ഇലക്ട്രിക് കാറുകളെ കുറിച്ച് നിങ്ങള്‍ക്ക് അറിയാത്ത ചില കാര്യങ്ങൾ

By Dijo Jackson

ഇലക്ട്രിക് കാറുകള്‍ക്ക് രാജ്യാന്തര വിപണിയില്‍ പ്രചാരം വര്‍ധിക്കുകയാണ്. ജനറല്‍ മോട്ടോര്‍സും, ടെസ്‌ലയും തുടങ്ങി വെച്ച പാതയിലേക്ക് ഇന്ന് നിര്‍മ്മാതാക്കള്‍ ഒന്നടങ്കം ചേക്കേറുകയാണ്.

ഇലക്ട്രിക് കാറുകളെ കുറിച്ച് നിങ്ങള്‍ക്ക് അറിയാത്ത ചില വസ്തുതകള്‍

ആസ്റ്റണ്‍ മാര്‍ട്ടിനു, റോള്‍സ് റോയ്‌സും, വോള്‍വോയും മുതല്‍ ഇങ്ങ് ടാറ്റയും മാരുതിയും വരെ ഇലക്ട്രിക് യുഗത്തിലേക്ക് ചുവട് വെയ്ക്കാന്‍ ഇന്ന് ഒരുങ്ങുമ്പോള്‍ ഇലക്ട്രിക് കാറുകളെ കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍-

ഇലക്ട്രിക് കാറുകളെ കുറിച്ച് നിങ്ങള്‍ക്ക് അറിയാത്ത ചില വസ്തുതകള്‍
  • പെട്രോള്‍, ഡീസല്‍ കാറുകള്‍ക്ക് മുമ്പ് തന്നെ ഇലക്ട്രിക് കാറുകളെ വിദഗ്ധര്‍ വികസിപ്പിച്ചിരുന്നു. 1828 ലാണ് ലോകത്തിലെ ആദ്യ ചെറുകിട ഇലക്ട്രിക് കാര്‍ നിര്‍മ്മിച്ചത്. മികവാര്‍ന്നതല്ല എന്നിരിക്കെ, ആദ്യ ഇലക്ട്രിക് കാര്‍ വിജയകരമായി പ്രവര്‍ത്തിച്ചിരുന്നു.
  • Recommended Video

    Jeep Compass Launched In India | In Malayalam - DriveSpark മലയാളം
    ഇലക്ട്രിക് കാറുകളെ കുറിച്ച് നിങ്ങള്‍ക്ക് അറിയാത്ത ചില വസ്തുതകള്‍
    • റോബര്‍ട്ട് ആന്‍ഡേര്‍സണ്‍ എന്ന ഇംഗ്ലീഷ് ശാസ്ത്രജ്ഞനാണ് ഇലക്ട്രിക് കാര്‍ എന്ന് പരിഗണിക്കാവുന്ന ആദ്യ ക്രൂഡ് ഇലക്ട്രിക് കാറിനെ നിര്‍മ്മിച്ചത്.
    • ഇലക്ട്രിക് കാറുകളെ കുറിച്ച് നിങ്ങള്‍ക്ക് അറിയാത്ത ചില വസ്തുതകള്‍
      • 1901-12 കാലഘട്ടത്തില്‍ അമേരിക്കയില്‍ സഞ്ചരിച്ചിരുന്ന മൂന്നില്‍ ഒന്ന് കാറുകളും ഇലക്ട്രിക്കായിരുന്നു. ഇന്ന് നിരത്തിലോടുന്ന ഇന്ധന കാറുകളെ വെച്ച് നോക്കുമ്പോള്‍, ഇത് അസംഭവ്യമാണെന്ന് തോന്നാം.
      • ഇലക്ട്രിക് കാറുകളെ കുറിച്ച് നിങ്ങള്‍ക്ക് അറിയാത്ത ചില വസ്തുതകള്‍
        • മണിക്കൂറില്‍ 22 കിലോമീറ്റര്‍ വേഗതയായിരുന്നു അക്കാലയളവില്‍ ഇലക്ട്രിക് കാറുകള്‍ക്കുണ്ടായിരുന്നത്.
        • ഇലക്ട്രിക് കാറുകളെ കുറിച്ച് നിങ്ങള്‍ക്ക് അറിയാത്ത ചില വസ്തുതകള്‍
          • പോര്‍ഷയുടെ സ്ഥാപകന്‍, ഫെര്‍ഡിനാന്‍ഡ് പോര്‍ഷയാണ് ലോകത്തിലെ ആദ്യ ഹൈബ്രിഡ് കാറിനെ വികസിപ്പിച്ചത്. 'ലോണ്‍-പോര്‍ഷ' എന്നായിരുന്നു മോഡലിന്റെ പേര്. ഇന്ധനത്തിന് ഒപ്പം ബാറ്ററി കരുത്തിലുമാണ് ഈ കാര്‍ പ്രവര്‍ത്തിച്ചിരുന്നത്.
          • ഇലക്ട്രിക് കാറുകളെ കുറിച്ച് നിങ്ങള്‍ക്ക് അറിയാത്ത ചില വസ്തുതകള്‍
            • 1935 ഓടെ, ഇലക്ട്രിക് കാറുകള്‍ വിപണിയില്‍ നിന്നും അപ്രത്യക്ഷമായി തുടങ്ങി. ക്രൂഡ് ഓയിലില്‍ പ്രവര്‍ത്തിക്കുന്ന വേഗമാര്‍ന്ന വാഹനങ്ങളെ അവതരിപ്പിച്ച ഫോര്‍ഡ് മോട്ടോര്‍സാണ് ഇതിന് കാരണം. ടെക്‌സസില്‍ നിന്നും ഉടനടി ലഭ്യമായിരുന്ന ഫോര്‍ഡ് മോട്ടോര്‍സിന്റെ വാഹനങ്ങള്‍ക്ക് വിലയും ഏറെ കുറവായിരുന്നു.
            • ഇലക്ട്രിക് കാറുകളെ കുറിച്ച് നിങ്ങള്‍ക്ക് അറിയാത്ത ചില വസ്തുതകള്‍
              • ബാറ്ററിയില്‍ നിന്നും 80 ശതമാനത്തോളം ഊര്‍ജ്ജമാണ് ഇലക്ട്രിക് കാറുകൾ ഉപയോഗപ്പെടുത്തുക. അതേസമയം, കേവലം 14 ശതമാനം ഊര്‍ജ്ജം മാത്രമാണ് ഇന്ധനങ്ങളില്‍ നിന്നും എഞ്ചിനുകള്‍ നേടുന്നത്.
              • ഇലക്ട്രിക് കാറുകളെ കുറിച്ച് നിങ്ങള്‍ക്ക് അറിയാത്ത ചില വസ്തുതകള്‍
                • NextEV നിര്‍മ്മിക്കുന്ന NIO EP9 മോഡലാണ് നിലവില്‍ ലോകത്തിലെ ഏറ്റവും വേഗതയേറിയ ഇലക്ട്രിക് കാര്‍. മണിക്കൂറില്‍ 312 കിലോമീറ്റര്‍ വേഗതയാണ് NIO EP9 ന്റെ പരമാവധി വേഗത. മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ മോഡലിന് വേണ്ടത് കേവലം 7.1 സെക്കന്‍ഡുമാണ്.
                • ഇലക്ട്രിക് കാറുകളെ കുറിച്ച് നിങ്ങള്‍ക്ക് അറിയാത്ത ചില വസ്തുതകള്‍
                  • ടെസ്‌ല മോഡല്‍ എസ് ആണ് ഏറ്റവും ദീര്‍ഘമേറിയ ദൂരപരിധി കാഴ്ചവെക്കുന്ന ഇലക്ട്രിക് കാര്‍. 539 കിലോമീറ്ററാണ് ടെസ്‌ല മോഡല്‍ എസില്‍ ലഭിക്കുന്ന ദൂരപരിധി.

Most Read Articles

Malayalam
കൂടുതല്‍... #ഓട്ടോ കൗതുകം
English summary
Some Interesting Facts About Electric Cars. Read in Malayalam.
Story first published: Monday, August 14, 2017, 16:44 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X