ഇന്ത്യ വീണ്ടും ചരിത്രം കുറിക്കുന്നു!

By Praseetha

ഇന്ത്യയുടെ ബഹിരാകാശ മേഖല വൻ കുതിച്ച് കയറ്റത്തിനൊരുങ്ങിയിരിക്കുകയാണ്. രാജ്യത്തിന്റെ പുനരുപയോഗ ബഹിരാകാശ വാഹനത്തിന്റെ വിക്ഷേപണം വിജയകരമായി പൂർത്തീകരിച്ചു. 12 വര്‍ഷം മുമ്പാരംഭിച്ച പദ്ധതിയാണ് ഇപ്പോൾ വിജയപഥത്തിലെത്തിയത്.

അവസാനത്തെ ഉപഗ്രഹവും ഭ്രമണപഥത്തിൽ ഇന്ത്യയിനി സ്വയം വഴികാട്ടിയാകും

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്ന് തിങ്കളാഴ്ച രാവിലെ 7നായിരുന്നു ഷട്ടിലിന്റെ ചെറുമാതൃകയുടെ വിക്ഷേപണം നടന്നത്. വിക്ഷേപണം പൂർത്തിയായി 20 മിനിറ്റിന് ശേഷം പരീക്ഷണം വിജയകരമായിരുന്നുവെന്ന് ഐഎസ്ആര്‍ഒ വൃത്തങ്ങൾ അറിയിച്ചു.

ഇന്ത്യ വീണ്ടും ചരിത്രം കുറിക്കുന്നു!

ബൂസ്റ്റര്‍ റോക്കറ്റില്‍ ഘടിപ്പിച്ചിരിക്കുന്ന വിമാന മാതൃകയിലുള്ള ആര്‍എല്‍വി-ടിഡി എന്ന ഉപഗ്രഹത്തിന്റെ വിക്ഷേപണ കൗണ്ട്ഡൗണ്‍ ഞായറാഴ്ച രാത്രിതന്നെ ആരംഭിച്ചിരുന്നു.

ഇന്ത്യ വീണ്ടും ചരിത്രം കുറിക്കുന്നു!

ഇന്ത്യ ആദ്യമായി പരീക്ഷിക്കുന്ന ചിറകുകൾ ഘടിപ്പിച്ച് വിമാനമാതൃകയിലുള്ള ബഹിരാകാശ പേടകത്തെ തയ്യാറാക്കാന്‍ 95 കോടിയോളം രൂപയാണ് ചിലവായിട്ടുള്ളത്. ഖര ഇന്ധനമാണ് ഒന്‍പത് ടണ്‍ ഭാരമുള്ള ബൂസ്റ്റര്‍ റോക്കറ്റിൽ ഉപയോഗിച്ചിരിക്കുന്നത്.

ഇന്ത്യ വീണ്ടും ചരിത്രം കുറിക്കുന്നു!

ബൂസ്റ്റര്‍ റോക്കറ്റ് ഉപഗ്രഹത്തേയും വഹിച്ച് 70 കിലോമീറ്റര്‍ മുകളിലേക്ക് കൂതിച്ച് പിന്നീട് വിഘടിച്ച് ശബ്ദത്തെക്കാള്‍ അഞ്ചിരട്ടി വേഗതയിൽ മുന്‍ നിശ്ചയിച്ച പാതയിലൂടെ ബംഗാള്‍ ഉള്‍ക്കടലിലെ റണ്‍വേയിലേക്ക് തിരികെ പതിക്കുകയുമാണ് ചെയ്യുന്നത്.

ഇന്ത്യ വീണ്ടും ചരിത്രം കുറിക്കുന്നു!

ഇതുവഴി പൂര്‍ണമായും പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനം എന്ന ലക്ഷ്യത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയാകും.

ഇന്ത്യ വീണ്ടും ചരിത്രം കുറിക്കുന്നു!

2030ആകുമ്പോഴേക്കും ഇന്ത്യ പ്രാബല്യത്തിൽ വരുത്തുന്ന പുനരുപയോഗ വിക്ഷേപണ വാഹനത്തിന് ഇപ്പോള്‍ നടത്തിയ പരീക്ഷണ വാഹനത്തെക്കാള്‍ അഞ്ച് മടങ്ങ് വലിപ്പമുണ്ടാകും.

ഇന്ത്യ വീണ്ടും ചരിത്രം കുറിക്കുന്നു!

ഈ പരീക്ഷണം നടത്തിയിട്ടുള്ള വിക്ഷേപണ വാഹനത്തിന് 6.5 മീറ്റര്‍ നീളവും 1.75 ടണ്‍ ഭാരവുമാണ് ഉള്ളത്. എന്നാൽ അടുത്തതായി രൂപകല്പന ചെയ്യാനിരിക്കുന്നതിന് 32 മീറ്റര്‍ നീളവും 72 ടണ്‍ ഭാരവുമാണ് ഉണ്ടാവുക.

ഇന്ത്യ വീണ്ടും ചരിത്രം കുറിക്കുന്നു!

ഇപ്പോള്‍ പരീക്ഷിച്ച വിക്ഷേപണവാഹിനി 70 കിലോമീറ്റര്‍ മുകളില്‍ നിന്നാണ് ഭൗമാന്തരീക്ഷത്തിലേക്ക് തിരികെ പതിച്ചതെങ്കിൽ യഥാര്‍ഥത്തിലുള്ള ഉപഗ്രഹവാഹിനി 100 കിലോമീറ്റര്‍ മുകളില്‍ നിന്നായിരിക്കും പതിക്കുക.

ഇന്ത്യ വീണ്ടും ചരിത്രം കുറിക്കുന്നു!

ശബ്ദത്തെക്കാള്‍ 25 മടങ്ങായിരിക്കും യഥാര്‍ഥ ഉപഗ്രഹവാഹിനിയുടെ വേഗതയെന്ന് ഐഎസ്ആര്‍ഒ വ്യക്തമാക്കി.

കൂടുതൽ വായിക്കൂ

ഇന്ത്യൻ നാവികസേന സീ ഹാരിയർ വിമാനങ്ങൾക്ക് വിട ചൊല്ലി

കൂടുതൽ വായിക്കൂ

10 ടൺ ഭാരമുള്ള ഉപഗ്രഹങ്ങളെ വഹിക്കുന്ന റോക്കറ്റുമായി ഐഎസ്ആർഒ

Most Read Articles

Malayalam
കൂടുതല്‍... #ഇന്ത്യ #india
English summary
India's first-ever indigenous space shuttle RLV-TD successfully tested from Sriharikota
Story first published: Monday, May 23, 2016, 12:23 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X