ഒരുവര്‍ഷം വിജയകരമായി പൂര്‍ത്തിയാക്കി രാജ്യത്തെ ആദ്യ വനിതാ സര്‍വീസ് വർക്ക്ഷോപ്പ്

വനിതകള്‍ മാത്രം ജോലിക്കാരായുള്ള സര്‍വീസ് വര്‍ക്ക്ഷോപ്പിന് പോയ വര്‍ഷമാണ് ഇന്ത്യന്‍ വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്ര തുടക്കം കുറിച്ചത്. ഇപ്പോഴിതാ ഒരുവര്‍ഷം വിജയകരമായി പൂര്‍ത്തിയാക്കിയിരിക്കുകയാണ് വനിതാ ഓട്ടോമൊബൈല്‍ വര്‍ക്ക് ഷോപ്പ്.

ഒരുവര്‍ഷം വിജയകരമായി പൂര്‍ത്തിയാക്കി രാജ്യത്തെ ആദ്യ വനിതാ സര്‍വീസ് വർക്ക് ഷോപ്പ്

ഒമ്പത് വനിതകളാണ് ജയ്പൂരില്‍ പ്രവര്‍ത്തിക്കുന്ന മഹീന്ദ്രയുടെ വര്‍ക്ക്ഷോപ്പിലെ ജീവനക്കാരായുള്ളത്. ജോലിക്കാരെല്ലാം വനിതകളായുള്ള രാജ്യത്തെ ആദ്യ വനിതാ സര്‍വീസ് വര്‍ക്ക്ഷോപ്പാണിതെന്നും കമ്പനി അവകാശപ്പെടുന്നു.

ഒരുവര്‍ഷം വിജയകരമായി പൂര്‍ത്തിയാക്കി രാജ്യത്തെ ആദ്യ വനിതാ സര്‍വീസ് വർക്ക് ഷോപ്പ്

വനിത ജീവനക്കാരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിലൊരു പരിപാടി ആരംഭിച്ചതെന്ന് മഹീന്ദ്ര വ്യക്തമാക്കിയിട്ടുണ്ട്. സാങ്കേതിക വിദഗ്ധര്‍, സര്‍വീസ് അഡ്വൈസര്‍, ഡ്രൈവര്‍, മാനേജര്‍, സെക്യൂരിറ്റി ഗാര്‍ഡ് തുടങ്ങി വര്‍ക്ക്ഷോപ്പിലെ ജോലികളെല്ലാം സ്ത്രീകളാണ് ചെയ്യുന്നത്.

MOST READ: ഡിഫെന്‍ഡറിന്റെ ഔദ്യോഗിക ആക്സസറി പായ്ക്കുകള്‍ വെളിപ്പെടുത്തി ലാന്‍ഡ് റോവര്‍

ഒരുവര്‍ഷം വിജയകരമായി പൂര്‍ത്തിയാക്കി രാജ്യത്തെ ആദ്യ വനിതാ സര്‍വീസ് വർക്ക് ഷോപ്പ്

വര്‍ക്ക്ഷോപ്പുകളിലെ പ്രൊഡക്ഷന്‍ മേഖലയിലേക്ക് കൂടുതല്‍ വനിതാ ജീവനക്കാരെ എത്തിക്കാന്‍ ലക്ഷ്യമിട്ട് മഹീന്ദ്ര ആരംഭിച്ച പിങ്ക് കോളര്‍ പദ്ധതിയുടെ ഭാഗമായാണ് പുതിയ വനിതാ വര്‍ക്ക്ഷോപ്പ്.

ഒരുവര്‍ഷം വിജയകരമായി പൂര്‍ത്തിയാക്കി രാജ്യത്തെ ആദ്യ വനിതാ സര്‍വീസ് വർക്ക് ഷോപ്പ്

രാജ്യത്തെ എല്ലാ മഹീന്ദ്ര വര്‍ക്ക്‌ഷോപ്പുകളിലും കൂടുതല്‍ വനിതാ ജീവനക്കാരെ നിയമിക്കാന്‍ മഹീന്ദ്ര ലക്ഷ്യമിടുന്നുണ്ട്. ഇതിനായി പ്രത്യേക പരിശീലനവും നല്‍കും.

MOST READ: ഹോണ്ട സിറ്റി RS ഹൈബ്രിഡിന്റെ സവിശേഷതകൾ അറിയാം

ഒരുവര്‍ഷം വിജയകരമായി പൂര്‍ത്തിയാക്കി രാജ്യത്തെ ആദ്യ വനിതാ സര്‍വീസ് വർക്ക് ഷോപ്പ്

ജീവനക്കാര്‍ക്ക് പരിശീലനം നല്‍കുമ്പോള്‍ നല്‍കേണ്ടിയിരുന്ന ഫീസില്‍ വനിതാ ജീവനക്കാര്‍ക്ക് മഹീന്ദ്ര ഇളവ് അനുവദിച്ചിരുന്നു. ട്രെയിനികളില്‍ മൂന്നിലൊന്ന് സ്ത്രീകളെ നിയമിക്കണമെന്ന് മഹീന്ദ്ര ഡീലര്‍മാര്‍ക്ക് നിര്‍ദേശവും നിര്‍മ്മാതാക്കള്‍ നേരത്തെ തന്നെ നല്‍കിയിരുന്നു.

ഒരുവര്‍ഷം വിജയകരമായി പൂര്‍ത്തിയാക്കി രാജ്യത്തെ ആദ്യ വനിതാ സര്‍വീസ് വർക്ക് ഷോപ്പ്

മഹീന്ദ്രയുടെ പിങ്ക് കോളര്‍ സംരംഭം വനിതാ പ്രതിഭകളെ തിരിച്ചറിയുന്നതിനും റിക്രൂട്ട് ചെയ്യുന്നതിനുമായി കമ്പനിയുടെ അംഗീകൃത ഡീലര്‍മാര്‍ പെണ്‍കുട്ടികള്‍ക്കായി ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ (ITI) റിക്രൂട്ട്മെന്റ് ഡ്രൈവുകള്‍ നടത്തുന്നു.

MOST READ: ഥാർ സ്വന്തമാക്കാൻ കാത്തിരിക്കണം; ബുക്കിംഗ് കാലയളവ് മൂന്ന് മാസത്തോളമെന്ന് റിപ്പോർട്ട്

ഒരുവര്‍ഷം വിജയകരമായി പൂര്‍ത്തിയാക്കി രാജ്യത്തെ ആദ്യ വനിതാ സര്‍വീസ് വർക്ക് ഷോപ്പ്

ഈ സ്ഥാപനങ്ങളുമായി സഖ്യമുണ്ടാക്കാനും കമ്പനിയുടെ പരിശീലകര്‍ വഴി കാലികമായ വ്യാവസായിക അറിവ് നല്‍കാനും പ്രായോഗിക പരിശീലനത്തെ പിന്തുണയ്ക്കുന്നതിന് ഓട്ടോമോട്ടീവ് അഗ്രഗേറ്റുകള്‍ നല്‍കാനും ഐടിഐ വിദ്യാര്‍ത്ഥികളെ വ്യവസായത്തിന് തയ്യാറാക്കാനും ഇത് ചാനല്‍ പങ്കാളികളെ പ്രോത്സാഹിപ്പിക്കുന്നു.

ഒരുവര്‍ഷം വിജയകരമായി പൂര്‍ത്തിയാക്കി രാജ്യത്തെ ആദ്യ വനിതാ സര്‍വീസ് വർക്ക് ഷോപ്പ്

ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിക്കുകയാണെങ്കില്‍, സര്‍വീസ് ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ ഉപഭോക്താക്കള്‍ക്ക് വീട്ടില്‍ ഇരുന്ന കാണുന്നതിനായി പുതിയൊരു പദ്ധതിക്ക് കമ്പനി അടുത്ത കാലത്ത് തുടക്കം കുറിച്ചിരുന്നു.

MOST READ: അര്‍ബന്‍ സൂപ്പര്‍ ഹെല്‍മെറ്റ് അവതരിപ്പിച്ച് സ്റ്റഡ്‌സ്; വില 1,050 രൂപ

ഒരുവര്‍ഷം വിജയകരമായി പൂര്‍ത്തിയാക്കി രാജ്യത്തെ ആദ്യ വനിതാ സര്‍വീസ് വർക്ക് ഷോപ്പ്

കമ്പനിയുടെ സര്‍വീസ് സംവിധാനം പൂര്‍ണ്ണമായും ഡിജിറ്റല്‍വല്‍ക്കരിച്ചിരിക്കുകയാണ്. അതായത് സര്‍വീസ് സെന്ററില്‍ വാഹനം സര്‍വീസ് ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ വീട്ടിലോ ഓഫിസിലോ ഇരുന്ന ഉപഭോക്താക്കള്‍ക്ക് കാണാന്‍ സാധിക്കും. മൊബൈല്‍ ആപ്ലിക്കേഷന്‍ മുഖേനയാണ് വാഹന ഉടമകള്‍ക്ക് ഇത് സാധ്യമാവുക.

ഒരുവര്‍ഷം വിജയകരമായി പൂര്‍ത്തിയാക്കി രാജ്യത്തെ ആദ്യ വനിതാ സര്‍വീസ് വർക്ക് ഷോപ്പ്

ത്രിമാന ചിത്രങ്ങള്‍ ഉപയോഗിച്ചാവും സര്‍വീസ് അഡൈ്വസര്‍മാര്‍ വാഹനത്തിന്റെ പ്രശ്നങ്ങള്‍ ഉടമകള്‍ക്കു വിശദീകരിച്ചു നല്‍കുക. വാഹന സര്‍വീസിങ്ങിനുള്ള ബുക്കിംഗ് സമയം തെരഞ്ഞെടുക്കാനുമൊക്കെ ഈ ആപ്പില്‍ തന്നെ അവസരമുണ്ട്. കൂടാതെ സര്‍വീസ് ചെയ്യേണ്ട വാഹനം വീട്ടില്‍ വന്ന് എടുക്കുന്നതിനും തിരികെ ഏല്‍പ്പിക്കുന്നതിനുള്ള കാര്യങ്ങളും ഈ ആപ്പിലൂടെ ചെയ്യാന്‍ സാധിക്കും.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
India's First All-Women Auto Workshop Completes A Year. Read in Malayalam.
Story first published: Saturday, October 17, 2020, 11:28 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X