ഇന്ത്യന്‍ റബ്ബര്‍ മീറ്റ് കൊച്ചിയില്‍ തുടങ്ങി

Posted By:

'ഇന്ത്യന്‍ റബ്ബര്‍ മീറ്റ്' ആദ്യ എഡിഷന് ഇന്ന് കൊച്ചിയില്‍ തുടക്കമായി. വര്‍ഷാവര്‍ഷം നടത്താനുദ്ദേശിക്കുന്ന ഈ സംഗമം രാജ്യത്തെ റബ്ബര്‍ വ്യവസായത്തെ മുന്നോട്ടു നയിക്കുന്നതിനുള്ള നയരൂപീകരണങ്ങളില്‍ ഏര്‍പ്പെടും.

'ഇന്ത്യന്‍ റബ്ബര്‍: പുതിയ ചക്രവാളങ്ങള്‍' എന്ന മുദ്രാവാക്യവുമായാണ് ഇത്തവണത്തെ റബ്ബര്‍ മീറ്റ് തുടങ്ങുന്നത്.

To Follow DriveSpark On Facebook, Click The Like Button
Indian Rubber Meet In Kochi

സിയാം (സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചുറേഴ്‌സ്) പ്രസിഡണ്ട് വിക്രം ശ്രീകാന്ത് കിര്‍ലോസ്‌കര്‍ റബ്ബര്‍ മീറ്റില്‍ പങ്കെടുക്കുന്നുണ്ട്.

ഇന്ത്യയിലെ പ്രമുഖ റബ്ബര്‍ വ്യവസായികളെല്ലാം പങ്കെടുക്കുന്ന മീറ്റില്‍ നിരവധി വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടക്കും. സാമ്പത്തിക കാര്യങ്ങള്‍, ഇന്ത്യന്‍ റബ്ബര്‍ വ്യവസായവും ആഗോള റബ്ബര്‍ വ്യവസായവും, ചൈനീസ് റബ്ബര്‍ വ്യവസായം, ഓട്ടോമൊബൈല്‍ വ്യവസായം തുടഹ്ങിയ വിവിധ മേഖലകളിലെ പ്രശ്‌നങ്ങള്‍ ഇവിടെ ചര്‍ച്ച ചെയ്യും.

റബ്ബര്‍ മേഖലയിലെ നിരവധി വിദഗ്ധര്‍ മീറ്റില്‍ പങ്കെടുക്കുന്നുണ്ട്. അന്തര്‍ദ്ദേശീയ ബ്രാന്‍ഡുകളുടെ പ്രതിനിധികളും മീറ്റിനെത്തും.

കൂടുതല്‍... #news #വാര്‍ത്ത
English summary
Today marks the beginning of Indian Rubber Meet, this is the first edition.
Story first published: Thursday, February 20, 2014, 12:48 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark