ക്രേസി & ബോൾഡ് ലുക്കിൽ ലോകത്തിലെ ആദ്യ Rolls Royce Phantom 6x6

ലോകത്തിലെ ആദ്യത്തെ റോൾസ് റോയ്‌സ് ഫാന്റം 6x6 ദുബായിൽ അവതരിപ്പിച്ചു. ഫ്രഞ്ച് കസ്റ്റമൈസർ ഡാന്റൺ ആർട്‌സ് കസ്‌റ്റോംസിന്റെ സൃഷ്ടിയാണ് 6x6 കസ്റ്റം ഫാന്റം ഓഫ് റോഡർ.

ക്രേസി & ബോൾഡ് ലുക്കിൽ ലോകത്തിലെ ആദ്യ Rolls Royce Phantom 6x6

സൂപ്പർകാർ ബ്ലോണ്ടിയിലെ ടീമാണ് ഡാന്റൺ ആർട്‌സ് കസ്‌റ്റംസ് റോൾസ് റോയ്‌സ് ഫാന്റം 6x6-ന്റെ ഈ ഫസ്റ്റ് ലുക്ക് പങ്കുവെച്ചത്. കസ്റ്റമൈസ്ഡ് 6x6 ഫാന്റം, മാഡ് മാക്‌സ് സിനിമകളുടെ അപ്പോക്കലിപ്‌സിന് ശേഷമുള്ള ലോകത്ത് നിന്ന് രക്ഷപ്പെട്ട ഒരു വാഹനമായി തോന്നുന്നു.

ക്രേസി & ബോൾഡ് ലുക്കിൽ ലോകത്തിലെ ആദ്യ Rolls Royce Phantom 6x6

ഈ ഇൻസേൻ റോളറിന്റെ സ്രഷ്ടാവ് ഫ്രാൻസ് വംശജനായ അലക്സാണ്ടർ ഡാന്റൺ എന്ന ഭ്രാന്തൻ പ്രതിഭയാണ്. ഭയങ്കരമായ 6x6 റോൾസ് റോയ്‌സ് യഥാർത്ഥത്തിൽ ഒരു 2004 ഫാന്റം VII മോഡലാണ്. ഡാന്റൺ ഈ ഡോണർ കാറായ ഫാന്റം VII നെ എടുത്ത് റിയർ ആക്‌സിലിന് പിന്നിലെ എല്ലാം അഴിച്ചുമാറ്റി.

ക്രേസി & ബോൾഡ് ലുക്കിൽ ലോകത്തിലെ ആദ്യ Rolls Royce Phantom 6x6

2005 ബിഎംഡബ്ല്യു 7 സീരീസിൽ നിന്ന് പിൻഭാഗവും ആക്‌സിലും ചേർത്ത് അദ്ദേഹം നോർമലായി തന്നെ നീളമുള്ള ഫാന്റം VII -ന്റെ നീളം 6.3 മീറ്ററിലേക്ക് വിലച്ച് നീട്ടി. കൂടാതെ ഫാന്റം 6x6 വീതിയും വർധിപ്പിച്ചു, ഇപ്പോൾ ഇതിന് 2.3 മീറ്റർ വീതിയുണ്ട്.

ക്രേസി & ബോൾഡ് ലുക്കിൽ ലോകത്തിലെ ആദ്യ Rolls Royce Phantom 6x6

ഓഫ്-റോഡിംഗ് ടയറുകളുള്ള 24 ഇഞ്ച് അലോയി വീലുകളുമായിട്ടാണ് കസ്റ്റം ഫാന്റം വരുന്നത്. മറ്റ് ഓഫ്-റോഡിംഗ് സാമഗ്രികൾ റോളറിലേക്ക് ബോൾട്ട് ചെയ്തിട്ടില്ല, ഗ്ലോസി യെല്ലോ ഹെഡ്‌ലൈറ്റുകളും ഫോഗ് ലാമ്പുകളും റൂഫിൽ ഘടിപ്പിച്ചിരിക്കുന്ന കൂറ്റൻ എൽഇഡി ലൈറ്റ്ബാറും ഇതേ യെല്ലോ നിറം പുറപ്പെടുവിക്കുന്നു.

ക്രേസി & ബോൾഡ് ലുക്കിൽ ലോകത്തിലെ ആദ്യ Rolls Royce Phantom 6x6

ഒരു ചങ്കി ഫ്രണ്ട് ബമ്പർ ബാർ, ഒരു വലിയ റൂഫ് റാക്ക്, ആറ് വീലുകൾക്ക് കൈകാര്യം ചെയ്യാൻ പറ്റാത്ത ഏത് കുഴിയിൽ നിന്നും പുറത്തേക്ക് എത്താനായിട്ടുള്ള ഒരു ടൗവ് ഹിഞ്ച് എന്നിവ ഈ എക്സ്ട്രീം മോഡിഫൈഡ് ഫാന്റം VII -ന്റെ ഓഫ് റോഡ് മെന്റാലിറ്റി കൂടുതൽ മികച്ചതാക്കുന്നു.

ക്രേസി & ബോൾഡ് ലുക്കിൽ ലോകത്തിലെ ആദ്യ Rolls Royce Phantom 6x6

ഈ മാഡ്-മാക്സ് ഫാന്റം 6x6 -ലെ മറ്റ് മാറ്റങ്ങളിൽ ബ്ലാക്ക് ഔട്ട് ഫ്രണ്ട് ഗ്രില്ലും കൈകൊണ്ട് നിർമ്മിച്ച അലുമിനിയം ഫ്രണ്ട്, റിയർ ഫെൻഡറുകളും ഉൾപ്പെടുന്നു. കൂടാതെ, വാഹനത്തിന്റെ കൂറ്റൻ ബൂട്ട് തുറന്നാൽ, കസ്റ്റം റോളർ മണലിൽ കുടുങ്ങിയാൽ, അധിക ചുറ്റളവിലുള്ള ആൻറി-സ്കിഡ് ട്രാക്കുകൾക്കൊപ്പം ആവശ്യത്തിന് അധിക പെട്രോൾ കൊണ്ടുപോകുന്നതിന് ജെറി ക്യാനുകളും നമുക്ക് കാണാൻ സാധിക്കും.

ക്രേസി & ബോൾഡ് ലുക്കിൽ ലോകത്തിലെ ആദ്യ Rolls Royce Phantom 6x6

മാറ്റങ്ങൾ ബാഹ്യരൂപത്തിൽ മാത്രം ഒതുങ്ങുന്നില്ല. അകത്തേക്ക് കടക്കുമ്പോൾ, ഡോർ കാർഡുകളിലും സീറ്റുകളിലും ഗ്ലോസി ഓറഞ്ച് ലെതർ നമ്മെ സ്വാഗതം ചെയ്യും. സ്റ്റിയറിംഗ് വീലിൽ ഡ്രൈവറുടെ എയർബാഗിന്റെ കവറിനു മുകളിൽ മുതലയുടെ തുകൽ നൽകിയിരിക്കുന്നു, കൂടാതെ സെന്റർ കൺസോളിൽ സ്നേക്ക് (പാമ്പ്) ലെതറും പൊതിഞ്ഞിട്ടുണ്ട്.

ക്രേസി & ബോൾഡ് ലുക്കിൽ ലോകത്തിലെ ആദ്യ Rolls Royce Phantom 6x6

ബോണറ്റിന് കീഴിൽ, മെക്കാനിക്കൽ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ല, 2004 റോൾസ് റോയ്സ് ഫാന്റത്തിന്റെ 6.75 -ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് V12 എഞ്ചിൻ തന്നെയാണ് ഇതിൽ വരുന്നത്. ഈ യൂണിറ്റ് 453 bhp കരുത്തും 720 Nm പീക്ക് torque ഉം പുറപ്പെടുവിക്കുന്നു.

ക്രേസി & ബോൾഡ് ലുക്കിൽ ലോകത്തിലെ ആദ്യ Rolls Royce Phantom 6x6

എന്നിരുന്നാലും, ബോണറ്റിന് കീഴിൽ കുറച്ച് അധിക പ്രീമിയം തെരയുന്നവർക്കായി അലക്സാണ്ടർ ഡാന്റൺ എഞ്ചിൻ കവർ ഗോൾഡ് ലീഫിൽ അലങ്കരിച്ചിരിക്കുന്നു. ഫാന്റം 6x6 -ന്റെ ബ്രേക്ക് ക്യാലിപ്പറുകൾ അലങ്കരിക്കാനും ഇതേ ഗോൾഡ് ലീഫ് ഉപയോഗിച്ചിട്ടുണ്ട്.

ക്രേസി & ബോൾഡ് ലുക്കിൽ ലോകത്തിലെ ആദ്യ Rolls Royce Phantom 6x6

റോൾസ് റോയ്സ് ഫാന്റം 6x6 -നെക്കുറിച്ചുള്ള ഡ്രൈവ്സ്പാർക്കിന്റെ അഭിപ്രായം

ഡാന്റൺ ആർട്‌സ് കസ്‌റ്റോംസിന്റെ റോൾസ് റോയ്‌സ് ഫാന്റം 6x6 സാധാരണക്കാർക്ക് വേണ്ടിയുള്ളതല്ല. ഫ്രഞ്ച് കസ്റ്റമൈസർ ഗംഭീരമായ ഒരു ആഡംബര റോഡ് ബാർജ് എടുത്ത് മാഡ് മാക്‌സ് സിനിമാ സെറ്റിന് പുറത്ത് ഒരു ഇടം തേടാത്ത ഒരു കാറാക്കി മാറ്റിയിരിക്കുകയാണ്.

ലംബോർഗിനി ഉറുസിന്റെ 6x6 പതിപ്പ് നിർമ്മിക്കാനാണ് ഡാന്റൺ അടുത്തതായി പദ്ധതിയിടുന്നത്, ഈ എസ്‌യുവി എത്രത്തോളം ഭ്രാന്തമായിരിക്കുമെന്ന് ചിന്തിക്കാൻ ഞങ്ങൾ കഴിയുന്നില്ല എന്നതാണ് സത്യം.

Image Courtesy: Supercar Blondie

Most Read Articles

Malayalam
English summary
Insanely customised worlds first rolls royce phantom 6x6
Story first published: Tuesday, June 28, 2022, 16:52 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X