Alto -ൽ കേമനാര്? ഇന്ത്യനോ അതോ പാകിസ്ഥാനിയോ? വിശകലനം

നമ്മിൽ ഭൂരിഭാഗം ആളുകൾക്കും ഓർമ്മവെച്ച നാൾമുതൽ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ പലകാര്യങ്ങളിലും തർക്കത്തിലാണ്. ഇതോടൊപ്പം ഇരു രാജ്യങ്ങളും വളരെ വ്യത്യസ്തവുമാണ്, ഇരുവരുടേയും ഓട്ടോമൊബൈൽ രംഗത്തും ഇത് പ്രകടമാണ്.

Alto -ൽ കേമനാര്? ഇന്ത്യനോ അതോ പാകിസ്ഥാനിയോ? വിശകലനം

അതിനാൽ, ചെറിയ അന്വേഷണത്തിലൂടെ പാകിസ്ഥാനിൽ വിൽക്കുന്ന Suzuki Alto -യും, ഇന്ത്യയിൽ വിൽക്കുന്ന Maruti Suzuki Alto -യുമായി താരതമ്യം ചെയ്യാൻ ഞങ്ങൾ ആലോചിച്ചു. ഇതൊരു രസകരമായ കംപാരിസൺ ആയിരിക്കും.

Alto -ൽ കേമനാര്? ഇന്ത്യനോ അതോ പാകിസ്ഥാനിയോ? വിശകലനം

Alto -യുടെ ഒരു ഹ്രസ്വ ചരിത്രം

ഇന്ത്യയിൽ, 2000 -ലാണ് Alto വിപണിയിൽ ആദ്യമായി അവതരിപ്പിച്ചത്. ആർക്കും കൃത്യമായി ഓർമ്മിക്കാവുന്നതിലുമപ്പുറം ടോപ്പ് സെല്ലിംഗ് പൊസിഷനിൽ തുടരുന്ന ഒരു മോഡലാണിത്.

Alto -ൽ കേമനാര്? ഇന്ത്യനോ അതോ പാകിസ്ഥാനിയോ? വിശകലനം

സ്വന്തം സഹോദരനായ Swift മാത്രമാണ് Alto -യെ വിൽപ്പനയിൽ പിന്നിലാക്കിയത്. എന്നാൽ Alto മോഡൽ ലഭിക്കുന്ന കാര്യത്തിൽ പാകിസ്താൻ മുന്നിലായിരുന്നു. 1984 -ൽ പാക്കിസ്ഥാൻ FX (Alto -യുടെ അന്നത്തെ പേര്) അവതരിപ്പിച്ചിരുന്നു.

Alto -ൽ കേമനാര്? ഇന്ത്യനോ അതോ പാകിസ്ഥാനിയോ? വിശകലനം

ഇന്ത്യ/പാക്ക് Alto -കളിൽ ഏതിനാണ് കൂടുതൽ ശക്തിയുള്ളത്?

Specification Maruti Alto Suzuki Alto
Engine 796cc 658cc
Power 47.99ps6,000rpm 39.42ps6,500rpm
Torque 69Nm3,500rpm 56Nm4,000rpm
Transmission 5-speed MT 5-speed MT/AGS
Fuel Efficiency 22.05kmpl 25kmpl

Alto -ൽ കേമനാര്? ഇന്ത്യനോ അതോ പാകിസ്ഥാനിയോ? വിശകലനം

ഇന്ത്യൻ Alto തീർച്ചയായും ശക്തമാണ്, വാഹനത്തിന് കൂടുതൽ പഞ്ച് ഉണ്ട്. അല്പം വലിയ എഞ്ചിൻ ചില എക്സ്ട്രാ പെർഫോമെൻസ് സംഖ്യകൾ സൃഷ്ടിക്കുന്നു. എന്നാൽ ട്രാൻസ്മിഷൻ ഓപ്ഷനുകളുടെ കാര്യം വരുമ്പോൾ, പാക്കിസ്ഥാനിലെ Suzuki Alto -യ്ക്ക് AGS രൂപത്തിൽ ഒരു ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ലഭിക്കുന്നു.

Alto -ൽ കേമനാര്? ഇന്ത്യനോ അതോ പാകിസ്ഥാനിയോ? വിശകലനം

കൂടാതെ, AGS -മായി ജോടിയാക്കിയ ചെറിയ എഞ്ചിൻ മികച്ച ഇന്ധനക്ഷമതയും നൽകുന്നു. എക്കണോമി ഹാച്ച്ബാക്കുകളുടെ കാര്യം വരുമ്പോൾ, നാം പവർ ഫിഗറുകളെക്കാൾ ഇന്ധനക്ഷമതയാണ് ഇഷ്ടപ്പെടുന്നത്. പക്ഷേ, പവർ കണക്കുകൾ പൂർണ്ണമായും അവഗണിക്കാനുമാവില്ല.

Alto -ൽ കേമനാര്? ഇന്ത്യനോ അതോ പാകിസ്ഥാനിയോ? വിശകലനം

ഇന്ത്യ-പാക്ക് Alto ലുക്ക്സ് താരതമ്യം?

മുന്നിൽ നിന്ന് തുടങ്ങിയാൽ പാകിസ്ഥാൻ Alto -യ്ക്ക് ഒരു OCD പ്രൊവോക്കിംഗ് നമ്പർ പ്ലേറ്റ് സ്ഥാപിക്കുന്നതിലൂടെ അപൂർണ്ണമായ ഗ്രില്ല് ലഭിക്കുന്നു എന്നാണ്. മറുവശത്ത്, ഇന്ത്യൻ Alto അതിന്റെ രണ്ടാം തലമുറയിൽ ലളിതമായി കാണപ്പെടുന്നു, തീർച്ചയായും ഡിസൈനിന്റെ കാര്യത്തിൽ ഇത് വളരെ പൂർണ്ണമാണ്.

Alto -ൽ കേമനാര്? ഇന്ത്യനോ അതോ പാകിസ്ഥാനിയോ? വിശകലനം

സൈഡ് പ്രൊഫൈലിലേക്ക് എത്തുമ്പോൾ, പാക്കിസ്ഥാനിൽ വിൽപ്പനയ്ക്കെത്തുന്ന Alto -യ്ക്ക് നിങ്ങൾക്ക് Ignis -ൽ നിന്നും WagonR -ൽ നിന്നും ചില ഡിസൈൻ സൂചനകൾ ലഭിക്കുന്നതായി തോന്നാം. മുൻഭാഗത്ത് ഇത് അൽപ്പം ഇടുങ്ങിയതായും കാണപ്പെടുന്നു.

Alto -ൽ കേമനാര്? ഇന്ത്യനോ അതോ പാകിസ്ഥാനിയോ? വിശകലനം

എന്നാൽ ഇന്ത്യൻ Alto -യ്ക്ക് ഞങ്ങളുടെ അഭിപ്രായത്തിൽ സ്വന്തമായി ഒരു ഡിസൈൻ ശൈലിയുണ്ട്.

പിന്നിൽ, പാക്ക് Alto -യുടെ മുകൾ ഭാഗത്ത് ഹൈ-ലൈറ്റുകൾ ഒന്നും സ്ഥാപിച്ചിട്ടില്ല. എന്നാൽ ഇവിടെ ശ്രദ്ധിക്കേണ്ട ഒരു സവിശേഷത സ്‌പോയിലറാണ്. ബ്രോഷർ അനുസരിച്ച് ഇത് വാഹനത്തിന് മുകളിലിലൂടെയുള്ള എയർഫ്ലോ വർധിപ്പിക്കുന്നു.

Alto -ൽ കേമനാര്? ഇന്ത്യനോ അതോ പാകിസ്ഥാനിയോ? വിശകലനം

Maruti Suzuki Alto vs Suzuki Alto; ഇവയ്ക്കുള്ളിൽ എന്താണുള്ളത്?

പുറംകാഴ്ചകളിൽ മാത്രമല്ല ഇവ ഒരുപാട് വ്യത്യാസപ്പെട്ടിരിക്കുന്നത്. അകത്തേക്ക് കയറുമ്പോളും നമുക്ക് ഒരുപാട് വ്യത്യാസങ്ങൾ കാണാം. ഉദാഹരണത്തിന്, ഡാഷ്‌ബോർഡിൽ നോക്കിയാൽ, ഇന്ത്യൻ Alto -ൽ ഫ്ലോർ-മൗണ്ടഡായി വരുന്ന ഗിയർ ലിവറിന് വ്യത്യസ്തമായി സജ്ജീകരണം പാക്ക് Alto -ൽ കാണാം.

Alto -ൽ കേമനാര്? ഇന്ത്യനോ അതോ പാകിസ്ഥാനിയോ? വിശകലനം

ഇത് ഫ്രണ്ട് കാബിനിൽ ഒരു എക്സ്ട്ര സ്പെയ്സ് ഉണ്ടാക്കുന്നു. ഡാഷ്‌ബോർഡ് മൊത്തത്തിൽ വളരെ വ്യത്യസ്തമായ ലേയൗട്ടിലാണ്. എയർ വെന്റുകൾ, നോബുകൾ എന്നിവ പോലെയുള്ള നിരവധി ഘടകങ്ങളും അവയുടെ ക്രമീകരണങ്ങളും വളരെ വ്യത്യസ്തമാണ്.

Alto -ൽ കേമനാര്? ഇന്ത്യനോ അതോ പാകിസ്ഥാനിയോ? വിശകലനം

പാകിസ്ഥാനിൽ വിൽക്കുന്ന Alto -യ്ക്ക് തീർച്ചയായും നന്നായി സജ്ജീകരിച്ച ഡാഷ്‌ബോർഡുണ്ട് എന്ന് നിസംശയം പറയാൻ കഴിയും. ഇന്ത്യൻ പതിപ്പ് കുറച്ചുകൂടി ലൈവ്ലിയായി കാണപ്പെടുന്നു! രണ്ട് കാറുകൾക്കും സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റിയുള്ള ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ലഭിക്കും.

Alto -ൽ കേമനാര്? ഇന്ത്യനോ അതോ പാകിസ്ഥാനിയോ? വിശകലനം

ഇനി ഫീച്ചറുകൾ അല്ലെങ്കിൽ സവിശേഷതകളുടെ താരതമ്യത്തിലേക്ക് നമുക്ക് കൂടുതൽ ഇറങ്ങാം.

Features Maruti Alto Suzuki Alto
Power Steering Yes Yes
Rear Parcel Tray Yes No
Internally Adjustable ORVMs Yes Yes
Remote Keyless Entry Yes Yes
Central Locking Door Yes Yes
Front Power Windows Yes Yes
No. of Speakers 2 2
Alto -ൽ കേമനാര്? ഇന്ത്യനോ അതോ പാകിസ്ഥാനിയോ? വിശകലനം
Safety Maruti Alto Suzuki Alto
ABS Yes Yes
EBD Yes No
Dual Front Airbags Yes Yes
Reverse Parking Sensors Yes No
Rear Door Child Lock Yes No
Speed Alert Alarm Yes Yes
Alto -ൽ കേമനാര്? ഇന്ത്യനോ അതോ പാകിസ്ഥാനിയോ? വിശകലനം

ഇപ്പോൾ വരുന്ന എല്ലാ കാറുകളും ചില സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കേണ്ടതിനാൽ സുരക്ഷയുടെ കാര്യത്തിൽ ഇന്ത്യൻ സ്പെക്ക് മോഡൽ തീർച്ചയായും ശക്തമായ മുന്നേറ്റം നടത്തിയിട്ടുണ്ട്. പാക്കിസ്ഥാനിൽ വിൽക്കുന്ന Alto -യ്ക്ക് പിൻ ഡോർ ചൈൽഡ് ലോക്ക് പോലുള്ള ചില നിർണായക സവിശേഷതകൾ ലഭിക്കുന്നില്ല.

Alto -ൽ കേമനാര്? ഇന്ത്യനോ അതോ പാകിസ്ഥാനിയോ? വിശകലനം

മൊത്തത്തിൽ, സുഖസൗകര്യങ്ങളുടെയും ഫീച്ചറുകളുടേയും കാര്യത്തിൽ, രണ്ട് കാറുകളും ഈ വിഭാഗത്തെ സംബന്ധിച്ചിടത്തോളം മികച്ച സവിശേഷതകൾ വാഗ്ദാനം ചെയ്യുന്നു.

Alto -ൽ കേമനാര്? ഇന്ത്യനോ അതോ പാകിസ്ഥാനിയോ? വിശകലനം

അഭിപ്രായം:

യഥാർത്ഥത്തിൽ പാകിസ്ഥാനിൽ വിൽക്കുന്ന Alto -ൽ ഞങ്ങൾക്ക് മതിപ്പുണ്ട്. ഇരു കാറുകളും അതിന്റേതായ തലത്തിൽ വ്യത്യസ്തമാണ്. എന്നാൽ ആകർഷകമായ രൂപകൽപ്പനയും കരുത്തുമായി ഞങ്ങളുടെ ഹൃദയം കീഴടക്കിയത് മാരുതി ആൾട്ടോ തന്നെയാണ്. ഇതിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ ഞങ്ങൾ കമന്റ് ബോക്സിൽ പ്രതീക്ഷിക്കുന്നു.

Most Read Articles

Malayalam
English summary
Indian spec maruti alto compared against pakistani spec suzuki alto
Story first published: Thursday, August 26, 2021, 11:32 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X