ലോകത്തെ വിസ്മയിപ്പിക്കുന്ന പനാമ കനാൽ റെയിൽ റൂട്ട്!!!

Written By:

പനാമ കനാലിന് സമാന്തരമായി അറ്റ്ലാന്റിക് സമുദ്രത്തേയും പസഫിക് സമുദ്രത്തേയും ബന്ധിപ്പിച്ച് പണിതിട്ടുള്ള റെയിൽ പാതയാണ് പനാമ കനാൽ റെയിൽവെ. പനാമ കനാൽ റെയിൽവെ കമ്പനിയുടെ കീഴിൽ പ്രവർത്തിക്കുന്ന 76.6 കിലോമീറ്റർ ദൈർഘ്യമുള്ള റെയിൽപാതയാണിത്.

ചരക്കുനീക്കത്തിനും പാസഞ്ചർ സർവീസിനുമായി ഇന്നും വൻതോതിൽ ഈ പാത ഉപയോഗിച്ചുവരുന്നുണ്ട്. കാലിഫോർണിയയിലേക്കുള്ള ഗതാഗതത്തിലുണ്ടായ വർധനവായിരുന്നു ഇത്തരത്തിലുള്ളൊരു പാത നിർമാണത്തിലേക്ക് വഴിതെളിയിച്ചത്.

To Follow DriveSpark On Facebook, Click The Like Button
ലോകത്തെ വിസ്മയിപ്പിക്കുന്ന പനാമ കനാൽ റെയിൽ റൂട്ട്!!!

1850 ൽ പാതയുടെ നിർമാണമാരംഭിക്കുകയും അഞ്ചാം വർഷം നിർമാണം പൂർത്തിയാക്കി ആദ്യത്തെ മുഴു നീള ട്രെയിൻ സർവീസ് ആരംഭിക്കുകയും ചെയ്തു.

ലോകത്തെ വിസ്മയിപ്പിക്കുന്ന പനാമ കനാൽ റെയിൽ റൂട്ട്!!!

തെക്ക്-വടക്കായി സ്ഥിതിചെയ്യുന്ന അമേരിക്കൻ ഉപഭൂഖങ്ങളെ ബന്ധിപ്പിക്കുന്ന ഈ റെയിൽ പാത ഇന്റർ-ഓഷ്യാനിക് റെയിൽറോഡ് എന്നപേരിലായിരുന്നു ആദ്യം അറിയപ്പെട്ടിരുന്നത്.

ലോകത്തെ വിസ്മയിപ്പിക്കുന്ന പനാമ കനാൽ റെയിൽ റൂട്ട്!!!

ഏതാണ്ട് 8 മില്ല്യൺ ഡോളർ ചിലവിട്ടായിരുന്നു ഈ റെയിൽപാതയുടെ നിർമാണം നടത്തിയിരിക്കുന്നത്.

ലോകത്തെ വിസ്മയിപ്പിക്കുന്ന പനാമ കനാൽ റെയിൽ റൂട്ട്!!!

അമേരിക്കയിലെ ഒരു സ്വകാര്യ കമ്പനിയായിരുന്നു പാതയ്ക്കായുള്ള ഫണ്ട് രൂപീകരിച്ചതും നിർമാണം നടത്തിയതും.

ലോകത്തെ വിസ്മയിപ്പിക്കുന്ന പനാമ കനാൽ റെയിൽ റൂട്ട്!!!

പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യഘട്ടത്തിൽ പനാമ കനാൽ വഴിയുള്ള യാത്ര വളരെ ദുഹസമായിരുന്നു. അമേരിക്ക കാലിഫോർണിയ പിടിച്ചടിക്കതോടെ കനാൽ വഴിയുള്ള ഗതാഗതം വർധിപ്പിക്കേണ്ടതായി വന്നു.

ലോകത്തെ വിസ്മയിപ്പിക്കുന്ന പനാമ കനാൽ റെയിൽ റൂട്ട്!!!

1979ൽ അമേരിക്കൻ ഗവൺമെന്റ് പാതയുടെ നിയന്ത്രണം പനാമ ഗവൺമെന്റിന് ഏൽപ്പിക്കുകയും 1998ൽ പനാമ ഗവൺമെന്റ് തിരിച്ച് ആ അധികാരം സ്വകാര്യ കമ്പനിയായ പനാമ കനാൽ റെയിൽവെ കമ്പനിക്ക് ചുമതലപ്പെടുത്തുകയുമായിരുന്നു.

ലോകത്തെ വിസ്മയിപ്പിക്കുന്ന പനാമ കനാൽ റെയിൽ റൂട്ട്!!!

എന്നാൽ 1914ലായിരുന്നു പനാമ കനാലിന്റെ നിർമാണവും ആരംഭിച്ചിരുന്നത്. റെയിൽവെ പാതയ്ക്ക് സമാന്തരമായിട്ടായിരുന്നു കനാലിന്റെ നിർമാണം.

ലോകത്തെ വിസ്മയിപ്പിക്കുന്ന പനാമ കനാൽ റെയിൽ റൂട്ട്!!!

കനാൽ നിർമാണസമയത്ത് റെയിൽപാതയുടെ ചില ഭാഗങ്ങൾ കനാലിനോട് ചേർക്കേണ്ടതായി വന്നപ്പോൾ 1912ലായിരുന്നു റെയിൽ പാതയുടെ പുനർനിർമാണം നടത്തിയത്.

ലോകത്തെ വിസ്മയിപ്പിക്കുന്ന പനാമ കനാൽ റെയിൽ റൂട്ട്!!!

പനാമ കനാൽ റെയിൽ പാത നിർമിച്ചപ്പോൾ റെയിൽ പാളങ്ങൾ തമ്മിലുള്ള അകലം അഞ്ച് അടിയായിരുന്നു. പിന്നീട് 2000ത്തിൽ പുതുക്കി പണിതപ്പോൾ പാളങ്ങളുടെ അകലം നാല് അടി എട്ടര ഇഞ്ചാക്കി മാറ്റി.

ലോകത്തെ വിസ്മയിപ്പിക്കുന്ന പനാമ കനാൽ റെയിൽ റൂട്ട്!!!

പാതയുടെ നിർമാണവേളയിൽ അയ്യായിരം മുതൽ പത്തായിരത്തോളം വരുന്ന തൊഴിലാളികൾ മരണപ്പെട്ടതായാണ് സൂചന. അമേരിക്ക, യൂറോപ്പ്, കോളംബിയ, ചൈന എന്നിവടങ്ങളിൽ നിന്നുമുള്ള തൊഴിലാളികളായിരുന്നു കോളറ, മലേറിയ, മഞ്ഞപ്പനി എന്നിവയെ തുടർന്ന് മരണപ്പെട്ടത്.

ലോകത്തെ വിസ്മയിപ്പിക്കുന്ന പനാമ കനാൽ റെയിൽ റൂട്ട്!!!

എന്നാൽ വ്യക്തമായ മേൽവിലാസമില്ലാത്തവരായതിനാൽ മരണപ്പെട്ടവരെ കുറിച്ചുള്ള വിവരങ്ങളൊന്നും ശേഖരിക്കാൻ നിർമാണ കമ്പനിക്ക് സാധിച്ചില്ല.

ലോകത്തെ വിസ്മയിപ്പിക്കുന്ന പനാമ കനാൽ റെയിൽ റൂട്ട്!!!

ഇതുവരെയായി രണ്ട് യാത്രാട്രെയിനുകളാണ് ഈ പാത വഴി സർവീസ് നടത്തുന്നതായിട്ടുള്ളത്. തിങ്കൾ മുതൽ വെള്ളി വരെ ദിവസങ്ങളിൽ രാവിലേയും വൈകിട്ടുമായാണ് ഇതുവഴിയുള്ള ട്രെയിൻ സർവീസ്.

ലോകത്തെ വിസ്മയിപ്പിക്കുന്ന പനാമ കനാൽ റെയിൽ റൂട്ട്!!!

പനാമ കനാലിന് സമാന്തരമായി കൊടും വനത്തിലൂടെയാണ് ഈ പാത കടന്നു പോകുന്നത്. വന്യജീവികളേയും മറ്റ് പ്രക‍ൃതി രമണീയമായ കാഴ്ചകൾ ആസ്വദിക്കാനും വിനോദ സഞ്ചാരികളും ഈ ട്രെയിൻ സർവീസിന്റെ ഭാഗമാണ്.

കൂടുതല്‍... #റെയിൽവെ #railway
English summary
Panama Canal Railway
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark