ബുഗാട്ടി സ്വന്തമാക്കിയ ഇന്ത്യക്കാര്‍

സൂപ്പര്‍ കാറുകളുടെ നിരയില്‍ മുന്‍പന്തിയിലാണ് ബുഗാട്ടിയുടെ സ്ഥാനം. ഏതൊരു വാഹനപ്രേമിയും സ്വന്തമാക്കാനാഗ്രഹിക്കുന്നവയാണ് ബുഗാട്ടി കാറുകള്‍. ആഢംബരവും പ്രകടനക്ഷമതയും ഒരുപോലെ സമന്വയിക്കുന്ന ഈ ഫ്രഞ്ച് കാറുകള്‍ക്ക് ലോകത്ത് ആരാധകരേറെയാണ്. ബുഗാട്ടി കാറുകള്‍ സ്വന്തമാക്കിയ ഇന്ത്യന്‍ സെലിബ്രിറ്റികള്‍ ഉണ്ടാവുമോയെന്ന ചോദ്യം ഏവരുടെയും മനസിലൂടെ ഇപ്പോള്‍ കടന്നുപോയിരിക്കാം.

ബുഗാട്ടി സ്വന്തമാക്കിയ ഇന്ത്യക്കാര്‍

എന്നാല്‍, ഇല്ലെന്നാണ് ഉത്തരം. മുമ്പ് 2,000 സിസി ശേഷിയുള്ളൊരു ബുഗാട്ടി കാര്‍ JRD ടാറ്റയ്ക്കുണ്ടായിരുന്നു. നിലവില്‍ ബുഗാട്ടി കാറുകള്‍ സ്വന്തമായുള്ള ഇന്ത്യക്കാര്‍ ഇതാ.

ബുഗാട്ടി സ്വന്തമാക്കിയ ഇന്ത്യക്കാര്‍

റൂബന്‍ സിങ്

വാഹനപ്രേമികളായ ഇന്ത്യക്കാരില്‍ പ്രമുഖനാണ് യുകെയിലെ ലണ്ടന്‍ സ്വദേശിയായ വ്യവസായി റൂബന്‍ സിങ്. തന്റെ വാഹനപ്രേമം കൊണ്ട് വാര്‍ത്തകളില്‍ ഇടം പിടിച്ചൊരു വ്യക്തി കൂടിയാണ് റൂബന്‍. ലോകോത്തര കാറുകളാണ് റൂബന്‍ സിങിന്റെ ഗരാജിലുള്ളത്.

ബുഗാട്ടി സ്വന്തമാക്കിയ ഇന്ത്യക്കാര്‍

മുഴുവനായി കസ്റ്റമൈസ് ചെയ്ത മൂന്ന് റോള്‍സ് റോയിസ് കലിനന്‍ എസ്‌യുവികളാണ് അടുത്തിടെ റൂബന്‍ തന്റെ ഗരാജിലെത്തിച്ചത്. പോര്‍ഷ 918 സ്‌പൈഡര്‍, ഫെറാറി F12 ബെര്‍ലിനെറ്റ, പഗാനി ഹുയാറ, ഫെറാറി ലാഫെറാറി, മക്‌ലാരന്‍ P1 തുടങ്ങി മികച്ച കാറുകളുടെ നിര തന്നെ റൂബന് സ്വന്തമായുണ്ട്.

ബുഗാട്ടി സ്വന്തമാക്കിയ ഇന്ത്യക്കാര്‍

എങ്കിലും, റൂബന്റെ ഗരാജിലെ ഏറ്റവും വിലയറിയ കാര്‍ ബുഗാട്ടി വെയ്‌റോണ്‍ 16.4 ആണ്. റൂബന്‍ സിങിന്റെ പ്രിയപ്പെട്ട കാറുകളിലൊന്നാണ് വെയറോണ്‍. തന്റെ ബുഗാട്ടി വെയ്‌റോണിനൊപ്പമുള്ള ചിത്രങ്ങള്‍ പല തവണ സമൂഹ മാധ്യമങ്ങളില്‍ പങ്കു വച്ചിട്ടുണ്ട് റൂബന്‍.

ബുഗാട്ടി സ്വന്തമാക്കിയ ഇന്ത്യക്കാര്‍

8.0 ലിറ്റര്‍ ശേഷിയുള്ള ക്വാഡ് ടര്‍ബോചാര്‍ജിംഗ് W16 എഞ്ചിനാണ് ഈ സൂപ്പര്‍ കാറിന്റെ ഹൃദയം. 1001 bhp കരുത്താണ് ഇത് കുറിക്കുക. 9.8 കോടി രൂപയാണ് ബുഗാട്ടി വെയ്‌റോണിന്റെ വില. എന്നാല്‍ സിങിന്റെ പക്കലുള്ള മോഡല്‍ കസ്റ്റമൈസ് ചെയ്തതിനാല്‍ വില ഇതിലും കൂടുതലാവാനാണ് സാധ്യത.

ബുഗാട്ടി സ്വന്തമാക്കിയ ഇന്ത്യക്കാര്‍

C.J. റോയ്

കോണ്‍ഫിഡന്റ് ഗ്രൂപ്പ് സ്ഥാപകനായ C.J. റോയ് ആണ് ബുഗാട്ടി സ്വന്തമാക്കിയ മറ്റൊരു ഇന്ത്യക്കാരന്‍. ദുബായ് സ്വദേശിയാണ് ഇദ്ദേഹം. ദുബായിലെ റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പുകളില്‍ മുന്‍നിരയിലാണ് കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ സ്ഥാനം.

Most Read: പുതിയ ലേസർ മെഷീനുമായി പൊലീസ്, ഇനി കിലോമീറ്ററുകൾ അകലത്താണെങ്കിലും അമിതവേഗം പിടിക്കപ്പെടും

ബുഗാട്ടി സ്വന്തമാക്കിയ ഇന്ത്യക്കാര്‍

യുഎഇയിലെ തന്നെ ഏറ്റവും വിലപിടിപ്പുള്ള ഗരാജുകളിലൊന്നാണ് റോയ്ക്ക് സ്വന്തമായുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍. ബ്രില്ല്യന്റ് ബ്ലൂ & ക്രോം കസ്റ്റമൈസേഷനുള്ള ബുഗാട്ടി വെയ്‌റോണാണ് ഇദ്ദേഹത്തിന്റെ പക്കലുള്ളത്.

ബുഗാട്ടി സ്വന്തമാക്കിയ ഇന്ത്യക്കാര്‍

ഇത് കൂടാതെ ധാരാളം റോള്‍സ് റോയ്‌സ്, ലംബോര്‍ഗിനി കാറുകളുള്‍പ്പടെ നിരവധി വാഹനങ്ങളാണ് ഇദ്ദേഹത്തിന്റെ ഗരാജിലുള്ളത്. കൂടാതെ ഫെറാറി 458, മക്‌ലാരന്‍ 720, കൊയെനിഗ്‌സെഗ് അഗേറ തുടങ്ങി നിരവധി കാറുകളും ഇദ്ദേഹത്തിന്റെ ശേഖരത്തിലുണ്ട്.

Most Read: ബെന്‍സിനെ വെല്ലുന്ന ആഢംബര കാറുകളുമായി ഹ്യുണ്ടായി, ജെനിസിസ് ഇന്ത്യയിലേക്ക്

ബുഗാട്ടി സ്വന്തമാക്കിയ ഇന്ത്യക്കാര്‍

മയൂര്‍ ശ്രീ

യുഎസ്എ വ്യവസായിയായ മയൂര്‍ ശ്രീയാണ് ബുഗാട്ടി ഉടമയായ മറ്റൊരു ഇന്ത്യക്കാരന്‍. ബുഗാട്ടി ഷിരോണാണ് ഇദ്ദേഹത്തിന്റെ പക്കലുള്ള കാര്‍. റിയല്‍ എസ്റ്റേറ്റ് നിക്ഷേപകനായ മയൂര്‍ തന്റെ അച്ഛന് വേണ്ടിയാണ് ഷിരോണ്‍ വാങ്ങിയത്.

ബുഗാട്ടി സ്വന്തമാക്കിയ ഇന്ത്യക്കാര്‍

കസ്റ്റം പെയിന്റിംഗാണ് കാറിനുള്ളത്. മാത്രമല്ല, കാറിന്റെ ഇന്റീരിയറും കസ്റ്റമൈസ് ചെയ്തിട്ടുണ്ട്. ബുക്ക് ചെയ്തതിന് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കാര്‍ ലഭിച്ചതെന്ന് മയൂര്‍ പറയുന്നു. ലോകത്തേറ്റവും വില കൂടിയ കാറുകളിലൊന്നാണ് ബുഗാട്ടി ഷിരോണ്‍.

Most Read: ടൊയോട്ട ഫോര്‍ച്യൂണറിന്റെ വിപണി കൈയ്യേറാന്‍ എംജി, മാക്‌സസ് D90 ഒരുങ്ങുന്നു

ബുഗാട്ടി സ്വന്തമാക്കിയ ഇന്ത്യക്കാര്‍

21 കോടി രൂപയാണ് ഷിരോണിന്റെ വില. ഇത് കൂടാതെ പോര്‍ഷ GT RS2, മക്‌ലാരന്‍ 720S, റോള്‍സ് റോയ്‌സ് ഫാന്റം DHC, ലംബോര്‍ഗിനി അവന്റഡോര്‍ SVJ, പോര്‍ഷ GT RS3 തുടങ്ങി ഒരുപിടി മികച്ച ആഢംബര-സൂപ്പര്‍ കാറുകളുടെ നിര തന്നെ ഇദ്ദേഹത്തിന്റെ ഗരാജിലുണ്ട്.

Source: The Dallas Morning News

Most Read Articles

Malayalam
English summary
Indians Who Owns Bugatti Supercars. Read In Malayalam
Story first published: Saturday, June 1, 2019, 19:46 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Drivespark sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Drivespark website. However, you can change your cookie settings at any time. Learn more
X