അദൃശ്യ ട്രെയിനുകളുമായി ജപ്പാൻ രംഗത്ത്

By Praseetha

മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ട്രെയിൻ സാങ്കേതിക രംഗത്ത് മുൻപന്തിയിലുള്ള രാജ്യമാണ് ജപ്പാൻ. വേഗതയേറിയ ബുള്ളറ്റ് ട്രെയിനുകളെല്ലാം തന്നെ ജപ്പാൻ നിർമിതമാണ്. നൂതനാശയത്തിന്റെ ഭാഗമായി അദൃശ്യ ട്രെയിനുകൾ എന്ന പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നു.

ഇന്ത്യയിൽ ഇനി ഡ്രൈവർ ഇല്ലാതെയും ട്രെയിൻ ഓടും

ട്രെയിൻ രംഗത്ത് ഇന്ത്യയടക്കമുള്ള ഒട്ടുമിക്ക രാജ്യങ്ങളും ജപ്പാൻ സാങ്കേതികതയാണ് പിൻതുടരുന്നത്. ഒട്ടും വൈകാതെ ഈ സാങ്കേതികതയും ഇന്ത്യയുടെ ഭാഗമായി തീരുമെന്നതിൽ സംശയമില്ല. ജപ്പാനിൽ അദൃശ്യ ട്രെയിനുകളുടെ നിർമാണം ദ്രുതഗതിയിൽ പുരോഗമിച്ച് കൊണ്ടിരിക്കുന്നു. റിപ്പോർട്ടുകൾ പ്രകാരം 2018ഓടെ ഈ ട്രെയിനുകൾ പാളത്തിൽ ഇറങ്ങുമെന്നുള്ള സൂചനയാണ് ലഭിക്കുന്നത്.

അദൃശ്യ ട്രെയിനുകളുമായി ജപ്പാൻ രംഗത്ത്

ഒരു സ്വീകരണമുറിക്ക് സമമായ അന്തരീക്ഷമാണ് യാത്രക്കാർക്കായി ഈ ട്രെയിനിൽ ഒരുക്കിയിട്ടുള്ളത്.

അദൃശ്യ ട്രെയിനുകളുമായി ജപ്പാൻ രംഗത്ത്

റെഡ് ആരോ എന്ന പേരാണ് കമ്പനിയിപ്പോൾ നിർദേശിച്ചിരിക്കുന്നത്.

അദൃശ്യ ട്രെയിനുകളുമായി ജപ്പാൻ രംഗത്ത്

ജപ്പാനിലെ വളരെ പരിമിതമായ റൂട്ടുകളില്‍ മാത്രമാണ് ട്രെയിന്‍ സര്‍വീസ് നടത്തുക.

അദൃശ്യ ട്രെയിനുകളുമായി ജപ്പാൻ രംഗത്ത്

ട്രെയിനിന്റെ അര്‍ദ്ധപ്രതിഫലന ഉപരിതലമാണ് അദൃശ്യമായി തോന്നത്തക്കമുള്ള പ്രതീതിയുണ്ടാക്കുന്നത്.

അദൃശ്യ ട്രെയിനുകളുമായി ജപ്പാൻ രംഗത്ത്

നാട്ടിന്‍പുറങ്ങളിലൂടെ ഓടുമ്പോള്‍ ഇതിന് സ്വഭാവിക പ്രകൃതിയെയാണ് പ്രതിഫലിപ്പിക്കുന്നത്. പ്രകൃതിയുമായി താദാത്മ്യം പ്രാപിക്കുന്നതോടെ ഇതിന് അദൃശ്യ സ്വഭാവം കൈവരും.

അദൃശ്യ ട്രെയിനുകളുമായി ജപ്പാൻ രംഗത്ത്

ജപ്പാനിലെ സെയിബു ഗ്രൂപ്പാണ് ഈ പദ്ധതിക്ക് ചുക്കാൻ പിടിക്കുന്നത്. നിർമാണ കലയിൽ പേരുകേട്ട ശില്പി കസുയോ സെജിമയാണ് ട്രെയിൻ രൂപകല്പന നടത്തിയിരിക്കുന്നത്.

അദൃശ്യ ട്രെയിനുകളുമായി ജപ്പാൻ രംഗത്ത്

പ്രീത്‌സ്‌കര്‍ ആര്‍ക്കിടെക്ചര്‍ പുരസ്‌കാരം ലഭിച്ചിട്ടുളള വ്യക്തി കൂടിയാണ് കസുയോ സെജിമ.

അദൃശ്യ ട്രെയിനുകളുമായി ജപ്പാൻ രംഗത്ത്

ജപ്പാനിലെ അതിവേഗ ബുളളറ്റ് ട്രെയിനും സെജിമയുടെ കിരീടത്തിലെ പൊന്‍തൂവലാണ്. സില്‍വര്‍ ബുളളറ്റിന്റെ ഇന്റരീയര്‍ ഡിസൈന്‍ നിർവഹിച്ചതും ഇവർ തന്നെയാണ്.

അദൃശ്യ ട്രെയിനുകളുമായി ജപ്പാൻ രംഗത്ത്

ട്രെയിൻ കൂടാതെ നിരവധി കെട്ടിടങ്ങൾക്കും ഇവർ രൂപം നൽകിയിട്ടുണ്ട്. ഫ്രാൻസിന്റെ വടക്കൻ പ്രവശ്യയിൽ സ്ഥിതി ചെയ്യുന്ന ലെ ലൗരെ ലെൻസ് എന്ന മ്യൂസിയം ഈ അമ്പത്തിയൊൻപതുകാരിയായുടെ കലാവൈഭവത്തിന്റെ പ്രതീകമാണ്.

അദൃശ്യ ട്രെയിനുകളുമായി ജപ്പാൻ രംഗത്ത്

സ്വിറ്റ്‌സര്‍ലന്റിലെ റൊളെക്‌സ് ലേണിംഗ് സെന്ററും വളരെ ജന ശ്രദ്ധ നേടിയ ഒരു നിർമിതിയാണ്.

അദൃശ്യ ട്രെയിനുകളുമായി ജപ്പാൻ രംഗത്ത്

ശക്തമായ നിര്‍മിതികളെന്നാണ് ലോകം ഇവരുടെ നിർമിതികളെ വാഴ്ത്തുന്നത്.

കൂടുതൽ വായിക്കൂ

ലോകത്തിലെ ആദ്യത്തെ ഡ്രൈവറില്ലാ ബസ്സ് സർവീസ്

കൂടുതൽ വായിക്കൂ

റിമോട്ട് കൺട്രോൾ കൊണ്ടു പ്രവർത്തിപ്പിക്കാവുന്ന കാർ ഗാരേജ്

Most Read Articles

Malayalam
കൂടുതല്‍... #സാങ്കേതികത #technology
English summary
Japan Working On An Invisible Train?
Story first published: Monday, April 18, 2016, 11:36 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X