ഔഡിയെ കുറിച്ച് കേട്ടറിവില്ലാത്ത പത്തു കാര്യങ്ങള്‍

വാഹന ലോകത്ത് ജര്‍മ്മന്‍ മാഫിയയുടെ അപ്രമാദിത്വം എല്ലാവര്‍ക്കുമറിയാം. സുരക്ഷ, ദൃഢത, കരുത്ത്, ആഢംബരം; ഈ നാലു ഘടകങ്ങളുടെയും അളവുചോരാതെയുള്ള സമന്വയമാണ് ഓരോ ജര്‍മ്മന്‍ കാറും. കൂട്ടത്തില്‍ ജനകീയമുഖമുള്ളത് ഔഡിയ്ക്കും ബിഎംഡബ്ല്യുവിനും ഫോക്‌സ്‌വാഗണിനും.

ഔഡിയെ കുറിച്ച് കേട്ടറിവില്ലാത്ത പത്തു കാര്യങ്ങള്‍

നൂറു വര്‍ഷത്തിലേറെ പാരമ്പര്യമുള്ള ഔഡിയ്ക്കാണ് ജര്‍മ്മന്‍ നിര്‍മ്മാതാക്കള്‍ക്കിടയില്‍ തലമുതിര്‍ന്ന കാരണവര്‍ സ്ഥാനം. ഔഡിയെ കുറിച്ചു കേട്ടറിവില്ലാത്ത പത്തു കാര്യങ്ങള്‍ ഇവിടെ പരിശോധിക്കാം —

ഔഡിയെ കുറിച്ച് കേട്ടറിവില്ലാത്ത പത്തു കാര്യങ്ങള്‍

ഔഡി സ്ഥാപിച്ചത് കാള്‍ ബെന്‍സിന്റെ ശിഷ്യന്‍

ഓഗസ്റ്റ് ഹോര്‍ച്ച് എന്ന ജര്‍മ്മന്‍ എഞ്ചിനീയറാണ് ഔഡിയുടെ സ്ഥാപകന്‍. എഞ്ചിനീയറിംഗ് പഠനത്തിന് ശേഷം കപ്പല്‍ശാലയില്‍ ജോലി ചെയ്യവെയാണ് കാള്‍ ബെന്‍സിന്റെ (മെര്‍സിഡീസ് ബെന്‍സ് സ്ഥാപകന്‍) ശിഷ്യത്വം ഓഗസ്റ്റ് ഹോര്‍ച്ച് തേടിയത്. മൂന്നു വര്‍ഷത്തോളം കാള്‍ ബെന്‍സിന് കീഴില്‍ നിന്നതിന് ശേഷം ഔഡി എന്ന സ്വന്തം സംരഭവുമായി ഇദ്ദേഹം മുന്നിട്ടിറങ്ങി.

ഔഡിയെ കുറിച്ച് കേട്ടറിവില്ലാത്ത പത്തു കാര്യങ്ങള്‍

ഔഡിക്ക് മുമ്പെ സ്ഥാപിച്ച 'ഹോര്‍ച്ച് ഓട്ടോമൊബൈല്‍'

ഔഡിയില്‍ നിന്നായിരുന്നില്ല ഓഗസ്റ്റ് ഹോര്‍ച്ചിന്റെ തുടക്കം. 1899 -ല്‍ 'ഹോര്‍ച്ച് ആന്‍ഡ് സൈ' (Horch & Cie) എന്ന കാര്‍ കമ്പനിയാണ് ഇദ്ദേഹം ആദ്യം തുടങ്ങിയത്. യൂറോപ്യന്‍ വിപണിയില്‍ ഹോര്‍ച്ച് കാര്‍ കമ്പനി പേരും പ്രശസ്തിയുമാര്‍ജ്ജിച്ചു.

ഔഡിയെ കുറിച്ച് കേട്ടറിവില്ലാത്ത പത്തു കാര്യങ്ങള്‍

എന്നാല്‍ 1909 -ല്‍ നിക്ഷേപകര്‍ തമ്മിലുണ്ടായ തര്‍ക്കം കമ്പനിയുടെ അകാലചരമത്തിന് കാരണമായി. ശേഷമാണ് ഔഡി കമ്പനി ഓഗസ്റ്റ് ഹോര്‍ച്ച് സ്ഥാപിച്ചത്.

ഔഡിയെ കുറിച്ച് കേട്ടറിവില്ലാത്ത പത്തു കാര്യങ്ങള്‍

ഔഡിയുടെ അര്‍ത്ഥം

'ഓഗസ്റ്റ് ഹോര്‍ച്ച് ഓട്ടോമൊബില്‍വെര്‍ക്കെ' എന്നായിരുന്നു 1909 -ല്‍ സ്ഥാപിച്ച രണ്ടാം കാര്‍ കമ്പനിക്ക്ഓഗസ്റ്റ് ഹോര്‍ച്ച് നല്‍കിയ പേര്. എന്നാല്‍ നിയമതടസങ്ങള്‍ നേരിട്ടപ്പോള്‍ 'ഹോര്‍ച്ച്' എന്ന പദം പേരില്‍ നിന്നും നീക്കം ചെയ്യാന്‍ ഹോര്‍ച്ചിന് നിര്‍ദ്ദേശം ലഭിച്ചു.

ഔഡിയെ കുറിച്ച് കേട്ടറിവില്ലാത്ത പത്തു കാര്യങ്ങള്‍

പക്ഷെ തോറ്റുകൊടുക്കാൻ ഇദ്ദേഹം തയ്യാറായില്ല. 'ഹോര്‍ച്ച്' എന്ന വാക്കിന്റെ ലാറ്റിന്‍ പദമായ 'ഔഡി'യെ കമ്പനിയുടെ പേരായി ഓഗസ്റ്റ് ഹോര്‍ച്ച് നിശ്ചയിച്ചു. ജര്‍മ്മന്‍ ഭാഷയില്‍ 'ശ്രദ്ധിക്കുക' എന്നതിന്റെ ക്രിയാപദമാണ് 'ഹോര്‍ച്ച്'.

ഔഡിയെ കുറിച്ച് കേട്ടറിവില്ലാത്ത പത്തു കാര്യങ്ങള്‍

ലോഗോയില്‍ ഇണക്കിച്ചേര്‍ത്ത നാലുവളയം

നാലു സ്വതന്ത്ര കാര്‍നിര്‍മ്മാതാക്കളുടെ ലയനമാണ് ഔഡി ലോഗോ പ്രതിനിധാനം ചെയ്യുന്നത്. 1932 -ല്‍ ഹോര്‍ച്ച് ഓട്ടോമൊബൈല്‍ കമ്പനിയുമായി ഔഡി കൈകോര്‍ത്തു. ശേഷം ഡികെഡബ്ല്യു, വാണ്ടറര്‍ കമ്പനികളും ഔഡിയ്‌ക്കൊപ്പം ചേര്‍ന്നു.

ഔഡിയെ കുറിച്ച് കേട്ടറിവില്ലാത്ത പത്തു കാര്യങ്ങള്‍

അക്കാലത്ത് ആഢംബര കാറുകളിലായിരുന്നു ഹോര്‍ച്ച് ഓട്ടോമൊബൈലിന്റെ ശ്രദ്ധ. ഔഡി നിര്‍മ്മിച്ചത് ഡീലക്‌സ് കാറുകളെ. ഇടത്തരം കാറുകളില്‍ വാണ്ടററും, ചെറു കാറുകളിലും മോട്ടോര്‍സൈക്കിളുകളിലും ഡികെഡബ്ല്യുവും വിപണി കൈയ്യടക്കിയ അവസരത്തിലാണ് നാലു കമ്പനികളും ലയിച്ചത്.

ഔഡിയെ കുറിച്ച് കേട്ടറിവില്ലാത്ത പത്തു കാര്യങ്ങള്‍

'ലെഫ്റ്റ് ഹാന്‍ഡ് ഡ്രൈവ്' അവതരിപ്പിച്ച ആദ്യ ജര്‍മ്മന്‍ നിര്‍മ്മാതാക്കള്‍

1921 -ല്‍ ടൈപ് കെ മോഡലിനെ ഔഡി പുറത്തിറക്കിയപ്പോള്‍ കാര്‍ലോകം അതിശയിച്ചു; അന്നുവരെ ജര്‍മ്മന്‍ കാര്‍ നിര്‍മ്മാതാക്കള്‍ ലെഫ്റ്റ് ഹാന്‍ഡ് ഡ്രൈവ് ശൈലി പിന്തുടര്‍ന്നിരുന്നില്ല. എന്നാല്‍ ടൈപ് കെ വിപണിയില്‍ വന്‍വിജയം കൈവരിച്ചതോട് കൂടി മറ്റു ജര്‍മ്മന്‍ നിര്‍മ്മാതാക്കളും ലെഫ്റ്റ് ഹാന്‍ഡ് ഡ്രൈവിലേക്ക് കടന്നു.

ഔഡിയെ കുറിച്ച് കേട്ടറിവില്ലാത്ത പത്തു കാര്യങ്ങള്‍

ഔഡിയെ തകര്‍ത്തെറിഞ്ഞ റഷ്യ

രണ്ടാം ലോകമഹായുദ്ധ കാലത്ത് ഔഡിയുടെ നിര്‍മ്മാണശാലകളില്‍ നിന്നായിരുന്നു നാസിപ്പടയ്ക്ക് വേണ്ട ആയുധങ്ങള്‍ ഒരുങ്ങിയത്. സ്വാഭാവികമായി ഔഡി കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് റഷ്യന്‍ സേന ആക്രമണമാരംഭിച്ചു. ഇക്കാലത്ത് ഭൂരിപക്ഷം ഔഡി പ്ലാന്റുകളും റഷ്യൻ ബോംബാക്രമണങ്ങളിൽ നിലംപതിച്ചു.

ഔഡിയെ കുറിച്ച് കേട്ടറിവില്ലാത്ത പത്തു കാര്യങ്ങള്‍

ഔഡിയുടെ ഉടമ ഫോക്‌സ്‌വാഗണ്‍

1970 വരെ ഔഡി കാറുകള്‍ അമേരിക്കന്‍ വിപണിയില്‍ എത്തിയിരുന്നില്ല. എന്നാല്‍ ഫോക്‌സ്‌വാഗണ്‍ ഔഡിയെ സ്വന്തമാക്കിയതോട് കൂടി ഔഡി കാറുകള്‍ക്ക് അമേരിക്കന്‍ മണ്ണില്‍ കാലുകുത്തി. ഡയാമ്‌ളര്‍ ബെന്‍സില്‍ നിന്നുമാണ് ഔഡിയെ ഫോക്‌സ്‌വാഗണ്‍ വാങ്ങിയത്.

ഔഡിയെ കുറിച്ച് കേട്ടറിവില്ലാത്ത പത്തു കാര്യങ്ങള്‍

ക്രാഷ് ടെസ്റ്റ് തുടങ്ങിയിട്ട് 75 വര്‍ഷം

ക്രാഷ് ടെസ്‌റ്റെന്ന ആശയം അടുത്തകാലത്താണ് ഉരുത്തിരിഞ്ഞതെന്നു കരുതിയാല്‍ തെറ്റി. ക്യാമറകളും, സെന്‍സറുകളും, ഡമ്മികളും കൊണ്ടുള്ള ക്രാഷ് ടെസ്റ്റുകള്‍ക്ക് പ്രചാരമേറുന്നതിന് മുമ്പെ തന്നെ കാറുകളുടെ സുരക്ഷ ഔഡി പരിശോധിച്ചിരുന്നു.

ഔഡിയെ കുറിച്ച് കേട്ടറിവില്ലാത്ത പത്തു കാര്യങ്ങള്‍

കൃത്യമായി പറഞ്ഞാല്‍ 75 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കാറുകളില്‍ 'ഇടി പരീക്ഷ' ഔഡി നടത്തി തുടങ്ങിയത്. കുന്നിന്‍ മുകളില്‍ നിന്നും ഉരുണ്ടുവീണ F7 മോഡൽ ഔഡിയുടെ സുരക്ഷ ലോകത്തോട് ആദ്യമായി വിളിച്ചുപറഞ്ഞു.

ഔഡിയെ കുറിച്ച് കേട്ടറിവില്ലാത്ത പത്തു കാര്യങ്ങള്‍

1938 -ല്‍ ഔഡിയുടെ റേസ്‌കാര്‍ കുതിച്ചത് 430 കിലോമീറ്റര്‍ വേഗത്തില്‍

1938 -ല്‍ രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെടുന്നതിന് തൊട്ടുമുമ്പ് ഏറ്റവും വേഗതയേറിയ റേസ് കാറിനെ നിര്‍മ്മിച്ച ചരിത്രവും ഔഡിയ്ക്കുണ്ട്. ഫെര്‍ഡിനാന്‍ഡ് പോര്‍ഷയുടെ സഹായത്താല്‍ ടൈപ് സിയെ (Type C) ഔഡി ലോകത്തിന് മുന്നില്‍ കാഴ്ചവെച്ചു. 560 bhp കരുത്തേകുന്ന V16 എഞ്ചിന്‍ കാറിന് പിന്നിലാണ് ഇടംപിടിച്ചത്. മണിക്കൂറില്‍ 430 കിലോമീറ്റര്‍ വേഗത്തില്‍ കുതിച്ച ടൈപ് സിയെ നോക്കി ലോകം അമ്പരന്നത് കാര്‍ലോകത്ത് മായാതെ കിടക്കുന്ന ചിത്രമാണ്.

ഔഡിയെ കുറിച്ച് കേട്ടറിവില്ലാത്ത പത്തു കാര്യങ്ങള്‍

RS മോഡലുകള്‍ വികസിപ്പിച്ചത് പോര്‍ഷ

1994 -ല്‍ ജര്‍മ്മന്‍ കാര്‍ നിര്‍മ്മാതാക്കളായ പോര്‍ഷയാണ് ഔഡി RS -നെ ആദ്യമായി അവതരിപ്പിച്ചത്. രണ്ടാം തലമുറ ഔഡി RS -ല്‍ പോര്‍ഷ ലോഗോ ഇടംപിടിച്ചെന്നതും ശ്രദ്ധേയം. ടെയില്‍ഗേറ്റിലും, ബ്രേക്കുകളിലും, ഗ്രില്ലിലും പോര്‍ഷ ലോഗോയോട് കൂടിയാണ് ഔഡി RS2 എത്തിയത്.

ഔഡിയെ കുറിച്ച് കേട്ടറിവില്ലാത്ത പത്തു കാര്യങ്ങള്‍

ഔഡിയ്ക്ക് എതിരെ ശബ്ദമുയര്‍ത്തിയ രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി

നാലു വളയങ്ങള്‍ ഇണക്കിച്ചേര്‍ത്ത പ്രശസ്ത ഔഡി ലോഗോയ്ക്ക് എതിരെ രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി കോടതിയില്‍ പരാതി നല്‍കിയതും ചരിത്രത്തിലെ അധ്യായമാണ്. 1995 -ലാണ് സംഭവം. എന്നാല്‍ പരാതിയില്‍ കോടതി വിധി വന്നത് ഔഡിക്ക് അനുകൂലമായി.

Most Read Articles

Malayalam
കൂടുതല്‍... #off beat
English summary
Interesting Facts About Audi. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X