പാകിസ്ഥാന് അന്തർവാഹിനിയെങ്കിൽ അതെ നാണയത്തിൽ തിരിച്ചടിച്ച് ഇന്ത്യ!!

Written By:

ഇന്ത്യൻ വ്യേമസേനയ്ക്ക് കരുത്തു പകരാൻ ഫ്രാൻസിൽ നിന്നും 36 റാഫേൽ യുദ്ധവിമാനങ്ങൾ വാങ്ങാൻ ഇരു രാജ്യങ്ങളും കരാറിൽ ഒപ്പിട്ടു. ഫ്രാൻസ് പ്രതിരോധ മന്ത്രി ജീൻ യെവ്സ് ലെ ഡ്രിയാനും ഇന്ത്യൻ പ്രതിരോധ മന്ത്രി മനോഹർ പരീക്കറുമാണ് കരാറിൽ ഒപ്പു വച്ചത്.

59,000 കോടി രൂപയുടെ കരാറിലാണ് ഇരു രാജ്യങ്ങളും ധാരണയായിരിക്കുന്നത്. കഴിഞ്ഞ വർഷം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ഫ്രാൻസ് സന്ദർശനവേളയിലായിരുന്നു പുതിയ റേഫേൽ ജെറ്റുകൾ വാങ്ങുന്ന കാര്യം സ്ഥിരീകരിച്ചത്. കരാർ ഒപ്പിടുന്ന ദിവസം തൊട്ട് 36 മാസത്തിനും 66മാസത്തിനുമിടയിലായിരിക്കും വിമാനങ്ങൾ ഇന്ത്യയ്ക്ക് കൈമാറുക.

പാകിസ്ഥാന് അതിസമ്മർദ്ദമേകി ഇന്ത്യ വ്യോമയാന കരുത്താർജ്ജിക്കുന്നു!!

20 വർഷത്തിനിടയിൽ നടക്കുന്ന ഏറ്റവും വലിയ പ്രതിരോധ ഇടപാണ് പൂർണ സജ്ജമായിട്ടുള്ള ഈ 36 റാഫേൽ വിമാനങ്ങൾ.

പാകിസ്ഥാന് അതിസമ്മർദ്ദമേകി ഇന്ത്യ വ്യോമയാന കരുത്താർജ്ജിക്കുന്നു!!

ഇന്ത്യയുടെ വ്യോമാതിര്‍ത്തികള്‍ സംഘര്‍ഷ ഭരിതമാണിപ്പോൾ ഈ സാഹചര്യത്തില്‍ അയല്‍രാജ്യങ്ങള്‍ക്കു മേല്‍ സമ്മര്‍ദ്ദം സൃഷ്ടിക്കാനാണ് ഇന്ത്യയുടെ ഈ പുതിയ നീക്കം.

പാകിസ്ഥാന് അതിസമ്മർദ്ദമേകി ഇന്ത്യ വ്യോമയാന കരുത്താർജ്ജിക്കുന്നു!!

ചൈന, പാക് അതിര്‍ത്തികളിലായിരിക്കും റാഫേല്‍ വിമാനങ്ങളുടെ സേവനം അത്യാവശ്യമായി വരിക. ആകാശയുദ്ധത്തിൽ ശത്രുരാജ്യങ്ങളുടെ മേൽ അതിതീവ്രമായ പ്രഹരമേൽപ്പിക്കാൻ കഴിവുള്ള ലോകോത്തര മിറ്റിയോർ, സ്കാൽപ് മിസൈലുകളായിരിക്കും റേഫേലിലുണ്ടാവുക.

പാകിസ്ഥാന് അതിസമ്മർദ്ദമേകി ഇന്ത്യ വ്യോമയാന കരുത്താർജ്ജിക്കുന്നു!!

ഇന്ത്യൻ വ്യോമാതിർത്തിയിൽ നിന്നുകൊണ്ട് പാക് യുദ്ധവിമാനങ്ങളേയും മിസൈലുകളേയും തകർക്കാൻ തക്ക ശേഷിയുള്ളതാണ് റാഫേലിന്റെ150 കിലോമീറ്റർ പരിധിയുള്ള ബിയോണ്ട് വിഷ്വൽ റേഞ്ച് മിറ്റിയോർ മിസൈലുകൾ.

പാകിസ്ഥാന് അതിസമ്മർദ്ദമേകി ഇന്ത്യ വ്യോമയാന കരുത്താർജ്ജിക്കുന്നു!!

ആകാശത്തു നിന്നുതന്നെ 300 കിലോമീറ്റർ അകലെ ഭൂമിയിലെ ലക്ഷ്യങ്ങൾ ഭേദിക്കാൻ കഴിവുള്ളതാണ് സ്കാൽപ് മിസൈലുകൾ. ഇവയോക്കെ ഇന്ത്യൻ ആയുധശേഖരത്തിലെ കുറവ് പരിഹരിക്കുന്ന യുദ്ധോപകരണങ്ങളാണ്.

പാകിസ്ഥാന് അതിസമ്മർദ്ദമേകി ഇന്ത്യ വ്യോമയാന കരുത്താർജ്ജിക്കുന്നു!!

ഫ്രാൻസിലെ ഡസു ഏവിയേഷനാണ് അത്യാധുനിക സൗകര്യങ്ങളുള്ള ഇരട്ട എൻജിനുകളോടു കൂടിയ ഈ വിവിധോദ്ദേശ വിമാനങ്ങളുടെ നിർമാതാക്കൾ.

പാകിസ്ഥാന് അതിസമ്മർദ്ദമേകി ഇന്ത്യ വ്യോമയാന കരുത്താർജ്ജിക്കുന്നു!!

ദൃശ്യ പരിധിക്കപ്പുറം ഉപയോഗിക്കാവുന്ന മീറ്റിയോര്‍ മിസൈല്‍, ഇസ്രായേലിന്റെ ഡിസ്‌പ്ലേ സംവിധാനത്തോടെയുള്ള ഹെല്‍മെറ്റ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും റാഫേലിലുണ്ട്.

പാകിസ്ഥാന് അതിസമ്മർദ്ദമേകി ഇന്ത്യ വ്യോമയാന കരുത്താർജ്ജിക്കുന്നു!!

കൂടാതെ റാഫേൽ വിമാനങ്ങൾക്ക് ലക്ഷ്യസ്ഥാനങ്ങളുടെ ത്രിമാന തത്സമയ മാപ്പുകള്‍ നിര്‍മിക്കാന്‍ ശേഷിയുണ്ട്.

പാകിസ്ഥാന് അതിസമ്മർദ്ദമേകി ഇന്ത്യ വ്യോമയാന കരുത്താർജ്ജിക്കുന്നു!!

മാരക പ്രഹരശേഷിയുള്ള യുദ്ധവിമാനത്തിന് ശത്രുവിന്റെ കണ്ണിൽപ്പെടാതെ ഇന്ത്യൻ അതിർത്തിയിൽ നിന്നു തന്നെ 150 കിലോമീറ്റർ അകലെ ശത്രുസ്ഥാനത്തെ ലക്ഷ്യംവെയ്ക്കാനാകും.

പാകിസ്ഥാന് അതിസമ്മർദ്ദമേകി ഇന്ത്യ വ്യോമയാന കരുത്താർജ്ജിക്കുന്നു!!

24,500 കിലോഗ്രാം പരമാവധി വാഹകശേഷിയുള്ള റേഫേൽ യുദ്ധവിമാനങ്ങൾക്ക് 1.8 മാക് ആണ് പരമാവധി വേഗത.

പാകിസ്ഥാന് അതിസമ്മർദ്ദമേകി ഇന്ത്യ വ്യോമയാന കരുത്താർജ്ജിക്കുന്നു!!

10.90 മീറ്റര്‍ വിങ് സ്പാനുള്ള റാഫേലിന് 15.30 മീറ്റര്‍ നീളവും 5.30 മീറ്റര്‍ ഉയരവുമാണുള്ളത്.

പാകിസ്ഥാന് അതിസമ്മർദ്ദമേകി ഇന്ത്യ വ്യോമയാന കരുത്താർജ്ജിക്കുന്നു!!

കടുത്ത പ്രഹരശേഷിയുള്ള റാഫേൽ വിമാനങ്ങൾ എത്തുന്നതോടുകൂടി ഇന്ത്യയുടെ വ്യോമയാന കരുത്ത് വർധിപ്പിക്കാം എന്ന പ്രതീക്ഷയാണ് ഇന്ത്യയ്ക്കുള്ളത്.

പാകിസ്ഥാന് അതിസമ്മർദ്ദമേകി ഇന്ത്യ വ്യോമയാന കരുത്താർജ്ജിക്കുന്നു!!

ഇന്ത്യയ്ക്ക് 42 സ്ക്വാഡ്രോണുകളാണ് ആവശ്യമായിട്ടുള്ളത് നിലവിൽ 32 സ്ക്വോഡ്രോണുകളാണ് ഇന്ത്യയ്ക്കുള്ളത്. പഴക്കം ചെന്ന റഷ്യൻ മിഗ്-21 വിമാനങ്ങൾ ഉപേക്ഷിക്കുന്നതോടെ റാഫേൽ വിമാനങ്ങൾ സേനയുടെ ഭാഗമായിതീരും.

പാകിസ്ഥാന് അതിസമ്മർദ്ദമേകി ഇന്ത്യ വ്യോമയാന കരുത്താർജ്ജിക്കുന്നു!!

മിഗ് വിമാനങ്ങള്‍ ഡീ കമ്മിഷന്‍ ചെയ്യുന്നതോടെ റാഫേലുകളും യു.എസ് നിര്‍മിത എഫ് 16 ഉം തദ്ദേശീയമായി വികസിപ്പിച്ച തേജസുമായിരിക്കും ഇന്ത്യൻ വ്യോമസേനയുടെ കരുത്ത്.

കൂടുതല്‍... #വിമാനം #aircraft
English summary
Rafale Deal For 36 Fighter Jets Finally Sealed After Long Wait: 10 Facts
Please Wait while comments are loading...

Latest Photos