'ദി ബീസ്‌റ്റ്'; ട്രംപിന്റെ ഔദ്യോഗിക കാറിന്റെ സവിശേഷതകൾ

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഔദ്യോഗിക യാത്രകളിലെല്ലാം കണ്ടിരിക്കുന്ന വാഹനമാണ് ദി ബീസ്റ്റ് എന്ന കാര്‍. ഫെബ്രുവരി 24 -ന് ഇന്ത്യ സന്ദര്‍ശനത്തിനായി എത്തിയപ്പോഴും അദ്ദേഹത്തിന്റെ പ്രസിഡന്‍ഷ്യല്‍ ലിമോസിന്‍ രാജ്യത്ത് എത്തിച്ചതും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.

'ദി ബീസ്‌റ്റ്'; ഡൊണാൾഡ് ട്രംപിന്റെ ഔദ്യോഗിക കാറിന്റെ സവിശേഷതകൾ

പുതിയ പ്രസിഡൻഷ്യൽ ആർമേർഡ് ലിമോ 2018 -ലാണ് സീക്രട്ട് സർവീസ് വാഹന വ്യൂഹത്തിൽ ഉൾപ്പെടുത്തിയത്. ഇത് ഒരു പുതിയ കാഡിലാക്ക് അധിഷ്ഠിത മോഡലാണ്.

'ദി ബീസ്‌റ്റ്'; ഡൊണാൾഡ് ട്രംപിന്റെ ഔദ്യോഗിക കാറിന്റെ സവിശേഷതകൾ

രാഷ്ട്രത്തലവനെ കയറ്റുന്നതിനുള്ള ഏറ്റവും നൂതനമായ വാഹനമായി കണക്കാക്കപ്പെടുന്ന പ്രസിഡൻഷ്യൽ ലിമോസിൻ വളരെക്കാലം കൊണ്ട് തയ്യാറാക്കിയതാണ്.

'ദി ബീസ്‌റ്റ്'; ഡൊണാൾഡ് ട്രംപിന്റെ ഔദ്യോഗിക കാറിന്റെ സവിശേഷതകൾ

2009 മുതൽ ഡ്യൂട്ടിയിലുണ്ടായിരുന്ന മുൻ ബീസ്റ്റിനെ പുതിയ മോഡൽ മാറ്റിസ്ഥാപിച്ചു. കാഡിലാക് സ്റ്റൈലിംഗുള്ള സവിശേഷമായ വാഹനത്തിന് ഇഷ്ടാനുസൃതമായി നിർമ്മിച്ച മീഡിയം ഡ്യൂട്ടി ട്രക്ക് ഫ്രെയിം ഡിസൈനാണ്.

'ദി ബീസ്‌റ്റ്'; ഡൊണാൾഡ് ട്രംപിന്റെ ഔദ്യോഗിക കാറിന്റെ സവിശേഷതകൾ

മാത്രമല്ല ലോകത്തിലെ ഇത്തരത്തിലുള്ള ഏക വാഹനം മാത്രമാണിത്. പ്രസിഡൻഷ്യൽ കാഡിലാക്ക് ‘ദി ബീസ്റ്റ് 2.0' -യുടെ കൂടുതൽ വസ്തുതകൾ ഇതാ:

'ദി ബീസ്‌റ്റ്'; ഡൊണാൾഡ് ട്രംപിന്റെ ഔദ്യോഗിക കാറിന്റെ സവിശേഷതകൾ

1) ഒരു ബാക്കപ്പ് അല്ലെങ്കിൽ ഡമ്മിയായി നൽകുന്നതിന് GM സീക്രട്ട് സർവ്വീസിനായി രണ്ടിൽ കൂടുതൽ ബീസ്റ്റ് 2.0 കൈമാറാറുണ്ട്. ഇത്തരത്തിലുള്ള രണ്ട് വാഹനങ്ങൾ ഒരു സാധാരണ പ്രസിഡൻഷ്യൽ വാഹന വ്യൂഹത്തിൽ കാണാൻ കഴിയും.

'ദി ബീസ്‌റ്റ്'; ഡൊണാൾഡ് ട്രംപിന്റെ ഔദ്യോഗിക കാറിന്റെ സവിശേഷതകൾ

2) പുതിയ കാഡിലാക് ലിമോയ്ക്ക് കാഡിലാക് എസ്കല കൺസെപ്റ്റ് കാറിന് എന്നപോലെ സാധാരണ ഡിസൈൻ ശൈലിയുള്ള ഒരു ഗ്രില്ലാണ് കാണപ്പെടുന്നത്. ഇതു മാത്രമാണ് മറ്റ് വാഹനങ്ങളുടെ രൂപകൽപ്പനയുമായി ബീസ്റ്റിനുള്ള ഒരേയൊരു സാമ്യം.

'ദി ബീസ്‌റ്റ്'; ഡൊണാൾഡ് ട്രംപിന്റെ ഔദ്യോഗിക കാറിന്റെ സവിശേഷതകൾ

3) ലിമോയ്ക്ക് യാത്ര ചെയ്യാൻ സ്വന്തമായി ഒരു വിമാനമുണ്ട്. C-17 ഗ്ലോബ് മാസ്റ്റർ കാർഗോ വിമാനം, പ്രസിഡന്റ് പോകുന്നിടത്തെല്ലാം അദ്ദേഹത്തെ പിന്തുടരുന്നു.

'ദി ബീസ്‌റ്റ്'; ഡൊണാൾഡ് ട്രംപിന്റെ ഔദ്യോഗിക കാറിന്റെ സവിശേഷതകൾ

4) എല്ലാ ലിമോകളും സമാനമായി നിർമ്മിച്ചതും കനത്ത ആർമ്മറുള്ളതുമാണ്, 5.0 ഇഞ്ച് കട്ടിയുള്ള ഗ്ലാസ്, 8.0 ഇഞ്ച് കട്ടിയുള്ള ഡോറുകൾ (വാണിജ്യ വിമാന വാതിലിനേക്കാൾ ഭാരം). ടൈറ്റാനിയം, സെറാമിക്സ്, ബോംബ് പ്രൂഫ് പ്ലേറ്റ് എന്നിവ ഉപയോഗിച്ചാണ് വാഹനത്തിന്റെ അടിവശം നിർമ്മിച്ചിരിക്കുന്നത്.

'ദി ബീസ്‌റ്റ്'; ഡൊണാൾഡ് ട്രംപിന്റെ ഔദ്യോഗിക കാറിന്റെ സവിശേഷതകൾ

5) സേവനത്തിൽ നിന്ന് പിൻവാങ്ങുന്ന ബീസ്റ്റിന്റെ ഭാരം 14,000 മുതൽ 20,000 പൗണ്ട് വരെ ആണെന്നത് കണക്കാക്കുമ്പോൾ, പുതിയ തലമുറയ്ക്ക് ഭാരം കുറവാണെന്ന് പറയപ്പെടുന്നു.

'ദി ബീസ്‌റ്റ്'; ഡൊണാൾഡ് ട്രംപിന്റെ ഔദ്യോഗിക കാറിന്റെ സവിശേഷതകൾ

6) സാറ്റലൈറ്റ് ഫോൺ, ന്യൂക്ലിയർ കോഡുകൾ എന്നിവയ്ക്കൊപ്പം ഫ്ലാറ്റ് ടയറുകളിൽ ഓടുക, നൈറ്റ്-വിഷൻ ഗിയർ, സ്വന്തമായി ഓക്സിജൻ വിതരണം എന്നിവ പോലുള്ള സുരക്ഷാ സംവിധാനങ്ങൾ ഇതിൽ സജ്ജീകരിച്ചിരിക്കുന്നു. മുൻ ബമ്പറിൽ നിന്ന് ഗ്യാസ് കാനിസ്റ്ററുകൾ വെടിവയ്ക്കാനും വാഹനത്തിന് കഴിയും.

'ദി ബീസ്‌റ്റ്'; ഡൊണാൾഡ് ട്രംപിന്റെ ഔദ്യോഗിക കാറിന്റെ സവിശേഷതകൾ

7) ഭാരം, വലുപ്പം എന്നിവ കാരണം 5.0 ലിറ്റർ ഡീസൽ എഞ്ചിനാണ് ലിമോയ്ക്ക് കരുത്തേകുന്നത്. കൂടാതെ അഗ്നിബാധ ഉണ്ടായാൽ ഡീസൽ വലിയതോതിൽ ആളികത്തില്ല. പഴയ ബീസ്റ്റിന് 3.0 കിലോമീറ്റർ മൈലേജ് ഉണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

'ദി ബീസ്‌റ്റ്'; ഡൊണാൾഡ് ട്രംപിന്റെ ഔദ്യോഗിക കാറിന്റെ സവിശേഷതകൾ

8) സീക്രട്ട് സർവ്വീസിന് ലിമോയ്‌ക്കായി ഒരു കോഡ് ഉണ്ട്, അത് ‘ദി ബീസ്റ്റ്' എന്നല്ല. വാഹനത്തിനെ ആന്തരികമായി ‘സ്റ്റേജ്‌കോച്ച്' എന്നാണ് വിളിക്കുന്നത്.

'ദി ബീസ്‌റ്റ്'; ഡൊണാൾഡ് ട്രംപിന്റെ ഔദ്യോഗിക കാറിന്റെ സവിശേഷതകൾ

9) സാധാരണയായി ആയുധങ്ങൾ സീക്രട്ട് സർവീസ് വിശദീകരിക്കുന്നില്ല, പക്ഷേ ഡ്രൈവർക്ക് ഒരു ഷോട്ട്ഗൺ ഉണ്ട്. ബൂട്ടിലുള്ളത് എന്താണെന്ന് ഞങ്ങൾക്ക് ഊഹിക്കാൻ പോലും കഴിയില്ല!

'ദി ബീസ്‌റ്റ്'; ഡൊണാൾഡ് ട്രംപിന്റെ ഔദ്യോഗിക കാറിന്റെ സവിശേഷതകൾ

10) അവസാനമായി, വാഹനം പ്രസിഡന്റിന്റെ അതേ ഗ്രൂപ്പിലുള്ള രക്ത സ്റ്റോർ ചെയ്തിരിക്കും. ഒരു ഡിഫിബ്രില്ലേറ്ററും മറ്റ് അത്യാവശ്യ മെഡിക്കൽ ഉപകരണങ്ങളും ഇതിനുള്ളിൽ ഉണ്ടാവും.

'ദി ബീസ്‌റ്റ്'; ഡൊണാൾഡ് ട്രംപിന്റെ ഔദ്യോഗിക കാറിന്റെ സവിശേഷതകൾ

ഇവയെല്ലാം വാഹനത്തെക്കുറിച്ച് പൊതുവായി അറിയാവുന്ന വിവരങ്ങൾ മാത്രമാണ്. ഈ മാസ്റ്റർപീസിനുള്ളിൽ മറ്റെന്താണ് ഉള്ളതെന്ന് ദൈവത്തിനും, സീക്രട്ട് സർവ്വീസിനും ഒരുപിടി GM എഞ്ചിനീയർമാർക്കും മാത്രമേ അറിയൂ.

Most Read Articles

Malayalam
English summary
Interesting facts about US President Donald Trump's The Beast 2.0 official car. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X