സാഗരങ്ങൾ കീഴടക്കാൻ പായകപ്പലുമായി പെൺപടകൾ

Written By:

ഐഎൻഎസ്‌വി മാദേയി വീണ്ടുമൊരു കടൽ യാത്രയ്ക്ക് ഒരുങ്ങുകയായി. ഇന്ത്യൻ നേവിയുടെ സെയിൽ ട്രെയിനിംഗ് ബോട്ടാണ് ഐഎൻഎസ്‌വി മാദേയി എന്ന ഈ പായ്‌കപ്പൽ. ഇത്തവണ ഇന്ത്യൻ നേവിയിലെ ആറ് വനിതാ നാവുകരുമായിട്ടാണ് ലോകം ചുറ്റാനിറങ്ങുന്നത്. ആർത്തിരമ്പുന്ന തിരമാലകളെ വകവെയ്ക്കാതെ ഒരു കടൽ യാത്രയ്ക്ക് ഒരുങ്ങുന്നത് മാദേയ് ഇതാദ്യമായല്ല. ഇതിനു മുൻപ് രണ്ട് തവണയായി ഏഴുകടലുകളും താണ്ടി വൻതുറമുഖങ്ങളെല്ലാം കണ്ടുവന്നിട്ടുള്ള അനുഭവ സമ്പത്തുണ്ട് മാദേയിക്ക്.

ഐഎൻഎസ് വിശാഖപട്ടണം ഭീമൻ യുദ്ധകപ്പലിന്റെ നിങ്ങളറിയാത്ത ചില കാര്യങ്ങൾ

ദിലീപ് ദോണ്ടയും അഭിലാഷ് ടോമിയുമാണ് ഈ പായ്‌കപ്പലിൽ ലോകംചുറ്റിയിട്ടുള്ളത്. ഇത്തവണ വർത്ഥിക ജോഷി, സ്വാതി, പ്രതിഭ ജാംവാൽ, വിജയ ദേവി, പായൽ ഗുപ്ത, ഐശ്വര്യ എന്നീ വനിതാസംഘങ്ങളെയും കൊണ്ടാണ് മാദേയി യാത്ര തിരിക്കുന്നത്. പായ‌കപ്പിലിൽ ലോകം ചുറ്റുകയെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ പോകുന്നതിന്റെ ആഹ്ലാദത്തിലാണ് ഈ ആറംഗ സംഘം. കൂടുതൽ വാർത്തകൾക്ക് താളുകളിലേക്ക് നീങ്ങൂ.

സാഗരങ്ങൾ കീഴടക്കാൻ പായകപ്പലുമായി ആറ് പെൺപടകൾ

കമാൻഡർ ദിലീപ് ദോണ്ടയാണ് ഈ പായ‌ക്കപ്പലിൽ തനിച്ച് ലോകം ചുറ്റിയ ആദ്യ ഇന്ത്യക്കാരൻ.

സാഗരങ്ങൾ കീഴടക്കാൻ പായകപ്പലുമായി ആറ് പെൺപടകൾ

അതിനുശേഷം കേരളത്തിന് അഭിമാനമായി അഭിലാഷ് ടോമിയെന്ന മലയാളിയും മാദേയിൽ ലോകംചുറ്റാനിറങ്ങി.

സാഗരങ്ങൾ കീഴടക്കാൻ പായകപ്പലുമായി ആറ് പെൺപടകൾ

വർഷാവസാനം അല്ലെങ്കിൽ അടുത്ത വർഷമാദ്യമായിരിക്കും ഈ വനിതാനാവിക സംഘം യാത്ര പുറപ്പെടുന്നത്. പര്യടനത്തിന് മുൻപെയുള്ള പരീശീലനത്തിന്റെ ഭാഗമായി ഇവരിപ്പോൾ കൊച്ചിയിലാണുള്ളത്.

സാഗരങ്ങൾ കീഴടക്കാൻ പായകപ്പലുമായി ആറ് പെൺപടകൾ

പല കടലുകൾ കടന്നാണിവരുടെ സാഹസിക യാത്ര. ബംഗാൾ ഉൾക്കടലും അറബിക്കടലും കടന്ന് അറ്റ്‌ലാന്റിക്കിലും പസഫിക്കിലും ചെങ്കടലിലുമൊക്കെ യാത്ര തുടരുന്നതായിരിക്കും.

സാഗരങ്ങൾ കീഴടക്കാൻ പായകപ്പലുമായി ആറ് പെൺപടകൾ

കടലിലെ കാലാവസ്ഥ പ്രവചനാതീതമായിരിക്കും. ചിലപ്പോൾ തികഞ്ഞ ശാന്തതയും അപകടം പതിഞ്ഞിരിക്കുന്നതുമായ വഴികളും ഉണ്ടാകാം. എല്ലാ വെല്ലുവിളികളും സ്വീകരിച്ചുകൊണ്ടാണിവരുടെ യാത്ര.

സാഗരങ്ങൾ കീഴടക്കാൻ പായകപ്പലുമായി ആറ് പെൺപടകൾ

ഒരു വർഷത്തോളമായി ഇവർ മാദേയിക്കൊപ്പമുള്ള പരിശീലനത്തിലാണ്. കൊച്ചിയിലെ പരീശീലനത്തിന് ശേഷം ഗോവയിലേക്ക് തിരിക്കും പിന്നീട് അവിടെനിന്ന് മുംബൈയിലേക്കാകും യാത്ര.

സാഗരങ്ങൾ കീഴടക്കാൻ പായകപ്പലുമായി ആറ് പെൺപടകൾ

വിവധ ഭാഗങ്ങളിലായി പരിശീലനം നടത്തുന്ന ഈ സംഘം ഈ വർഷമവസാനം അല്ലങ്കിൽ അടുത്ത വർഷമാദ്യത്തോടുകൂടി സാഹസികയാത്ര തുടങ്ങാൻ പൂർണ സജ്ജരായിരിക്കും.

സാഗരങ്ങൾ കീഴടക്കാൻ പായകപ്പലുമായി ആറ് പെൺപടകൾ

23 ടൺ ഭാരമാണ് ഐഎൻഎസ്‌വി മാദേയിക്കുള്ളത്. ഗോവയിലുള്ള അക്വാറിസ് ഫൈബർ ഗ്ലാസ് എന്ന കമ്പനിയാണ് മാദേയിയുടെ നിർമാണത്തിന് പിന്നിൽ. നിർമാണത്തിന് ശേഷം 2009ൽ ഇന്ത്യൻ നാവിക സേനയുടെ ഭാഗമായി.

സാഗരങ്ങൾ കീഴടക്കാൻ പായകപ്പലുമായി ആറ് പെൺപടകൾ

സാറ്റ്‌ലൈറ്റ് കമ്മ്യൂണിക്കേഷൻ സിസ്റ്റവും ഇലക്ട്രോണിക് നാവിഗേഷൻ സിസ്റ്റവും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

സാഗരങ്ങൾ കീഴടക്കാൻ പായകപ്പലുമായി ആറ് പെൺപടകൾ

12,000ലിറ്റർ കുടിവെള്ളം ശേഖരിക്കാനുള്ള കഴിവുണ്ട് ഈ പായ് കപ്പലിന്. കടൽജലം ഓസ്മോസിസ് പ്ലാന്റ് വഴി ശുദ്ധീകരിച്ചാണ് കുടിക്കാൻ യോഗ്യമാക്കുന്നത്.

സാഗരങ്ങൾ കീഴടക്കാൻ പായകപ്പലുമായി ആറ് പെൺപടകൾ

മാദേയി ന‍ദിയുടെ പേരിൽ നിന്ന് പ്രചോദനമേറ്റാണ് ഈ പായ്‌കപ്പലിന് ഐഎൻഎസ്‌വി മാദേയ് എന്ന് നാമകരണം ചെയ്തത്.

സാഗരങ്ങൾ കീഴടക്കാൻ പായകപ്പലുമായി ആറ് പെൺപടകൾ

8500 കാറുകളുമായി ഈ കപ്പലെത്തിയാൽ 42 കിമി ട്രാഫിക് ജാം

അഴിമതി ഒരു കരയെ ശവപ്പറമ്പാക്കിയ കഥ

കൂടുതല്‍... #കപ്പൽ #ship
English summary
INSV Mhadei Is Crewed By Women Only; But Did You Know These Facts?

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark