അറ്റ്‌ലാന്റിക് ഓഷ്യൻ റോഡിന്റെ മനോഹാരിത ആസ്വദിക്കൂ

Written By:

സമുദ്രത്തിന് മുകളിലൂടെ മനോഹരമായ കാഴ്ചകളും കണ്ടുള്ള ഒരു റോഡ് യാത്രയെ കുറിച്ചൊന്നു സങ്കല്പിച്ചു നോക്കൂ. ഈ അതീവ സുന്ദരമായ യാത്രാനുഭവം പകരുന്ന റോഡാണ് നോർവെയിലെ അറ്റ്ലാന്റിക് ഓഷ്യൻ റോഡ്. നോർവെയിലെ ദ്വീപ സമൂഹങ്ങളെ ബന്ധിപ്പിക്കാൻ വേണ്ടിയാണ് യൂറോപ്പ് ഇത്തരത്തിലുളള റോഡ് നിർമ്മിച്ചിട്ടുള്ളത്.

പോയിരിക്കേണ്ട പാതകള്‍ കണ്ടിരിക്കേണ്ട കാഴ്ചകള്‍-വായിക്കൂ

ലിറ്റ്ലോവോയ, സ്റ്റോർലൊവോയ,ലിംഗോൾമെൻ എന്നീ ദ്വീപുകളേയും ക്രിസ്റ്റിയൻസണ്ട്, മോൾഡേ എന്നീ നഗരങ്ങളേയും ബന്ധിപ്പിച്ചു കൊണ്ടാണ് നോർവെയുടെ 64ആം റോഡ് കടന്ന് പോകുന്നത്. ലോകത്തിലെ ഏറ്റവും മനോഹരവും എന്നാൽ അപകടം നിറഞ്ഞതുമായ റോഡുകളിലൊന്നാണ് ഈ അറ്റ്ലാന്റിക്ക് ഓഷ്യൻ റോഡ്.

അതി മനോഹരവും അപകടമേറിയതുമായ റോഡ് യാത്ര അറ്റലാന്റിക്കിലൂടെ

1983ൽ പണിയാരംഭിച്ച ഈ റോഡ് ആറ്‍ വർഷം കൊണ്ടാണ് പൂർത്തിയാക്കിയത്. വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി മാറിയിരിക്കുകയാണ് ഈ ദേശീയപാത.

അതി മനോഹരവും അപകടമേറിയതുമായ റോഡ് യാത്ര അറ്റലാന്റിക്കിലൂടെ

പ്രകൃതി രമണീയമായ കാഴ്ചകളും മഞ്ഞ്മൂടിയ പർവ്വത കാഴ്ചകളും അറ്റലാന്റിക് സമുദ്രത്തിന് മുകളിലൂടെയുള്ള യാത്രാനുഭവവും സഞ്ചാരികളെ ഇങ്ങോട്ടേക്കാകർഷിക്കുന്നു.

അതി മനോഹരവും അപകടമേറിയതുമായ റോഡ് യാത്ര അറ്റലാന്റിക്കിലൂടെ

എന്നാൽ മനോഹരമായ കാഴ്ചകൾക്കപ്പുറം അറ്റ്ലാന്റിക് സമുദ്രം എന്നുള്ള പ്രതിസന്ധി കൂടി തരണം ചെയ്യേണ്ടതായിട്ടുണ്ട്. കടൽ സദാസമയവും ശാന്തമായിരിക്കണമെന്നില്ല. ചിലപ്പോൾ വൻ തിരമാലകൾ റോഡിലേക്ക് ആഞ്ഞടിച്ചേക്കാം.

അതി മനോഹരവും അപകടമേറിയതുമായ റോഡ് യാത്ര അറ്റലാന്റിക്കിലൂടെ

വൻതിരമാലകൾക്കൊപ്പം വാഹനങ്ങളും ഒലിച്ചുപോകാനുള്ള സാധ്യതയുണ്ട്. ചുരക്കത്തിൽ ഇതിലൂടെയുള്ള യാത്ര അത്ര എളുപ്പമല്ലെന്ന് സാരം.

അതി മനോഹരവും അപകടമേറിയതുമായ റോഡ് യാത്ര അറ്റലാന്റിക്കിലൂടെ

യാത്രയിൽ അല്പം സാഹിസകത ഇഷ്ടമുള്ളവർക്ക് ഇതൊരു പ്രശ്നമായിരിക്കില്ല. പൗർണമി രാത്രികളിലെ കാഴ്ചയും യാത്രയും വളരെ മനോഹരമാണെന്നാണ് സന്ദർശകരുടെ അഭിപ്രായം.

അതി മനോഹരവും അപകടമേറിയതുമായ റോഡ് യാത്ര അറ്റലാന്റിക്കിലൂടെ

നിരവധി വളവുകളും തിരിവുകളും താഴ്ചകളും അടങ്ങിയിട്ടുള്ള റോഡാണിത്. മുന്നറിയിപ്പില്ലാതെയുള്ള കാലാവസ്ഥ വ്യതിയാനങ്ങൾ ഒഴിച്ചാൽ യാത്രയ്ക്ക് ഭീതിപകരുന്നതായിട്ട് മറ്റോന്നുമില്ല.

അതി മനോഹരവും അപകടമേറിയതുമായ റോഡ് യാത്ര അറ്റലാന്റിക്കിലൂടെ

കടൽ ശാന്തമായിരിക്കുമ്പോൾ വലിയ തിമിംഗലമടക്കമുള്ള കടൽജീവികളേയും കണ്ടുള്ള യാത്ര വേറിട്ട അനുഭവമാണെന്നാണ് സഞ്ചാരികൾ പറയുന്നത്.

അതി മനോഹരവും അപകടമേറിയതുമായ റോഡ് യാത്ര അറ്റലാന്റിക്കിലൂടെ

റോഡിനൊപ്പമുള്ള നടപ്പാതയില്‍ ഇറങ്ങി കടൽ സൗന്ദര്യമാസ്വദിക്കുന്നവരും ഉണ്ട്. നനഞ്ഞറോഡുകൾ ഒരു റോളർ കോസ്റ്റർ റൈഡിനെ അനുസ്മരിപ്പിക്കുമെന്നാണ് സന്ദർശകരുടെ അഭിപ്രായം.

അതി മനോഹരവും അപകടമേറിയതുമായ റോഡ് യാത്ര അറ്റലാന്റിക്കിലൂടെ

ഇന്ത്യയിലെ 9 റോഡ് അത്ഭുതങ്ങള്‍

 

English summary
Atlantic Ocean Road

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark

We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Drivespark sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Drivespark website. However, you can change your cookie settings at any time. Learn more