റോള്‍സ് റോയ്‌സ് കാറുകളിലെ അത്യാഢംബര വിസ്മയം, ഫാന്റം എട്ടാമന്‍ ഇന്ത്യയില്‍!

Written By:
Recommended Video - Watch Now!
Auto Rickshaw Explodes In Broad Daylight

കാത്തിരിപ്പിനൊടുവില്‍ എട്ടാം തലമുറ റോള്‍സ്-റോയ്‌സ് ഫാന്റം ഇന്ത്യയില്‍. കപ്പല്‍മാര്‍ഗം ചെന്നൈ തുറമുഖത്താണ് ഇന്ത്യയുടെ ആദ്യ എട്ടാം തലമുറ റോള്‍സ് റോയ്‌സ് ഫാന്റം വന്നെത്തിയത്. ബിഎംഡബ്ല്യു കെയുഎന്‍ എക്‌സ്‌ക്ലൂസീവ് ഡീലര്‍ഷിപ്പിലേക്കാണ് ഫാന്റം എട്ടാമന്റെ വരവ്.

റോള്‍സ് റോയ്‌സ് കാറുകളിലെ അത്യാഢംബര വിസ്മയം, ഫാന്റം എട്ടാമന്‍ ഇന്ത്യയില്‍!

ബ്രിട്ടീഷ് ആഢംബര കാര്‍ നിര്‍മ്മാതാക്കളായ റോള്‍സ് റോയ്‌സിന്റെ ഫ്‌ളാഗ്ഷിപ്പ് സെഡാനാണ് ഫാന്റം. 2018 ഫെബ്രുവരി 22 ന് ഏറ്റവും പുതിയ റോള്‍സ് റോയ്‌സ് ഫാന്റം എട്ടാമന്‍ ഇന്ത്യയില്‍ അവതരിക്കുമെന്ന് ചെന്നൈ ബിഎംഡബ്ല്യു കെയുഎന്‍ ഡീലര്‍ഷിപ്പ് വ്യക്തമാക്കി.

റോള്‍സ് റോയ്‌സ് കാറുകളിലെ അത്യാഢംബര വിസ്മയം, ഫാന്റം എട്ടാമന്‍ ഇന്ത്യയില്‍!

ചെന്നൈയില്‍ വന്നിറങ്ങിയ ഫാന്റം എട്ടാമന്റെ ചിത്രങ്ങള്‍ക്ക് ഇന്റര്‍നെറ്റില്‍ വന്‍പ്രചാരം ലഭിച്ചു കഴിഞ്ഞു. ഡ്യൂവല്‍ ടോണ്‍ വൈറ്റ്-ബ്ലൂ കളര്‍ സ്‌കീമിലാണ് ഇന്ത്യയുടെ ആദ്യ ഫാന്റം എട്ടാമന്റെ വരവ്.

റോള്‍സ് റോയ്‌സ് കാറുകളിലെ അത്യാഢംബര വിസ്മയം, ഫാന്റം എട്ടാമന്‍ ഇന്ത്യയില്‍!

പുതിയ മോണോലിതിക് പാന്തിയോണ്‍ ഗ്രില്ലിന് ചുറ്റും ഡാര്‍ക്ക് ബ്ലൂ ഷെയ്ഡാണ് ഒരുങ്ങിയിരിക്കുന്നതെന്ന് പുറത്ത് വന്ന ചിത്രങ്ങള്‍ വെളിപ്പെടുത്തുന്നു. പുതുതലമുറ റോള്‍സ് റോയ്‌സ് കാറുകളില്‍ നിശ്ചയിച്ചിട്ടുള്ള പുത്തന്‍ അലൂമിനിയം സ്‌പെയ്‌സ്‌ ഫ്രെയിം അടിത്തറയിലാണ് ഫാന്റം എട്ടാമന്റെ ഒരുക്കം.

റോള്‍സ് റോയ്‌സ് കാറുകളിലെ അത്യാഢംബര വിസ്മയം, ഫാന്റം എട്ടാമന്‍ ഇന്ത്യയില്‍!

ഏതു കഠിന പ്രതലങ്ങളിലൂടെ സഞ്ചരിച്ചാലും വെള്ളത്തിലൂടെ ഒഴുകുന്ന യാത്രാ അനുഭൂതിയാണ് ഫാന്റം എട്ടാമന്‍ കാഴ്ചവെക്കുക. ഇതേ ഒഴുകല്‍ പ്രതീതിക്ക് വേണ്ടി എട്ടാം തലമുറ ഫാന്റത്തിന്റെ സസ്‌പെന്‍ഷനിലും ഒത്തിരി മാറ്റങ്ങള്‍ റോള്‍സ് റോയ്‌സ് നടപ്പിലാക്കിയിട്ടുണ്ട്.

റോള്‍സ് റോയ്‌സ് കാറുകളിലെ അത്യാഢംബര വിസ്മയം, ഫാന്റം എട്ടാമന്‍ ഇന്ത്യയില്‍!

ഏഴാം തലമുറ ഫാന്റത്തെക്കാളും മുപ്പത് ശതമാനം ഭാരക്കുറവിലാണ് പുതിയ എട്ടാം തലമുറ ഫാന്റത്തിന്റെ ഒരുക്കം. 563 bhp കരുത്തും 900 Nm torque ഉം ഉത്പാദിപ്പിക്കുന്ന 6.75 ലിറ്റര്‍ ട്വിന്‍-ടര്‍ബ്ബോചാര്‍ജ്ഡ് V12 എഞ്ചിനാണ് ഫാന്റം എട്ടാമന്റെ പവര്‍ഹൗസ്.

റോള്‍സ് റോയ്‌സ് കാറുകളിലെ അത്യാഢംബര വിസ്മയം, ഫാന്റം എട്ടാമന്‍ ഇന്ത്യയില്‍!

ZF 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് മുഖേനയാണ് എഞ്ചിന്‍ കരുത്ത് പിന്‍ ചക്രങ്ങളിലേക്ക് എത്തുക. 5.3 സെക്കന്‍ഡുകള്‍ കൊണ്ട് തന്നെ നിശ്ചലാവസ്ഥയില്‍ നിന്നും 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ റോള്‍സ് റോയ്‌സ് ഫാന്റം എട്ടാമന്‍ പ്രാപ്തമാണ്.

റോള്‍സ് റോയ്‌സ് കാറുകളിലെ അത്യാഢംബര വിസ്മയം, ഫാന്റം എട്ടാമന്‍ ഇന്ത്യയില്‍!

മണിക്കൂറില്‍ 250 കിലോമീറ്ററായി പരമാവധി വേഗത നിജപ്പെടുത്തിയിട്ടുണ്ടെങ്കിലും അതിവേഗ ട്രാക്കുകളില്‍ 290 കിലോമീറ്ററിന് മേലെ വേഗത പിന്നിടാന്‍ ഫാന്റം എട്ടാമന് സാധിക്കും.

റോള്‍സ് റോയ്‌സ് കാറുകളിലെ അത്യാഢംബര വിസ്മയം, ഫാന്റം എട്ടാമന്‍ ഇന്ത്യയില്‍!

എഞ്ചിന്‍ നിശബ്ദതയാണ് ഫാന്റം എട്ടാമന്റെ മറ്റൊരു ആകര്‍ഷണം. 180 ല്‍ പരം വ്യത്യസ്ത ടയര്‍ ഡിസൈനുകള്‍ പരീക്ഷിച്ച് ബോധ്യപ്പെട്ടതിന് ശേഷമാണ് അനുയോജ്യമായ ടയറിനെ എട്ടാം തലമുറ ഫാന്റത്തിന് വേണ്ടി റോള്‍സ് റോയ്‌സ് തെരഞ്ഞെടുത്തത്.

റോള്‍സ് റോയ്‌സ് കാറുകളിലെ അത്യാഢംബര വിസ്മയം, ഫാന്റം എട്ടാമന്‍ ഇന്ത്യയില്‍!

ടയര്‍ റോഡുമായി ഉരയുന്ന ശബ്ദം പോലും ഇത്തവണ കാറില്‍ കേള്‍ക്കില്ലെന്നാണ് റോള്‍സ് റോയ്‌സിന്റെ വാദം. വിഷന്‍ നെക്‌സ്റ്റ് 100 കോണ്‍സെപ്റ്റില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് എട്ടാം തലമുറ ഫാന്റത്തിന്റെ വരവ്.

റോള്‍സ് റോയ്‌സ് കാറുകളിലെ അത്യാഢംബര വിസ്മയം, ഫാന്റം എട്ടാമന്‍ ഇന്ത്യയില്‍!

കൈകൊണ്ട് പോളിഷ് ചെയ്‌തെടുത്ത സ്‌റ്റെയിന്‍ലെസ് സ്റ്റീല്‍ പാന്തിയോണ്‍ ഗ്രില്ല്, ലേസര്‍ മാട്രിക്‌സ് ഹെഡ്‌ലാമ്പുകള്‍ എന്നിവ ഉള്ളടങ്ങുന്നതാണ് ഫാന്റം എട്ടാമന്റെ മുഖരൂപം.

റോള്‍സ് റോയ്‌സ് കാറുകളിലെ അത്യാഢംബര വിസ്മയം, ഫാന്റം എട്ടാമന്‍ ഇന്ത്യയില്‍!

600 മീറ്റര്‍ ദൂരം വരെ ഹെഡ്‌ലാമ്പുകളുടെ പ്രകാരം സഞ്ചരിക്കുമെന്നാണ് കമ്പനിയുടെ വാദം. ഒഴുകിയിറങ്ങുന്ന ആഢംബരമാണ് അകത്തളത്തും ഒരുങ്ങുന്നത്.

റോള്‍സ് റോയ്‌സ് കാറുകളിലെ അത്യാഢംബര വിസ്മയം, ഫാന്റം എട്ടാമന്‍ ഇന്ത്യയില്‍!

മുന്‍ തലമുറകളിലുള്ള ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററിനും ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്‌പ്ലേയ്ക്കും പകരം അത്യാധുനിക 12.3 ഇഞ്ച് ഇരട്ട ഡിസ്‌പ്ലേകളാണ് ഇടംപിടിക്കുന്നത്.

റോള്‍സ് റോയ്‌സ് കാറുകളിലെ അത്യാഢംബര വിസ്മയം, ഫാന്റം എട്ടാമന്‍ ഇന്ത്യയില്‍!

'ഗ്യാലറി' എന്ന് റോള്‍സ് റോയ്‌സ് വിശേഷിപ്പിക്കുന്ന ഡാഷ്‌ബോര്‍ഡിലുള്ള വലിയ ഗ്ലാസ് പാനലാണ് ഫാന്റം എട്ടാമന്റെ പ്രധാന സവിശേഷത. വിവിധ ലോഹങ്ങളില്‍ തീര്‍ത്ത ത്രിമാന കലാസൃഷ്ടികളെ ഈ ഗ്ലാസ് പാനലില്‍ സ്ഥാപിക്കാന്‍ സാധിക്കും.

കൂടുതല്‍... #off beat
English summary
India's First Rolls-Royce Phantom VIII Arrives In Chennai. Read in Malayalam.
Story first published: Friday, February 2, 2018, 17:12 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark