടെയിൻമെന്റ് സ്ക്രീൻ, ഫോൺ സോക്കറ്റ്, വൈ-ഫൈ കണക്ഷൻ, ഡിജിറ്റൽ ഡെസ്റ്റിനേഷൻ ബോർഡ്, ഇലക്ട്രോണിക് പാസഞ്ചർ റിസർവേഷൻ ചാർട്, സിസിടിവി, സുരക്ഷാ നിർദേശങ്ങൾ നൽകുന്ന ഡിജിറ്റൽ ബോർഡ് എന്നീ സൈകര്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

വേൾഡ് ക്ലാസ് സൗകര്യങ്ങളൊരുക്കി 'തേജസ് ' പാളത്തിലേക്ക്

ശീതികരിച്ച എക്സിക്യൂട്ടീവ് ക്ലാസ്, ചെയർ കാറുകളാണ് തേജസിന്റെ കോച്ചുകളിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

വേൾഡ് ക്ലാസ് സൗകര്യങ്ങളൊരുക്കി 'തേജസ് ' പാളത്തിലേക്ക്

ബയോ വാക്വം ടോയ്‌ലെറ്റ്, സെൻസറൈസ്ഡ് ടാപ്, ഹാന്റ് ഡയർ എന്നീ സൗകര്യങ്ങളും ഈ ഹൈ-ടെക് ട്രെയിനിന്റെ സവിശേഷതകളാണ്.

വേൾഡ് ക്ലാസ് സൗകര്യങ്ങളൊരുക്കി 'തേജസ് ' പാളത്തിലേക്ക്

കോഫി വെന്റിംഗ് മെഷിൻ, വായനക്കാർക്കായി മാഗസീൻ, സ്നാക് ടേബിൾ എന്നീ സൗകര്യങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. സുരക്ഷയ്ക്കായി ഫയർ-സ്മോക് ഡിറ്റക്ഷൻ സിസ്റ്റവും ട്രെയിനിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

വേൾഡ് ക്ലാസ് സൗകര്യങ്ങളൊരുക്കി 'തേജസ് ' പാളത്തിലേക്ക്

തേജസിനൊപ്പം ബജറ്റിൽ അവതരിപ്പിച്ചിട്ടുള്ള മറ്റ് ട്രെയിനുകളും ഉടൻ പാളത്തിലിറക്കാനുള്ള തീരുമാനത്തിലാണെന്നാണ് റെയിൽവെ അധികൃതർ അറിയിച്ചത്.

കൂടുതൽ വായിക്കൂ

അങ്ങനെ ആദ്യത്തെ 'സോളാർ' ട്രെയിനും പാളത്തിലിറങ്ങുന്നു

കൂടുതൽ വായിക്കൂ

സുന്ദരകാഴ്ചകൾ സമ്മാനിക്കുന്ന ദൈർഘ്യമേറിയ ട്രെയിൻ യാത്രകൾ

Most Read Articles

Malayalam
കൂടുതല്‍... #ട്രെയിൻ #train
English summary
Tejas Express to be rolled out soon by Indian Railways
Story first published: Tuesday, July 12, 2016, 15:09 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X