ഗർജ്ജന ശബ്ദത്തോടെ എത്തുന്നു ടൈഗർ എക്സ്പ്രെസ്

By Praseetha

ലോക പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് ഇന്ത്യൻ റെയിൽവെ ടൈഗർ എക്സ്പ്രെസ് എന്ന സെമി-ലക്ഷ്വറി ട്രെയിൻ സർവീസിന് തുടക്കം കുറിച്ചു. മധ്യപ്രദേശിലെ വന്യജീവിതമാസ്വദിക്കാൻ 24 പ്രകൃതിസ്നേഹികളെ കൊണ്ടായിരുന്നു കന്നിയാത്രയാരംഭിച്ചത്.

24മണിക്കൂറും ഒരേകാറിനെ തന്നെ വേട്ടയാടി തേനീച്ചക്കൂട്ടങ്ങൾ

മധ്യപ്രദേശിലെ ബന്ദാവ്ഗ്രാഹ്, കടുവകളുടെ വാസസ്ഥലമായ കൻഹ നാഷ്ണൽ പാർക്ക് എന്നിവടങ്ങിലൂടെയാണ് ട്രെയിൻ കടന്നുപോകുന്നത്. വന്യജീവികളുടേയും വനാന്തരങ്ങളുടേയും ഭംഗിയാസ്വദിച്ചുള്ളൊരു യാത്ര സാധ്യമാക്കാനാണ് റെയിൽവെ ടൈഗർ എക്സ്പ്രസ് എന്ന സംരംഭമാരംഭിച്ചത്.

ഗർജ്ജന ശബ്ദത്തോടെ എത്തുന്നു ടൈഗർ എക്സ്പ്രെസ്

ലോക പരിസ്ഥിതി ദിനമായ ജൂൺ 5ന് റെയിൽവെ മന്ത്രി സുരേഷ് പ്രഭുവാണ് ട്രെയിനിന്റെ ഉദ്ഘാടന കർമ്മം നിർവഹിച്ചത്.

ഗർജ്ജന ശബ്ദത്തോടെ എത്തുന്നു ടൈഗർ എക്സ്പ്രെസ്

ജൂൺ 5ന് മൂന്ന് മണിക്ക് ദില്ലിയിൽ നിന്ന് പുറപ്പെട്ട ട്രെയിൻ അടുത്ത ദിവസം രാവിലെയായിരുന്നു മധ്യപ്രദേശിൽ എത്തിയത്. അന്നേദിവസം രാത്രി തന്നെ ട്രെയിൻ ദില്ലിക്ക് പുറപ്പെട്ടു.

ഗർജ്ജന ശബ്ദത്തോടെ എത്തുന്നു ടൈഗർ എക്സ്പ്രെസ്

വംശനാശ ഭീഷണി നേരിട്ടുക്കൊണ്ടിരിക്കുന്ന ചില വന്യജീവികളുടെ സാന്നിധ്യം അറിയിക്കാനാണ് ഇത്തരത്തിലുള്ള ഒരു ട്രെയിൻ സരി‍വീസിന് റെയിൽവെ തുടക്കമിട്ടിരിക്കുന്നത്.

ഗർജ്ജന ശബ്ദത്തോടെ എത്തുന്നു ടൈഗർ എക്സ്പ്രെസ്

ഒരു പാക്കേജായിട്ടാണ് ഈ ട്രെയിൻ യാത്ര റെയിൽവെ ഓഫർ ചെയ്തിരിക്കുന്നത്. 5 പകലും 6രാത്രികളും ഉൾപ്പെടുന്ന ട്രിപ്പാണ് പാക്കേജിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഗർജ്ജന ശബ്ദത്തോടെ എത്തുന്നു ടൈഗർ എക്സ്പ്രെസ്

ടൈഗർ സഫാരി, മൂന്ന് ദിവസത്തേക്ക് ത്രീ സ്റ്റാർ ഹോട്ടലിലെ താമസവും ഭക്ഷണവും എന്നിവയാണ് പാക്കേജിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഗർജ്ജന ശബ്ദത്തോടെ എത്തുന്നു ടൈഗർ എക്സ്പ്രെസ്

ഡൈനിംഗ് റൂം, ബാത്ത്റൂമുകൾ, ചെറിയ ലൈബ്രറി, ഏസി ഫസ്റ്റ് ക്ലാസ്, ഏസി സെക്കന്റ് ക്ലാസ് കോച്ചുകൾ എന്നിവയാണ് സെമി-ലക്ഷ്വറി ട്രെയിനിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

ഗർജ്ജന ശബ്ദത്തോടെ എത്തുന്നു ടൈഗർ എക്സ്പ്രെസ്

33,500 മുതൽ 49,500രൂപ വരെയാണ് പാക്കേജ് നിരക്കുകൾ. ഏസി ഫസ്റ്റ് ടയറിൽ ഒരാൾക്ക് 49,500രൂപയാണ് നിരക്ക്.

ഗർജ്ജന ശബ്ദത്തോടെ എത്തുന്നു ടൈഗർ എക്സ്പ്രെസ്

രണ്ട് പേർക്ക് 45,500, മൂന്ന് പേർക്ക് 44,900രൂപയും, കുട്ടിക്കുള്ള കിടക്കയടക്കം (5 മുതൽ 11 വയസ് വരെ) 39,500രൂപയാണ് നിരക്ക്.

ഗർജ്ജന ശബ്ദത്തോടെ എത്തുന്നു ടൈഗർ എക്സ്പ്രെസ്

ഏസി ടു ടയറിൽ ഒരാൾക്ക് 43,500രൂപയും, രണ്ട് പേർക്ക് 39,000, മൂന്ന് പേർക്ക് 38,500രൂപയും, കുട്ടിക്കുള്ള കിടക്കയടക്കം (5 മുതൽ 11 വയസ് വരെ) 33,500രൂപയുമാണ് ഈടാക്കുക.

ഗർജ്ജന ശബ്ദത്തോടെ എത്തുന്നു ടൈഗർ എക്സ്പ്രെസ്

മൺസൂൺ സീസൺ പ്രമാണിച്ച് പാർക്ക് ജൂൺ 15 മുതൽ അടച്ചിടുന്നതിനാൽ ട്രെയിൻ ഓക്ടോബർ മുതലായിരിക്കും സർവീസ് ആരംഭിക്കുക.ദില്ലിയിൽ നിന്നാണ് ട്രെയിൻ സർവീസ് ആരംഭിക്കുക.

കൂടുതൽ വായിക്കൂ

വാനിനെ വീടാക്കിമാറ്റി നിങ്ങൾക്കും ചിലവ് ചുരുക്കാം

കൂടുതൽ വായിക്കൂ

മനുഷ്യനും മൃഗവും ചോർന്നുള്ളൊരു സർഫിംഗ് റെക്കോർഡ്

Most Read Articles

Malayalam
കൂടുതല്‍... #ട്രെയിൻ #train
English summary
Tiger Express By Indian Railways: 5 Things To Know
Story first published: Tuesday, June 14, 2016, 16:08 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X