ഷാരൂഖിന്റെ ബുഗാറ്റിയും പ്രീതിയുടെ ലെക്‌സസും; ഇത് ഐപിഎല്‍ ഉടമകളുടെ ആഢംബര കാറുകള്‍

Written By:

'കൂറ്റനടികളില്‍ പിറക്കുന്ന സിക്‌സറുകള്‍, അതിര്‍ത്തി കടക്കുന്ന പന്തുകള്‍, സൂപ്പര്‍മാന്‍ ഫീല്‍ഡര്‍മാര്‍, അത്യുജ്വലമയ റണൗട്ടുകള്‍, പന്തിന്റെ വേഗതയ്ക്കും കാണിയുടെ മനസിനും ഒപ്പം ഓടിയെത്തുന്ന ചിയര്‍ ലീഡര്‍മാര്‍'- ഇതെല്ലാമാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്.

ഷാരൂഖിന്റെ ബുഗാറ്റിയും പ്രീതിയുടെ ലെക്‌സസും; ഇത് ഐപിഎല്‍ ഉടമകളുടെ ആഢംബര കാറുകള്‍

ഇടവേളകളില്‍ കൊഴിഞ്ഞ് പോയ ടീമുകളും, കറ പുരണ്ട വിവാദങ്ങളും ഐപിഎല്ലിന് മേല്‍ കരിനിഴല്‍ വീഴ്ത്തിയെങ്കിലും, വിശ്വാസ്യത കൈവെടിയാതെ ഐപിഎല്‍ പിച്ച വെച്ചു. പ്രതിസന്ധി ഘട്ടങ്ങളിലും കുട്ടിക്ക്രിക്കറ്റിന്റെ ആവേശം ചോരാതെ ഐപിഎൽ മുന്നേറുകയായിരുന്നു.

ഷാരൂഖിന്റെ ബുഗാറ്റിയും പ്രീതിയുടെ ലെക്‌സസും; ഇത് ഐപിഎല്‍ ഉടമകളുടെ ആഢംബര കാറുകള്‍

പതിറ്റാണ്ട് പിന്നിടുന്ന പാരമ്പര്യവുമായി ഇന്ത്യന്‍ പ്രീമിയർ ലീഗ് മുന്നേറുമ്പോള്‍, വെള്ളിത്തെളിച്ചം വന്നണയുന്നത് ക്രിക്കറ്റ് താരങ്ങളില്‍ മാത്രമല്ല, ടീം ഉടമകളിലേക്കും കൂടിയാണ്.

ഷാരൂഖിന്റെ ബുഗാറ്റിയും പ്രീതിയുടെ ലെക്‌സസും; ഇത് ഐപിഎല്‍ ഉടമകളുടെ ആഢംബര കാറുകള്‍

ബോളിവുഡ് താരങ്ങളുടെ മേമ്പൊടിയാല്‍ സമ്പുഷ്ടമായ ടീം ഉടമകള്‍ ഐപിഎല്‍ മത്സരങ്ങളില്‍ എന്നും ശ്രദ്ധാ കേന്ദ്രങ്ങളാണ്.ഷാരൂഖ് ഖാനും, പ്രീതി സിന്റയും, ജൂഹി ചൌളയും ഉൾപ്പെടുന്ന വലിയ താരനിര താരങ്ങൾക്ക് ഒപ്പം കളത്തിൽ നിറഞ്ഞ് നിൽക്കുന്നു.

ഷാരൂഖിന്റെ ബുഗാറ്റിയും പ്രീതിയുടെ ലെക്‌സസും; ഇത് ഐപിഎല്‍ ഉടമകളുടെ ആഢംബര കാറുകള്‍

ഐപിഎല്‍, കാര്‍ എന്നീ രണ്ട് വാക്കുകളെ ചേര്‍ത്ത് വെച്ചാല്‍ ആദ്യം മനസില്‍ ഓടിയെത്തുക ക്രിക്കറ്റ് താരങ്ങളും അവരുടെ സൂപ്പര്‍ കൂള്‍ കാറുകളുമായിരിക്കും.

ഷാരൂഖിന്റെ ബുഗാറ്റിയും പ്രീതിയുടെ ലെക്‌സസും; ഇത് ഐപിഎല്‍ ഉടമകളുടെ ആഢംബര കാറുകള്‍

എന്നാല്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍, മിന്നിത്തിളങ്ങുന്ന ക്രിക്കറ്റ് താരങ്ങളെ പോലെ തന്നെ ടീം ഉടമകളും അവരുടെ ആഢംബരം തുളുമ്പുന്ന കാറുകളും എന്നും ശ്രദ്ധിക്കപ്പെടാറുണ്ട്. ടീമുടമകളുടെ അമ്പരിപ്പിക്കുന്ന കാറുകൾ പലപ്പോഴും വാർത്തകൾ ഒരുക്കാറുമുണ്ട്.

ഷാരൂഖിന്റെ ബുഗാറ്റിയും പ്രീതിയുടെ ലെക്‌സസും; ഇത് ഐപിഎല്‍ ഉടമകളുടെ ആഢംബര കാറുകള്‍

ഐപിഎല്‍ ഉടമകളും അവരുടെ കാറുകളും പരിശോധിക്കാം-

ഷാരൂഖിന്റെ ബുഗാറ്റിയും പ്രീതിയുടെ ലെക്‌സസും; ഇത് ഐപിഎല്‍ ഉടമകളുടെ ആഢംബര കാറുകള്‍
  • കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്നാല്‍ പലര്‍ക്കും ബോളിവുഡിന്റെ കിംഗ്ഖാൻ; ഷാരൂഖ് ഖാന്‍ മാത്രമാണ്. അതെന്ത് കൊണ്ടാണ് എന്ന് ഏത് ഒരു ഇന്ത്യൻ സിനിമാ പ്രേമിക്കും മനപാഠവുമാണ്.

ഷാരൂഖിന്റെ ബുഗാറ്റിയും പ്രീതിയുടെ ലെക്‌സസും; ഇത് ഐപിഎല്‍ ഉടമകളുടെ ആഢംബര കാറുകള്‍

ഇന്ത്യന്‍ പ്രീമിയർ ലീഗില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ആരാധകര്‍ ഏറാന്‍ കാരണം കിംഗ് ഖാനാണ് എന്നത് ക്രിക്കറ്റ് ലോകത്തെ പരസ്യമായ രഹസ്യമാണ്. സ്റ്റേഡിയത്തെ ഇളക്കി മറിക്കാനുള്ള കിംഗ് ഖാന്റെ കഴിവ് കൊൽക്കത്തയുടെ മത്സരങ്ങൾക്ക് എന്നും പുത്തൻ ഉണർവാണ് നൽകാറുള്ളതും.

ഷാരൂഖിന്റെ ബുഗാറ്റിയും പ്രീതിയുടെ ലെക്‌സസും; ഇത് ഐപിഎല്‍ ഉടമകളുടെ ആഢംബര കാറുകള്‍

2008 ല്‍ ഷാരൂഖ് ഖാനും, ജൂഹി ചൗളയും ഭര്‍ത്താവ് ജയ് മേഹ്തയും കൂടിയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ രൂപീകരിച്ചത്. ഷാരൂഖ് ഖാന്റെ ഉടമസ്ഥതയിലുള്ള റെഡ് ചില്ലീസ് ഇന്റർടെയ്ൻമെന്റാണ് KKR ന്റെ ഒാഹരി സ്വന്തമാക്കിയിട്ടുള്ളത്.

ഷാരൂഖിന്റെ ബുഗാറ്റിയും പ്രീതിയുടെ ലെക്‌സസും; ഇത് ഐപിഎല്‍ ഉടമകളുടെ ആഢംബര കാറുകള്‍

ഗ്ലാമര്‍ ലോകത്തെ നിറസാന്നിധ്യമായ ഷാരൂഖ് ഖാനെ കടത്തി വെട്ടാന്‍ അദ്ദേഹത്തിന്റെ കാറുകള്‍ക്ക് സാധിക്കുമോ? മറ്റ് താരങ്ങളുടെ കാര്യത്തിൽ ഇത് സാധ്യമാണെങ്കിലും, ഷാരൂഖ് ഖാന്റെ കാര്യത്തിൽ ഇത് നടക്കില്ല. ഷാരൂഖ് ഖാനിൽ നിന്നും ക്യാമറക്കണ്ണുകളെ തിരിച്ചെടുക്കുക ഒരൽപം ബുദ്ധിമുട്ടേറിയ കാര്യമാണ്.

ഷാരൂഖിന്റെ ബുഗാറ്റിയും പ്രീതിയുടെ ലെക്‌സസും; ഇത് ഐപിഎല്‍ ഉടമകളുടെ ആഢംബര കാറുകള്‍

പക്ഷെ, കിംഗ് ഖാന്റെ കാറുകള്‍ വാര്‍ത്താ പ്രാധാന്യം നേടുന്നതില്‍ പിന്നോക്കവുമല്ല. ആഢബര ചക്രവർത്തിയായ റോൾസ് റോയ്സിന്റെ ഡ്രോപ് ഹെഡ് കൂപ്പെയും ബിഎംഡബ്ല്യു 7 സിരീസും മാത്രം നൽകിയിട്ടുണ്ട് കിംഗ് ഖാന്റെ ഒരുപിടി വാർത്തകൾ.

ഷാരൂഖിന്റെ ബുഗാറ്റിയും പ്രീതിയുടെ ലെക്‌സസും; ഇത് ഐപിഎല്‍ ഉടമകളുടെ ആഢംബര കാറുകള്‍

ഇതിന് പുറമെ, പ്രിയ കാറായ മിത്സുബിഷി പജേറോ സ്‌പോര്‍ടിനോയില്‍ വന്നിറങ്ങുന്ന ഷാരൂഖ് ഖാന്‍ മിക്കപ്പോഴും ബോളിവുഡ് പാപരാസികളുടെ ഇഷ്ടവിഷയവുമാണ്.

ഷാരൂഖിന്റെ ബുഗാറ്റിയും പ്രീതിയുടെ ലെക്‌സസും; ഇത് ഐപിഎല്‍ ഉടമകളുടെ ആഢംബര കാറുകള്‍

മുകളിൽ സൂചിപ്പിച്ചത് പോലെ ഡ്രോപ് ഹെഡ് കൂപ്പെ, ബിഎംഡബ്ല്യു 7 സിരീസ് മോഡലുകൾക്ക് പുറമെ ഔടി Q7, ഔടി A6, മെര്‍സിഡീസ് SL, ലാന്‍ഡ് ക്രൂയിസര്‍ എന്നിങ്ങനെ നീളുന്നു ഷാരൂഖ് ഖാന്റെ അതിശയിപ്പിക്കുന്ന ഗാരജിലെ വിശേഷങ്ങൾ.

ഷാരൂഖിന്റെ ബുഗാറ്റിയും പ്രീതിയുടെ ലെക്‌സസും; ഇത് ഐപിഎല്‍ ഉടമകളുടെ ആഢംബര കാറുകള്‍

പക്ഷെ, കിംഗ് ഖാന്റെ ഗാരാജില്‍ കണ്ണെത്തിക്കുന്ന ഓട്ടോ പ്രേമിയും ആദ്യം ശ്രദ്ധിക്കുക ബുഗാറ്റി വെയ്‌റോണിലാണ്.ജര്‍മനിയില്‍ നിന്നും രൂപകല്‍പനെ ചെയ്യപ്പെടുന്ന ഏറ്റവും വിലയേറിയ മോഡലാണ് ബുഗാറ്റി ഓട്ടോമൊബൈല്‍ നിര്‍മ്മിക്കുന്ന ബുഗാറ്റി വെയ്‌റോണ്‍.

ഷാരൂഖിന്റെ ബുഗാറ്റിയും പ്രീതിയുടെ ലെക്‌സസും; ഇത് ഐപിഎല്‍ ഉടമകളുടെ ആഢംബര കാറുകള്‍

ബുഗാറ്റി വെയ്‌റോണിനെ കുറിച്ച് പ്രത്യേകം പറയേണ്ടതില്ലല്ലോ. ലോകത്തിലെ അതിവേഗ പ്രൊഡക്ഷന്‍ കാറുകളില്‍ ഒന്നാണ് ബുഗാറ്റി വെയ്‌റോണ്‍.

ഷാരൂഖിന്റെ ബുഗാറ്റിയും പ്രീതിയുടെ ലെക്‌സസും; ഇത് ഐപിഎല്‍ ഉടമകളുടെ ആഢംബര കാറുകള്‍

1001 bhp കരുത്ത് ഉത്പാദിപ്പിക്കുന്ന 8.0 ലിറ്റര്‍ ക്വാര്‍ഡ് ടര്‍ബ്ബോചാര്‍ജ്ഡ് W16 സിലിണ്ടര്‍ എഞ്ചിനാണ് വെയ്‌റോണിന്റെ പവര്‍ഹൗസ്. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന കാര്‍ വേഗതയായ മണിക്കൂറില്‍ 430 കിലോമീറ്ററാണ് ഇതിന്റെ സവിശേഷതയും. 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ബുഗാറ്റി വെയ്‌റോണിന് വേണ്ടതോ കേവലം 2.46 സെക്കന്റും. ഏകദേശം 12 കോടി രൂപയാണ് ബുഗാറ്റി വെയ്‌റോണിന്റെ വില.

ഷാരൂഖിന്റെ ബുഗാറ്റിയും പ്രീതിയുടെ ലെക്‌സസും; ഇത് ഐപിഎല്‍ ഉടമകളുടെ ആഢംബര കാറുകള്‍
  • മുംബൈ ഇന്ത്യന്‍സ്

കൊൽക്കത്തയ്ക്ക് പിന്നിൽ ഷാരൂഖ് ഖാൻ മാത്രമാണെങ്കിൽ മുംബൈ ഇന്ത്യൻസിന്റെ പ്രചാരത്തിന് പിന്നിൽ രണ്ട് ഘടകങ്ങളാണ് നിലയുറപ്പിച്ചിട്ടുള്ളത്.

ഷാരൂഖിന്റെ ബുഗാറ്റിയും പ്രീതിയുടെ ലെക്‌സസും; ഇത് ഐപിഎല്‍ ഉടമകളുടെ ആഢംബര കാറുകള്‍

ഇന്ത്യ ഒരു പോലെ വിശേഷിപ്പിക്കുന്ന ക്രിക്കറ്റ് ദൈവം സച്ചിൻ തെണ്ടുൽക്കറാണ് മുംബൈ ഇന്ത്യൻസെന്ന വികാരത്തിൽ നിർണായകമായ ആദ്യ ഘടകം. സച്ചിൻ തെണ്ടുൽക്കറിനൊപ്പം നിർണായകമല്ലെങ്കിലും ഇന്ത്യ ഏറെ ചർച്ച ചെയ്യുന്ന അംബാനിയാണ് മുംബൈ ഇന്ത്യൻസിലെ രണ്ടാം ഘടകം.

ഷാരൂഖിന്റെ ബുഗാറ്റിയും പ്രീതിയുടെ ലെക്‌സസും; ഇത് ഐപിഎല്‍ ഉടമകളുടെ ആഢംബര കാറുകള്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഏറ്റവും വിലയേറിയ ടീമെന്ന ഖ്യാതിയാണ് മുംബൈ ഇന്ത്യന്‍സിന് ഉള്ളത്. 111.9 മില്യണ്‍ ഡോളറെന്ന റെക്കോര്‍ഡ് തുകയ്ക്കാണ് അംബാനി മുംബൈ ഇന്ത്യന്‍സിന് അടിത്തറ പാകിയത്.

ഷാരൂഖിന്റെ ബുഗാറ്റിയും പ്രീതിയുടെ ലെക്‌സസും; ഇത് ഐപിഎല്‍ ഉടമകളുടെ ആഢംബര കാറുകള്‍

ആദ്യ സീസണിൽ സച്ചിൻ തെണ്ടുൽക്കർ-റിക്കി പോണ്ടിംഗ് എന്ന സ്വപ്നസഖ്യത്തെ സമർപ്പിച്ച മുംബൈ ഇന്ത്യൻസ് ക്രിക്കറ്റ് ആരാധകർക്ക് ലഭിച്ച എക്കാലത്തേയും മികച്ച സമ്മാനമാണ്.

ഷാരൂഖിന്റെ ബുഗാറ്റിയും പ്രീതിയുടെ ലെക്‌സസും; ഇത് ഐപിഎല്‍ ഉടമകളുടെ ആഢംബര കാറുകള്‍

മുംബൈ ഇന്ത്യന്‍സിനെ സ്വന്തമാക്കിയത് മുകേഷ് അംബാനിയാണെങ്കിലും ലൈംലൈറ്റില്‍ എന്നും നിറയുന്നത് റിലയൻസ് ഫൗണ്ടേഷന്‍ ചെയർപേഴ്സൺ നിതാ അംബാനിയാണ്.

ഷാരൂഖിന്റെ ബുഗാറ്റിയും പ്രീതിയുടെ ലെക്‌സസും; ഇത് ഐപിഎല്‍ ഉടമകളുടെ ആഢംബര കാറുകള്‍

അതിനാല്‍ തന്നെ വാര്‍ത്തകളില്‍ നിറയുന്നതും നിതാ അംബാനിയുടെ മെര്‍സിഡീസ് മെയ്ബാക്ക് S600 ഗാര്‍ഡാണെന്ന് പ്രത്യേകം പറയേണ്ടതും ഇല്ല.

ഷാരൂഖിന്റെ ബുഗാറ്റിയും പ്രീതിയുടെ ലെക്‌സസും; ഇത് ഐപിഎല്‍ ഉടമകളുടെ ആഢംബര കാറുകള്‍

മെര്‍സിഡീസില്‍ നിന്നും പൗരന് നല്‍കുന്ന ഏറ്റവും ഉയര്‍ന്ന സുരക്ഷാ സജ്ജീകരണങ്ങളാണ് മെയ്ബാക്കില്‍ ഒരുങ്ങിയിരിക്കുന്നത്.VR10 പ്രൊട്ടക്ഷന്‍ പശ്ചാത്തലത്തില്‍ ഒരുങ്ങിയ രക്ഷാകവചമുള്ള രാജ്യത്തെ ഏക മോഡലാണ് മെര്‍സിഡീസ് മെയ്ബാക്ക് S600 ഗാര്‍ഡ്.

ഷാരൂഖിന്റെ ബുഗാറ്റിയും പ്രീതിയുടെ ലെക്‌സസും; ഇത് ഐപിഎല്‍ ഉടമകളുടെ ആഢംബര കാറുകള്‍

ഹൈ ലെവലര്‍ ബാലിസ്റ്റിക് സംരക്ഷണമാണ് മെര്‍സിഡീസ് മെയ്ബാക്ക് S600 ഗാര്‍ഡിലുള്ളത്. അതിനാൽ റോക്കറ്റ് പ്രോപൽഡ് ഗ്രനേഡുകളെ പോലും പ്രതിരോധിക്കാൻ മെയ്ബാക്കിന് സാധ്യമാണ്.

ഷാരൂഖിന്റെ ബുഗാറ്റിയും പ്രീതിയുടെ ലെക്‌സസും; ഇത് ഐപിഎല്‍ ഉടമകളുടെ ആഢംബര കാറുകള്‍

530 bhp കരുത്തും 830 Nm torque ഉം ഉത്പാദിപ്പിക്കുന്ന 6.0 ലിറ്റര്‍ V12 എഞ്ചിനാണ് മെര്‍സിഡിസ് മെയ്ബാക്ക് S600 ഗാര്‍ഡില്‍ ഒരുങ്ങിയിട്ടുള്ളത്. 10.50 കോടി രൂപയിലാണ് മെർസിഡീസ് മെയ്ബാക്ക് S 600 ഗാർഡ് ലഭ്യമായിട്ടുള്ളത്.

ഷാരൂഖിന്റെ ബുഗാറ്റിയും പ്രീതിയുടെ ലെക്‌സസും; ഇത് ഐപിഎല്‍ ഉടമകളുടെ ആഢംബര കാറുകള്‍
  • റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഏറ്റവും വിലയേറിയ രണ്ടാമത്തെ ടീമാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. പണമെറിഞ്ഞ് താരങ്ങളെ പിടിക്കുന്നതിൽ വിജയ് മല്യ ഒട്ടും മടിക്കാണിച്ചില്ല എന്ന് വേണമെങ്കിലും ഇവിടെ പറയാം.

ഷാരൂഖിന്റെ ബുഗാറ്റിയും പ്രീതിയുടെ ലെക്‌സസും; ഇത് ഐപിഎല്‍ ഉടമകളുടെ ആഢംബര കാറുകള്‍

വിരാട് കോഹ്ലിയും, എബി ഡി വില്ലേഴ്‌സും, ക്രിസ് ഗെയിലും അണിനിരക്കുന്ന ടീമിന്റെ തുടക്കത്തിലെ ശ്രദ്ധാ കേന്ദ്രം യഥാർത്ഥത്തിൽ വിജയ് മല്യയും കിംഗ്ഫിഷറുമായിരുന്നു.

ഷാരൂഖിന്റെ ബുഗാറ്റിയും പ്രീതിയുടെ ലെക്‌സസും; ഇത് ഐപിഎല്‍ ഉടമകളുടെ ആഢംബര കാറുകള്‍

സാമ്പത്തിക തട്ടിപ്പ് വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ നിലവില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ചെയര്‍മാന്‍ പദവി വഹിക്കുന്നത് അമ്രിത് തോമസാണ്.

ഷാരൂഖിന്റെ ബുഗാറ്റിയും പ്രീതിയുടെ ലെക്‌സസും; ഇത് ഐപിഎല്‍ ഉടമകളുടെ ആഢംബര കാറുകള്‍

ആഢംബരത്തിന്റെയും ധൂര്‍ത്തിന്റെയും പ്രതിപുരുഷനായാണ് വിജയ് മല്യ മിക്കപ്പോഴും ചിത്രീകരിക്കപ്പെടുന്നത്. വിജയ് മല്യയുമായി ബന്ധപ്പെട്ട വിവാദങ്ങൾ ക്രിക്കറ്റ് ലോകത്തും എന്നും ശക്തമായിരുന്നു.

ഷാരൂഖിന്റെ ബുഗാറ്റിയും പ്രീതിയുടെ ലെക്‌സസും; ഇത് ഐപിഎല്‍ ഉടമകളുടെ ആഢംബര കാറുകള്‍

എന്നാൽ വിവാദങ്ങൾക്ക് ഇടയിലും വിജയ് മല്യയുടെ ആഢംബര കാർ ശേഖരം രാജ്യത്തെ ഒാരോ ഒാട്ടോ പ്രേമിയ്ക്കും നൽകിയത് വിസ്മയങ്ങൾ മാത്രമായിരുന്നു. 260 കാറുകളും, ബൈസൈക്കിളുകളും, അതിവേഗ റേസ് കാറും അടങ്ങുന്നതായിരുന്നു മല്യയുടെ ഗാരജ്.

ഷാരൂഖിന്റെ ബുഗാറ്റിയും പ്രീതിയുടെ ലെക്‌സസും; ഇത് ഐപിഎല്‍ ഉടമകളുടെ ആഢംബര കാറുകള്‍

തികഞ്ഞ വിന്റേജ് കാർ പ്രേമിയാണ് വിജയ് മല്യ എന്നതാണ് മറ്റൊരു വസ്തുത. 1913 മുതൽക്കുള്ള വിന്റേജ് കാറുകളാണ് മല്യയുടെ സമ്പാദ്യം. 1993 ൽ ക്രമാതീതമായി വർധിക്കുന്ന വിന്റേജ് കാറുകളുടെ സൂക്ഷിപ്പിനായി കളക്ഷൻ മാനേജറെ പോലും മല്യ നിയോഗിച്ചിരുന്നു.

ഷാരൂഖിന്റെ ബുഗാറ്റിയും പ്രീതിയുടെ ലെക്‌സസും; ഇത് ഐപിഎല്‍ ഉടമകളുടെ ആഢംബര കാറുകള്‍

നിലവിൽ അമേരിക്കയിലെ കാലിഫോർണിയയിലുള്ള സ്വകാര്യ മ്യൂസിയത്തിലാണ് വിജയ് മല്യയുടെ വിന്റേജ് കളക്ഷൻ നിലകൊള്ളുന്നത്. മല്യയുടെ വിന്റേജ് ഗരാജിൽ എന്നും വേറിട്ട് നില്‍ക്കുന്ന മോഡലാണ് ഫെരാരി 275 GTB.

ഷാരൂഖിന്റെ ബുഗാറ്റിയും പ്രീതിയുടെ ലെക്‌സസും; ഇത് ഐപിഎല്‍ ഉടമകളുടെ ആഢംബര കാറുകള്‍

സ്‌കാഗിലെറ്റിയുടെ രൂപകല്‍പനയില്‍ അണിഞ്ഞൊരുങ്ങിയ 1967 ഫെരാരി 275 GTB, ട്രാന്‍സ് ആക്‌സില്‍ ഫീച്ചറോട് കൂടിയ ഫെരാരിയുടെ ആദ്യ മോഡലാണ് എന്ന പ്രത്യേകത കൂടിയുണ്ട്.

ഷാരൂഖിന്റെ ബുഗാറ്റിയും പ്രീതിയുടെ ലെക്‌സസും; ഇത് ഐപിഎല്‍ ഉടമകളുടെ ആഢംബര കാറുകള്‍

ഫെരാരി നിരയിലെ എക്കാലത്തേയും മികച്ച താരമാണ് ഫെരാരി 275 GTB. 280 bhp കരുത്ത് ഉത്പാദിപ്പിക്കുന്ന 3.3 ലിറ്റര്‍ V12 എഞ്ചിനാണ് മോഡലിന്റെ പവര്‍പാക്ക്.

ഷാരൂഖിന്റെ ബുഗാറ്റിയും പ്രീതിയുടെ ലെക്‌സസും; ഇത് ഐപിഎല്‍ ഉടമകളുടെ ആഢംബര കാറുകള്‍
  • സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ വന്നെത്തിയ പുത്തന്‍ അതിഥികളുടെ പട്ടികയിലാണ് സണ്‍റൈസേഴ്‌സിന്റെ സ്ഥാനം. നിലവിലെ ഐപിഎൽ ചാമ്പ്യൻമാർ കൂടിയാണ് സൺറൈസേഴ്സ് ഹൈദരാബാദ്.

ഷാരൂഖിന്റെ ബുഗാറ്റിയും പ്രീതിയുടെ ലെക്‌സസും; ഇത് ഐപിഎല്‍ ഉടമകളുടെ ആഢംബര കാറുകള്‍

സണ്‍ഗ്രൂപ്പ് ചെയര്‍മാന്‍ കലാനിധി മാരനാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഉടമ. ഐപിഎൽ താരത്തിളക്കങ്ങളിൽ നിന്നും വിട്ട് നിൽക്കുന്ന കലാനിധി മാരനും ഒരു തികഞ്ഞ കാർ പ്രേമിയാണ്.

ഷാരൂഖിന്റെ ബുഗാറ്റിയും പ്രീതിയുടെ ലെക്‌സസും; ഇത് ഐപിഎല്‍ ഉടമകളുടെ ആഢംബര കാറുകള്‍

വിജയ് മല്യയുടെയോ, മുകേഷ് അംബാനിയുടേയോ ഗരാജിന് ഒപ്പം കിടപിടിക്കുന്നത് അല്ലെങ്കിൽ കൂടി, ക്ലാസിക് കളക്ഷനില്‍ കമ്പക്കാരനായ കലാനിധി മാരന്റെ ഗരാജും ഇന്ത്യയില്‍ ഏറെ പ്രശസ്തമാണ്.

ഷാരൂഖിന്റെ ബുഗാറ്റിയും പ്രീതിയുടെ ലെക്‌സസും; ഇത് ഐപിഎല്‍ ഉടമകളുടെ ആഢംബര കാറുകള്‍

ലംമ്പോര്‍ഗിനി മുര്‍സിലെഗോയാണ് കലാനിധി മാരന്റെ കളക്ഷനിലെ ഏറ്റവും ശ്രദ്ധേയമായ മോഡൽ. ഫ്ളാഗ്ഷിപ്പ് മോഡലായ ഡയാബ്ലോയ്ക്ക് പകരം ലംമ്പോർഗിനി അവതരിപ്പിച്ച കൂപ്പെ മോഡലാണ് മുർസിലെഗോ.

ഷാരൂഖിന്റെ ബുഗാറ്റിയും പ്രീതിയുടെ ലെക്‌സസും; ഇത് ഐപിഎല്‍ ഉടമകളുടെ ആഢംബര കാറുകള്‍

2001ൽ കമ്പനി അവതരിപ്പിച്ച മുർസിലെഗോ, 2010 വരെ ലംമ്പോര്‍ഗിനിയുടെ പ്രൊഡക്ഷന്‍ നിരയിലെ ഹിറ്റ് തരംഗമായിരുന്നു. 2002 ലായിരുന്നു മുർസിലെഗോ മോഡൽ വിപണിയിൽ സാന്നിധ്യമറിയിച്ചത് എന്നതും ശ്രദ്ധേയം.

ഷാരൂഖിന്റെ ബുഗാറ്റിയും പ്രീതിയുടെ ലെക്‌സസും; ഇത് ഐപിഎല്‍ ഉടമകളുടെ ആഢംബര കാറുകള്‍

661 bhp കരുത്തും 487 Nm torque ഉം ഉത്പാദിപ്പിക്കുന്ന DOHC 48 വാല്‍വ് V12 എഞ്ചിനിലാണ് ലംമ്പോര്‍ഗിനി മുര്‍സിലെഗോ വന്നെത്തിയിരുന്നത്. 6 സ്പീഡ് മാനുവൽ, ഒാട്ടോമറ്റിക് ട്രാൻ്സ്മിഷനുകളിൽ മുർസിലെഗോയെ ലംമ്പോർഗിനി ലഭ്യമാക്കിയിരുന്നു.

ഷാരൂഖിന്റെ ബുഗാറ്റിയും പ്രീതിയുടെ ലെക്‌സസും; ഇത് ഐപിഎല്‍ ഉടമകളുടെ ആഢംബര കാറുകള്‍
  • റൈസിംഗ് പൂനെ സൂപ്പര്‍ജയന്റ്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പുത്തന്‍ അതിഥികളില്‍ ഒരാളാണ് റൈസിംഗ് പൂനെ സൂപ്പര്‍ജയന്റ്. മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്രസിംഗ് ധോണിയുടെ സാന്നിധ്യമാണ് റൈസിംഗ് പൂനെ സൂപ്പർജയന്റിന്റെ പ്രധാന കരുത്ത്.

ഷാരൂഖിന്റെ ബുഗാറ്റിയും പ്രീതിയുടെ ലെക്‌സസും; ഇത് ഐപിഎല്‍ ഉടമകളുടെ ആഢംബര കാറുകള്‍

ഇന്ത്യയിൽ ഏതൊരു ഒാട്ടോ പ്രേമിയും കാണാൻ കൊതിക്കുന്ന ഗാരാജുകളിൽ ഒന്നാണ് മഹേന്ദ്രസിംഗ് ധോണിയുടേത്. മാരുതി മുതൽ ഹമ്മർ നീളുന്ന നീണ്ട നിരയാണ് ധോണിയുടെ പക്കലുള്ളത്.

ഷാരൂഖിന്റെ ബുഗാറ്റിയും പ്രീതിയുടെ ലെക്‌സസും; ഇത് ഐപിഎല്‍ ഉടമകളുടെ ആഢംബര കാറുകള്‍

ഇവിടെ ടീമുടമകളുടെ പട്ടിക പരിശോധിക്കുന്നതിനാൽ സഞ്ജയ് ഗോയങ്കെയാണ് മുൻനിരയിൽ നിൽക്കുന്നത്. അടുത്ത കാലത്താണ് ഉടമ സഞ്ജയ ഗോയങ്കെ ടീമുമായി ബന്ധപ്പെട്ട വിവാദ പരാമര്‍ശങ്ങള്‍ നടത്തി വാര്‍ത്താ പ്രാധാന്യം നേടിയത്.

ഷാരൂഖിന്റെ ബുഗാറ്റിയും പ്രീതിയുടെ ലെക്‌സസും; ഇത് ഐപിഎല്‍ ഉടമകളുടെ ആഢംബര കാറുകള്‍

കടുത്ത സ്‌പോര്‍ട്‌സ് പ്രേമിയായ സഞ്ജയ ഗോയങ്കെ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ അത്‌ലറ്റികോ ഡി കൊല്‍ക്കത്തയുടെ ഫ്രാഞ്ചൈസി സ്വന്തമാക്കിയിട്ടുണ്ട്.

ഷാരൂഖിന്റെ ബുഗാറ്റിയും പ്രീതിയുടെ ലെക്‌സസും; ഇത് ഐപിഎല്‍ ഉടമകളുടെ ആഢംബര കാറുകള്‍
  • ഗുജറാത്ത് ലയണ്‍സ്

പൂനെ സൂപ്പര്‍ ജയന്റസിന് ഒപ്പം ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ വന്നെത്തിയ ടീമാണ് ഗുജറാത്ത് ലയണ്‍സ്. താരത്തിളക്കത്തിന് ഒപ്പം ഗുജറാത്ത് ലയൺസിൽ ശ്രദ്ധ നേടാറുള്ളത് ഉടമ കേശവ് ബൻസാലാണ്.

ഷാരൂഖിന്റെ ബുഗാറ്റിയും പ്രീതിയുടെ ലെക്‌സസും; ഇത് ഐപിഎല്‍ ഉടമകളുടെ ആഢംബര കാറുകള്‍

എന്താകാം കാരണം? ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യവസായിയാണ് കേശവ് ബൻസാൽ. കുറഞ്ഞ പ്രായത്തിൽ വമ്പൻ നേട്ടങ്ങൾ കൈയ്യടക്കിയ കേശവ് ബൻസാൽ ഇന്ത്യയിലെ മുൻനിര വ്യവസായികളുടെ പട്ടികയിൽ പ്രധാനി കൂടിയാണ്.

ഷാരൂഖിന്റെ ബുഗാറ്റിയും പ്രീതിയുടെ ലെക്‌സസും; ഇത് ഐപിഎല്‍ ഉടമകളുടെ ആഢംബര കാറുകള്‍

ഏറ്റവും പ്രായം കുറഞ്ഞ ഐപിഎല്‍ ടീം ഉടമ കൂടിയായ കേശവ് ബന്‍സാല്‍ ഇന്റക്‌സ് ടെക്‌നോളജീസിന്റെ ഡയറക്ടറാണ്. ഐപിഎൽ ഉടമകൾക്ക് ഇടയിൽ തരക്കേടില്ലാത്ത കാർ കളക്ഷനാണ് കേശവ് ബൻസാലിനുമുള്ളത്.

ഷാരൂഖിന്റെ ബുഗാറ്റിയും പ്രീതിയുടെ ലെക്‌സസും; ഇത് ഐപിഎല്‍ ഉടമകളുടെ ആഢംബര കാറുകള്‍

ഫെരാരി, പോര്‍ഷാ മോഡലുകളാല്‍ സമ്പൂര്‍ണമാണ് കേശവ് ബന്‍സാലിന്റെ ഗാരാജ്. എന്നാല്‍ ബന്‍സാലിന്റെ കളക്ഷനിലെ ബുഗാറ്റിയാണ് എന്നും ശ്രദ്ധ നേടാറുള്ളത്.

ഷാരൂഖിന്റെ ബുഗാറ്റിയും പ്രീതിയുടെ ലെക്‌സസും; ഇത് ഐപിഎല്‍ ഉടമകളുടെ ആഢംബര കാറുകള്‍
  • ഡല്‍ഹി ഡെയര്‍ഡെവിള്‍സ്

ആരാധകർ ഏറെയുള്ള ടീമുകളുടെ ഇടയിൽ ഡൽഹി ഡെയർഡെവിൾസിനുമുണ്ട് ശക്തമായ സ്വാധീനം. ജിഎംആര്‍ ഗ്രൂപ്പിന്റെ സ്ഥാപകന്‍ ജി എം റാവുവാണ് ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ ഉടമ.

ഷാരൂഖിന്റെ ബുഗാറ്റിയും പ്രീതിയുടെ ലെക്‌സസും; ഇത് ഐപിഎല്‍ ഉടമകളുടെ ആഢംബര കാറുകള്‍

2008 ൽ സ്ഥാപിച്ച ടീമിനെ 84 മില്യണ്‍ ഡോളര്‍ ചെലവഴിച്ചാണ് ജിഎം റാവു സ്വന്തമാക്കിയത്. തുടക്കകാലത്ത് ദില്ലിയ്ക്ക് വേണ്ടി ഒാപ്പൺ ചെയ്തിരുന്ന സേവാഗ്-ഗംഭീർ കൂട്ടുകെട്ട് ഇന്ത്യൻ ടീമിനെ പ്രതിഫലിപ്പിക്കുകയായിരുന്നു.

ഷാരൂഖിന്റെ ബുഗാറ്റിയും പ്രീതിയുടെ ലെക്‌സസും; ഇത് ഐപിഎല്‍ ഉടമകളുടെ ആഢംബര കാറുകള്‍

രാജ്യാന്തര വ്യവസായികളുടെ ഇടയില്‍ വ്യക്തി മുദ്ര പതിപ്പിച്ച ജിഎം റാവ് എന്നും ശ്രദ്ധിക്കപ്പെട്ടിട്ടുള്ളത് അദ്ദേഹത്തിന്റെ ലാളിത്യത്തിന്റെ പശ്ചാത്തലത്തിലാണ്.

ഷാരൂഖിന്റെ ബുഗാറ്റിയും പ്രീതിയുടെ ലെക്‌സസും; ഇത് ഐപിഎല്‍ ഉടമകളുടെ ആഢംബര കാറുകള്‍

കാറുകളിലേക്ക് കടക്കുമ്പോഴും ജിഎം റാവുവിന്റെ ഇതേ ലാളിത്യം പ്രതിഫലിക്കുന്നു. ടോയോട്ട കാമ്രിയാണ് ജിഎം റാവുവിന്റെ കളക്ഷനിലെ ഏറ്റവും വലിയ 'പ്രമുഖൻ'.

ഷാരൂഖിന്റെ ബുഗാറ്റിയും പ്രീതിയുടെ ലെക്‌സസും; ഇത് ഐപിഎല്‍ ഉടമകളുടെ ആഢംബര കാറുകള്‍

ടോയോട്ടയില്‍ നിന്നും ഹൈബ്രിഡ് ഫീച്ചേഴ്‌സോടെയുള്ള കാമ്രിയ്ക്ക് രാജ്യാന്തര തലത്തില്‍ ഏറെ ആരാധകരുണ്ട്.2.5 ഹൈബ്രിഡ് 2494 സിസി എഞ്ചിനിലാണ് കാമ്രി അവതരിക്കുന്നത്. 31.98 ലക്ഷം രൂപ വിലയിലാണ് കാമ്രി ഇന്ത്യയില്‍ സാന്നിധ്യമറിയിക്കുന്നത്.

ഷാരൂഖിന്റെ ബുഗാറ്റിയും പ്രീതിയുടെ ലെക്‌സസും; ഇത് ഐപിഎല്‍ ഉടമകളുടെ ആഢംബര കാറുകള്‍

202 bhp കരുത്തും 213 Nm torque ഉം ഉത്പാദിപ്പിക്കുന്ന 2.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനിലാണ് ടോയോട്ട കാമ്രി വന്നെത്തുന്നത്.നിലവില്‍ ഇന്ത്യയില്‍ വെച്ച് തന്നെയാണ് കാമ്രി ഹൈബ്രിഡിനെ ടോയോട്ട അസംബിള്‍ ചെയ്യുന്നത്. ഇന്ത്യന്‍ സര്‍ക്കാരിന്റെ ഫെയിം പദ്ധതിയ്ക്ക് കീഴിലാണ് ടോയോട്ട കാമ്രി ഹൈബ്രിഡ് ഒരുങ്ങുന്നത്.

ഷാരൂഖിന്റെ ബുഗാറ്റിയും പ്രീതിയുടെ ലെക്‌സസും; ഇത് ഐപിഎല്‍ ഉടമകളുടെ ആഢംബര കാറുകള്‍
  • കിംഗ്‌സ് ഇലവന്‍ പഞ്ചാബ്

ബോളിവുഡ് താരത്തിളക്കത്തില്‍ വിരിഞ്ഞ മറ്റൊരു ടീമാണ് കിംഗ്‌സ് ഇലവന്‍ പഞ്ചാബ്. ഷാരുഖ് ഖാനെ പോലെ ടീമിന്റെ നേതൃ നിരയിൽ സ്ഥിര സാന്നിധ്യമാണ് പ്രീതി സിന്റയും.

ഷാരൂഖിന്റെ ബുഗാറ്റിയും പ്രീതിയുടെ ലെക്‌സസും; ഇത് ഐപിഎല്‍ ഉടമകളുടെ ആഢംബര കാറുകള്‍

ആഹ്ളാദ നിമിഷങ്ങളില്‍ നുണക്കുഴി ചിരിയുമായി നിറഞ്ഞുള്ള പ്രീതി സിന്റ കിംഗ്സ് ഇലവൻ പഞ്ചാബിന്റെ സിഗ്നേച്ചർ തന്നെയാണ്. കളത്തിന് അകത്തും പുറത്തും പ്രീതി എന്നും ക്യാമറക്കണ്ണുകൾക്ക് വിരുന്നൊരുക്കുന്നൂവെന്നത് ശ്രദ്ധേയമാണ്.

ഷാരൂഖിന്റെ ബുഗാറ്റിയും പ്രീതിയുടെ ലെക്‌സസും; ഇത് ഐപിഎല്‍ ഉടമകളുടെ ആഢംബര കാറുകള്‍

അത്തരത്തിൽ പ്രീതി സിന്റയുടെ ഗാരാജില്‍ നിന്നും പ്രശസ്തി നേടിയ മോഡലുകളിൽ ഒന്നാണ് ലെക്‌സസ് LX470.4.7 ലിറ്റര്‍ V8 എഞ്ചിനിലാണ് ലെക്‌സസ് LX 470 വന്നെത്തുന്നത്. 5 സ്പീഡ് ഓട്ടോമറ്റിക് ട്രാന്‍സ്മിഷനാണ് LX470 യില്‍ ഒരുങ്ങിയിരിക്കുന്നതും.

ഷാരൂഖിന്റെ ബുഗാറ്റിയും പ്രീതിയുടെ ലെക്‌സസും; ഇത് ഐപിഎല്‍ ഉടമകളുടെ ആഢംബര കാറുകള്‍

ഐപിഎല്‍ മത്സരങ്ങള്‍ക്കായി ലെക്‌സസില്‍ വന്നിറങ്ങുന്ന പ്രീതി ശ്രദ്ധ ആകര്‍ഷിക്കുന്നതില്‍ ഒട്ടും പരാജയപ്പെടാറുമില്ല.

ഷാരൂഖിന്റെ ബുഗാറ്റിയും പ്രീതിയുടെ ലെക്‌സസും; ഇത് ഐപിഎല്‍ ഉടമകളുടെ ആഢംബര കാറുകള്‍

എസ്‌യുവി സങ്കൽപങ്ങൾക്ക് ലെക്സസ് LX470 നൽകിയ വിപ്ലവ മാനം രാജ്യാന്തര തലത്തിൽ തന്നെ ഏറെ ചർച്ച ചെയ്യപ്പെട്ടതാണ്. LX എന്നാൽ ലക്ഷ്വറി ക്രോസോവർ എന്നാണ് ലെക്സസ് അർത്ഥമാക്കുന്നത്.

ഷാരൂഖിന്റെ ബുഗാറ്റിയും പ്രീതിയുടെ ലെക്‌സസും; ഇത് ഐപിഎല്‍ ഉടമകളുടെ ആഢംബര കാറുകള്‍

1995 മുതല്‍ LX470 വിപണിയില്‍ സാന്നിധ്യമറിയിക്കുന്നുണ്ട്. ടോയോട്ട ക്രൂയിസര്‍ എന്ന പേരിലാണ് ചില വിദേശ വിപണികളില്‍ മോഡല്‍ അവതരിക്കുന്നത്.

കൂടുതല്‍... #കൗതുകം #off beat
English summary
IPL team owners and their luxurious cars. Read in Malayalam.

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark

We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Drivespark sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Drivespark website. However, you can change your cookie settings at any time. Learn more