സൗരോര്‍ജ്ജ ഡെമു ട്രെയിനുമായി ഇന്ത്യന്‍ റെയില്‍വെ ചുവട് വെയ്ക്കുന്നത് ചരിത്രത്തിലേക്ക്

Written By:

ആദ്യ സൗരോര്‍ജ്ജ ഡീസല്‍ ഇലക്ട്രിക്കല്‍ മള്‍ട്ടിപ്പിള്‍ യൂണിറ്റ് (DEMU) ട്രെയിനിനെ ഇന്ത്യന്‍ റെയില്‍വെ ഇന്ന് അവതരിപ്പിച്ചു. ദില്ലിയിലെ സഫ്ദര്‍ജുംഗ് റെയില്‍വെ സ്റ്റേഷനില്‍ നിന്നുമാണ് ഡെമു ട്രെയിനിനെ ഇന്ത്യന്‍ റെയില്‍വെ കാഴ്ചവെച്ചത്.

ദില്ലിയിലെ സറായി റോഹിലയില്‍ നിന്നും ഹരിയാനയിലെ ഫറൂഖ് നഗര്‍ വരെയാണ് ഡെമു ട്രെയിനിന്റെ കന്നിയാത്ര. 300 വാട്ട് ഉത്പാദിപ്പിക്കുന്ന 16 സൗരോര്‍ജ്ജ പാനലുകളാണ് ആറ് കോച്ചുകളിലായി ഡെമു ട്രെയിനില്‍ ഇടംപിടിച്ചിരിക്കുന്നത്.

മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് കീഴില്‍, 54 ലക്ഷം രൂപ ചെലവിലാണ് സൗരോര്‍ജ്ജ പാനലുകള്‍ നിര്‍മ്മിച്ചത്. ലോകത്ത് തന്നെ ഇതാദ്യമായാണ് റെയില്‍വെ ഗ്രിഡുകളായി സൗരോര്‍ജ്ജ പാനലുകള്‍ ഉപയോഗിക്കുന്നതും. 

അടിയന്തരാവശ്യങ്ങള്‍ക്കായി ബാറ്ററി വൈദ്യുതിയും ഡെമു ട്രെയിനില്‍ ഒരുങ്ങുന്നു. 72 മണിക്കൂറോളം ബാറ്ററി കരുത്തില്‍ ഒാടാന്‍ പ്രാപ്തമാണ് ഡെമു ട്രെയിന്‍.

വരുന്ന അഞ്ച് വര്‍ഷത്തിനുള്ളില്‍ 1000 മെഗാവാട്ട് സൗരോര്‍ജ്ജം ഇന്ത്യന്‍ റെയില്‍വെ ഉത്പാദിപ്പിക്കുമെന്ന് കേന്ദ്ര റെയില്‍വെ മന്ത്രി സുരേഷ് പ്രഭു, കഴിഞ്ഞ ബജറ്റ് അവതരണത്തില്‍ വ്യക്തമാക്കിയിരുന്നു.

ആദ്യ ഘട്ടത്തില്‍ അര്‍ബന്‍ ട്രെയിനുകളിലാണ് സൗരോര്‍ജ്ജ ട്രെയിന്‍ സര്‍വീസ് നടത്തുകയെന്നും പിന്നീട് ദീര്‍ഘദൂര ട്രെയിനുകളിലേക്കും സൗരോര്‍ജ്ജ പദ്ധതി നടപ്പിലാക്കുമെന്നും കേന്ദ്ര റെയില്‍ മന്ത്രാലയം വ്യക്തമാക്കി.

വരും ദിനങ്ങളില്‍ 50 ഓളം സൗരോര്‍ജ്ജ കോച്ചുകളെ അവതരിപ്പിക്കാനുള്ള നീക്കത്തിലാണ് ഇന്ത്യന്‍ റെയില്‍വെ. 

സൗരോര്‍ജ്ജ പദ്ധതി പൂര്‍ണമായും നടപ്പിലായാല്‍ പ്രതിവര്‍ഷം 700 കോടി രൂപയാണ് ഇന്ത്യന്‍ റെയില്‍വെ ലാഭിക്കുകയെന്ന് ഇന്ത്യന്‍ റെയില്‍വെയ്‌സ് ഓര്‍ഗനൈസേഷന്‍ ഫോര്‍ ആള്‍ട്ടര്‍നേറ്റീവ് ഫ്യൂവല്‍ സിഇഒ രവീന്ദര്‍ ഗുപ്ത പറഞ്ഞു.

25 വര്‍ഷക്കാലയളവില്‍ ഓരോ ട്രെയിനില്‍ നിന്നും 5.25 ലക്ഷം ലിറ്റര്‍ ഡീസല്‍ സംരക്ഷിക്കാന്‍ റെയില്‍വെയ്ക്ക് സാധിക്കുമെന്നും രവീന്ദര്‍ ഗുപ്ത കൂട്ടിച്ചേര്‍ത്തു. ഇക്കാലയളവില്‍ ഓരോ ട്രെയിനിലും 3 കോടി രൂപയുടെ ചെലവ് ചുരുക്കാനും റെയില്‍വെയ്ക്ക് സാധിക്കും.

സൗരോര്‍ജ്ജ വൈദ്യുതി ഉപയോഗിക്കുന്നത് വഴി കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പുറന്തള്ളല്‍ തോത് 1350 ടണ്ണായി ഓരോ ട്രെയിനിലും കുറയ്ക്കാനും 25 വര്‍ഷം കൊണ്ട് സാധിക്കും.

കൂടുതല്‍... #ഓട്ടോ കൗതുകം
English summary
Indian Railways Launches First Solar-Powered DEMU Train. Read in Malayalam.
Story first published: Friday, July 14, 2017, 19:40 [IST]
Please Wait while comments are loading...

Latest Photos