നാലാമതായി ജപ്പാൻ; ഇന്ത്യക്കെന്ന് സ്വന്തമായൊരു പോർ വിമാനം?

By Praseetha

അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങൾക്ക് ശേഷം രഹസ്യ പോർ വിമാനങ്ങൾ നിർമ്മിക്കുന്ന നാലാമത്തെ രാജ്യമാണ് ജപ്പാൻ. കിഴക്കൻ ഏഷ്യുടെ ഭാഗമായ സെനാക്കു ദ്വീപുകളെ ചൊല്ലി ചൈന-ജപ്പാൻ തർക്കത്തെ തുടർന്ന് ചൈന പ്രതിരോധം ശക്തമാക്കിയതാണ് ഈ പോർ വിമാനങ്ങൾ നിർമിക്കാൻ ജപ്പാനെ പ്രേരിപ്പിച്ചത്.

ഹിരോഷിമയിലും നാഗസാക്കിയിലും നാശത്തിന്റെ വിത്ത് പാകിയ ബോംബർ

മറ്റൊരു വശത്ത് ഈ ലോക രാഷ്ട്രങ്ങളുടെ ഭീഷണിയെ ചെറുത്തുനിൽക്കാൻ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡും പോർ വിമാനങ്ങളുടെ വികസനത്തിനുള്ള തയ്യാറെടുപ്പിലാണ്. ഇതുവരെ നിർമ്മിക്കപ്പെട്ടിട്ടുള്ള രഹസ്യ പോർ വിമാനങ്ങൾ ഏതോക്കെയെന്ന് നോക്കാം.

മിത്സുബിഷി എക്സ്-2 ഷിൻസിൻ

മിത്സുബിഷി എക്സ്-2 ഷിൻസിൻ

അടുത്തിടെ വികസിപ്പിച്ചിട്ടുള്ള ജപ്പാന്റെ ചാര പോർ വിമാനമാണിത്. 14.174മീറ്റർ നീളവും 9.09മീറ്റർ വിങ്സ്പാനുമുള്ള ഫൈറ്റർ ജെറ്റാണിത്. മണിക്കൂറിൽ 2247 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിവുള്ള ട്വിൻ ടർബോഫാൻ ജെറ്റ് എൻജിനാണിതിന് ഘടിപ്പിച്ചിട്ടുള്ളത്. 2,900കിലോമീറ്റർ വ്യാപ്തിയിൽ സഞ്ചരിക്കാനുള്ള ശേഷിയുണ്ടിവയ്ക്ക്. 332 മില്ല്യൻ ഡോളറാണിതിന്റെ നിർമാണ ചിലവ്.

ഷെൻയാങ് ജെ-31

ഷെൻയാങ് ജെ-31

2018ഓടുകൂടി ചൈനീസ് നാവികസേനയുടെ ഭാഗമാകുന്ന പോർ വിമാനമാണിത്. 16.9മീറ്റർ നീളവും 11.5മീറ്റർ വിങ് സ്പാനുമുള്ള വിമാനത്തിൽ മണിക്കൂറിൽ 2,222കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയുന്ന ടർബോഫാൻ ജെറ്റ് എൻജിനാണ് ഉപയോഗിച്ചിരിക്കുന്നത്. 4,000 കിലോമീറ്റർ വ്യാപ്തിയാണിതിന്റെ സഞ്ചാര ശേഷി.

ചെൻഗ്ഡു ജെ-20

ചെൻഗ്ഡു ജെ-20

ഇന്ത്യയ്ക്കും ജപ്പാനും ഭീഷണിയായേക്കാവുന്ന മറ്റൊരു ചൈനീസ് പോർ വിമാനമാണിത്. 20 മീറ്റർ നീളവും 13 മീറ്റർ വിങ്സ്പാനുമുള്ള ജെറ്റിൽ ജെ-31ലുപയോഗിച്ചിട്ടുള്ള അതേ എൻജിനാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. 2019ഓടുകൂടി ചൈനീസ് നാവികസേനയുടെ ഭാഗമാകുന്നതിന് മുൻപ് കരുത്തുറ്റ എൻജിൻ ഉൾപ്പെടുത്താനുള്ള പദ്ധതിയാണുള്ളത്. ഇന്ത്യ ഈ ചൈനീസ് പോർ വിമാനത്തിന് ഇരുയാകുമോ എന്ന് കാണേണ്ടതായിട്ടുണ്ട്.

സുകോയി പിഎകെ എഫ്എ

സുകോയി പിഎകെ എഫ്എ

വിവിധോദേശ്യങ്ങൾക്കായി റഷ്യയുപയോഗിക്കുന്ന ഫൈറ്റർ ജെറ്റ് വിമാനമാണ് സുകോയി. മണിക്കൂറിൽ 2,440 കിലോമീറ്റർ വേഗതയാർജ്ജിക്കാൻ കഴിയുന്ന ടർബോഫാൻ ജെറ്റ് എൻജിനാണ് ഉപയോഗിച്ചിട്ടുള്ളത്. 5,500കിലോമീറ്ററോളം വ്യാപ്തിയാണ് സഞ്ചാര ശേഷി.

സുകോയി/ എച്ച്എഎൽ എഫ്ജിഎഫ്ജിഎ

സുകോയി/ എച്ച്എഎൽ എഫ്ജിഎഫ്ജിഎ

പിഎകെ എഫ്എയുടെ ഇന്ത്യൻ പതിപ്പാണിത്. റഷ്യൻ സുകോയിൽ ഒരു ക്രൂ മാത്രമാണുള്ളതെങ്കിൽ ഇന്ത്യൻ പതിപ്പിൽ രണ്ട് ക്രൂ മെബംർമാരുണ്ടെന്നുള്ള ഒരേയോരു വ്യത്യാസമാത്രമെയുള്ളൂ. മറ്റ് രാജ്യങ്ങളുടെ സഹായമില്ലാതെ തന്നെ എച്ച്എഎൽ പോർ വിമാനങ്ങളെ വികസിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്.

ബി-2 സ്പിരിറ്റ് ബോംബർ

ബി-2 സ്പിരിറ്റ് ബോംബർ

1997ൽ അമേരിക്കൻ നാവികസേനയുടെ ഭാഗമായി തീർന്ന ബോംബർ വിമാനമാണിത്. ചിറകുകളുടെ ആകൃതിയിലുള്ള ബി-2ന് 21മീറ്റർ നീളവും 52.4മീറ്റർ വിങ്സ്പാനുമാണുള്ളത്. ചിറകിന്റെ ഉള്ളിലായി ഘടിപ്പിച്ചിട്ടുള്ള 4 ജനറൽ ഇലക്ട്രിക് എഫ്118-ജിഇ-100 ടർബോഫാൻ എൻജിനാണ് ബോംബറിൽ ഉപയോഗിച്ചിട്ടുള്ളത്. 1,010km/h ആണിതിന്റെ പരമാവധി വേഗത.

എഫ്-35 ലൈറ്റ്നിംഗ് II

എഫ്-35 ലൈറ്റ്നിംഗ് II

അമേരിക്കൻ സേനയുടെ പുതിയതായി വികസിപ്പിച്ചിട്ടുള്ള പോർ വിമാനമാണിത്. ഒരേയൊരു എൻജിൻ മാത്രമാണിതിൽ ഉപയോഗിച്ചിട്ടുള്ളത്. ടേക്ക് ഓഫിന് ചെറിയ റൺവേകൾ മാത്രം ആവശ്യമുള്ളതും ലംബമായി ലാന്റിംഗ് സാധ്യമാക്കാവുന്ന ഒരേയൊരു ഫൈറ്റർ ജെറ്റാണിത്. 1988km/h വേഗതയുള്ള ജെറ്റിന് 15.5 മീറ്റർ നീളവും 10.7 മീറ്ററിനും 13.4മീറ്ററിനുമിടയിലാണ് വിംഗ്സ്പാൻ.

എഫ്-117 നൈറ്റ്ഹോക്ക്

എഫ്-117 നൈറ്റ്ഹോക്ക്

1983ൽ അമേരിക്കൻ നാവികസേനയുടെ ഭാഗമായ ആദ്യത്തെ മൾട്ടി-റോൾ പോർ വിമാനമാണിത്. രണ്ട് ജനറൽ ഇലക്ട്രിക് ടർബോഫാൻ എൻജിൻ ഉൾപ്പെടുത്തിയ ജെറ്റിന് 20.09മീറ്റർ നീളവും 13.2മീറ്റർ വിംഗ്സ്പാനുമാണുള്ളത്. 993km/h വേഗതയുള്ള ജെറ്റിന് 1,720 കിലോമീറ്റർ റേഞ്ചിൽ സഞ്ചരിക്കാനുള്ള കഴിവുണ്ട്.

എഫ്-22 റാപ്‌ടർ

എഫ്-22 റാപ്‌ടർ

2005ൽ പ്രാബല്യത്തിൽ വന്ന പോർ വിമാനമാണ് എഫ്-22 റാപ്‌ടർ. 2,410 km/h വാഗത കൈവരിക്കാൻ കഴിയുന്ന രണ്ട് എഫ്119-പിഡബ്ല്യൂ-100 ടർബോഫാൻ എൻജിനാണിത് നല്കിയിട്ടുള്ളത്. ഈ പട്ടികയിൽ പെടുത്തിയിട്ടുള്ള മറ്റ് ജെറ്റുകളേക്കാൾ വേഗമേറിയ ജെറ്റ് വിമാനമാണിത്. 3,220 കിലോമീറ്റർ റേഞ്ചിൽ സഞ്ചരിക്കാനുള്ള ശേഷിയുമുണ്ടിതിന്.

ഹോർട്ടൻ ഹോ 229 ബോംബർ

ഹോർട്ടൻ ഹോ 229 ബോംബർ

പോർ വിമാനങ്ങളുടെ പിതാവെന്ന് വിശേഷണമുള്ള ഹോർട്ടൻ ബ്രദേഴ്സ് രൂപകല്പന ചെയ്ത് ഹിറ്റലർ ഉപയോഗിച്ചിട്ടുള്ള ചിറകുകളുടെ ആകൃതിയിലുള്ള ബോംബർ വിമാനമാണിത്. ലോകത്തിലെ ആദ്യത്തെ ടർബോജെറ്റായ ജംബോ 004ബി ടർബോജെറ്റാണിതിൽ ഉപയോഗപ്പെടുത്തിയിരുന്നത്. കൂടാതെ തടിയിൽ തീർത്ത ചിറകുകളായിരുന്നു ഇതിലുപയോഗിച്ചിരുന്നത്. 7.47മീറ്റർ നീളവും 16.76മീറ്റർ വിംഗ്സ്പാനുമാണിതിനുള്ളത്.

നാലാമതായി ജപ്പാൻ; ഇന്ത്യക്കെന്ന് സ്വന്തമായൊരു പോർ വിമാനം?

ശബ്ദത്തേക്കാൾ ആറുമടങ്ങ് വേഗതയുള്ള വിമാനം യാഥാർത്ഥ്യമാവുന്നു

നാലാമതായി ജപ്പാൻ; ഇന്ത്യക്കെന്ന് സ്വന്തമായൊരു പോർ വിമാനം?

ത്രിവർണ പതാക വാനോളമുയർത്തി ഇന്ത്യൻ യുദ്ധ ഹെലികോപ്ടർ

Most Read Articles

Malayalam
English summary
Japan Gets Its Own Stealth Jet! Is India Even Close?
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X